Category: Uncategorized
-
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
NOVEMBER 03, 2022 സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. Ø…
-
വധശ്രമക്കേസിലെ മുഖ്യപ്രതികൾ പിടിയിൽ
Thursday 03 November, 2022 കടയ്ക്കാവൂർ: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഒക്ടോബർ 6ന് കീഴാറ്റിങ്ങൽ എ.കെ നഗറിൽ അക്രമം അഴിച്ചുവിട്ട് യുവാക്കളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. കീഴാറ്റിങ്ങൽ വില്ലേജിൽ തിനവിള ദേശത്ത് എ.കെ നഗറിൽ കൊടിക്കകത്ത് വീട്ടിൽ ഷാൻ എന്ന് വിളിക്കുന്ന ഷൈജു(35), എ.കെ നഗറിൽ ചരുവിള വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന അനൂപ്(25) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം പ്രതികൾ നിരവധി സംഘങ്ങളായി പിരിഞ്ഞ് തിരുവനന്തപുരം പി.എം.ജിയിലുള്ള തേക്കുമൂട് ബണ്ട് കോളനിയിൽ…
-
അരുവിക്കരയ്ക്ക് സമീപം കലമാനൂരിൽ ബസ് കുഴിയിലേക്ക് ചരിഞ്ഞ് വനിതാ കണ്ടക്ടർ അടക്കം രണ്ടു പേർക്ക് പരിക്കേറ്റു
03-11-2022 അരുവിക്കര : അരുവിക്കരയ്ക്ക് സമീപം കലമാനൂരിൽ ബസ് കുഴിയിലേക്ക് ചരിഞ്ഞ് വനിതാ കണ്ടക്ടർ അടക്കം രണ്ടു പേർക്ക് പരിക്കേറ്റു. കണ്ടക്ടർ നെടുമങ്ങാട് പനയമുട്ടം മുളമൂട് അഫ്സൽ കോട്ടേജിൽ ഷാഹിദാ ബീവി (49), യാത്രക്കാരിയായ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരി വെള്ളനാട് കുതിരകളം അശ്വതി ഭവനിൽ ശാന്തകുമാരി (55) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വെള്ളനാട് ഡിപ്പോയിൽ നിന്നും കലമാനൂർ വഴി കിഴക്കേക്കോട്ടയ്ക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വീതികുറഞ്ഞ റോഡിൽവെച്ച്…
-
വർക്കലയിൽ സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരികോത്സവം
03-11-2022 വർക്കല : എഴുത്തുകാരന്റെ സ്വാതന്ത്ര്യം എതിർക്കാനുള്ള സ്വാതന്ത്ര്യമാണെന്നും എന്നാൽ, പുതിയ ഇന്ത്യയിൽ എഴുത്തുകാർ നിശബ്ദരാക്കപ്പെട്ടിരിക്കയാണെന്നും മന്ത്രി ജെ.ചിഞ്ചുറാണി. കാക്കനാടൻ സാഹിത്യപഠന ഗവേഷണകേന്ദ്രവും പേപ്പർ പബ്ലിക്കയും വർക്കലയിൽ സംഘടിപ്പിച്ച സാഹിത്യ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വി.ജോയി എം.എൽ.എ. അധ്യക്ഷനായി. എഴുത്തുകാരായ ബി.മുരളി, വിനു ഏബ്രഹാം, ഫിർദൗസ് കായൽപ്പുറം, സംവിധായകൻ ബിജു നെട്ടറ, കാക്കനാടൻ സാഹിത്യപഠനഗവേഷണ കേന്ദ്രം ചെയർമാൻ അൻസാർ വർണന, കഥാകൃത്ത് മോഹൻദാസ് എവർഷൈൻ എന്നിവർ സംസാരിച്ചു. ചിത്രകലയുടെ അമ്പതാണ്ടുകൾ പിന്നിട്ട ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ, എഴുത്തുകാരൻ സുനിൽ…
-
സന്തോഷിനെ കുടുക്കിയത് ശാസ്ത്രീയ തെളിവുകൾ
03-11-2022 തിരുവനന്തപുരം : നൂറിലേറെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയമായ തെളിവുകൾ ഉറപ്പിച്ചാണ് പോലീസ് സന്തോഷിനെ കുടുക്കിയത്. കവടിയാർ ടെന്നീസ് ക്ലബ്ബിന് സമീപം അക്രമം നടന്ന ദിവസം രാത്രി വാഹനം നിർത്തിയശേഷം ഡ്രൈവർ പുറത്തേക്കുപോകുന്നത് കണ്ടെത്തിയതാണ് നിർണായകമായത്. പുലർച്ചെ തിരിച്ചെത്തിയാണ് ഇയാൾ മ്യൂസിയത്തേക്ക് വാഹനം ഓടിച്ചുവന്നത്. ഇയാൾ സഞ്ചരിച്ച ഇന്നോവ കാർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംശയാസ്പദമായ തരത്തിൽ കണ്ട കാറുകളുള്ള പതിനഞ്ചോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. 2011-2013 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മോഡലായിരുന്നു കാറിന്റേത്. സംശയത്തിന്റെ നിഴലിലുള്ള…
