Mindblown: a blog about philosophy.

  • അപകടക്കെണി ഒരുക്കി പൂവമ്പാറ പാലത്തിലെ തകർന്ന കൈവരി

    16-03-2023 ആറ്റിങ്ങൽ: അപകടക്കെണി ഒരുക്കി പൂവമ്പാറ പാലത്തിന്റെ തകർന്ന കൈവരി. ദേശീയ പാതയിൽ ആറ്റിങ്ങലിനും ആലംകോടിനും ഇടയിലുള്ള പൂവമ്പാറ പാലത്തിന്റെ ഒരു വശത്തെ കൈവരി തകർന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധം ഏറുന്നു. പാലത്തിന്റെ ശിലാഫലകം മടക്കം ഇരുപത് മീറ്ററിലധികം ഏതോ വാഹനം ഇടിച്ച് തകർത്തു. പാലത്തിൽ സ്ഥാപിച്ചിരുന്ന വിളക്കുകളും അപകടത്തിൽ തകർത്തിരുന്നു. അടുത്ത ദിവസം തന്നെ ലൈറ്റുകൾ പുന:സ്ഥാപിച്ചെങ്കിലും പാലത്തിന്റെ കൈവരിയുടെ അറ്റകുറ്റപണികൾ ആരംഭിക്കുന്നത് വൈകുന്നത് ആശങ്ക ഉയർത്തുന്നു. തകർന്ന കൈവരിയിൽ അപകട…

  • ത്രിപുരയിൽ എളമരം കരീം എം പിയെ ആക്രമിച്ചതിൽ സിഐറ്റിയു പ്രതിഷേധിച്ചു

    11-03-2023 ആറ്റിങ്ങൽ : ത്രിപുരയിൽ എളമരം കരീം എം പിയെ ആക്രമിച്ചതിൽ സിഐറ്റിയു പ്രതിഷേധിച്ചു അധികാരം കിട്ടിയതിൻ്റെ അഹങ്കാരത്തിൽ ത്രിപുരയിൽ ബിജെപിയും ആർ എസ് എസും ചേർന്നു ഇടതു പക്ഷത്തെ പ്രവർത്തകരെയാകെ ആക്രമിക്കുകയാണ്.അതികാരം കിട്ടിയ അന്നു മുതൽ തുടങ്ങിയതാണ്. പാർട്ടി നേതാക്കളെയും ജയിച്ചു വന്ന എം എൽ എ മാരെയും പാർട്ടി പ്രവർത്തകരെയും വോട്ടു ചെയ്തവരേയും കൂട്ടത്തോടെ ആക്രമിക്കുകയും വീടുകളും സ്ഥാപനങ്ങളും ചുട്ടുകരിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന പൈശാചിക നടപടികൾക്കിരയായവരെ നേരിൽ കാണുവാനും ആശ്വസിപ്പിക്കുവാനും എത്തിയ സിഐറ്റിയു സംസ്ഥാന…

  • തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത സ്കൂൾ ബഹുനിലമന്ദിരം പ്രവർത്തനരഹിതമായി അടഞ്ഞു കിടക്കുന്നു

    10-03-2023 ആറ്റിങ്ങൽ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്കൂൾ മന്ദിരം കൊല്ലം രണ്ട് കഴിഞ്ഞിട്ടും നഗരസഭ ഫിറ്റ്നസും, കെട്ടിട നമ്പരും ഇല്ലാത്തതിനാൽ അടഞ്ഞുക്കിടക്കുന്നു. അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ കെട്ടിടത്തിനാണീ ദുർഗതി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത സ്കൂൾ ബഹുനിലമന്ദിരമാണ് പ്രവർത്തനരഹിതമായി അടഞ്ഞു കിടക്കുന്നത്. ഒൻപത് മാസം കൊണ്ട് പണികൾ പൂർത്തിയാക്കണമെന്ന കരാർ വ്യവസ്ഥയിൽ കിഫ്ബി ഫണ്ടിൽ നിന്ന് 3.91 കോടി ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിന് 2018 സെപ്തംബർ 5ന് അന്നത്തെ മന്ത്രി…

