Category: Uncategorized
-
വക്കം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ ആരംഭിക്കാൻ ജില്ലാ പഞ്ചായത്തിന്റെ അനുമതി ലഭിച്ചു
09-11-2022 വക്കം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ ആരംഭിക്കാൻ ജില്ലാ പഞ്ചായത്തിന്റെ അനുമതി ലഭിച്ചു.15 വയസ്സുമുതൽ 21 വയസ്സുവരെയുള്ള ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കുമാണ് വക്കം ഗ്രാമപഞ്ചായത്തിലെ അവസരം ലഭിക്കുന്നത് .ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും ക്ലാസ് നടക്കുക .ഇന്ന് പി ടി ഐ പ്രസിഡൻറ് മഞ്ഞുമോന്റെ അധ്യക്ഷതയിൽ കൂടിയ വക്കം സ്ക്കൂളിൽ കൂടിയ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ആർ സുഭാഷ് ഉൽഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി താജുന്നീസ മുഖ്യ പ്രഭാഷണം…
-
പറക്കും തളിക മോഡൽ കല്യാണ ഓട്ടം
NOVEMBER 07, 2022 കൊച്ചി: കോതമംഗലത്ത് ‘പറക്കും തളിക’ മോഡൽ കല്യാണ ഓട്ടം നടത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതും ജോയിന്റ് ആർടിഒ അറിയിച്ചു. അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് പറക്കുതളിക സിനിമയിലേതുപോലെ മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്. കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് ഇടുക്കി അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ എസ് ആർ സി ബസിനെ സിനിമയിലേതുപോലെ അണിയിച്ചൊരുക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്…
-
ഇടിമിന്നല്‍ കേട്ട് നടുങ്ങി കുഴഞ്ഞുവീണ വയോധികന്‍ മരിച്ചു
NOVEMBER 07, 2022 കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നല്‍ ശബ്ദം കേട്ട് നടുങ്ങി കുഴഞ്ഞു വീണ വയോധികന്‍ മരിച്ചു. എരുമേലി തുമരംപാറ കോവളം വീട്ടില്‍ വിജയന്‍ (63) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബൈപാസ് ശസ്ത്രക്രിയ നടത്തുന്നതിന് മുമ്ബുള്ള ടെസ്റ്റുകള്‍ നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കുബോഴാണ് ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ അടിച്ച ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തില്‍ കുഴഞ്ഞു വീണത്. മിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞ ദിവസം കോട്ടയം…
-
വനിതാ ഡോക്ടറോട് അതിക്രമം; പ്രതിയുമായി തെളിവെടുപ്പു നടത്തി
07-11-2022 തിരുവനന്തപുരം : മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച കേസിലെ പ്രതിയുമായി ഞായറാഴ്ച മ്യൂസിയം പോലീസ് തെളിവെടുപ്പു നടത്തി. ഡോക്ടറെ ആക്രമിച്ച സ്ഥലവും അതിനുശേഷം ഒളിച്ചിരുന്നയിടവും പ്രതി സന്തോഷ് പോലീസിനു കാണിച്ചുകൊടുത്തു. രാവിലെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്കുശേഷവും തുടർന്നു. തെളിവെടുപ്പു പൂർത്തിയാക്കി പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. സന്തോഷിനെ കസ്റ്റഡിയിൽ ലഭിക്കാൻ പേരൂർക്കട പോലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. കുറവൻകോണത്ത് വീടുകളിൽ കയറിയതിനും കഴിഞ്ഞ വർഷം ഡിസംബറിൽ കുറവൻകോണത്ത് മറ്റൊരു…
-
ഷാരോണിന്റെ കൊലപാതകം: ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുത്തു, കഷായം തയ്യാറാക്കിയ പാത്രം കണ്ടെടുത്തു