-
എട്ടുവർഷമായി മണ്ണുമൂടിയ നിലയിൽ കാനായിയുടെ ഉറങ്ങുന്ന സുന്ദരി
03-11-2022 നെടുമങ്ങാട്: ശംഖുംമുഖത്തെ സമുദ്രകന്യക ശില്പത്തോട് അധികൃതർ കാട്ടുന്ന അവഗണനയിൽ പ്രതിേഷധിച്ചാണ് സർക്കാരിന്റെ കലാശ്രീ പുരസ്കാരം ശില്പി കാനായി കുഞ്ഞിരാമന് നിരസിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ മറ്റൊരു സൃഷ്ടി എട്ടുവർഷമായി മണ്ണുമൂടിയ നിലയിലാണ്. പൊന്മുടിയിലെ പ്രശസ്തമായ സ്ലീപ്പിങ് ബ്യൂട്ടി എന്ന ശില്പമാണ് മണ്ണിനടിയിൽ അവഗണനയുടെ അടയാളമായി നശിക്കുന്നത്. പൊന്മുടി വിനോദസഞ്ചാര കേന്ദ്രം മോടികൂട്ടുന്നതിന്റെ ഭാഗമായി പന്ത്രണ്ടുവർഷം മുൻപാണ് കാനായിയെ ഇവിടെ എത്തിച്ച് ആറുമാസം കൊണ്ട് ശില്പം നിർമിച്ചത്. രണ്ടു കാലുകൾ പകുതിമടക്കി, തലയിൽ കൈവച്ച് ഉറങ്ങുന്ന സ്ത്രീയുടേതായിരുന്നു ശില്പം.…
-
ഡ്രൈവറുടെ ഉറക്കം തിരിച്ചറിയാം, ചികിത്സയ്ക്ക് റോബോട്ടിക് നഴ്‌സും
03-11-2022 തിരുവനന്തപുരം: വാഹനാപകടങ്ങൾ, പ്രത്യേകിച്ച് രാത്രിയാത്രയിൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നത് കൊണ്ടുണ്ടാവുന്ന അപകടങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഭിനന്ദും ആകാശും പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്രമേളയിലെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണംകൊണ്ട് ഡ്രൈവറുടെ ഉറക്കം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നതാണ് ഉപകരണം. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് രാത്രികാലങ്ങളിലെ അപകടം ഒഴിവാക്കാൻ മൂവായിരം രൂപമാത്രം ചെലവു വരുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. ഡ്രൈവർ ഉറങ്ങിയാൽ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന അലാറം ഉടൻ ശബ്ദിക്കുകയും…
-
വർക്കല അയന്തി വളവിൽ വൈദ്യുതക്കമ്പികൾ താഴ്ന്നുകിടന്നതു കാരണം വാഹനങ്ങൾക്കുണ്ടായ ഭീഷണിക്കു പരിഹാരമായി
03-11-2022 വർക്കല : അയന്തി വളവിൽ വൈദ്യുതക്കമ്പികൾ താഴ്ന്നുകിടന്നതു കാരണം വാഹനങ്ങൾക്കുണ്ടായ ഭീഷണിക്കു പരിഹാരമായി. പുതിയ വൈദ്യുതത്തൂൺ സ്ഥാപിച്ച് താഴ്ന്നുകിടന്ന കമ്പികൾ ഉയരത്തിലാക്കി. അയന്തി-കയറ്റാഫീസ് റോഡിലെ വലിയ വളവിലാണ് വൈദ്യുതക്കമ്പികൾ സാധാരണയേക്കാളധികം താഴ്ന്നുകിടന്നത്. കണ്ടെയ്‌നർ ലോറികളും ടൂറിസ്റ്റ് ബസുകളും പോലുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ െെലനിൽ തട്ടുകയും കുരുങ്ങുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് 31-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കെ.എസ്.ഇ.ബി. അടിയന്തര നടപടി സ്വീകരിച്ചത്. ഉയരത്തിലുള്ള പുതിയ തൂൺ സ്ഥാപിക്കുകയും വൈദ്യുതി ലൈനുകൾ റോഡിന്റെ മധ്യഭാഗത്ത് നിന്നു…
-
ട്രെയ്‍ലർ ലോറിയിൽനിന്നു പുറത്തേക്കു തള്ളിനിന്ന വിമാനച്ചിറകുകൾ കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു.
