Mindblown: a blog about philosophy.

  • കേരളം കരുതിവെച്ച കാഴ്ചകളും രുചികളും കലകളും ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ച ഏഴുദിനങ്ങൾക്ക് വിട

    08-11-2023 തിരുവനന്തപുരം : കേരളം കരുതിവെച്ച കാഴ്ചകളും രുചികളും കലകളും ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ച ഏഴുദിനങ്ങൾക്ക് വിട. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന സംഗമത്തോടെ ആഘോഷരാവുകൾക്ക് വിരാമമായി. അടുത്ത കേരളീയത്തിന്റെ പ്രഖ്യാപനത്തിന് കൂടി സമാപനവേദി സാക്ഷിയായി. സമാപനസംഗമവും മ്യൂസിക്കൽ മെഗാ ഷോ ‘ജയ’ വും കാണാനായി ആയിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയിൽ സെൻട്രൽസ്റ്റേഡിയമാകെ ആരവാഘോഷങ്ങൾ നിറഞ്ഞു. കേരളീയം ഭാവികേരളത്തിലേക്കുള്ള  കേരളീയത്തിനായി ചെലവിടുന്ന ഓരോ രൂപയും ഭാവി കേരളത്തിന്റെ നിർമാണത്തിനുള്ള നിക്ഷേപമാണെന്ന് റവന്യൂ…

  • കൊയ്ത്ത് തൊഴിലാളികൾക്ക് മിന്നലേറ്റു; ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

    08-11-2023 നാഗർകോവിൽ : മണവാളക്കുറുച്ചിക്കു സമീപം പെരിയകുളം പാടത്ത് കൊയ്ത്തുപണിക്കിടെ മിന്നലേറ്റ് കൊയ്ത്തുയന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു. സേലം വാനമാദേവി സ്വദേശി ശബരിരാജ(23)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾക്ക് മിന്നലിൽ പരിക്കേറ്റു.  കഴിഞ്ഞദിവസം വൈകുന്നേരം കൊയ്ത്തുപണി നടക്കുമ്പോൾ മഴ പെയ്തു. ശബരിരാജയും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും പാടത്തിനു സമീപത്തുള്ള കർഷകസംഘം ഓഫീസിനു വെളിയിൽ മഴ കൊള്ളാതെ ഒതുങ്ങിനിൽക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്.  മിന്നലേറ്റ് ശബരിരാജ മരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചു തൊഴിലാളികൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

  • ബേപ്പൂരിൽനിന്നു ആഴക്കടൽ മീൻപിടിത്തത്തിനുപോയ അടിമലത്തുറയിലെ മത്സ്യത്തൊഴിലാളിയെ കടലിൽവീണ് കാണാതായി

    08-11-2023 വിഴിഞ്ഞം : ബേപ്പൂരിൽനിന്നു ആഴക്കടൽ മീൻപിടിത്തത്തിനുപോയ അടിമലത്തുറയിലെ മത്സ്യത്തൊഴിലാളിയെ കടലിൽവീണ് കാണാതായി. അടിമലത്തുറ ചൊവ്വര കുഞ്ഞുമോൻ ഹൗസിൽ ഡേവിഡിന്റെയും മല്ലികയുടെയും മകൻ കുഞ്ഞുമോനെ (20) യാണ് ബേപ്പൂരിനും ചേറ്റുവായ്ക്കുമിടയിലുള്ള ആഴക്കടലിൽവച്ച് കാണാതായത്.  മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാളോത്തിൽ അബ്ദുറഷീദിന്റെ ബാദുഷ എന്ന ട്രോളിങ് ബോട്ടിൽനിന്നു വീണ് കാണാതായതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച രാത്രി പത്തരയോടെ ബേപ്പൂർ തുറമുഖത്തുനിന്നു 90 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കുഞ്ഞുമോന്റ അച്ഛന്റെ ഇളയസഹോദരൻ വർഗീസ് പറഞ്ഞു.അടിമലത്തുറ സ്വദേശിയും അയൽവാസിയുമായ രാജുവിന്റെ…