07-11-2022 പാറശ്ശാല : സുഹൃത്തായ ഷാരോണിനെ കഷായത്തിൽ കളനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെ കാരക്കോണത്തിന് സമീപം രാമവർമ്മൻചിറയിലെ അവരുടെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. ഞായറാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പ് രാത്രിവരെ നീണ്ടു. ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പം കേരള പോലീസിന്റെ ഫൊറൻസിക് വിഭാഗവുമെത്തിയിരുന്നു. കഷായം നിർമിച്ച പാത്രവും കഷായത്തിന്റെ പൊടിയും വീട്ടിൽ നിന്നു കണ്ടെത്തി. കഴിഞ്ഞ 14-ന് ഷാരോണും താനും ഗ്രീഷ്മയുടെ വീട്ടിലെത്തിയിരുന്നതായും തന്നെ പുറത്ത് നിർത്തിയ ശേഷം ഷാരോൺ വീടിനുള്ളിലേക്ക് പോയെന്നും ഷാരോണിന്റെ സുഹൃത്ത്…
-
വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വക്കത്ത് വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
Saturday 05 November, 2022 വക്കം :വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വക്കത്ത് വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെ പോസ്റ്റർ രചനാ മത്സരം, നോൺ എസ്.പി.സി സ്കൂളുകളായ ജി.എൽ.പി.ബി.എസ്, വക്കം ശിവഗിരി സെൻട്രൽ സ്കൂൾ, ന്യൂ.എൽ.പി.എസ് എന്നിവിടങ്ങളിൽ ബോധവത്കരണത്തിന്റെ ഭാഗമായി പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. വക്കം ജംഗ്ഷനിൽ ലഹരിക്കെതിരെ കൈകോർക്കണമെന്ന സന്ദേശവുമായി ഫ്ലാഷ് മോബും, ലഹരി വിരുദ്ധ പ്രതിഞ്ജയും നടത്തി. ഡി.ഐ. സുജിൽ, സി.പി.ഒ. പൂജ, എ.സി.പി.ഒ. സീമ, അദ്ധ്യാപകരായ അനുപമ,…
-
എവർഷൈൻ ഹീറോ ജയൻ പുരസ്‌കാരം സിജു വിത്സന്
Saturday 05 November, 2022 തിരുവനന്തപുരം: ജയൻ കലാസാംസ്‌കാരിക വേദിയുടെ എവർഷൈൻ ഹീറോ ജയൻ പുരസ്‌കാരത്തിന് നടൻ സിജു വിത്സൻ അർഹനായി.ജയന്റെ 42-ാം ചരമവാർഷിക ദിനമായ 16ന് വൈകിട്ട് 6ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ജയൻ സ്മൃതി-2022ൽ വച്ച് മന്ത്രി ജി.ആർ.അനിൽ 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. സംഘടനാ ചെയർമാൻ കൂടിയായ സാഹിത്യകാരൻ ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും. സംവിധായകന്മാരായ വിനയൻ, ടി. എസ്. സുരേഷ് ബാബു, അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,ഡി.സി.സി പ്രസിഡന്റ്…
-
വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സസ്യ പ്രചനനത്തിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
Saturday 05 November, 2022 വക്കം: വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സസ്യ പ്രചനനത്തിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് തുടങ്ങിയ ഇനങ്ങളിൽ സംഘടിപ്പിച്ച വർക്ക് ഷോപ്പിൽ കൃഷിഭവനിൽ രജിസ്ട്രർ ചെയ്ത 25 പേർ പങ്കെടുത്തു. പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടത്തിൽ നിന്നു വിരമിച്ച പ്രഭാകരൻ നായരുടെ നേതൃത്വത്തിലാണ് സസ്യപ്രചനന ക്ലാസും, പ്രവർത്തി പരിജയവും നടന്നത്. ഗ്രാമ പഞ്ചായത്ത് അംഗം ശാന്തമ്മ, വക്കം കൃഷി ഓഫീസർ അനുചിത്ര. അസിസ്റ്റന്റ് കൃഷി ഓഫീസർ സജിത്ത് തുടങ്ങിയവർ നേതൃത്വം…
-
വർക്കലയിൽനിന്ന് പഴകിയ ആഹാരസാധനങ്ങൾ പിടികൂടി
05-11-2022 വർക്കല : വിനോദസഞ്ചാര മേഖലയിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും കേടായതുമായ ഭക്ഷണസാധനങ്ങൾ പിടികൂടി. ഹെലിപ്പാട് റാബിറ്റ് കഫേ, ഗോഡ്‌സ് ഓൺ കൺട്രി, ബട്ടർ ലെമൺ ഗാർലിക് റസ്റ്റോറന്റുകൾ, ഗ്രീൻ പാലസ് റിസോർട്ട്, ജനാർദനപുരം ദി ഗേറ്റ് വേ ഹോട്ടൽ, ഇന്ദിരാ പാർക്ക് കൈരളി ബേക്കേഴ്‌സ് ആന്റ് ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളിൽനിന്നാണ് കേടായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തിട്ടുള്ളത്. സ്ഥാപനങ്ങൾക്കെതിരേ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. തുടർന്നുള്ള പരിശോധനയിലും കുറ്റം ആവർത്തിക്കപ്പെട്ടാൽ സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ…
-
ഡോക്ടർമാരില്ല; ചികിത്സയും : വിതുര താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിൽ
05-11-2022 വിതുര : ആദിവാസി-തോട്ടംമേഖലകളുടെ ആശ്രയമായ വിതുര താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾ പരിശോധനയും ചികിത്സയുമില്ലാതെ വലയുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവാണ് പ്രധാന പ്രശ്നം. രോഗികൾ കൂട്ടമായി കാത്തുനിൽക്കുമ്പോഴും പ്രധാന ഡോക്ടർമാർ ഇരിക്കുന്ന പരിശോധനാമുറികൾ അടഞ്ഞുകിടക്കുന്നതാണ് പതിവ്. ജൂനിയർ ഡോക്ടർമാരിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് പലപ്പോഴും ഉണ്ടാകുക. പ്രായമുള്ളവർക്കും കുട്ടികൾക്കും ഉൾപ്പെടെ മണിക്കൂറുകളോളം ആശുപത്രി ഇടനാഴിയിൽ കാത്തുനിൽക്കേണ്ടി വരുന്നു. രാവിലെ എട്ടുമണിക്ക് എത്തുന്നവർക്കുപോലും ഉച്ചയോടെ മാത്രമാണ് വീടുകളിലേക്കു മടങ്ങാൻ കഴിയുന്നത്. ഡോക്ടർമാരില്ലാത്തതിനാൽ കഴിഞ്ഞ ദിവസം മെഡിക്കൽ ഓഫീസറാണ് ഉച്ചവരെ…
-
വർക്കലയിൽ റിസോർട്ട് ജീവനക്കാരന് മർദനം
05-11-2022 വർക്കല : ആലിയിറക്കം കടൽത്തീരത്ത് റിസോർട്ട് ജീവനക്കാരനെ മർദിച്ച് പരിക്കേൽപ്പിച്ചു. ആലിയിറക്കം ഭാഗത്തെ റിസോർട്ടിലെ ജീവനക്കാരനായ ഇടുക്കി രാജാക്കാട് സ്വദേശി അമലിനാണ് (22) പരിക്കേറ്റത്. ഇതേ റിസോർട്ടിലെ മുൻ ജീവനക്കാരനാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കടൽത്തീരത്ത് വച്ച് അമലും അക്രമിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉപയോഗിച്ച് അമലിന്റെ തലക്കും ദേഹത്തും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തീരത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. അക്രമി സ്ഥലംവിട്ടു. നാട്ടുകാരാണ് അമലിനെ വർക്കല താലൂക്കാശുപത്രിയിലെത്തിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ…
-
നാവായിക്കുളം മഠത്തിലഴികത്ത് വേണം പുതിയ പാലം
05-11-2022 കല്ലമ്പലം : നാവായിക്കുളം പഞ്ചായത്തിലെ മഠത്തിലഴികം നാഗരുകാവ് ഭാഗത്ത് പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ വിഷയം പറകുന്ന്, താഴെവെട്ടിയറ നിവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളൊന്നുമായില്ല. നിലവിൽ ഇവിടെ തോടിനു കുറുകെ വീതികുറഞ്ഞ നടപ്പാലമാണുള്ളത്. പാലത്തിന്റെ അടിഭാഗത്തെ കമ്പി ദ്രവിച്ച് കോൺക്രീറ്റ് ഇളകിയ നിലയിലാണ്. വർഷങ്ങളായി തുടരുന്ന യാത്രാദുരിതം അവസാനിപ്പിക്കണമെങ്കിൽ വാഹനങ്ങൾക്ക് കടന്നുപോകാനാകുന്ന പാലം വരണം. പുതിയ പാലം വന്നാൽ രണ്ടു റോഡുകളെയും മൂന്ന് വാർഡുകളെയും ബന്ധിപ്പിക്കാം. ഇപ്പോൾ മൂന്നര കിലോമീറ്റർ ചുറ്റിയാണ് പ്രദേശവാസികൾ നാവായിക്കുളം,…
-
തടി കയറ്റിവന്ന മിനിലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
