Category: Uncategorized
-
പോലീസ് തണലിൽ വളർന്ന് മണ്ണ് മാഫിയ
21-01-2023 തിരുവനന്തപുരം : നഗരത്തിലെ നിർമാണപ്രവർത്തനങ്ങൾക്കായി കോടിക്കണക്കിനു രൂപയുടെ മണ്ണെത്തുന്നത് മംഗലപുരം, പോത്തൻകോട്, കഠിനംകുളം മേഖലകളിൽനിന്നാണ്. നഗരത്തിലെ എണ്ണംപറഞ്ഞ ഗുണ്ടകളാണ് ഇതു നിയന്ത്രിക്കുന്നത്. ഒപ്പം വിവരങ്ങൾ ചോർത്താനും സഹായിക്കാനും പോലീസും. ഗുണ്ടകൾക്കു രാഷ്ട്രീയസംരക്ഷണംകൂടി ലഭിക്കുന്നതോടെ നാട്ടുകാർക്കു പരാതി നൽകാൻപോലും ഭയമാണ്. വർഷങ്ങളായി ഇത്തരം സംഘങ്ങളെ സഹായിക്കുന്ന പോലീസുകാർക്കെതിരേ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇടയ്ക്ക് എന്തെങ്കിലും വിവാദങ്ങളുണ്ടാകുമ്പോൾ സ്ഥലംമാറ്റപ്പെടുന്നവർ പൂർവാധികം ശക്തരായി തിരിച്ചെത്തും. പക്ഷേ, ഇപ്പോൾ മുഖ്യമന്ത്രി നേരിട്ടിടപെട്ടതോടെയാണ് മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും തെറിക്കുന്നത്. ഇത്തരമൊരു നടപടി അപൂർവത്തിൽ അപൂർവമാണ്. …
-
പോലീസുദ്യോഗസ്ഥര്‍ക്കെതിരേയുള്ള കേസുകളില്‍ അന്വേഷണവും അറസ്റ്റുമില്ല
തിരുവനന്തപുരം: പോലീസുദ്യോഗസ്ഥര്‍ക്കെതിരേയുള്ള കേസുകളില്‍ അന്വേഷണവും അറസ്റ്റുമില്ല. ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പും അടക്കം ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാരെപ്പോലും സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്. മുന്‍കൂര്‍ ജാമ്യം വരെ അന്വേഷണം നീട്ടും പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അയിരൂര്‍ പോലീസ് സ്റ്റേഷന്‍ മുന്‍ എസ്.എച്ച്.ഒ. ജയസനിലിന് എതിരേ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസ് അനങ്ങിയിട്ടില്ല. റിസോര്‍ട്ടുകളില്‍ നിന്നു…
-
ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം നടൻ കുഞ്ചന് സമ്മാനിച്ചു
19-01-2023 തിരുവനന്തപുരം : പ്രേംനസീറിന്റെ നല്ല മനസ്സ് പുതുതലമുറ കണ്ടുപഠിക്കണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. പ്രേംനസീർ സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. കലയെയും സുഹൃദ്‌ബന്ധങ്ങളെയും ആത്മാർഥതയോടെ കാത്ത നടനാണ് നസീറെന്നും അദ്ദേഹം പറഞ്ഞു. നസീർ സുഹൃദ്‌സമിതി സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം നടൻ കുഞ്ചന് സ്പീക്കർ സമ്മാനിച്ചു. ചലച്ചിത്ര പുരസ്കാരദാനത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജുവും പുരസ്കാര സമർപ്പണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നിർവഹിച്ചു. വി.എസ്.ശിവകുമാർ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., കരമന ജയൻ, ബീമാപള്ളി പീരുമുഹമ്മദ്,…
-
സമ്പൂർണ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം- മന്ത്രി വീണ
19-01-2023 തിരുവനന്തപുരം : സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹസന്ദർശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂർണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. അശ്വമേധം കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അശ്വമേധം കാമ്പയിനിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ രണ്ടാഴ്ചക്കാലം വീടുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തും. കുഷ്ഠരോഗം അവഗണിക്കരുതെന്നും മന്ത്രി പറഞ്ഞു. ആർദ്രം രണ്ട് പദ്ധതിയിലൂടെ ആശുപത്രികളിൽ ഗുണമേന്മ ഉറപ്പാക്കി മികച്ച സേവനമൊരുക്കും. താലൂക്ക് ആശുപത്രികൾ മുതൽ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കും. മെഡിക്കൽ കോളേജുകളിൽ…