  • കോടികൾ ചെലവിട്ട് പഴകുറ്റി-വെമ്പായം റോഡ് നിർമിച്ചപ്പോൾ അകപ്പെട്ടത് നെടുമങ്ങാട് അഗ്നിരക്ഷാസേനാ യൂണിറ്റ്

    08-11-2023 നെടുമങ്ങാട് : കോടികൾ ചെലവിട്ട് പഴകുറ്റി-വെമ്പായം റോഡ് നിർമിച്ചപ്പോൾ അകപ്പെട്ടത് നെടുമങ്ങാട് അഗ്നിരക്ഷാസേനാ യൂണിറ്റ്. ആപത്ഘട്ടങ്ങളിൽ ഓടിയെത്തേണ്ട അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ വന്നിറങ്ങുന്നത് വലിയ ഓടയിൽ.  ഓട ചാടിക്കടന്നുപോകുന്ന വാഹനങ്ങൾ മിക്കപ്പോഴും പ്രധാന പാതയിലൂടെ വരുന്ന വണ്ടികളുമായി കൂട്ടിയിടിക്കുന്നതു പതിവായി. വേങ്കവിള മുതൽ ബ്ലോക്ക് ഓഫീസ് വഴി അഗ്നിരക്ഷാസേന നിലയത്തിലെത്താൻ രണ്ട് കിലോമീറ്ററാണുള്ളത്. ഈ റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു. ഇടുങ്ങിയ റോഡായതിനാൽ ഒരേസമയം രണ്ടു വാഹനങ്ങൾക്കു കടന്നുപോകാനാകില്ല. ഇതിനിടയിലാണ് പ്രധാന റോഡിലേക്കിറങ്ങുന്ന ഭാഗത്ത്…

  • രാജ്യം കടന്നുപോകുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് യുവാക്കൾപോലും മനസിലാക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തക ശബ്‌നം ഹാഷ്മി

    08-11-2023 തിരുവനന്തപുരം : രാജ്യം കടന്നുപോകുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് യുവാക്കൾപോലും മനസിലാക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തക ശബ്‌നം ഹാഷ്മി. ‘ജനാധിപത്യത്തിന്റെ നല്ല വശങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. നിയമസംവിധാനങ്ങളും നിശബ്ദമാക്കപ്പെട്ടു. മാധ്യമങ്ങളെ പൂർണമായി വരുതിയിലാക്കി. എതിർശബ്ദമുയർത്തിയ പത്രപ്രവർത്തകർ ജയിലിലായി. രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ വക്കിലാണ് രാജ്യം. ആരെയും ഭയക്കാതെ ശബ്ദമുയർത്തി പോരാടാൻ കഴിയണം.’ – കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ഭരണഘടനാ സംരക്ഷണത്തിൽ പൊതുസമൂഹത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകൻ എൻ.പി. ഉല്ലേഖുമായി സംസാരിക്കുകയായിരുന്നു അവർ.  പ്രധാനപ്പെട്ട വ്യക്തികളെ ആദായനികുതി വകുപ്പും ഇ.ഡി.യും…

  • ആലുവ കവളങ്ങാട് അച്ഛന്‍ വിഷം നൽകിയ മകൾ മരിച്ചു

    07-11-2023 എറണാകുളം: ആലുവ കവളങ്ങാട് അച്ഛന്‍ വിഷം നൽകിയ മകൾ മരിച്ചു. ഒരാഴ്ച്ച മുമ്പാണ് പതിനാലു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കമ്പിവടി കൊണ്ട് മര്‍ദിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ വായിലേയ്ക്ക് കളനാശിനി ഒഴിക്കുകയായിരുന്നു. പുല്ലുകൾക്ക് അടിക്കുന്ന കീടാനാശിനിയാണ് പെൺകുട്ടിയുടെ വായിൽ ഒഴിച്ചത്. ഇതോടെ പെൺകുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും. പിന്നാലെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് വൈകിട്ടോടേയാണ് പെൺകുട്ടി മരിച്ചത്. ഇതരമതക്കാരനായ യുവാവിനെ ‍പ്രണയിച്ചതാണ് പിതാവിന് പ്രകോപനം ഉണ്ടാക്കിയത്.…