  • വനിതാ ദിനത്തിൽ 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്

    08-03-2023 തിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്. കണ്ട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിൻ്റെ പൂർണ്ണ നിയന്ത്രണങ്ങളും ബുധനാഴ്ച വനിതാ എമർജൻസി റെസ്പോൺസ് ഓഫീസർമാർക്കായിരുന്നു. ടീം ലീഡർ കാർത്തിക ബി.എസ് വനിതാ ദിനത്തിൽ കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു. എമർജൻസി  റെസ്പോൺസ് ഓഫീസറായ…

  • കരവാരം, തോട്ടയ്ക്കാട് മേഘലാ സംഘാടക സമിതി ഓഫീസ് തുറന്നു

    സഖാവ്.എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വമ്പിച്ച വരവേൽപ്പ് നൽകാൻ ആറ്റിങ്ങൽ മണ്ഡലത്തിൽ കരവാരം, തോട്ടയ്ക്കാട് മേഘലാ സംഘാടക സമിതി ഓഫീസ് മുൻ ആറ്റിങ്ങൽ MLA Adv B സത്യൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. മാർച്ച് 17ന് രാവിലെ 10 മണിയ്ക്കാണ് ജാഥ മാമത്ത് എത്തിച്ചേരുന്നത്. ജാഥാ സ്വീകരണ പരിപാടി അവിസ്മരണീയമാക്കിത്തീർക്കാൻ കരവാരം മേഘലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് പോകുമെന്ന് സംഘടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു B. സത്യൻ അവർകൾ പറഞ്ഞു..

  • പാചക വാതക വില വർദ്ധനവ്സിഐറ്റിയു പന്തം കൊളുത്തി പ്രതിഷേധിച്ചു.

    04-03-2023 ഗാർഹിക ആവശ്യങ്ങൾക്കു 50 രൂപയും വാണിജ്യ ആവശ്യങ്ങൾക്കും 351 രൂപയും ഒറ്റയടിക്ക് വർദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ആറ്റിങ്ങൽ കെഎസ്ആർറ്റിസി ബസ് സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച പ്രകടനം കച്ചേരി നടയിൽ സമാപിച്ചു. സിഐറ്റിയു സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ്, ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി.മണികണ്ഠൻ, ജി.വ്യാസൻ തുടങ്ങിയവർ സംസാരിച്ചു. എസ് .രാജശേഖരൻ, ബി.രാജീവ്, ശിവൻ ആറ്റിങ്ങൽ, എം.ബി.ദിനേശ്,…

  • പാചക വാതക വില വർദ്ധനവ് സിഐറ്റിയു പന്തം കൊളുത്തി പ്രതിഷേധിച്ചു.

  • നിലയ്ക്കാമുക്ക്, പണയിൽക്കടവ് റോഡുകൾ…..

    04 -02 -2023 വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക്, പണയിൽക്കടവ്റോഡിന്റെ പല ഭാഗത്തും മരണക്കുഴിയുമായി തകർന്ന റോഡുകൾ.. നാലു കോടി 21 ലക്ഷത്തിന്റെ ആറാമത്തെ ടെൻഡർ ആരെടുക്കുമെന്ന ചിന്തയിൽ ജനങ്ങൾ….. നിലയ്ക്കാമുക്ക് മുതൽ വക്കം പണയ്ക്കടവ് വരെയുള്ള റോഡുകൾ നവീകരിക്കുന്നതിനു നാലു കോടി ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. നാലു പ്രാവശ്യം ടെൻഡർ ഏറ്റെടുക്കാൻ ആരും വന്നില്ല. അഞ്ചാമത്തെ നാലു കോടി 21 ലക്ഷമാക്കി തുകയുയർത്തി. അതെടുക്കാനും കരാറുകാർ എത്തിയില്ല. ആറാമത്തെ ടെൻഡർ മാർച്ച്‌ ഏഴാം തീയതിയിലേക്ക്…

