Mindblown: a blog about philosophy.

  • കടയ്ക്കാവൂർ ചാവടിമുക്കിലുളള ലയൺസ് ക്ലബ് ഹാളിൽ 15ന് ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

    14-12-2023 വക്കം:വക്കം കടയ്ക്കാവൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാഗർകോവിൽ ബെജൻസിംഗ് ഐ ഹോസ്പിറ്റൽ,നിലയ്ക്കാമുക്ക് ഡോക്ടേഴ്‌സ് സ്പെഷ്യലാറ്റി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ കടയ്ക്കാവൂർ ചാവടിമുക്കിലുളള ലയൺസ് ക്ലബ് ഹാളിൽ 15ന് ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.രാവിലെ 9.30ന് നടക്കുന്ന ക്യാമ്പ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ലയൺ പ്രകാശ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 7.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.ബിപി,ബ്ലഡ്‌ ഷുഗർ,പെരിഫറൽ ന്യൂറോപതി,നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ എന്നീ സേവനങ്ങൾ ലഭ്യമാണ്. To advertise here, Contact Us ലണ്ടൻ കോളേജ്…

  • ആറ്റിങ്ങൽ നിയോജകമണ്ഡലം നവകേരളസദസിന്റെ പ്രചരണാർത്ഥം മാരത്തോൺ സംഘടിപ്പിച്ചു

    14-12-2023 ആറ്റിങ്ങൽ:ആറ്റിങ്ങൽ നിയോജകമണ്ഡലം നവകേരളസദസിന്റെ പ്രചരണാർത്ഥം മാരത്തോൺ സംഘടിപ്പിച്ചു. ആലക്കോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാരത്തോൺ മൂന്നുമുക്കിൽ സമാപിച്ചു.ഒ.എസ്.അംബിക എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.കുമാരി,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്,നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള,ചുമട്ട് തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ ആർ.രാമു എന്നിവർ പങ്കെടുത്തു. 21ന് വൈകിട്ട് 3ന് മാമം മൈതാനിയിലാണ് നിയോജകമണ്ഡലം തല നവകേരള സദസ് നടക്കുന്നത്.

  • ശബരിമല തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കുന്നതിലെ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

    14-12-2023 തിരുവനന്തപുരം : ശബരിമല തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കുന്നതിലെ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.  ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണ, വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുപ്പതോളേം പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുൻപിലെത്തി. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരേ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കുറച്ചു പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിയത് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കമായി. ഇതിനിെട, പോലീസ് വീണ്ടും…

  • ഇടവയിൽ കളിയാരവമുയരുമോ?

    14-12-2023 ഇടവ : നാടിന്റെ കായികസ്വപ്നങ്ങൾക്കു പ്രതീക്ഷയേകി ഇടവയിൽ നിർമാണം തുടങ്ങിയ ജില്ലാ സ്റ്റേഡിയം ഇനിയും പൂർത്തിയായില്ല. എല്ലാ ജില്ലകളിലും ഓരോ സ്റ്റേഡിയം നിർമിക്കുകയെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇടവയെയാണ് തിരഞ്ഞടുത്തത്. സ്റ്റേഡിയം നിർമാണത്തിനായി 34 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കിറ്റ്‌കോയ്ക്ക് ചുമതല നൽകി 2019 ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്. To advertise here, Contact Us നിർമാണം പുരോഗമിക്കുന്നതിനിടെ ഭൂമി ചതുപ്പായതിനാലും സ്ട്രക്ചറിലെ പാകപ്പിഴ കാരണവും പണി നിലച്ചു. ഇപ്പോൾ കാടുകയറിക്കിടക്കുകയാണ്.…

  • രണ്ടുപവന്റെ മാല നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവന്‌ അതു തിരിച്ചുകിട്ടിയപ്പോൾ അടക്കാനാവാത്ത സന്തോഷം

    14-12-2023 വിഴിഞ്ഞം : നടന്നുപോകുന്നതിനിടെ കൊളുത്തിളകി റോഡിൽ വീണുപോയ രണ്ടുപവന്റെ മാല നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവന്‌ അതു തിരിച്ചുകിട്ടിയപ്പോൾ അടക്കാനാവാത്ത സന്തോഷം.  വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം എൻ.ജെ. കോട്ടേജിൽ താമസിക്കുന്ന ജീവന്റെ മാലയാണ് വെങ്ങാനൂർ നീലകേശി റോഡിൽ കളഞ്ഞുപോയത്. കൂട്ടുകാരുമൊത്ത് റോഡിലൂടെ നടക്കവേയായിരുന്നു മാലയിളകി വീണത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതുവഴി പോകുകയായിരുന്ന വെങ്ങാനൂർ പനങ്ങോട് സ്വദേശി അജികുമാറിന് റോഡിൽനിന്ന് മാല കളഞ്ഞുകിട്ടിയിരുന്നു. ഇതുമായി പരിസരത്ത് അന്വേഷിച്ചുവെങ്കിലും ആർക്കും മാലനഷ്ടപ്പെട്ടതായി പറഞ്ഞിരുന്നില്ല. To advertise here, Contact Us ഇതേത്തുടർന്ന്…

