Category: Uncategorized
-
സത്യൻ സ്മാരക പുരസ്കാരം സ്വീകരിച്ച് മധു
തിരുവനന്തപുരം: നവതി ആഘോഷത്തിന് തയ്യാറെടുക്കുന്ന നടൻ മധുവിനെ തേടി സത്യന്റെ പേരിലുള്ള പുരസ്കാരം. ആലുവ കടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹകലാ സാഹിത്യസംഘത്തിന്റെ പ്രഥമ സത്യൻ സ്മാരക പുരസ്കാരം മന്ത്രി പി.രാജീവിൽ നിന്ന് അദ്ദേഹം സ്വീകരിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മന്ത്രി മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിലെത്തി നൽകുകയായിരുന്നു. തനിക്കെന്നും ആവേശമായിരുന്നു സത്യനെന്ന് മധു ഓർമ്മിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാൻ എപ്പോഴും സന്തോഷമാണുള്ളതെന്നും മധു പറഞ്ഞു. പ്രശസ്തിപത്രം കവി പ്രൊഫ.വി. മധുസൂദനൻ നായർ സമർപ്പിച്ചു.സത്യന്റെ മകൻ…
-
ചിറയിൻകീഴ് താലൂക്കിലെ പ്രധാന ചന്തകളിലൊന്നായ ചെക്കാലവിളാകം ചന്തയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളേറെയാകുന്നു
വക്കം: ചിറയിൻകീഴ് താലൂക്കിലെ പ്രധാന ചന്തകളിലൊന്നായ ചെക്കാലവിളാകം ചന്തയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളേറെയാകുന്നു. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് നിരവധി പേരാണ് ദിനംപ്രതി ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നത്. ആധുനിക രീതിയിൽ ചെക്കാലവിളാകം ചന്ത നവീകരിക്കുമെന്ന വാഗ്ദാനങ്ങൾ നൽകിയാണ് 2022 ജൂണിൽ കച്ചവടക്കാരെ മുഴുവൻ ഒഴിപ്പിച്ചത്. ഒൻപത് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പണിയും തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ് മുപ്പതോളം കടമുറികളും മത്സ്യവിപണന കേന്ദ്രവും ചെറുകിട വ്യാപാരങ്ങൾക്കുമായി നൂറോളം പേരാണ് ചന്തയിൽ കച്ചവടത്തിനായി എത്തിയിരുന്നത്. ചന്ത…
-
കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ
തിരുവനന്തപുരം : കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ സെപ്റ്റംബര്‍ 24ന് കാസർകോട്ട് ഉദ്ഘാടനം ചെയ്യും. കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയാകും സർവീസ്. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ തിങ്കളാഴ്ചയും കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ചയും ട്രെയിൻ സർവീസ് ഉണ്ടാകില്ല. ട്രെയിനിന്റെ സമയക്രമമായി. രാവിലെ 7ന് കാസർകോട്ടുനിന്നു പുറപ്പെടുന്ന ട്രെയിൻ, വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാത്രി 11.55ന് കാസർകോട് എത്തും. യാത്രാ…
-
ആറ്റിങ്ങൽ ഡിപ്പോയിൽ താത്കാലികമായി നിർത്തി വച്ചിരുന്ന സർവീസ് പുനരാരംഭിച്ചു September 19, 2023
-
പ്രാങ്കിന്റെ മറവില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രാങ്കിന്റെ മറവില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. ആനാവൂര്‍ സ്വദേശിയായ മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. മുഖം മൂടി ധരിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സമ്മതം ഇല്ലാതെ സ്പര്‍ശിക്കുകയായിരുന്നു. നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ചേര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര സ്‌കൂള്‍ പരിസരത്തിന് പുറമെ ഉണ്ടന്‍കോട്, ചെമ്പൂര്‍ പ്രദേശത്തും ഇവരുടെ ആക്രമണം നടന്നിരുന്നു. യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഇത്തരത്തില്‍…
-
കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
പോത്തൻകോട്: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാർ (51)നാണ് പരുക്കേറ്റത്. വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബസിൽ കയറ്റിയില്ല എന്നാരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നു. പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് 3.30നാണ് സംഭവമുണ്ടായത്. ശശികുമാറിനെ ആക്രമിച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി…
-
നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ ജില്ലാ ഭരണകൂടം
തിരുവനന്തപുരം:ആദിവാസി, തീരദേശ മേഖലകളിലെ സ്‌കൂളുകളിലെ ഒൻപത്,പത്ത്,പ്ലസ് വൺ,പ്ലസ്ടു ക്ലാസ്സുകളിൽ നിന്ന് തിരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രോജക്ട് എറൈസിന്റെ ഭാഗമായി നടപ്പാക്കുന്ന കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം. പ്രോജക്ട് എറൈസിന്റെ ഭാഗമായി സംഘടിപ്പിച്ച കളക്ടേഴ്‌സ് സൂപ്പർ 100 ന്റെയും അക്ഷരം ബുക്കത്തോൺ ക്യാമ്പയിന്റെ സമാപന ചടങ്ങിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ ജെറോമിക് ജോർജ്ജ് നിർവഹിച്ചു. ആദിവാസി, തീരദേശ മേഖലകളിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി ജില്ലാ ഭരണകൂടം ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിനൊപ്പം…
