Category: Uncategorized
-
ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് രക്ഷിച്ചു
14-01-2023 കഴക്കൂട്ടം : പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. പ്രതികളെ പിടികൂടാനെത്തിയ പോലീസിനു നേരേ പടക്കവും മഴുവും എറിഞ്ഞ് സംഘത്തിലെ ചിലർ രക്ഷപ്പെട്ടു. പിടിയിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽ വെച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പുത്തൻതോപ്പ് ലൗ ലാൻഡിൽ നോർബെറ്റിന്റെ മകൻ നിഖിൽ നോർബെറ്റി (21)നെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. പാച്ചിറ ഷെഫീഖ് മൻസിലിൽ ഷമീർ, ഷമീറിന്റെ മാതാവ് ഷീജ എന്നിവരാണ് പിടിയിലായത്. പിടിയിലായ ഷീജയെ പിന്നീട് റിമാൻഡു…
-
റെയിൽവേ ജോലിക്കിടെ പൈപ്പ് പൊട്ടൽ തുടർച്ച
14-01-2023 വർക്കല : റെയിൽവേ ജോലിക്കിടെ പൈപ്പ് പൊട്ടൽ തുടർച്ചയായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. ഗുഡ്ഷെഡ്ഡ് റോഡിന്റെ സമീപപ്രദേശങ്ങൾ, കണ്ണംബ, ചെറുകുന്നം, ചാലുവിള, തൊടുവെ ഭാഗങ്ങളിലാണ് കഴിഞ്ഞ മൂന്നാഴ്ചയായി ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം കിട്ടാക്കനിയായത്. ഈ മേഖലയിൽ കിണറില്ലാത്ത നൂറിലധികം വീട്ടുകാർക്ക് പൈപ്പുവെള്ളം മാത്രമാണ് ആശ്രയം. ഇവർ 400 മുതൽ 600 രൂപവരെ നൽകി ടാങ്കറിൽ വെള്ളം എത്തിക്കേണ്ട അവസ്ഥയിലാണ്. റെയിൽവേ ജോലിക്കിടെ ആറുതവണയാണ് പൈപ്പ് പൊട്ടിയത്. വെള്ളിയാഴ്ച രാവിലെ ചെറുകുന്നം ഭാഗത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്ത് പൈപ്പ് പൊട്ടി…
-
‘വഴി മുടങ്ങി ഇപ്പോ വെള്ളവും’ ചിറയിൻകീഴുകാർക്ക് ഇതു ദുരിതകാലം
14-01-2023 ചിറയിൻകീഴ് : റെയിൽവേ മേൽപ്പാലം പണി തുടങ്ങിയ അന്നുമുതൽ ചിറയിൻകീഴുകാർക്ക് ദുരിതകാലമാണ്. ചിറയിൻകീഴിന്റെ വികസന വാതായനമായ റെയിൽവേ മേൽപ്പാലനിർമാണത്തെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നുവെങ്കിലും കഴിഞ്ഞ കുറെ മാസമായി നാട്ടുകാർ അനുഭവിക്കുന്നത് ദുരിതമാണ്. വഴി മുടങ്ങിയതിനു പുറമേ വെള്ളവും കിട്ടാത്ത അവസ്ഥയിലാണ് ജനങ്ങൾ. മേൽപ്പാല നിർമാണത്തിനായി റെയിൽവേ ഗേറ്റിനുസമീപം നിർമാണം ആരംഭിച്ചതോടെയാണ് കുടിവെള്ളവും മുടങ്ങിയത്. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ ശാർക്കര, പുതുക്കരി, പണ്ടകശ്ശാല വാർഡുകളിലാണ് ആഴ്ചകളായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന നാനൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.…
-
ഇന്ത്യയെ നയിക്കുന്നത് യുവശക്തിയുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി
13-01-2023 യുവശക്തിയുടെ സ്വപ്നങ്ങളാണ് ഇന്ത്യയെ നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവശക്തിയെന്നാൽ ഇന്ത്യയുടെ ചാലക ശക്തിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച യുവാക്കൾക്ക് മികച്ച അവസരങ്ങൾ നൽകുന്നുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. 26-ാമത് ദേശീയ യുവജന ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കായികമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുവശക്തിയുടെ സ്വപ്നങ്ങളാണ് ഇന്ത്യയെ നയിക്കുക. അവരുടെ അഭിലാഷങ്ങളാണ് രാജ്യത്തിന്റെ ലക്ഷ്യം. അവരുടെ അഭിനിവേശമാണ് ഇന്ത്യയുടെ ശക്തിയായി മാറുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങൾ മുതൽ വിനോദസഞ്ചാരം, പ്രതിരോധം മുതൽ ഡിജിറ്റൽ വരെ, രാജ്യം ലോകമെമ്പാടും തലക്കെട്ടുകൾ…