03-11-2022 നെയ്യാറ്റിൻകര : ട്രെയ്‍ലർ ലോറിയിൽനിന്നു പുറത്തേക്കു തള്ളിനിന്ന വിമാനച്ചിറകുകൾ കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ബസിനു കാര്യമായ കേടുപാടുണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിൽനിന്നു ലേലംകൊണ്ട, പിൻവലിച്ച വിമാനത്തിന്റെ ചിറകുകളുമായി ഹൈദരാബാദിലേക്കുപോയ ട്രെയ്‌ലർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ പാറശ്ശാല സ്വദേശി ടി.രമേഷ്(47), കണ്ടക്ടർ കൊല്ലം സ്വദേശി എസ്.രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബാലരാമപുരം തൈയ്ക്കാവ് പള്ളിക്കു സമീപം ബുധനാഴ്ച പുലർച്ചെ ഒരു മണിക്കുശേഷമാണ് അപകടമുണ്ടായത്. തൈക്കാവ് പള്ളിക്കു സമീപത്തെ വളവ് കടക്കുന്നതിനിടെ…
-
വക്കം അബ്ദുൽ ഖാദർ മൗലവിയെ അനുസ്മരിച്ച് സെമിനാർ
Tuesday 01 November, 2022 തിരുവനന്തപുരം: സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ തൊണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ‘വക്കം മൗലവിയുടെ മതസാമൂഹിക ആശയങ്ങളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാർ ചരിത്ര പണ്ഡിതനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ പ്രൊഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ മലയിയിൻകീഴ് ഗോപാലകൃഷ്ണൻ,ഡോ.ടി.കെ.ജാബിർ, ഡോ.സാബുകോട്ടുക്കൽ, പ്രൊഫ.വി.കെ.ദാമോദരൻ, എ.സുഹൈർ,ഡോ.കായംകുളം യൂനുസ്, ഷാനു സുഹൈർ എന്നിവരും സംസാരിച്ചു.…
-
വക്കം പാട്ടിക്കാവിളാകം-വേലായുധൻ നട റോഡ് തകരുകയും ഓട മൂടുകയും ചെയ്തതോടെ ജനം ദുരിതത്തിലായി
01-11-2022 വക്കം: വക്കം പാട്ടിക്കാവിളാകം-വേലായുധൻ നട റോഡ് തകരുകയും ഓട മൂടുകയും ചെയ്തതോടെ ജനം ദുരിതത്തിലായി.റോഡിലെ ടാർ ഇളകിയത് മൂലം നിരവധി കുഴികൾ രൂപപ്പെട്ടത് വാഹന യാത്രയേയും,കാൽനടയാത്രയേയും ദു:സ്സഹമാക്കി.റോഡിലെ ഓട മൂടിയത് പാഴ്ചെടികൾ വളരുന്നതിനും മഴക്കാലത്ത് വീടുകളിൽ വെള്ളക്കെട്ട് രൂപപ്പെടുത്തുന്നതിനും ഇടയാക്കിയിട്ടുണ്ട്.റോഡിൽ നിന്നുള്ള മലിന ജലം ഒഴുകിയെത്തുന്നത് പതിവാണെന്നും ഓട വൃത്തിയാക്കുകയും, പാഴ്ചെടികൾ വെട്ടിമാറ്റിയാലും മാത്രം ഇത് പരിഹരിക്കാൻ കഴിയില്ലെന്നും സ്ലാബ് കൊണ്ട് ഓടകൾ മൂടണമെന്നും നാട്ടുകാർ പറയുന്നു. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ…
-
സംസ്ഥാനത്തെ അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ,വെള്ള, നീല കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ അരി