  • സംസ്ഥാന സ്കൂൾ കരാട്ടെ ഗെയിംസിൽ സ്വർണം നേടി സഹോദരിമാർ

    14-12-2023 ആറ്റിങ്ങൽ : സംസ്ഥാന സ്കൂൾ കരാട്ടെ ഗെയിംസിൽ സ്വർണം നേടി സഹോദരിമാർ.  കിളിമാനൂർ പോങ്ങനാട് അനീഷ് മൻസിലിൽ അധ്യാപക ദമ്പതിമാരായ അനീഷിന്റെയും ജസ്‌നയുടെയും മക്കളായ ഫിദ ഹാജത്തും ഫെമിദ ഹാജത്തുമാണ് നേട്ടം സ്വന്തമാക്കിയത്.  To advertise here, Contact Us ആറ്റിങ്ങൽ ഗവ. മോഡൽ ബി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ. വിദ്യാർഥിയായ ഫിദ 44 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലും അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഫെമിദ 30 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലുമാണ് സ്വർണം നേടിയത്.  ഇരുവർക്കും 2024 ജനുവരിയിൽ…

  • നിർധന കുടുംബത്തിന് സ്നേഹവീട് നിർമിച്ചുനൽകി കേരള എൻ.ജി.ഒ. യൂണിയൻ

    14-12-2023 വർക്കല : നിർധന കുടുംബത്തിന് സ്നേഹവീട് നിർമിച്ചുനൽകി കേരള എൻ.ജി.ഒ. യൂണിയൻ തിരുവനന്തപുരം നോർത്ത് കമ്മിറ്റി. യൂണിയന്റെ വജ്രജൂബിലിയോടനുബന്ധിച്ചാണ് വട്ടപ്ലാംമൂട് സ്വദേശി ബിജുവിനും കുടുംബത്തിനും വീട് നിർമിച്ചു നൽകിയത്. To advertise here, Contact Us വീടിന്റെ താക്കോൽദാനം സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. നിർവഹിച്ചു. എൻ.ജി.ഒ. യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എം.സക്കീർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി.സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ.എ.ബിജുരാജ്, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ…

  • സംസ്ഥാന സ്കൂൾ കരാട്ടെ ഗെയിംസിൽ സ്വർണം നേടി സഹോദരിമാർ

    14-12-2023 ആറ്റിങ്ങൽ : സംസ്ഥാന സ്കൂൾ കരാട്ടെ ഗെയിംസിൽ സ്വർണം നേടി സഹോദരിമാർ.  കിളിമാനൂർ പോങ്ങനാട് അനീഷ് മൻസിലിൽ അധ്യാപക ദമ്പതിമാരായ അനീഷിന്റെയും ജസ്‌നയുടെയും മക്കളായ ഫിദ ഹാജത്തും ഫെമിദ ഹാജത്തുമാണ് നേട്ടം സ്വന്തമാക്കിയത്.  To advertise here, Contact Us ആറ്റിങ്ങൽ ഗവ. മോഡൽ ബി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ. വിദ്യാർഥിയായ ഫിദ 44 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലും അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഫെമിദ 30 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലുമാണ് സ്വർണം നേടിയത്.  ഇരുവർക്കും 2024…

  • മകൻ ചികിത്സ നൽകാതെ മൂന്നു മാസമായി മുറിക്കുള്ളിൽ അടച്ചിട്ട വൃദ്ധയായ മാതാവ് പുഴുവരിച്ചു മരിച്ചു

    13-12-2023 തിരുവനന്തപുരം:  മകൻ ചികിത്സ നൽകാതെ മൂന്നു മാസമായി മുറിക്കുള്ളിൽ അടച്ചിട്ട വൃദ്ധയായ മാതാവ് പുഴുവരിച്ചു മരിച്ചു. സംഭവത്തിൽ ഏക മകനായ ശ്രീകുമാർ (43)നെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിൻകര കാഞ്ഞിരംകുളം നെല്ലിമൂട് സ്വദേശിയായ ശ്യാമള (76) നെയാണ് പുഴുവരിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ അമിതമായ മദ്യപാനമാണ് അമ്മ മരിക്കാൻ ഇടയായതെന്ന് പൊലീസ് പറയുന്നത്. ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസം. സുഖമില്ലാത്ത ശ്യാമളയ്ക്ക് ചികിത്സ നൽകാതെ മുറിക്കുള്ളിൽ അടച്ചിട്ട നിലയിൽ കിടത്തുകയായിരുന്നു. ഭക്ഷണമോ, വെള്ളമോ…

  • ചാരായംവാറ്റ് നടത്തിവന്ന യുവാവിനെ വർക്കല എക്‌സൈസ് പിടികൂടി.