-
20 രൂപ നിരക്കില്‍ എസി യാത്ര; കെഎസ്ആർടിസി ജനതാ സർവീസ്
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ എ സി ബസില്‍ യാത്ര ലഭ്യമാക്കുന്ന കെഎസ്ആര്‍ടിസിയുടെ ജനതാ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. 20 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 7.15ന് സര്‍വീസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ് ആദ്യ സര്‍വീസുകള്‍. 10 മണിക്ക് തിരികെ പോകുന്ന ബസുകള്‍ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തും. വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക്…
-
ക്രിമിനൽക്കേസ് പ്രതിയെ വെട്ടിക്കൊന്നു
ആറ്റിങ്ങൽ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ റബ്ബർ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലംകോട് മണ്ണൂർഭാഗം കാട്ടിൽ വീട്ടിൽ പൊടിയൻ-അംബി ദമ്പതികളുടെ മകനായ സുജിയുടെ മൃതദേഹമാണ് (32) ആലംകോട് മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിനു സമീപം വാമനപുരം നദിയോടു ചേർന്നുള്ള റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുജിയുടെ സുഹൃത്തുക്കളായ കീഴാറ്റിങ്ങൽ സ്വദേശികളായ കടകംപള്ളി ബിജു, ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി അനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുജിയുടെ മൃതദേഹത്തിൽ വെട്ടുകത്തിക്ക് വെട്ടിയതിന്റെ പാടുകളുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായി…
-
നിപ വൈറസ്: ഭയം വേണ്ട, ശ്രദ്ധിക്കുക, പ്രതിരോധത്തിന് അറിയേണ്ടതെല്ലാം…..
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. · വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക. · വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും. ·…
-
മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ
പൂവാർ : മയക്കുമരുന്നുമായി എത്തിയ രണ്ട് എൽഎൽ.ബി. വിദ്യാർഥികളുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. എം.ഡി.എം.എ.യുമായി എത്തിയ കഠിനംകുളം എ.കെ.ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ.നിവാസിൽ അജ്മൽ (28), കഠിനംകുളം ഷീയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാർ പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു.സംഘത്തിലെ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽ.ബി. വിദ്യാർഥികളാണ്. ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി ഒരുസംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൂവാർ സി.ഐ. എൽ.ബി.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ്…
-
നിപ വൈറസ് സംശയത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഒരാളെ നിരീക്ഷണത്തിലാക്കി.
തിരുവനന്തപുരം: നിപ വൈറസ് സംശയത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഒരാളെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ തിരുവനന്തപുരം ഡെൻ്റൽ കോളേജ് വിദ്യാർഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. പനി ബാധിച്ച് ചികിത്സ തേടിയെത്തിയ വിദ്യാർഥിക്ക് സംശയകരമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് ആരോഗ്യവകുപ്പിൻ്റെ നടപടി. തിരുവനന്തപുരം: നിപ വൈറസ് സംശയത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഒരാളെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ തിരുവനന്തപുരം ഡെൻ്റൽ കോളേജ് വിദ്യാർഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. പനി ബാധിച്ച് ചികിത്സ തേടിയെത്തിയ വിദ്യാർഥിക്ക് സംശയകരമായ ലക്ഷണങ്ങൾ…
-
കാലത്തിന്റെ കുത്തൊഴുക്കിൽ നീന്തി പോയ മനുഷ്യ ജീവിതങ്ങൾക്ക് , സ്നേഹിക്കാൻ മറന്നുപോയവർക്കും,നേടിയവർക്കും നഷ്ട്ടപെട്ടവർക്കും പ്രായഭേദമന്യേ ഞാൻ സ്നേഹത്തോടെ സമർപ്പിക്കുന്ന ഈ ഗാനമാണ് “അഴക് ” A Lovely Musical Concept. ഇഷ്ടപെട്ടാൽ please 👍 and share… 🙏🙏. ❤️❤️❤️
-
ഇറാൻ ഗവൺമെൻറ് പിടിച്ച് ജയിലിൽ അടച്ചിട്ടിരിക്കുന്ന അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികൾ മോചിതരായി.