NOVEMBER 01, 2022 തിരുവനന്തപുരം: സംസ്ഥാനത്തെ അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍. കേരളത്തിലെ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്കും എട്ട് കിലോഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ അരി വിതരണം ചെയ്യും. കാര്‍ഡ് ഒന്നിന് 10 കിലോ വീതം ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനമാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത…
-
പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ യുവാവിനെയും പ്ലസ്ടു വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി
NOVEMBER 01, 2022 ചേർത്തല : പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ യുവാവിനെയും പ്ലസ്ടു വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു – 23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകൾ എലിസബത്ത് (17) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്.അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. പൂച്ചാക്കലിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ…
-
ഗ്യാസ് ബുക്കിങിന് ഇന്നു മുതൽ മാറ്റങ്ങള്‍ വരുന്നു
NOVEMBER 01, 2022 സംസ്ഥാനത്ത് ഗ്യാസ് ബുക്ക് ചെയ്യുന്നതിന് നവംബര്‍ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുന്നു. പോളിസികള്‍ക്ക് കെ വൈസി, ഒടിപി, ജിഎസ്ടിക്ക് കോഡ് തുടങ്ങിയ മാറ്റങ്ങളാണ് 1 മുതല്‍ നിലവില്‍ വരുന്നത്. പോളിസികള്‍ക്ക് കെ വൈസി ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെ വൈസി നിര്‍ബന്ധമാണ്. എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെ വൈസി നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎ വ്യക്തമാക്കുന്നു. ഗ്യാസിന് ഒടിപി നവംബര്‍ ഒന്നുമുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവ് ഒടിപി കൈമാറണം. എല്‍പിജി…
-
പള്ളിക്കൂടത്തിലെ ചവറുകൂനയിൽനിന്നു കിട്ടിയ 500-ന്റെ നോട്ടുകൾ ആദിത്യയുടെ കണ്ണഞ്ചിപ്പിച്ചില്ല.
30-10-2022 നെടുമങ്ങാട് : പള്ളിക്കൂടത്തിലെ ചവറുകൂനയിൽനിന്നു കിട്ടിയ 500-ന്റെ നോട്ടുകൾ ആദിത്യയുടെ കണ്ണഞ്ചിപ്പിച്ചില്ല. പകരം അതെടുത്ത് അതേപടി അധ്യാപരെ ഏൽപ്പിച്ചു. ഉടമയെ കാത്ത് ആ പണം നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുണ്ട്. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ ആദിത്യയുടെ സത്യസന്ധതയിലാണ് പണം സുരക്ഷിതമായി അധ്യാപകരുടെ പക്കലെത്തിയത്. പണത്തിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ ഉപജില്ലയിലെ 50-ലധികം സ്കൂളുകളിൽനിന്നുള്ള അധ്യാപകരും കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. ഇവരിലാരുടെയെങ്കിലും പക്കൽനിന്നു നഷ്ടപ്പെട്ട പണമായിരിക്കാം ഇതെന്ന്…
-
വർക്കല ദളവാപുരത്ത് അനധികൃതമായി നടത്തിവന്ന ചെങ്കല്ല് ഖനനം പോലീസ് തടഞ്ഞു.