  • അനന്തമായി നീളുന്ന ചെക്കാലവിളാകം ചന്ത നവീകരണം

    02-02-2023 കടയ്ക്കാവൂർ: ചിറയിൻകീഴ് താലൂക്കിലെ പ്രധാന ചന്തകളിലൊന്നായ ചെക്കാലവിളാകം ചന്ത നവീകരണം അനന്തമായി നീളുന്നു. അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം,ചിറയിൻകീഴ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടെ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നത്. ബലക്ഷയം വന്നതുൾപ്പെടെയുള്ള മുഴുവൻ പഴയ കെട്ടിടങ്ങളും പൊളിച്ച് പുതിയവ നിർമ്മിച്ച് ചന്ത നവീകരിക്കുന്നതിനായിരുന്നു പദ്ധതി. നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷന് സ്ഥലം കൈമാറുന്നതിനായി കച്ചവടക്കാർ മാസങ്ങൾക്ക് മുൻപുതന്നെ സ്റ്റാളുകൾ ഒഴിഞ്ഞ് താക്കോൽ രേഖാമൂലം പഞ്ചായത്തിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ കച്ചവടക്കാ‌ർക്ക് പകരം സംവിധാനങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഒഴിപ്പിക്കൽ.ചന്ത ഒഴുപ്പിച്ച്…

  • ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്നലെ തുടക്കമായി

    28-02-2023 തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്നലെ തുടക്കമായി.ആറ്റുകാലിലും പരിസരത്തും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഭക്ത പ്രവാഹം കാരണം സകല നിയന്ത്രണങ്ങളും പാളി.വൈകുന്നേരത്തെ ദീപാരാധന തൊഴാനാണ് ഇന്നലെ ഏറെ തിരക്ക് അനുഭവപ്പെട്ടത്. മാർച്ച് 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.മാർച്ച് ഏഴിന് രാവിലെ 10.30ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.30ന് നിവേദിക്കും. കുറ്റമറ്റ രീതിയിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 3000 പേർക്ക് ക്യൂവിൽ നിന്ന്…

  • ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക മന്ദിര നിർമാണത്തിന്റെ അടുത്ത ഘട്ടത്തിനു തുടക്കമായി

    28-02-2023 ചിറയിൻകീഴ്: ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക മന്ദിര നിർമാണത്തിന്റെ അടുത്ത ഘട്ടത്തിനു തുടക്കമായി. ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപം പഴയ മലയാളം പള്ളിക്കൂട ഭൂമിയിലാണ് സ്മാരകം നിർമിക്കുന്നത്. തുടർനിർമാണത്തിന് കഴിഞ്ഞദിവസമാണ് തുടക്കമായത്. ഒരു വർഷം മുൻപ് നിർമാണം ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം നീണ്ടുപോകുകയായിരുന്നു. പദ്ധതിക്കായി ഇതുവരെ 98 ലക്ഷം രൂപ വിനിയോഗിച്ചു. 15,000 ചതുരശ്രയടിയിൽ ഒരുങ്ങുന്ന മന്ദിരത്തിന്റെ അടിസ്ഥാനമുൾപ്പെടുന്ന നിർമാണമാണ് പൂർത്തിയായത്.  ആദ്യ നിലയുടെയും ഒന്നാം നിലയുടെയും നിർമാണമാണ് അടുത്തഘട്ടത്തിലുള്ളത്. മലയാളം പള്ളിക്കൂടത്തിന്റെ 66.22 സെന്റ് ഭൂമി…

  • ’25ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷനില്ല’; പുതിയ മാർഗരേഖയുമായി കെ.എസ്.ആർ.ടി.സി

    തിരുവനന്തപുരം : വിദ്യാർത്ഥി കൺസഷനിൽ പുതിയ മാർഗനിർദ്ദേശവുമായി കെഎസ്ആർടിസി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷൻ നൽകില്ല. 2016 മുതല്‍2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ മാര്‍ഗനിര്‍ദ്ദേശം. കെഎസ്ആർടിസി എം ഡി ബിജുപ്രഭാകറിന്റേതാണ് നിർദ്ദേശം.