-
യാത്രക്കാരന് അപസ്മാരം; നേരെ ആശുപത്രിയിലേക്ക് കുതിച്ച് KSRTC ബസ്
13-01-2023 കോഴിക്കോട് മാവൂരില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ കെഎസ്ആര്‍ടിസി ബസില്‍ ആശുപത്രിയിലേക്ക് എത്തിച്ചു. എറണാകുളം ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് അരയിടത് പാലം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു. വൈകിട്ട് 7.30ഒടെയാണ് സംഭവം. യാത്രക്കാരന്‍ അവശനിലയിലായതോടെ ബസ്സ് തൊട്ടടുത്തുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരും യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബസ് ആശുപത്രിയിലേക്ക് കയറ്റുമ്പോള്‍ നേരിയ ഗതാഗത തടസ്സം ഉണ്ടായെങ്കിലും ട്രാഫിക് പോലീസിന്റെ സമയോചിതമായ ഇടപെടല്‍…
-
ഭക്ഷണം കഴിക്കുന്നതിലേക്ക് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ തമ്മിലടി; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ
12-01-2023 തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ രണ്ടു പേര്‍ തമ്മിൽ സംഘർഷം. പാറശാള ഉദിയൻകുളങ്ങരയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു ഇരുവരും ഹോട്ടലിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരേ മേശയ്ക്ക് എതിർവശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പാറശാല പൊലീസ് പറഞ്ഞു.സംഭവത്തിൽ ടിപ്പർ ഡ്രൈവറായ പാറശാല സ്വദേശി അരുണിനെയും തെങ്ങുകയറ്റ തൊഴിലാളി കൊച്ചോട്ടു കോണം സ്വദേശി മനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിനിടെ മനു കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വീശി…
-
ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു
12-01-2023 ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. പുലർച്ചെ മൂന്നര മുതലാണ് ഭക്തർക്ക് വീണ്ടും അരവണ നൽകി തുടങ്ങിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു അരവണയുട നിർമ്മാണം നടത്തിയത്. ഉച്ചയോടെ വിതരണം പൂർണ്ണതോതിലെത്തുമെന്നാണ് വിലയിരുത്തൽ. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുട സാന്നിദ്ധ്യം അനുവദനീയമായ അളവിൽ കൂടുതലാണന്ന് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാൻ…
-
ഭക്തിസാന്ദ്രം സന്നിധാനം: തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും, മകരവിളക്ക് ശനിയാഴ്ച
12-01-2023 മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. കോവിഡ് ആശങ്കകളൊഴിഞ്ഞ തീര്‍ഥാടനകാലമായതിനാല്‍ ഇത്തവണ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് തിരുവാഭരണം എത്തിച്ചിരുന്നു. വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം പതിനൊന്നര വരെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനത്തിനുള്ള അവസരമുണ്ട്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ…
-
ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ
12-01-2023 ആറ്റിങ്ങൽ : പാലസ് റോഡിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ. ഇരുദിശയിലേക്കും അമിതവേഗത്തിലോടുന്ന ബസുകൾ മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാവുകയാണ്. പോലീസിന്റെയോ മോട്ടോർവാഹന വകുപ്പിന്റെയോ പരിശോധനകൾ നടക്കുന്നുമില്ല. ഏറ്റവും തിരക്കേറിയ റോഡാണ് പാലസ് റോഡ്. കിഴക്കേ നാലുമുക്ക് മുതൽ ഗേൾസ് ഹൈസ്കൂൾ ജങ്ഷൻ വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം തിരക്കുള്ളത്. നാലുവരിപ്പാത നടപ്പാകുന്നതിനു മുൻപ് ഈ റോഡ് വൺവേയായിരുന്നു. നാലുവരിപ്പാത വന്നതോടെ പാലസ് റോഡ് ടു വേയാക്കി മാറ്റി. ഇതോടെ സ്വകാര്യബസുകളുടെ കുത്തകയായി ഈ റോഡ് മാറി. വിദ്യാർഥികളുടെ പ്രധാന…
-
മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പാർക്കിങ് സ്ഥലത്തിന് പുറത്തുവയ്ക്കുന്ന ഇരുചക്രവാഹനങ്ങളുടെ കാറ്റ് ട്രാഫിക് വാർഡൻമാർ തുറന്നുവിടുന്നതായി പരാതി
12-01-2023 തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പാർക്കിങ് സ്ഥലത്തിന് പുറത്തുവയ്ക്കുന്ന ഇരുചക്രവാഹനങ്ങളുടെ കാറ്റ് ട്രാഫിക് വാർഡൻമാർ തുറന്നുവിടുന്നതായി പരാതി. രോഗികൾക്കൊപ്പമെത്തുന്ന കൂട്ടിരിപ്പുകാരുടെയും സന്ദർശനത്തിനെത്തുന്ന ബന്ധുക്കളുടെയും വാഹനങ്ങളാണ് ഇത്തരത്തിൽ പഞ്ചറാക്കുന്നത്. കിടപ്പുരോഗികൾക്കൊപ്പമുള്ളവർ രക്തപരിശോധനയ്ക്കും മറ്റുമായി ആശുപത്രിവളപ്പിലെ പല ലാബുകളിലേക്കും പോകുന്നതിനിടയിലാകും പണികിട്ടുന്നത്. ഒന്നിനു പിന്നാലെ മറ്റൊരു ലാബിലേക്കും മരുന്ന് വാങ്ങാനുമുള്ള തിരക്കിനിടെ പാർക്ക് ചെയ്തിട്ട് പോകുന്ന വണ്ടികളുടെ ടയർ പഞ്ചറായ നിലയിലായിരിക്കും. പാർക്കിങ് അനുവദിക്കാത്ത ഇടത്തായതിനാലാണ് കാറ്റ് തുറന്നുവിട്ടത് എന്ന വിശദീകരണമാകും ട്രാഫിക് വാർഡൻമാർ നൽകുന്നത്. രോഗിയെ…
-
ഗുണ്ടകൾക്കെതിരേ ഓപ്പറേഷൻ ‘സുപ്പാരി’യുമായി പോലീസ്
12-01-2023 തിരുവനന്തപുരം : നഗരത്തിൽ ഗുണ്ടാസംഘങ്ങൾക്കെതിരേ ശക്തമായ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷൻ സുപ്പാരി’ എന്നപേരിൽ പദ്ധതി ആവിഷ്കരിച്ചതായി സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്രിമിനൽ സംഘങ്ങളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരം പരിശോധിച്ച് നിരന്തരം നിരീക്ഷണം നടത്തും. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് കച്ചവടം, കൂലിത്തല്ല് എന്നീ കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഗുണ്ടകളുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളും സഞ്ചാരവും നിരീക്ഷിച്ച് വിലയിരുത്തി നടപടികൾ സ്വീകരിക്കും. ‘കാപ്പ’ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള…
-
‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു’: ബെംഗളൂരു മെട്രോ പില്ലര്‍ അപകടത്തില്‍ ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട യുവാവ്
11-01-2023 ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരനുഭവം പങ്കുവെച്ച് യുവതിയുടെ ഭര്‍ത്താവ് ലോഹിത്. തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ലോഹിത് പറഞ്ഞു. ‘ഞാന്‍ സര്‍ക്കാരിനോട് എന്താണ് പറയേണ്ടത്? എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. മറ്റൊരാള്‍ക്കും ഈ അവസ്ഥ വരാതിരിക്കാന്‍ എല്ലാ സുരക്ഷ മുന്‍കരുതലുകളും സര്‍ക്കാര്‍ എടുക്കണം’ അദ്ദേഹം പറഞ്ഞു. . ‘ഞങ്ങള്‍ ഇരുചക്രവാഹനത്തിലാണ് യാത്രചെയ്തിരുന്നത്. അവരെ…
-
ഇന്ന് മുതൽ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്.
