ഗുജറാത്തിലെ നദിയാദിൽ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ തല്ലിക്കൊന്നു

27-12-2022

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ന​ദി​യാ​ദി​ൽ മ​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത ബി​എ​സ്എ​ഫ് ജ​വാ​നെ ത​ല്ലി​ക്കൊ​ന്നു. മെ​ല്‍​ജി​ഭാ​യ് വ​ഘേ​ല എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ലെ ത​ന്നെ വി​ദ്യാ​ർ​ഥി​യാ​യ 15കാ​ര​ണാ​ണ് വി​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് വ​ഘേ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്യാ​നാ​യി സൈ​നി​ക​നും കു​ടും​ബ​വും 15 കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നെ​ന്ന് ബി​എ​സ്എ​ഫ് ജവാൻ മകളുടെ ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് കുടുംബത്തോട് പരാതിപ്പെട്ടപ്പോഴായിരുന്നു ആക്രമണം.

ജവാൻ എതിർത്തപ്പോൾ വടികളും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ചു. മകനെയും മർദ്ദിച്ചു. ബിഎസ്എഫ് ജവാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തലയ്ക്ക് പരിക്കേറ്റ മകൻ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302, 307, 322, 504, 143, 147, 149 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started