-
കടയ്ക്കാവൂർ ചെക്കാലവിളാകം ചന്ത നവീകരണത്തിന്റെ 2.65 കോടിയുടെ പദ്ധതി കച്ചവടം റോഡരികിൽ
19-01-2023 കടയ്ക്കാവൂർ : ചിറയിൻകീഴ് താലൂക്കിലെ പ്രധാന ചന്തകളിലൊന്നായ ചെക്കാലവിളാകം ചന്ത പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. ആധുനികരീതിയിൽ ചെക്കാലവിളാകം ചന്ത നവീകരിക്കുമെന്ന വാഗ്ദാനം നൽകി കച്ചവടക്കാരെ ഒഴിപ്പിച്ചിട്ട് എട്ടുമാസം പിന്നിട്ടിട്ടും യാതൊരു നിർമാണവും തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമായി. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം, ചിറയിൻകീഴ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു നിരവധി ആളുകളാണ് ദിനംപ്രതി ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നത്. മുപ്പതോളം കടമുറികളും മത്സ്യവിപണന കേന്ദ്രവും ചെറുകിട വ്യാപാരങ്ങൾക്കുമായി നൂറോളം പേരാണ് ചന്തയിൽ കച്ചവടത്തിനായിയെത്തിയിരുന്നത്. കിഫ്ബിയിൽനിന്ന് 2.65 കോടി രൂപയാണ് ചന്ത നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്.…
-
മോഷ്ടിച്ച സ്‌കൂട്ടറിലെത്തി ബിരിയാണി കഴിച്ചു;ഭക്ഷണത്തിൽ പാറ്റയെന്ന് ആരോപണം
18-01-2023 കഴക്കൂട്ടം : ബിരിയാണി കഴിച്ചശേഷം ഭക്ഷണത്തിൽനിന്ന് പാറ്റയെ കിട്ടിയെന്ന് ബഹളംവെച്ച രണ്ടുപേർ ഹോട്ടലുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് ഓടി രക്ഷപ്പെട്ടു. കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിലായിരുന്നു സംഭവം. രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കൾ ആദ്യം ഹോർലിക്‌സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്തു. കഴിച്ചു തീരാറായപ്പോഴാണ് ബിരിയാണിയിൽ പാറ്റ കിടക്കുന്നതായി ബഹളമുണ്ടാക്കിയത്. പാറ്റയ്ക്ക് ചൂടു ബിരിയാണിയിൽ കിടന്നതിന്റെ ലക്ഷണമില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞതോടെ സംഘത്തിലെ ഒരാൾ തന്ത്രപൂർവം പുറത്തിറങ്ങി. പിന്നാലെ രണ്ടാമനും. അതിലൊരാൾ…
-
ക്ഷേത്രഭൂമി മറ്റാവശ്യങ്ങൾക്ക് ലേലം നൽകുന്നതിനെതിരേ ശാർക്കരയിൽ പ്രതിഷേധം
18-01-2023 ചിറയിൻകീഴ് : ശാർക്കര ക്ഷേത്രഭൂമി ഉത്സവ ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ലേലംചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ നടപടിക്കെതിരേ പ്രതിഷേധം. പ്രദേശവാസികളും ഹിന്ദു സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഓഫീസറുടെ നേതൃത്വത്തിൽ ശാർക്കര ക്ഷേത്രപ്പറമ്പ് വാഹന ഗതാഗതത്തിനും ഡ്രൈവിങ് പഠനത്തിനുമായി ലേലംചെയ്ത് കൊടുക്കുന്നതിനെതിരേയാണ് നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധിച്ചത്. ഹിന്ദു ഐക്യവേദി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാസമാജം സംഘടനാ പ്രതിനിധികളും പ്രദേശവാസികളും തങ്ങളുടെ ആശങ്ക ശാർക്കര ദേവസ്വം അഡ്മിനിസ്‌ട്രേറ്ററിനെ അറിയിച്ചു. തുടർന്ന് ചിറയിൻകീഴ് പോലീസിന്റെയും…
-
മോഷണം പട്ടാപ്പകൽ പ്രധാന റോഡിനോടുചേർന്നുള്ള വീട്ടിൽ
