Mindblown: a blog about philosophy.
-
മെഡി. കോളേജ് ആശുപത്രിയിൽ മുത്തശ്ശിക്കൊപ്പം ചേച്ചിക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
26-02-2023 തിരുവനന്തപുരം: മെഡി. കോളേജ് ആശുപത്രിയിൽ മുത്തശ്ശിക്കൊപ്പം ചേച്ചിക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പിടികൂടി. ഇടവ കാപ്പിൻ വടക്കേവിള വീട്ടിൽ ഷമീർ എന്ന ബോംബെ ഷമീറിനെയാണ് (36) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. 24ന് രാത്രി 9.30ന് ആയിരുന്നു സംഭവം. പ്രതി കുട്ടിയെ വശീകരിച്ച് ആട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മാഞ്ഞാലിക്കുളം ഭാഗത്തെ ആളൊഴിഞ്ഞ റോഡിൽ ഉപേക്ഷിച്ചു. സംശയാസ്പദമായി പെൺകുട്ടിയെ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയപ്പോഴായിരുന്നു…
-
ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം
24-02-2023 ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിളള സ്ഥാനിയായ ശാർക്കര ഐക്കരവിളാകം കുടുംബാംഗം കാരേറ്റ് പേടികുളം സരസ്വതി ഭവനിൽ ജി.ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ കാരണവർ കൊച്ചുനാരായണപിളളയുടെ മകൻ ഉണ്ണികൃഷ്ണന് കൈമാറിയാണ് ഉത്സവത്തിന്റെ കുറികുറിക്കൽ ചടങ്ങ് നിർവ്വഹിച്ചത്. ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഇന്നലെ രാവിലെ 8നാണ് കാളിയൂട്ടിന് തുടക്കംകുറിക്കുന്ന കുറി കുറിക്കൽ ചടങ്ങ് നടന്നത്. ഇതോടെ…
-
നിലയ്ക്കാമുക്ക് ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി
23-02-2023 കടയ്ക്കാവൂർ:കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിലേക്ക് (വാർഡ് 12) ഫെബ്രുവരി 28 (ചൊവ്വ) ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിലും (വാർഡ് 12) പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന വാർഡിലും (വാർഡ് 11) വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിനമായ മാർച്ച് 01 (ബുധൻ) ന്, വോട്ടെണ്ണൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാർഡിലും (വാർഡ് നം. 11) സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.
-
വർക്കലയിൽ പുരയിടത്തന് തീയിട്ട വയോധികൻ പൊള്ളലേറ്റ നിലയിൽ
23-02-2023 വർക്കല : പുരയിടത്തന് തീയിട്ട വയോധികൻ പൊള്ളലേറ്റ നിലയിൽ. വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരെ(74)യാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വർക്കലയിൽ ഗ്രൗണ്ട് ഫയർ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് വയോധികനെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗം വിഷ്ണുവിന്റെ പിതാവ് കൂടിയാണ് വിക്രമൻ നായർ. നാട്ടുകാരാണ് പുരയിടത്തിന് തീ കത്തുന്നത് ഫയർ ഫോഴ്‌സിനെ അറിയിക്കുന്നത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുമ്പോൾ ആണ് പുരയിടത്തിലെ മാവിന്റെ ചുവട്ടിൽ…
-
ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ്സാക്കണം – കേന്ദ്രം
February 23, 2023 ന്യൂഡല്‍ഹി: ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറുവയസ്സോ അതില്‍ കൂടുതലോ ആക്കി നിശ്ചയിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നല്‍കി.കുട്ടികളുടെ സമഗ്രവികസനത്തിനും തടസ്സമില്ലാത്ത പഠനത്തിനും അങ്കണവാടികള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ നടത്തുന്ന പ്രീസ്‌കൂള്‍ സെന്ററുകളില്‍ മൂന്നുവര്‍ഷത്തെ പഠനം ലഭിച്ചിരിക്കണമെന്ന് ദേശീയ വിദ്യാഭ്യാസനയം നിര്‍ദേശിക്കുന്നു.ഇത് ഉറപ്പാക്കാന്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് ആറുവയസ്സാക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിദ്യാഭ്യാസമന്ത്രാലയം നിര്‍ദേശം നല്‍കിയത്.മൂന്നുമുതല്‍…
-
ദുരിതാശ്വാസ നിധി തിരിമറി; തട്ടിപ്പുകാർക്കും കൂട്ടുനിന്നവർക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
23-02-2023 തിരുവനന്തപുരം: ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയവർക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതില്‍ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക്…
-
വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
23-02-2023 തിരുവനന്തപുരം: വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. സി.പി.എം. കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ(50)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ ഷമീർ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ പെൺകുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഡബ്ല്യൂ.സി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പോലീസിന് കൈമാറുകയായിരുന്നു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
-
നിലയ്ക്കാമുക്ക് ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി
23-02-2023 കടയ്ക്കാവൂർ:കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിലേക്ക് (വാർഡ് 12) ഫെബ്രുവരി 28 (ചൊവ്വ) ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിലും (വാർഡ് 12) പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന വാർഡിലും (വാർഡ് 11) വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിനമായ മാർച്ച് 01 (ബുധൻ) ന്, വോട്ടെണ്ണൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാർഡിലും (വാർഡ് നം. 11) സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.