11-01-2023 തിരുവനന്തപുരം: ഇന്ന് മുതൽ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്. 1000 രൂപയാണ് പിഴ തുക. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ ലംഘനങ്ങൾ എന്ന് വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ വാരം ഉപയോഗിക്കുകയാണെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തിൽ ആയിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാൽ മറ്റു…
-
ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ പതിനാലു കീടനാശിനികളുടെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട്
11-01-2023 കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ പതിനാലു കീടനാശിനികളുടെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെന്നും അവയിൽ വിഷാംശം ഉണ്ടെന്നുമാണ് പരിശോധനാ ഫലം. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയിലാണ് സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, m കണ്ടെത്തിയത്. തുടര്‍ന്നു കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ ലാബിലും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഏലയ്ക്കാ വിതരണം സംബന്ധിച്ച്…
-
ബഫർ സോണിൽ കേരളത്തിന് ആശ്വാസം: ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി
11-01-2023 ദില്ലി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. വിധി കേരളത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന്…
-
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കുരുക്കായി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
11-01-2023 കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കുരുക്കായി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയായ കേസില്‍ കാസര്‍കോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പടക്കം ഉള്‍പ്പെടുത്തിയിരുന്നു. സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ്…
-
ഇടുക്കിയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു
10-01-2023 പെരുവന്താനം: ഇടുക്കിയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പെരുവന്താനം കടുവാപാറയില്‍ നടന്ന അപകടത്തിൽ പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമികവിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്‌സ് ക്രൂയിസര്‍ വളവില്‍ നിയന്ത്രണം വിടുകയും ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴേക്ക് മറിയുകയുമായിരുന്നു. അപകടത്തേ തുടര്‍ന്ന് മുണ്ടക്കയം- കുട്ടിക്കാനം പാതയില്‍ ഗതാഗത തടസം രൂപപ്പെട്ടിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഭാര്യ കാമുകനുമായി താമസം, വിവാഹമോചനത്തിന് കാമുകനുമായി കുടുംബകോടതിയിലെത്തിയത് കണ്ട് സഹിച്ചില്ല: കോടതിക്കു മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിയതിനു പിന്നിൽ പക
10-01-2023 പാലക്കാട് ഒറ്റപ്പാലം കുടുംബകോടതിക്ക് മുമ്പിൽ വച്ച് വിവാഹമോചനത്തിന് എത്തിയ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് കോടതിയ്ക്ക് മുൻപിൽ വച്ച് വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്കെത്തിയ യുവതിക്ക് വെട്ടേറ്റത്. മനിശ്ശേരി കരുവാൻപുരക്കൽ സുബിതക്കാണ്(24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്പിൽ രഞ്ജിത്ത് (32) പൊലീസ് പിടിയിലായി. സുബിതയെ വെട്ടാൻ ഉപയോഗിച്ച കത്തിയുമായി ഒറ്റപ്പാലം പൊലീസിൽ രഞ്ജിത് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഒറ്റപ്പാലം…
-
‘കേരളത്തിൽ സജീവമാകും’; നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടമാക്കി ശശി തരൂർ
10-01-2023 കോട്ടയം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന സൂചന നൽകി ഡോ.ശശി തരൂർ എം.പി. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്നും സജീവമായി കേരളത്തിലുണ്ടാവും. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. തൻ്റെ മനസിലോ…
-
കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി എം ബി രാജേഷ്
10-01-2023 തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന മാധ്യമവാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 24%മുതൽ 50%വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12 % ആയി കുറച്ചുനൽകുകയാണ് ചെയ്തത്. തിരുവനന്തപുരം കോർപറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചർച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24% ത്തിൽ നിന്ന് 5% മായി വിനോദനികുതി കുറച്ചിരുന്നു.…