കാണാതായ കുഞ്ഞിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

July 29, 2023

ആലുവ: 20 മണിക്കൂർ കേരളം പ്രാർഥ​നയോടെ കാത്തിരു​ന്ന ആ കുഞ്ഞിനെ അവർ കൊന്നു കളഞ്ഞു. ആലുവയിൽ അസം സ്വദേശി തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ ആറുവയസ്സുകാരി ചാന്ദ്നിയെയാണ് അക്രമികൾ കൊലപ്പെടുത്തി ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ചത്. മൃതദേഹം അടിച്ചൊടിച്ച് ചാക്കിൽ കെട്ടിയാണ് ഇവി​ടെ തള്ളിയത്.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ആലുവ ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാം പർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ (6) അസം സ്വദേശി അഫ്സാഖ് ആലം തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി.

കുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. സുഹൃത്തിന്‍റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്നാണ് അഫ്സാഖ് ആലം മൊഴി നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് പ്രതി നൽകിയ മൊഴി. സുഹൃത്തായ തൊഴിലാളിയാണ് ഇടനിലക്കാരനായത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started