-
രാജ്യ സേവനത്തിനിടെ വീരമൃത്യു വരിച്ച ക്യാപ്ടൻ ആർ.ശശീന്ദ്രബാബുവിന്റെ പേര് റോഡിന് പുനഃനാമകരണം ചെയ്യണം
23-02-2024 കടയ്ക്കാവൂർ: രാജ്യ സേവനത്തിനിടെ വീരമൃത്യു വരിച്ച വക്കം ബാബു മന്ദിരത്തിൽ ക്യാപ്ടൻ ആർ.ശശീന്ദ്രബാബുവിന്റെ ഓർമ്മയ്ക്കായി നിലയ്ക്കാമുക്ക് കായിക്കര കടവ് റോഡിന് ക്യാപ്ടൻ ശശീന്ദ്രബാബു റോഡെന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം വക്കം സൗഹൃദവേദി പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ വക്കം സൗഹൃദവേദിയുടെ യോഗം പാസാക്കി. മേൽ നടപടിക്കായി ഈ പ്രമേയത്തിന്റെ പകർപ്പ് വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നിസയ്ക്ക് വക്കം സൗഹൃദവേദി സെക്രട്ടറി എസ്.ഷാജി, ജോയിന്റ് സെക്രട്ടറി പ്രൊഫ.ഹരീന്ദ്രബാബു, ട്രഷറർ കെ.ബി.മുകുന്ദൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ്…
-
വക്കം പുത്തൻനട ദേവേശ്വര ക്ഷേത്രം: ഉത്സവം കൊടിയേറി
23-02-2023 കടയ്ക്കാവൂർ: വക്കം പുത്തൻനട ദേവേശ്വര ക്ഷേത്രത്തിലെ കുംഭ തിരുവാതിര ഉത്സവം കൊടിയേറി. ക്ഷേത്ര തന്ത്രി അക്കിത്ത മംഗലത്ത് മഠം ആർ. ചന്ദ്രമോഹനര് ക്ഷേത്രമേൽശാന്തി തൈക്കാട്ടുശേരി അജിത് കാർത്തികേയൻ എന്നിവരുടെ മുഖ്യകാർമികത്വം വഹിച്ചു. ഉത്സവ ദിവസങ്ങളിൽ പഞ്ചഗവ്യ നവകലശാഭിഷേകം കഞ്ഞി സദ്യ, ധാര, ശ്രീഭൂതബലി, കാഴ്ചശീവേലി, അന്നദാനം, പുഷ്പാഭിഷേകം, പായസസദ്യ, മുളയിടൽ, എന്നിവഉണ്ടാകും. സമാപന ദിവസമായ 2ന് വൈകിട്ട് 3.30ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെടും. രാത്രി 9ന് പഞ്ചവിംശതികലശാഭിഷേകത്തിന് പിന്നാലെ കൊടിയിറങ്ങും.
-
ജില്ലയിൽ കാർഷിക സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കി മടവൂർ ഗ്രാമപഞ്ചായത്ത്
21-02-2023 തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കാർഷിക സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കി മടവൂർ ഗ്രാമപഞ്ചായത്ത്. വിവരണശേഖരണ പ്രവർത്തനങ്ങൾ നടത്തിയ എന്യൂമറേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിതരണം ചെയ്തു. ഐക്യരാഷ്ട്ര സഭ ഭക്ഷ്യകാർഷിക സംഘടനയുടെ നിർദേശപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിനാണ്. മാർച്ചോടെ ജില്ലയിലെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിൽ, താത്കാലികമായി തെരഞ്ഞെടുത്ത എന്യൂമറേറ്റർമാർ വഴിയാണ് ആദ്യഘട്ട വിവരശേഖരണം നടത്തുന്നത്. വാർഡുകളിലെ…
-
വക്കത്തെ അധ്യാപകന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായ് ഔദ്യോഗികമായി കൈമാറി.
21-02-2023 വക്കം: വക്കം ഗോമതി ഭവനിൽ (കൊച്ചു വാറുവിളാകം) ബാബു ശശിഭൂഷൻ (പ്രബോധിനി യു.പി.എസ് മുൻ ഡ്രായിംഗ് സാർ ) അവർകളുടെ ഭൗതികശരീരം തിരു:മെഡിക്കൽ കോളജ് സ്റ്റുഡൻസിന് പഠന ആവശ്യത്തിനായി ,ബഹു: തിരു: ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രീ അജിത്ത്, അനോട്ടമി ഡിപ്പാർട്ട്മെയിന്റ് ബഹു : വൈസ് പ്രിൻസിപ്പാൾ,PG സ്റ്റുഡൻസ് എന്നിവരുടെ സാനിദ്ധ്യത്തിൽ കുടുംബാഗംങ്ങൾ ഭൗതികശരീരം ഔദ്യോഗികമായി മെഡിക്കൽ കോളേജിന് കൈമാറി
-
മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കനത്ത സുരക്ഷ
21-02-2023 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. കോവളത്തും അയ്യങ്കാളി ഹാളിലും നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരും. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്.യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വിന്യസിക്കുന്നത്
-
നിലയ്ക്കാമുക്ക് വാർഡിലെ ഉപതിരഞ്ഞെടുപ്പ് 28-ന്
21-02-2023 കടയ്ക്കാവൂർ : കടയ്ക്കാവൂർ പഞ്ചായത്തിലെ 12-ാം വാർഡായ നിലയ്ക്കാമുക്കിലെ ഉപതിരഞ്ഞെടുപ്പ് 28-ന് നടക്കും. കോൺഗ്രസ് പ്രതിനിധി ബീനരാജീവ് രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.യു.ഡി.എഫിനായി കോൺഗ്രസിലെ സുനിതയും എൽ.ഡി.എഫിനായി പഞ്ചായത്തംഗംത്വം രാജിവെച്ച് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന ബീനരാജീവും ബി.ജെ.പി.ക്കായി എം.പി.മഞ്ജുവുമാണ് മത്സരരംഗത്തുള്ളത്. ഒരു സ്വതന്ത്രസ്ഥാനാർഥിയും രംഗത്തുണ്ട്.കടയ്ക്കാവൂർ പഞ്ചായത്തിൽ എൽ.ഡി.എഫ്.-എട്ട്, യു.ഡി.എഫ്.-അഞ്ച്, ബി.ജെ.പി.-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ബീനരാജീവിന്റെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം നാലായി ചുരുങ്ങി.വാർഡിൽ ആകെയുള്ള 1,273 വോട്ടർമാരിൽ 564 പരുഷ വോട്ടർമാരും 709 സ്ത്രീ…
-
വക്കം പുരുഷോത്തമന് സമ്മോഹനത്തിന്റെ ആദരം
21-02-2023 തിരുവനന്തപുരം : 98-ാം വയസ്സിലേക്ക് കടക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് ആദ്യകാല കെ.എസ്.യു. നേതൃകൂട്ടായ്മയായ സമ്മോഹനത്തിന്റെ ആദരം. കുമാരപുരം പൊതുജനം റോഡിലുള്ള വീടിന്റെ മുറ്റത്തായിരുന്നു വക്കത്തിനും ഭാര്യ ഡോ. ലില്ലി പുരുഷോത്തമനും സുവർണസംഗമം എന്ന പേരിൽ ആദരവർപ്പിച്ചത്. കർമധീരനായ നേതാവാണ് വക്കമെന്ന് ഡി.സി.സി. പ്രസിഡന്റ് പാലോട് രവി പറഞ്ഞു. വലതുകാൽ വച്ചു കയറി തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സ്പീക്കറെന്ന നിലയിൽ നിയമസഭ നിയന്ത്രിക്കുന്നതും ബില്ലുകൾ പെട്ടെന്ന് പാസാക്കുന്നതിലെയും വക്കത്തിന്റെ…
-
19 ഭിന്നശേഷിക്കാരുൾപ്പെടെ 30 കുട്ടികൾ ചേർന്ന് അവതരിപ്പിച്ച നാടകം പ്രേക്ഷകർക്ക് പുത്തൻ നാടകാനുഭവം
20-02-2023 കിളിമാനൂർ : ലഹരികളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ നേർച്ചിത്രമായിരുന്നു കിളിമാനൂർ ബി.ആർ.സി. അവതരിപ്പിച്ച ‘ചിറകുകൾക്ക് പറയാനുള്ളത്’ എന്ന നാടകം. 19 ഭിന്നശേഷിക്കാരുൾപ്പെടെ 30 കുട്ടികൾ ചേർന്ന് അവതരിപ്പിച്ച നാടകം പ്രേക്ഷകർക്ക് പുത്തൻ നാടകാനുഭവം നൽകുന്നതായി. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കിളിമാനൂർ ബി.ആർ.സി. സംഘടിപ്പിച്ച അതീതം പരിപാടിയിലായിരുന്നു നാടകം അവതരിപ്പിച്ചത്. നാടക പ്രവർത്തകനും, ചലച്ചിത്ര നടനുമായ റെജു ശിവദാസാണ് സംവിധാനം നിർവഹിച്ചത്. നാടകത്തിന്റെ ശബ്ദപ്രകാശ വിന്യാസത്തിന് മേൽനോട്ടം വഹിച്ച ഭിന്നശേഷിക്കാരനായ കൊല്ലം സ്വദേശി സന്തോഷ്…