30-10-2022 വർക്കല : ദളവാപുരത്ത് അനധികൃതമായി നടത്തിവന്ന ചെങ്കല്ല് ഖനനം പോലീസ് തടഞ്ഞു. മരക്കടമുക്ക്-ദളവാപുരം റോഡരികിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിർഭാഗത്തെ മലയിലാണ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ഖനനം നടത്തിവന്നത്. ഇവിടെനിന്ന് ലോറികളിൽ കല്ലു കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാണ് വർക്കല പോലീസ് പരിശോധന നടത്തിയത്. ചെങ്കല്ല് കയറ്റിയ മിനി ലോറിയും ചെങ്കല്ല് മുറിക്കുന്നതിനുള്ള മെഷീനും ഡ്രില്ലിങ് മെഷീനുമുൾപ്പെടെയുള്ള യന്ത്രസാമഗ്രികളും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ച നിലയിൽ 25000-ഓളം വെട്ടുകല്ലുകളും കണ്ടെത്തി. യന്ത്രസാമഗ്രികളുടെ സഹായത്തോടെ വൻതോതിലാണ് ഇവിടെ ഖനനം…
-
റോഷന് ഇനി കേൾക്കാം…. നഷ്ടപ്പെട്ട ശ്രവണസഹായിക്ക് പകരം പുതിയത് നഗരസഭ വാങ്ങി നൽകും. മേയർ ആര്യാ രാജേന്ദ്രൻ
30-10-2022 തിരുവനന്തപുരം : റോഷന് ഇനി കേൾക്കാം…. നഷ്ടപ്പെട്ട ശ്രവണസഹായിക്ക് പകരം പുതിയത് നഗരസഭ വാങ്ങി നൽകും. മേയർ ആര്യാ രാജേന്ദ്രൻ റോഷന്റെ വീട്ടിൽ നേരിട്ടെത്തിയാണ് പുതിയ ശ്രവണസഹായി വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയത്. ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെത്തി കൈമാറുമെന്നും അറിയിച്ചു. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ് ശ്രവണസഹായി നൽകുക. കഴിഞ്ഞ ദിവസമാണ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി റോഷന്റെ സ്‌കൂൾ ബാഗും അതിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ശ്രവണസഹായിയും നഷ്ടമായത്. ശ്രവണ സഹായി…
-
പറന്നുയർന്നതും തീ; വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ്
OCTOBER 29, 2022 ന്യൂഡൽഹി:എൻജിന് തീപിടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽനിന്ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ ചിറകിൽ തീ പിടിക്കുകയായിരുന്നു. അടിയന്തരമായി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചിറക്കി.വെള്ളി രാത്രി പത്തോടെയായിരുന്നു സംഭവം. വിമാനത്തിൽ 180 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …👇👇👇👇👇👇👇👇👇
-
പക്ഷിപ്പനി വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ ആലപ്പുഴയിൽ എത്തും
Oct 29, 2022 ആലപ്പുഴ: പക്ഷിപ്പനി വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ ആലപ്പുഴയിൽ എത്തും. പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെ സന്ദർശനം. ദില്ലി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും വിദഗ്ദരാണ് പ്രതിരോധ നടപടികൾ വിലയിരുത്താൻ എത്തുന്നത്(Bird Flu). താറാവുകൾ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ച വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ ഹരിപ്പാട് കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിലെ വളർത്ത് പക്ഷികളെ ഇന്നലെ കൊന്നിരുന്നു. പ്രദേശത്തെ ചിലർ…
-
ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായകുടിച്ച നാല് പേര്‍ക്ക് ദാരുണാന്ത്യം.
Oct 28, 2022 ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തിൽ ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായകുടിച്ച നാല് പേര്‍ക്ക് ദാരുണാന്ത്യം. ചായ ഉണ്ടാക്കിയ കുട്ടിയുടെ മുത്തച്ഛനടക്കമുള്ളവരാണ് മരിച്ചത്. ചായ ഉണ്ടാക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കിടനാശിനി ചേര്‍ത്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ശിവാംഗ് (6), ദിവാംഗ് (5), ഭാര്യപിതാവ് രവീന്ദ്ര സിങ് (55), അയല്‍വാസി സൊബ്രാന്‍ സിങ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ ശിവനന്ദന്‍ സിങിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലേക്കെത്തിയ മുത്തച്ഛന് കൊടുക്കാനാണ് ആറുവയസുകാരനായ…