  • ദീപാവലിക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ

    07-11-2023 തിരുവനന്തപുരം: ദീപാവലിക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ. പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയുമായിരിക്കണം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്…

  • സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതി ഗൗരവത്തോടെ പരിഗണിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ

    07-11-2023 തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതി ഗൗരവത്തോടെ പരിഗണിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ. വന്ദേ ഭാരത് ട്രെയിനുകളടക്കം വന്നതിനുശേഷവും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിലെ പ്രശ്നങ്ങൾ രൂക്ഷമായതിനു പിന്നാലെയാണ് റെയിൽവേ ബോർഡ് നടപടി. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം പരിശോധിച്ച ശേഷമാണ് കേരള റെയിൽവേ വികസന കോർപ്പറേഷനുമായി ചർച്ച നടത്താൻ ദക്ഷിണ റെയിൽവേക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാൽ കേരളമൊട്ടാകെ മെട്രോ നിലവാരത്തിലുള്ള…

  • മലയാളി യുവാവും ബംഗാളി യുവതിയും അപ്പാർട്ട്മെന്‍റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ

    07-11-2023 ബെംഗളൂരു: മലയാളി യുവാവും ബംഗാളി യുവതിയും അപ്പാർട്ട്മെന്‍റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്‍റിലാണ് സംഭവം. മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് തീപ്പൊള്ളലേറ്റ് നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഇരുവരുടെയും നിലവിളി കേട്ട് ഫ്ലാറ്റിലേക്കെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. തീ…

  • 7 പേര്‍ക്ക് പുതുജീവിതം നല്‍കി സുരേഷ് യാത്രയായി

    07-11-2023 തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷിന്റെ (37) അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവം ദാനം നിര്‍വഹിച്ചത്. ഹൃദയം, 2 വൃക്കകള്‍, കരള്‍ (2 പേര്‍ക്ക് പകുത്ത് നല്‍കി), 2 കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ബന്ധുക്കള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗിക്കും 1…

  • കേരളത്തിലെ ആദ്യ വ്യവസായ എസ്റ്റേറ്റിന്റെ ഓഫീസ് മന്ദിരം ഓർമയായി

    07-11-2023 നേമം: കേരളത്തിലെ ആദ്യ വ്യവസായ എസ്റ്റേറ്റിന്റെ ഓഫീസ് മന്ദിരം ഓർമയായി. തിരുവനന്തപുരം – കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിന്റെ ഭാഗമായി പാപ്പനംകോട് എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മന്ദിരം കഴിഞ്ഞയാഴ്ച റെയിൽവേ ഏറ്റെടുത്ത് പൊളിച്ചു നീക്കിയതോടെയാണ് ഒരു നാടിന്റെ ചരിത്രസ്മരണ മാഞ്ഞത്. കേരളം രൂപവത്കൃതമാകുന്നതിന് മുമ്പ് 1956 സെപ്റ്റംബർ 17-ന് തിരുവിതാംകൂറിലെ മഹാറാണി സേതുപാർവതി ഭായിയാണ് പാപ്പനംകോട്ടെ വ്യവസായ എസ്റ്റേറ്റിന്റെ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പിന്നീട് 1964-ൽ കേരള സർക്കാർ ഏറ്റെടുത്ത വ്യവസായ എസ്റ്റേറ്റ് 74-ൽ പൂർണമായും സിഡ്‌കോയുടെ…

  • കേരളീയം സമാപനം: വൈകുന്നേരം 3.30 മുതൽ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം,