18-01-2023 അരുവിക്കര : അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് ഒൻപതുലക്ഷത്തോളം രൂപയും 35 പവനും കവർന്നു. ജയ്ഹിന്ദ് ടി.വി. ടെക്നിക്കൽ വിഭാഗം ജീവനക്കാരൻ ആർ.മുരുകന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസർച്ച് ഓഫീസർ പി.ആർ.രാജിയുടെയും അരുവിക്കര ചെറിയകൊണ്ണി കാവുനടയിലുള്ള ‘ഉത്രാടം’ വീട്ടിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് മോഷണം. വീട്ടിൽ നിന്നും രണ്ടുപേർ മതിൽചാടി സഞ്ചിയുംതൂക്കി സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറി പോകുന്നത് അയൽവാസിയായ ഒരു സ്ത്രീ കണ്ടു. ഇവർ മറ്റുനാട്ടുകാരെയും മുരുകനെയും ഭാര്യയെയും വിവരം അറിയിച്ചു. മുരുകനും ഭാര്യയും ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയപ്പോൾ…
-
വാമനപുരം പഴയപാലത്തിൽ വിള്ളൽ
18-01-2023 വാമനപുരം: വാമനപുരം പഴയപാലത്തിൽ വിള്ളൽ. ചരിത്ര സ്മൃതികളും കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതാപവും പേറി വാമനപുരം നദിക്ക് കുറുകെ വാമനപുരത്തെയും കാരേറ്റിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന വാമനപുരം പഴയ പാലം അധികൃതരുടെ അനാസ്ഥമൂലം വീണ്ടും നാശത്തിന്റെ വക്കിൽ. കുറച്ച് മാസങ്ങൾക്കു മുൻപ് ഈ പാലം തുരുമ്പെടുത്തും കാടുപിടിച്ചും അവഗണനയിലായിരുന്നു.ഇതേ തുടർന്ന് പി.ഡബ്ല്യു.ഡി.യുടെ ബ്രിഡ്ജ് ആൻഡ് വാൾ വിഭാഗം പാലത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുകയും 18 ലക്ഷം രൂപ അനുവദിച്ച് നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പാലത്തിന് മുകളിൽ വിള്ളൽ…
-
മുഖം കൊണ്ടുരുമ്മിയതും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന പ്രതീക്ഷ വറ്റാതെ ജഡത്തിനു സമീപം തുടർന്നതു കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു.
17-01-2023 തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനക്ക് ദിവസങ്ങളോളം കാവൽ നിന്ന് അമ്മയാന അവസാനം കുട്ടിയാനയെ ഉപേക്ഷിച്ച് ഉൾവനത്തിലേക്കു മടങ്ങി. അമ്മയാന മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന ജഡത്തിനു സമീപം ഒന്നര ദിവസത്തോളം കൊണ്ടുനടന്നു. കുട്ടിയാന തിരികെ വരുമെന്ന വിശ്വാസത്തില്‍ അമ്മയാനയുടെ കാത്തിരിപ്പ് ഇന്നലെ രാവിലെ പതിനൊന്നോടെ അവസാനിച്ചു. മുഖം കൊണ്ടുരുമ്മിയതും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന പ്രതീക്ഷ വറ്റാതെ ജഡത്തിനു സമീപം തുടർന്നതു കണ്ടു നിന്നവരുടെ…
-
‘രാഹുൽ ഗാന്ധീ, താങ്കളെ ജയിപ്പിക്കാൻ വോട്ടു തരുന്നത് ആനയും കടുവയുമല്ല; മനുഷ്യരാണെന്ന് മറക്കരുത്’:
17-01-2023 വയനാട്: നാഗർഹോള കടുവാ സങ്കേതത്തിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വയനാടിന്റെ കാര്യം ഓർമിച്ച് കർഷക സംഘടനയായ കിഫ (കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ). കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഏഴിൽ അധികം വളർത്തുമൃഗങ്ങളെയാണ് വയനാട്ടിൽ കടുവ കൊന്നുകളഞ്ഞതെന്നും കിഫ ചൂണ്ടിക്കാട്ടി. ആനയും കടുവയും കൊന്നതും പരിക്കേൽപ്പിച്ചതുമായ മനുഷ്യരുടെ വീടുകളിലേക്ക്, വന്യമൃഗങ്ങൾ മൂലം കൃഷി നാശം സംഭവിച്ച് കടക്കണിയിൽ ആയ കർഷകരുടെ ഇടയിലേക്ക് കടന്നു…
-
നിത്യഹരിത നായകന്റെ ഓർമ്മകളിൽ ; പ്രേം നസീറിന്റെ വേർപാടിന് 34 വയസ്
16-01-2023 കാലങ്ങൾക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകൻ, മലയാളിയുടെ കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപം. അതായിരുന്നു മലയാളിയുടെ സ്വന്തം പ്രേം നസീർ. മലയാള സിനിമയിലേക്ക് കടന്നു വന്ന ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ഇരുപത്തിരണ്ടുകാരനെ പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍, മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല താന്‍ തിരുത്തുന്നത് മലയാള സിനിമാ ചരിത്രത്തെയാണെന്ന്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് കഴിയുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത…
