08-11-2023

നാഗർകോവിൽ : മണവാളക്കുറുച്ചിക്കു സമീപം പെരിയകുളം പാടത്ത് കൊയ്ത്തുപണിക്കിടെ മിന്നലേറ്റ് കൊയ്ത്തുയന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു.
സേലം വാനമാദേവി സ്വദേശി ശബരിരാജ(23)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾക്ക് മിന്നലിൽ പരിക്കേറ്റു.
കഴിഞ്ഞദിവസം വൈകുന്നേരം കൊയ്ത്തുപണി നടക്കുമ്പോൾ മഴ പെയ്തു. ശബരിരാജയും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും പാടത്തിനു സമീപത്തുള്ള കർഷകസംഘം ഓഫീസിനു വെളിയിൽ മഴ കൊള്ളാതെ ഒതുങ്ങിനിൽക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്.
മിന്നലേറ്റ് ശബരിരാജ മരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചു തൊഴിലാളികൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a comment