    07-11-2023 തിരുവനന്തപുരം: കേരളീയത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. സമാപന സമ്മേളനത്തിൽ പങ്കെടുക്കാനുള്ളവർ മൂന്നരയോടെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തേണ്ടതാണ്. ആദ്യമെത്തുന്നവർക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകൾ അനുവദിച്ചിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്താൻ വിവിധ പാർക്കിങ് സെന്ററുകളിൽ നിന്നും ഓരോ പത്ത് മിനിട്ടിലും കെ.എസ്.ആർ.ടി.സി. ഇലക്‌ട്രിക്‌ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമാപന ദിവസത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തും. പനവിള, ഹൗസിങ്…

  • തിരുവനന്തപുരം മെട്രോ: ഡി.എം.ആർ.സി ഫീൽഡ് സർവേ തുടങ്ങി; ഡി.പി.ആർ ജനുവരിയിൽ

    07-11-2023 തിരുവനന്തപുരം: തിരുവനന്തപുരത്ത് മെട്രോ റെയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ഡി.പി.ആർ. സമർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഡി.എം.ആർ.സി. (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ). മെട്രോ കടന്നുപോകുന്ന മേഖലകളിൽ ഡി.എം.ആർ.സി.യുടെ നേതൃത്വത്തിൽ ഫീൽഡ് സർവേ തുടങ്ങി. കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷനാണ് (കെ.എം.ആർ.എൽ.) പദ്ധതിയുടെ നടത്തിപ്പ്. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെയാണ് കെ.എം.ആർ.എൽ. ചുതലപ്പെടുത്തിയിരിക്കുന്നത്. പള്ളിപ്പുറം മുതൽ പള്ളിച്ചൽ വരെയുള്ള ഒന്നാംഘട്ടവും കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെയുള്ള രണ്ടാംഘട്ടവും ഉൾപ്പെടുത്തിയാണ്…

  • കേന്ദ്രമന്ത്രി മുരളീധരൻ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു

    07-11-2023 ചിറയിൻകീഴ് : കേന്ദ്രമന്ത്രി വി.മുരളീധരനും തിരുവനന്തപുരം അഡീഷണൽ റെയിൽവേ മാനേജർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.  തുടർന്ന് നടന്ന റെയിൽ ജനസഭയിൽ സ്‌റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.  റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ, മഹിളാ പാസഞ്ചേഴ്‌സ് അസോസിയേഷൻ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ശാർക്കര ക്ഷേത്രോപദേശക സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷനുകൾ, വിവിധ സാംസ്‌കാരിക സംഘടനകൾ തുടങ്ങിയവർ നൽകിയ നാൽപ്പത്തേഴ് നിവേദനങ്ങൾ മന്ത്രി…

  • കെ.എസ്.യു. മാർച്ചിനുനേരേ പോലീസ് ലാത്തിവീശി: വൻ സംഘർഷം

    ഇന്ന് വിദ്യാഭ്യാസബന്ദ്‌ 07-11-2023 തിരുവനന്തപുരം : കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിഷയത്തിൽ മന്ത്രി ആർ.ബിന്ദുവിന്റെ ഒൗദ്യോഗികവസതിയിലേക്ക് കെ.എസ്.യു. നടത്തിയ മാർച്ചിനെ തുടർന്ന് തലസ്ഥാനത്ത് വൻ സംഘർഷം. മാർച്ചിൽ പങ്കെടുത്തവരെ അകാരണമായി പോലീസ് മർദിെച്ചന്നാരോപിച്ചു നടത്തിയ റോഡ് ഉപരോധത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. പാളയത്തും ബേക്കറിയിലുമടക്കം പോലീസുകാരും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി കെ.എസ്.യു. പ്രവർത്തകർക്കു പരിക്കേറ്റു. പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു. ആഹ്വാനം ചെയ്തിട്ടുണ്ട്.  മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ…

  • മണ്ഡല – മകര വിളക്ക് കാലത്തെ ശബരിമല മെഡിക്കൽ വാർഡ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തുടരും

    07-11-2023 പത്തനംതിട്ട: മണ്ഡല – മകര വിളക്ക് കാലത്തെ ശബരിമല മെഡിക്കൽ വാർഡ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തുടരും. പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ആശുപത്രിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ ടെണ്ടർ നൽകിയതിനാൽ ശബരിമല വാർഡുകൾ കോന്നി മെഡിക്കൽ കോളേജിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റാനായിരുന്നു നിർദേശം. ഇതനുസരിച്ച്, രണ്ടിടത്തും ആരോഗ്യവകുപ്പ് ഉന്നതതല സംഘം പരിശോധന നടത്തിയപ്പോൾ ഇവിടങ്ങളിൽ വേണ്ടത്ര സൗകര്യം ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ജനറൽ ആശുപത്രിയിലെ പൊളിക്കൽ വൈകിപ്പിക്കാനും ശബരിമല വാർഡ് ഇവിടെ തന്നെ തുടരാനും നിർദേശിച്ചത്. ജനറല്‍…

  • കടലില്‍ മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

    06-11-2023 കൊല്ലം: കടലില്‍ മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് (65) ആണ് മരിച്ചത്. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകള്‍ ആണ് കൂട്ടിയിടിച്ചത്. നൗറിന്‍ എന്ന ബോട്ട് സില്‍വര്‍സ്റ്റര്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ സില്‍വര്‍ സ്റ്റാര്‍ എന്ന ബോട്ട് തകര്‍ന്നു. അപകടത്തില്‍ സില്‍വര്‍ സ്റ്റാര്‍ ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പിന്നാലെ കടലില്‍ വീണ എട്ടുപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറവൂര്‍…

  • കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളിൽ സംഘടിപ്പിച്ച ലുലു കേരളീയം 2023ന് വർണ്ണാഭമായ സമാപനം

    06-11-2023 തിരുവനന്തപുരം : കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളിൽ സംഘടിപ്പിച്ച ലുലു കേരളീയം 2023ന് വർണ്ണാഭമായ സമാപനം. നവംബർ ഒന്ന് മുതൽ അഞ്ച് ദിവസങ്ങളിലായി മാളിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൻറെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. പഴയകാല മലയാള സിനിമ കാഴ്ചകൾ ഓർമ്മപ്പെടുത്തിയുള്ള സിനിമകൊട്ടകയും, നാടൻ ഭക്ഷണവിഭവങ്ങളടക്കം അണിനിരത്തി ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയ കേരളീയ ഭക്ഷ്യമേളയും ശ്രദ്ധേയമായി. കേരളീയർക്കൊപ്പം കേരളീയത്തിനൊപ്പം എന്ന ആശയമാണ് പരിപാടികളിലൂടെ ലുലു കേരളീയം അവതരിപ്പിച്ചത്. കളരിപ്പയറ്റ്, വയലിൻ ഫ്യൂഷൻ, ചാക്യാർകൂത്ത്,…

  • ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.

    05-11-2023 തിരുവനന്തപുരം: ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഓട്ടോ ഡ്രൈവറായ ജിജാസ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിജാസ്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രിയാണ് യുവതി അതിക്രമത്തിന് ഇരയായത്. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് ജിജാസിന്റെ ഓട്ടോയിലാണ് പരാതിക്കാരി യാത്ര ചെയ്തത്. എന്നാല്‍, ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ഇയാള്‍…

  • ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു

    04-10-2023 ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗികളെയും, പ്രദേശവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും ദുരിതത്തിലാക്കി മാസങ്ങളായ് ഇഴഞ്ഞു നീങ്ങുന്ന ചിറയിൻകീഴ് മേൽപ്പാല നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഉത്തരവിട്ടത്. മേൽപ്പാല നിർമ്മാണം അനന്തമായ് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. കേരള റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ…

Got any book recommendations?


Design a site like this with WordPress.com
Get started