  • തൃശ്ശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ.

    26-02-2023 തിരുവനന്തപുരം: തൃശ്ശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസുകള്‍ ഞായറാഴ്ച ഉണ്ടാകില്ല. 27-നുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് 26-ന് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ മെയില്‍ 26-ന് രാത്രി 8.43-ന് തൃശ്ശൂരില്‍നിന്നു യാത്ര പുറപ്പെടും. 26-ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ട ബെംഗളൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍…

  • റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു

    26-02-2023 തിരുവനന്തപുരം : റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ഫ്ലാറ്റ്ഫോമുകളിലും ട്രെയിൻ ബോഗികളിലുമാണ്‌ പരിശോധന നടത്തിയത്‌. പായ്ക്കറ്റാക്കിയാണ്‌ കഞ്ചാവ് സൂക്ഷിച്ചിരുന്നത്‌. കുർളാ എക്സ്പ്രസിന്റെ എ.സി. കോച്ചിലാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണമാരംഭിച്ചു. വരുംദിവസങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനകൾ നടത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു

  • ചൂട് സഹിക്കാനാകാതെ വീട്ടിൽ നിന്നെത്തിച്ച ടേബിൾ ഫാൻ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതർ

    26-02-2023 തിരുവനന്തപുരം: ചൂട് സഹിക്കാനാകാതെ വീട്ടിൽ നിന്നെത്തിച്ച ടേബിൾ ഫാൻ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതർ. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരാണ് കിടപ്പുരോഗിയിൽ നിന്ന് വൈദ്യുതിക്ക് വാടകയിനത്തിൽ പണം ഇടാക്കിയത്. ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്.ആശുപത്രിയിലെ ചൂട് അസഹനീയമായതിനാലാണ് വീട്ടിൽ നിന്നും ഫാൻ എത്തിച്ചതെന്ന് രോഗിയും വീട്ടുകാരും വ്യക്തമാക്കി. മാത്രമല്ല ആശുപത്രിയിലെ ഫാൻ അനങ്ങാത്ത അവസ്ഥയിലാണെന്നും അവർ ചൂണ്ടികാട്ടി. അതേസമയം സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ…

  • തൃശ്ശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ.

    26-02-2023 തിരുവനന്തപുരം: തൃശ്ശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസുകള്‍ ഞായറാഴ്ച ഉണ്ടാകില്ല. 27-നുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് 26-ന് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ മെയില്‍ 26-ന് രാത്രി 8.43-ന് തൃശ്ശൂരില്‍നിന്നു യാത്ര പുറപ്പെടും. 26-ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ട ബെംഗളൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍…

  • പ്രാദേശിക അവധി: പൊതുപരീക്ഷകൾക്ക് ബാധകമല്ല

    26-02-2023 കടയ്ക്കാവൂർ:കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് (വാർഡ് 12) വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രാദേശിക അവധി ഉത്തരവിൽ ഭേദഗതി വരുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഫെബ്രുവരി 27,28 മാർച്ച് ഒന്ന് തിയതികളിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യയന വർഷത്തിന്റെ അവസാനഘട്ടമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പ്രാദേശിക അവധി…

  • കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനത്തിനെതിരെ ഓംബുഡ്സ്മാന് പരാതി നൽകി

    26-02-2023 തിരുവനന്തപുരം : ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനത്തിനെതിരെ ഓംബുഡ്സ്മാന് പരാതി നൽകി. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ പ്ലാൻ ഫെസിലിറ്റേറ്ററായി നിയമിച്ചതിനെതിരെ മുൻ വാർഡ് മെമ്പറും ഐ. എൻ ടി യു സി. കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റുമായ എസ് .കൃഷ്ണകുമാറാണ് തദ്ദേശ ഭരണ സ്ഥാപന ഓംബുഡ്സ്മാന് വിവരാവകാശ രേഖകൾ സഹിതം പരാതി നൽകിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഫെസിലിറ്റേറ്റർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി . നിയമനം അന്വേഷണം നടത്തി റദ്ദുചെയ്യണമെന്ന് കൃഷ്ണകുമാർ ആവശ്യപ്പെടുന്നു. ഓംബുഡ്സ്മാൻ 206/2023…

  • വക്കം ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയ്ക്ക് കുഴിച്ച പ്രദേശങ്ങളിലെ മണ്ണ് കുഴിയോടടുത്ത് തന്നെ കൂട്ടിവച്ചുകൊണ്ട് പേരിന് വേണ്ടി കോൺക്രീറ്റ് ചെയ്തു

    26-02-2023 കടയ്ക്കാവൂർ: വക്കം പഞ്ചായത്തിൽ ജലജീവൻ മിഷൻ രണ്ടാംഘട്ടം പൈപ്പിടലും കണക്ഷനും കൊടുത്തു കഴിഞ്ഞതോടുകൂടി പഞ്ചായത്ത് റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമായ നിലയിലാണ്. പഞ്ചായത്തിലെ തൊണ്ണൂറ് ശതമാനം പഞ്ചായത്ത് റോഡുകളും പൈപ്പിടലിനുവേണ്ടി കുഴിച്ചു. ഇത് തിരികെ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനായി വാട്ടർ സപ്ലൈ ഫണ്ട്‌ അനുവദിച്ചിരുന്നു. എന്നാൽ കുഴിച്ച പ്രദേശങ്ങളിലെ മണ്ണ് കുഴിയോടടുത്ത് തന്നെ കൂട്ടിവച്ചുകൊണ്ട് പേരിന് വേണ്ടി കോൺക്രീറ്റ് ചെയ്തു പോകുന്ന പ്രവണതയാണ് നിലവിൽ തുടരുന്നത്. ടാർ റോഡിൽ ചല്ലിയും മെറ്റിലും നിറയ്ക്കാതെ വെറുതെ കോൺക്രീറ്റ്…

  • ക്ഷേത്രങ്ങളിൽ ഉത്സവനാളുകൾ ആരംഭിക്കുമ്പോൾ വർക്കല സ്വദേശി വിജയന് തിരക്കിലാണ്

    26-02-2023 തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഉത്സവനാളുകൾ ആരംഭിക്കുമ്പോൾ വർക്കല സ്വദേശി വിജയന് തിരക്കൊഴിഞ്ഞ് നേരമുണ്ടാകില്ല. 30വർഷത്തോളമായി ശാരീരിക അവശതകൾ മറന്ന് ഉത്സവങ്ങൾക്ക് ഉയരുന്ന കൊടിക്കൂറകൾ കൈകൊണ്ട് നിർമ്മിക്കുകയാണ് ആനയറ വിജയൻ.വർക്കല ലംബോദര ക്ഷേത്രത്തിലെ ശാന്തിപ്പണിക്കിടെയാണ് കൊടി നിർമ്മാണത്തിന് സമയം കണ്ടെത്തുന്നത്. വ്രതമനുഷ്ഠിച്ച് നെയ്തെടുത്ത കൊടിക്കൂറകൾ രാജ്യത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിൽ ഉയർന്നിട്ടുണ്ട്.തലമുറകളായി ക്ഷേത്രവിഗ്രഹങ്ങളുണ്ടാക്കുന്ന കുടുംബത്തിലെ വിജയന് കൊടിക്കൂറകൾ നെയ്യുന്നതിന്റെ ആദ്യപാഠങ്ങൾ പകർന്നുകിട്ടിയത് മുത്തച്ഛനിൽ നിന്നാണ്. ദേവപ്രശ്നത്തിൽ കാണുന്ന ദോഷങ്ങളനുസരിച്ചും ശാസ്ത്രവശങ്ങൾ നോക്കിയുമാകും കൊടിയുടെ അലങ്കാരവും ഭാവവും.ഭാര്യ ശ്രീകലയാണ് സഹായി.ഒരു കൊടി…

Got any book recommendations?


Design a site like this with WordPress.com
Get started