-
രണ്ടുരാത്രിയാണു തന്റെ പൊന്നോമനയുടെ ജഡത്തിനു കാവലായി ആ അമ്മയാന നിലകൊണ്ടത്
16-01-2023 വിതുര : രണ്ടുരാത്രിയാണു തന്റെ പൊന്നോമനയുടെ ജഡത്തിനു കാവലായി ആ അമ്മയാന നിലകൊണ്ടത്. കൂട്ടായി കാട്ടിലെ കൂട്ടുകാരും ഒപ്പംനിന്നു. കുട്ടിയാനയുടെ ജഡം തട്ടിത്തട്ടി താഴേക്കു കൊണ്ടുവന്ന് ജനവാസകേന്ദ്രത്തിൽനിന്നു മാറ്റാനും ആ അമ്മയാന ശ്രദ്ധിച്ചു. വിതുര പഞ്ചായത്തിലെ തലത്തൂതക്കാവ് മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ചരിഞ്ഞ ആനക്കുട്ടിക്കു ചുറ്റുംനിന്ന അമ്മയാനയെയും ആനക്കൂട്ടത്തെയും ആദ്യം കണ്ടത്. മുരിക്കുംകാലയിൽനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് ആനക്കുട്ടിയുടെ ജഡം അമ്മയാന തട്ടിനീക്കിക്കൊണ്ടു പോയത്. ആളനക്കം കേൾക്കുമ്പോൾ അനങ്ങാതെനിന്ന് കാലുകൾകൊണ്ട് തന്റെ പൊന്നോമനയ്ക്ക് കവചമൊരുക്കാനായിരുന്നു ശ്രമം.…
-
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എംഡിഎംഎ യുമായി വക്കം സ്വദേശി കിളിമാനൂർ എക്‌സൈസിന്റെ പിടിയിൽ.
15-01-2023 കിളിമാനൂർ :നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എംഡിഎംഎ യുമായി കിളിമാനൂർ എക്‌സൈസിന്റെ പിടിയിൽ. വക്കം സ്വദേശി വൈശാഖിനെ (29)യാണ് 420 മില്ലി ഗ്രാം എംഡിഎംഎയുമായി കിളിമാനൂർ എക്‌സൈസ് റെയിഞ്ച് പാർട്ടി പുളിമാത്ത് നിന്നും അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ്, കിളിമാനൂർ, ആറ്റിങ്ങൽ ഭാഗങ്ങളിൽ ചെറുപ്പക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന വൈശാഖ് എംഡിഎംഎ കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ ആക്രമണത്തിന് ഇയാൾ മുതിർന്നെങ്കിലും ബലപ്രയോഗത്തിലൂടെ എക്‌സൈസ് വൈശാഖിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. എക്‌സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ,…
-
കന്യാകുമാരി ലൈറ്റ് ഹൗസ് 4 വർഷത്തിനു ശേഷം തുറന്നു
15-01-2023 കന്യാകുമാരി . നാലു വർഷ ത്തെ ഇടവേളയ്ക്കു ശേഷം കന്യാകുമാരി കടൽത്തീരത്ത ലൈറ്റ് ഹൗസ് ഇന്നലെ മുതൽ സന്ദർശകർക്കായി തുറന്നു കൊ ടുത്തു. കോവിഡ് വ്യാപനത്തെ തുടർന്ന് 2019 മാർച്ചിലാണ് ഇവിടെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ലൈറ്റ് ഹൗ സിന് മുകളിൽ നിന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കും വിധം സന്ദർശകർക്കായി പുതിയതായി ഒരു ഗ്യാലറിയും നിർമിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലും മറ്റു സർക്കാർ അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ച യ്ക്ക് ഒന്നു വരെയും…
-
സര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നിര്‍ദ്ദേശം; സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി
14-01-2023 തിരുവനന്തപുരം : ലിംഗ വത്യസമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ’ എന്ന് വിളിക്കണമെന്ന ബാലവകാശ കമ്മീഷൻ ഉത്തരവിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർ, മാഡം അഭിസംബോധനകളിൽ സർക്കാരിന് ബാലാവകാശ കമ്മീഷൻ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. ഇങ്ങനൊരു തീരുമാനം എടുത്തില്ലന്ന് കമ്മിഷൻ ചെയർമാൻ തന്നെ അറിയിച്ചു. കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.
