
30-10-2022
നെടുമങ്ങാട് : പള്ളിക്കൂടത്തിലെ ചവറുകൂനയിൽനിന്നു കിട്ടിയ 500-ന്റെ നോട്ടുകൾ ആദിത്യയുടെ കണ്ണഞ്ചിപ്പിച്ചില്ല. പകരം അതെടുത്ത് അതേപടി അധ്യാപരെ ഏൽപ്പിച്ചു. ഉടമയെ കാത്ത് ആ പണം നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുണ്ട്.
നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ ആദിത്യയുടെ സത്യസന്ധതയിലാണ് പണം സുരക്ഷിതമായി അധ്യാപകരുടെ പക്കലെത്തിയത്. പണത്തിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ ഉപജില്ലയിലെ 50-ലധികം സ്കൂളുകളിൽനിന്നുള്ള അധ്യാപകരും കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. ഇവരിലാരുടെയെങ്കിലും പക്കൽനിന്നു നഷ്ടപ്പെട്ട പണമായിരിക്കാം ഇതെന്ന് കരുതുന്നു.
സ്കൂൾ അസംബ്ലിയിൽ ചേർന്ന ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് രെജി, ആദിത്യക്കു സ്കൂളിന്റെ ഉപഹാരം നൽകി.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് മോഹൻദാസ്, പ്രിൻസിപ്പൽ നിതാനായർ, പ്രഥമാധ്യാപകൻ ബിനു മാധവൻ, സ്റ്റാഫ് സെക്രട്ടറി ലാൽകുമാർ എന്നിവർ പങ്കെടുത്തു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment