വക്കം പുരുഷോത്തമന് സമ്മോഹനത്തിന്റെ ആദരം

21-02-2023

തിരുവനന്തപുരം : 98-ാം വയസ്സിലേക്ക് കടക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് ആദ്യകാല കെ.എസ്.യു. നേതൃകൂട്ടായ്മയായ സമ്മോഹനത്തിന്റെ ആദരം. കുമാരപുരം പൊതുജനം റോഡിലുള്ള വീടിന്റെ മുറ്റത്തായിരുന്നു വക്കത്തിനും ഭാര്യ ഡോ. ലില്ലി പുരുഷോത്തമനും സുവർണസംഗമം എന്ന പേരിൽ ആദരവർപ്പിച്ചത്. കർമധീരനായ നേതാവാണ് വക്കമെന്ന് ഡി.സി.സി. പ്രസിഡന്റ് പാലോട് രവി പറഞ്ഞു. വലതുകാൽ വച്ചു കയറി തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സ്പീക്കറെന്ന നിലയിൽ നിയമസഭ നിയന്ത്രിക്കുന്നതും ബില്ലുകൾ പെട്ടെന്ന് പാസാക്കുന്നതിലെയും വക്കത്തിന്റെ കഴിവ് അനന്യമാണെന്ന് മുൻ സ്പീക്കർ എൻ.ശക്തൻ പറഞ്ഞു. അടൂർ പ്രകാശ് എം.പി., എൻ.പീതാംബരക്കുറുപ്പ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാർ, കെ.പി.ശ്രീകുമാർ, സെക്രട്ടറി ജി.സുബോധൻ, സമ്മോഹനം ഭാരവാഹികളായ വിതുര ശശി, പിരപ്പൻകോട് സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. ആദരത്തിന് വക്കം നന്ദി പറഞ്ഞു. കെ.എസ്.ശബരീനാഥൻ, വർക്കല കഹാർ, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started