-
ചരിത്ര തീരുമാനവുമായി കുസാറ്റ്; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ഹാജരിൽ 2 ശതമാനം ഇളവ്, കേരളത്തിലാദ്യം
14-01-2023 കൊച്ചി: സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന ഒരു നിർണായക തീരുമാനം എത്തിയിരിക്കുകയാണ്. അതിന് വഴി വെച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളായിട്ടുള്ള ഒരു യൂണിയനിൽ നിന്നാണ്. ഒരു വർഷമായിട്ട് മനസ്സിലുണ്ടായിരുന്ന ആഗ്രഹമാണ്. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നു. ചെയർപേഴ്സൺ നമിത ജോർജ്ജ്…
-
പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി..
14-01-2023 തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. ഇതിനെ…
-
ദര്‍ശന പുണ്യമായി ശബരിമല മകരവിളക്ക് ഇന്ന്
14-01-2023 മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. മകര ജ്യോതിയുടെ പുണ്യ ദര്‍ശനത്തിനായുളള അനേകായിരം അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് ഇന്ന് പരിസമാപ്തിയാകും. കോവിഡ് ആശങ്കകളൊഴിഞ്ഞ തീര്‍ഥാടനകാലമായതിനാല്‍ ഇത്തവണ വലിയ തിരക്കാണ് മകരവിളക്കിന് പ്രതീക്ഷിക്കുന്നത്. പൂങ്കാവനത്തിലെ പര്‍ണശാലകളില്‍ നിന്നു ശരണം വിളിയുടേയും ഭജന കീര്‍ത്തനങ്ങളുടേയും നാദം ഇന്ന് ഉയരും. ലക്കണക്കിന് വിശ്വാസികളുടെ കണ്ഡമിടറിയുള്ള ശരണം വിളിയില്‍ അങ്ങകലെ പൊന്നമ്പല മേട്ടില്‍ മിന്നിത്തെളിയുന്ന മകരവിളക്ക് ഭക്തര്‍ക്ക് ഒരു ജന്മത്തിന്റെ സാക്ഷാത്കാരമാണ്. ശബരിമലയിലെ ഓരോ വിശ്വാസകാലത്തെയും അടയാളപ്പെടുത്തുന്ന പൊന്നമ്പല മേട്ടില്‍ തെളിയുന്ന മകരവിളക്ക് ഭക്തരുടെ സാഫല്യമാണ്. കല്ലുംമുള്ളും ചവിട്ടി മലകയറിയെത്തിയവര്‍ക്ക്…
-
നിയമസഭാ പുസ്‌തകോത്സവത്തിൽ താരമായി വരദ
14-01-2023 തിരുവനന്തപുരം: നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിൽ തിളങ്ങി തിരുവനന്തപുരം വിളവൂർക്കൽ ഗവ. ഹൈസ്‌കൂളിലെ മൂന്നാം ക്ലാസുകാരിയും മലയം വേങ്കൂർ സ്വദേശിയുമായ വരദ. പുസ്‌തകോത്സവത്തിന് എത്തുന്ന മന്ത്രിമാർക്കും എം.എൽ.എമാർക്കും സംഘാടകനായ സ്‌പീക്കറിനും കൗതുകമായി മാറിയ വരദ കഴിഞ്ഞ ഒരു വർഷത്തിനിടെ 170 പുസ്‌തകങ്ങളാണ് വായിച്ചത്. വായിച്ച 170 പുസ്‌തകങ്ങളുടെ ആസ്വാദനവും ഈ മിടുക്കി എഴുതി തയ്യാറാക്കി. സ്‌കൂൾ ലൈബ്രറിയിൽ നിന്നാണ് പുസ്‌തകങ്ങൾ വായിക്കാൻ തുടങ്ങിയത്. വരദയുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് അവരും പുസ്‌തകങ്ങൾ…