05-11-2022 വർക്കല : തെങ്ങിൻതടി കയറ്റിവന്ന മിനി ലോറി റോഡിൽ നിന്നു താഴ്ചയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ലോറി ഡ്രൈവർ വർക്കല വെന്നികോട് സ്വദേശി ലാജി(31), വാഹനത്തിലുണ്ടായിരുന്ന വർക്കല സ്വദേശി അരുൺ(21) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ലാജിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30-ഓടെ കരുനിലക്കോട്-കല്ലാഴി റോഡിൽ കുഴിവിളാകം ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. നിറയെ തെങ്ങിൻതടി കയറ്റിവന്ന ലോറി കയറ്റം കയറുമ്പോൾ മുൻഭാഗം പൊങ്ങി താഴ്ചയിലേക്കു മറിയുകയായിരുന്നു. ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയ രണ്ടുപേരെയും നാട്ടുകാരാണ്…
-
15,000 രൂപ മേല്‍ പരിധി റദ്ദാക്കി, പെന്‍ഷന്‍ കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി; പിഎഫ് കേസില്‍ സുപ്രീം കോടതി ഉത്തരവ്
NOVEMBER 04, 2022 ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് ശമ്പളത്തിന് ആനുപാതികമായി പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി ഉത്തരവ്.പെന്‍ഷന്‍ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്ബളം മേല്‍പരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി. അതേസമയം 60 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കാമെന്ന ഉത്തരവ് ശരിവച്ചു. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന് കേരളഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര…
-
വക്കം മൗലവി ഫൗണ്ടേഷൻ ദേശീയ സെമിനാർ സംഘടിപ്പിച്ചു
Friday 04 November, 2022 തിരുവനന്തപുരം : വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. വക്കം മൗലവിയുടെ മത-സാമൂഹിക ആശയങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു.പത്രപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഡോ.ടി.കെ.ജാബിർ,ഡോ.സാബുകോട്ടുക്കൽ, പ്രൊഫ.വി.കെ.ദാമോദരൻ, ഡോ.സുഹൈർ,ഡോ.കായംകുളം യൂനുസ്,ഷാനു സുഹൈർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. 📢📢📢📢📢📢📢📢നിങ്ങളുടെ…
-
കർഷകന്റെ ആത്മഹത്യ : കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്തെന്ന് പരാതി
04-11-2022 വിതുര : കർഷകൻ ആത്മഹത്യചെയ്തത് കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്തെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച തൂങ്ങിമരിച്ച മരുതുംമൂട് കോണത്തുവീട്ടിൽ സജീന്ദ്രൻനായരു(48)ടെ ഭാര്യ ഷീബാകുമാരിയാണ് ജി.സ്റ്റീഫൻ എം.എൽ.എ., പാലോട് റെയ്ഞ്ച് ഓഫീസർ, കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. കെട്ടിടനിർമാണത്തൊഴിലാളികൂടിയായ സജീന്ദ്രൻനായർ മരുതുംമൂട് മൊട്ടമൂട് സുരേഷ്‌കുമാറിെന്റ ഉടമസ്ഥതയിലുള്ള ഒന്നരയേക്കർ പുരയിടത്തിൽ മരച്ചീനിയും വാഴയുമുൾപ്പെടെ കൃഷിചെയ്തിരുന്നു. സോളാർ വേലി സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ചയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ കൃഷി പൂർണമായി നശിച്ചു. സോളാർ വേലി സ്ഥാപിച്ചതിലും ജെ.സി.ബി. ഉപയോഗിച്ച്…
-
സി.ഐ.ടി.യു. പ്രവർത്തകർ പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി
04-11-2022 ആറ്റിങ്ങൽ : അങ്കണവാടി ജീവനക്കാരിയെ അപമാനിച്ച പോലീസുദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി വേണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. പ്രവർത്തകർ ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കുന്നുവാരം അങ്കണവാടി വർക്കർ ആർ.അനിതയെ പോലീസ് മോഷണക്കുറ്റമാരോപിച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയി അധിക്ഷേപിച്ചുവെന്നാണ് ആരോപണം. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ വൈസ് പ്രസിഡന്റും ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗവുമാണ് അനിത. ഒക്ടോബർ 31-ന് രാവിലെ അങ്കണവാടിയിലേക്കു പോകാൻ പൂവമ്പാറയിൽനിന്ന് ഒരു സ്വകാര്യബസിൽ കയറിയതാണ് അനിത. ബസ് കച്ചേരി ജങ്ഷനിലെത്തിയപ്പോൾ ഇറങ്ങിപ്പോയ ഒരു യാത്രക്കാരി…
-
വെട്ടൂർ പഞ്ചായത്തിലെ പുത്തൻചന്ത മാർക്കറ്റ് വികസനം പില്ലറുകൾ സ്ഥാപിക്കാനെടുത്ത കുഴികളിൽ ഒതുങ്ങുന്നു
04-11-2022 വെട്ടൂർ പഞ്ചായത്തിലെ പുത്തൻചന്ത മാർക്കറ്റ് വികസനം പില്ലറുകൾ സ്ഥാപിക്കാനെടുത്ത കുഴികളിൽ ഒതുങ്ങുന്നു. ഹൈടെക് വികസനമെന്ന പേരിൽ തുടങ്ങിയ നിർമാണമാണ് രണ്ടുവർഷത്തിലേറെയായി എങ്ങുമെത്താതെ കിടക്കുന്നത്. പില്ലറുകൾക്കായി കുഴിയെടുത്തതല്ലാതെ മറ്റൊരു ജോലികളും തുടങ്ങാനായിട്ടില്ല. കുഴികൾ മാലിന്യം തള്ളാനുള്ള ഇടവുമായി മാറി. മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലം കാടുകയറി വൃത്തിഹീനമായ സ്ഥിതിയിലാണ്. ഇവിടെ കച്ചവടം നടത്തിവന്ന മത്സ്യവിൽപ്പനക്കാർ ഉൾപ്പെടെയുള്ളവർ വഴിയാധാരമായി. ചന്തയ്ക്ക് സമീപം റോഡരികിലാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്. വർക്കല മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുചന്തയാണ് പുത്തൻചന്തയിലേത്. വർഷാവർഷം ലേലംവഴി വെട്ടൂർ…
-
കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ പരിശോധനകൾ
04-11-2022 കാട്ടാക്കട : കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ ജില്ലാ രജിസ്ട്രാറുടെ പരിശോധന നടക്കുന്നതിനിടെ പോലീസ് വിജിലൻസും പരിശോധനയ്ക്കെത്തി. ഓഫീസിൽനിന്നു 50,000-ത്തിലേറെ രൂപ കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം യൂണിറ്റ് രണ്ട് സബ് രജിസ്ട്രാർ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയത്. ജില്ലാ രജിസ്ട്രാർ നൈനാന്‍റെ നേതൃത്വത്തിലുള്ള രജിസ്ട്രേഷൻ വകുപ്പിന്‍റെ ഉന്നതസംഘം ഓഫീസിൽ പരിശോധന നടത്തുന്നതിനിടെയാണ് വിജിലൻസ് മിന്നൽ പരിശോധനയിൽ ഇത്രയും തുക കണ്ടെത്തിയത്. ആധാരം രജിസ്റ്ററുകൾ സൂക്ഷിക്കുന്ന മുറിയിലെ പഴയ രജിസ്റ്ററുകൾക്കിടയിൽനിന്ന് 2,050 രൂപയും, പാർട്ട് ടൈം…
-
41-മത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ ജോണി എം.എല്‍-ന്റെ ആദ്യനോവല്‍ ‘പുത്രസൂത്രം’ ശ്രദ്ധേയമാകുന്നു.
04-11-2022 നവംബർ 2 ചൊവ്വാഴ്ച സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔപചാരിക ഉദ്ഘാടനം നിർവഹിച്ച 41 മത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ ,വക്കം സ്വദേശിയും പ്രശക്ത സാഹിത്യകാരനുമായാ ജോണി എം.എല്‍-ന്റെ ആദ്യനോവല്‍ ‘പുത്രസൂത്രം’ ശ്രദ്ധേയമാകുന്നു .ഷാർജ എക്സ്പോ സെന്ററിൽ നവംബർ 13 വരെ പുസ്‌തകമേള നടക്കുക.പുസ്‌തകമേളയിൽ ഷാർജഎക്സ്പോ സെന്ററിൽ ഹാൾ നമ്പർ 7 നിൽ ZD – 18 മാതൃഭൂമി ബുക്ക് സ്റ്റാളിൽ ,ജോണി എം എൽ…