03-08-2023 അജ്മാനിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയി സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഇറാൻ ഗവൺമെൻ്റ് പിടിച്ച് ജയിലിൽ അടച്ചിട്ടിരിക്കുന്ന അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ നെടിയവിളാകം വീട്ടിൽ സാജു ജോർജ്, മുണ്ടുതുറ വീട്ടിൽ ടെന്നീസൻ, പുതുവൽപുരയിടം വീട്ടിൽ ഡിക്സൻ, ഓലുവിളാകം വീട്ടിൽ ആരോഗ്യരാജ്, അയ്യപ്പാൻ തോട്ടം വീട്ടിൽ സ്റ്റാൻലി പരവൂർ സ്വദേശികളായ ഷമീർ, ഷാഹൂൽ ഹമീദ് ഉൾപ്പെടെയുള്ള 11 പേരാണ് ജയിൽ മോചിതരായി. ജൂൺ 18 നാണ് ബോട്ടുട കൂടിയായ അബ്ദുൽ റഹ്മാൻ ( അറബി ) ഉൾപ്പെടെ അജ്മാനിൽ…
-
മുതലപ്പൊഴിയിലെ അപകടസാധ്യതയ്ക്ക് അടിയന്തിര പരിഹാരം വേണമെന്ന് സിഐടിയു..
-
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മൂന്ന് ബാഗിൽ ബണ്ടിലായി പാക്ക് ചെയ്തു വച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി
30-07 -2023 ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള ആട്ടോ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ കിടന്ന ബാഗിൽ മൂന്ന് ബണ്ടിലായി പായ്ക്ക് ചെയ്തു വച്ചിട്ടുള്ള നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആട്ടോ തൊഴിലാളികൾ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഈ ബാഗ് അവരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. അവർ വന്ന് നോക്കിയിട്ട് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് എത്തുകയും, ബാഗ് കസ്റ്റഡിയിലെടുത്ത്…
-
ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട, 5 പേർ പിടിയിൽ
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട.ചിറയിൻകീഴ്, കടയ്ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന, വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎയും ഡൽഹി രജിസ്ട്രേഷനിലുള്ള കാറുമായി പ്രതികൾ പിടിയിൽ. വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ (34), മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ലിജിൻ(37), മണനാക്ക് പെരുംകുളം സാബു നിവാസിൽ സാബു( 46), മണനാക്ക് പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36),…
-
ചിറയിൻകീഴ് ദളിത് കോൺഗ്രസ് പ്രതിഭാ സംഗമം നടത്തി
-
കാണാതായ കുഞ്ഞിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
July 29, 2023 ആലുവ: 20 മണിക്കൂർ കേരളം പ്രാർഥനയോടെ കാത്തിരുന്ന ആ കുഞ്ഞിനെ അവർ കൊന്നു കളഞ്ഞു. ആലുവയിൽ അസം സ്വദേശി തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ ആറുവയസ്സുകാരി ചാന്ദ്നിയെയാണ് അക്രമികൾ കൊലപ്പെടുത്തി ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ചത്. മൃതദേഹം അടിച്ചൊടിച്ച് ചാക്കിൽ കെട്ടിയാണ് ഇവിടെ തള്ളിയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ആലുവ ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാം പർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ (6) അസം…
-
Rhythm Beats ന്റെ നേതൃത്വത്തിൽ മികച്ച ഗായകന് ഉപഹാരം നൽകി..
Vakkom media Rhythm Beats ന്റെ ആഭിമുഖ്യത്തിൽ ബക്രീദ് പ്രമാണിച്ച് നടത്തിയ മത്സരത്തിൽ മികച്ച ഗായകനായി തെരഞ്ഞെടുത്ത Abhijith ന് മീഡിയ അംഗങ്ങളായ ഇന്ദു രാജീവും ഷീജ ദീപുവും ചേർന്ന് മെമെന്റോ നൽകുന്നു..