-
ഫ്രിഡ്‌ജിൽനിന്ന് ഷോർട്ട് സർക്യൂട്ട്: വീട് കത്തിനശിച്ചു
20-02-2023 ആര്യനാട് : ഫ്രിഡ്‌ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീട് തീകത്തി നശിച്ചു. ഉഴമലയ്ക്കൽ മരങ്ങാട് മുൻപാല ആർ.ജി.നിലയത്തിൽ രശ്മി ജി.കൃഷ്ണന്റെ (35) വീടാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രി 11-ഓടെയാണ് സംഭവം. സമീപത്തെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ഓടിയെത്തി തീ അണച്ചു. വീടിന്റെ ഓടിട്ട മേൽക്കൂരയും വീട്ടുപകരണങ്ങളും വീട്ടുകാരുടെ വിലപ്പെട്ട രേഖകൾ ഉൾപ്പെടെ കത്തിനശിച്ചു. ഫ്രിഡ്‌ജിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം എന്ന് വീട്ടുടമ പറഞ്ഞു. വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നതിനാൽ ആളപായമില്ല.
-
കിളിമാനൂരിൽ ചിട്ടി തട്ടിപ്പ്; പ്രതി പിടിയിൽ
20-02-2023 കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം വാസുദേവൻ വീട്ടിൽ സുരേഷ് കുമാർ (56) പോലീസ് പിടിയിലായി. ചിട്ടി സ്ഥാപനത്തിലേക്ക് നിരവധിപേരെ കൊണ്ട് പണം നിക്ഷേപിപ്പിച്ചശേഷം പണവും പലിശയും നൽകാതെ വഞ്ചിച്ച കേസിലേക്കാണ് അറസ്റ്റ്. സ്റ്റേഷനിൽ 25 ഓളം കേസുകൾ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ പല പോലീസ് സ്റ്റേഷനുകളിലായി…
-
ഗർഭിണി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് പിടിയില്‍
20-02-2023 തിരുവനന്തപുരം: ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്.വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ. ഫെബ്രുവരി 17നാണ് സംഭവം. ഗോപീകൃഷ്ണന്റെ വീട്ടിലാണ് ഭാര്യ ദേവിക (22) തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന യുവതിയുടെ പിതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം.
-
വാഹനം കടന്നുപോകാൻ അനുവദിച്ചില്ലെന്നാരോപിച്ച് അഭിഭാഷകരും കാർയാത്രക്കാരും തമ്മിൽ വാക്കേറ്റം
18-02-2023 തിരുവനന്തപുരം : വാഹനം കടന്നുപോകാൻ അനുവദിച്ചില്ലെന്നാരോപിച്ച് അഭിഭാഷകരും കാർയാത്രക്കാരും തമ്മിൽ വാക്കേറ്റം. കാറിൽ സഞ്ചരിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വൈകീട്ടുമുതൽ അഭിഭാഷകർ സംഘടിച്ച് പേട്ട പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആക്കുളത്തുവെച്ചാണ് സംഭവം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരായ ഹരികൃഷ്ണനും അരവിന്ദും കഴക്കൂട്ടം ഭാഗത്തുനിന്ന് സ്കൂട്ടറിൽ വരുകയായിരുന്നു. ആക്കുളം കഴിഞ്ഞപ്പോൾ സ്കൂട്ടറിനെ മറികടന്നുപോകാൻ ശ്രമിച്ച കാർയാത്രക്കാരൻ അനൂപ് തുടർച്ചയായി ഹോണടിച്ചത് അഭിഭാഷകരെ പ്രകോപിപ്പിച്ചു. ഭാര്യക്കൊപ്പം കാറിൽ സഞ്ചരിച്ച അനൂപിനെ അഭിഭാഷകർ അസഭ്യ ആംഗ്യം കാണിച്ചു. തുടർന്ന്…
Got any book recommendations?