    13-12-2023 വർക്കല : ചാരായംവാറ്റ് നടത്തിവന്ന യുവാവിനെ വർക്കല എക്‌സൈസ് പിടികൂടി. വടശ്ശേരിക്കോണം കാണവിള വീട്ടിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന അഖിൽ ദാസ് (36) ആണ് പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാൾ വീട്ടിൽ ചാരായംവാറ്റ് നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 205 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും വാറ്റ് സാമഗ്രികളും ഇയാളുടെ വീട്ടിൽ നിന്നു എക്‌സൈസ് കണ്ടെടുത്തു.

  • സ്വന്തമായുണ്ടാക്കിയ അരികൊണ്ട് സദ്യഉണ്ടു ഈ വിദ്യാർത്ഥികൾ

    13-12-2023 തിരുവനനന്തപുരം: പാലോട് എൻ എസ് എസ് ഹൈസ്‌കൂളിലെ കുട്ടികൾ ചരിത്രം കുറിച്ചിരിക്കുകയാണ്. സ്വന്തമായുണ്ടാക്കിയ അരികൊണ്ട് സദ്യയുണ്ടാണ് ഈ വിദ്യാർത്ഥികൾ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയിരിക്കുന്നത്. പെരിങ്ങമ്മല നോർത്ത് പടശേഖരത്തിലായിരുന്നു ഇവരുടെ നെൽകൃഷി. ആറുമാസം മുമ്പാണ് പാലോട് എൻ എസ് എസ് ഹൈസ്‌കൂളിലെ കുട്ടികൾ ചേർന്ന് പാടത്ത് വിത്ത് വിതച്ചത്. ത്രിവേണി മട്ട ഇനത്തിൽപ്പെട്ട നെല്ലാണ് വിതച്ചത്. ആറു മാസം കുട്ടികളും പിടിഎയും ചേർന്നായിരുന്നു നെൽകൃഷിയുടെ പരിപാലനം. ആറ് മാസത്തിന് ശേഷം 50…

  • കേരളത്തില്‍ ആം ആദ്മിയുടെ അക്കൗണ്ട് തുറന്ന ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍

    13-12-2023 ഇടുക്കി: കേരളത്തില്‍ ആം ആദ്മിയുടെ അക്കൗണ്ട് തുറന്ന ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാര്‍ഡിലാണ് (ഏഴാം വാര്‍ഡ്) എഎപി സ്ഥാനാര്‍ഥി ബീന കുര്യന്‍ വിജയിച്ചത്. നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബീന കുര്യന്‍ വിജയിച്ചത്. കോണ്‍ഗ്രസില്‍നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. അക്കൗണ്ട് തുറന്നതിനെ അഭിനന്ദിച്ച് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പ് പങ്കുവെച്ചു.…

  • പാർലമെൻറ് ആക്രമണത്തിന്റെ 22-ാംവാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാവീഴ്ച

    13-12-2023 ന്യൂഡൽഹി: പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാവീഴ്ച. ലോക്സഭാ സമ്മേളനത്തിൻ്റെ ശൂന്യവേളയ്ക്കിടെ സന്ദർശക ഗ്യാലറിയിൽനിന്ന് കണ്ണീർവാതകവുമായി രണ്ടുപേർ എംപിമാരുടെ ഇരിപ്പിടത്തിലേക്ക് ചാടി. സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചായിരുന്നു സംഭവം. ഇവരുടെ പക്കലുണ്ടായിരുന്ന ഉപകരണത്തിൽനിന്ന് മഞ്ഞ നിറമുള്ള പുക ഉയർന്നു. സംഭവത്തിൽ രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. എംപിമാർ സുരക്ഷിതരാണ്. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് രണ്ടുമണിവരെ സഭ പിരിഞ്ഞു. സംഭവം സുരക്ഷാവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി…

  • നവകേരള സദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി വർക്കലയിൽ കബഡി ടൂർണമെന്റ്

    12-12-2023 വർക്കല : നവകേരള സദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി ഇടവ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജവഹർ പബ്ലിക് സ്കൂളിൽ നടന്ന പുരുഷ, വനിതാ കബഡി ടൂർണമെന്റിന്റെ ഉദ്ഘാടനം സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ് നിർവഹിച്ചു. അഡ്വ. വി. ജോയ് എം എൽ.എ മുഖ്യാതിഥിയായി. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, വർക്കല തഹസിൽദാർ അജിത്ത് ജോയി, ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്ക്, വൈസ് പ്രസിഡന്റ് ശുഭ…

  • ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ വിവിധയിടങ്ങളിൽ തടഞ്ഞതുമായി ബന്ധപ്പെട്ട് നാല്‌ കേസുകളിലായി 19 എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിലായി

    12-12-2023 തിരുവനന്തപുരം : വിമാനത്താവളത്തിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ വിവിധയിടങ്ങളിൽ തടഞ്ഞതുമായി ബന്ധപ്പെട്ട് നാല്‌ കേസുകളിലായി 19 എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിലായി. കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ടും പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിലായി ഓരോ കേസു വീതവുമാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ രണ്ട്‌ കേസുകൾ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ്. ആദർശ്(23), രാഹുൽ(25), സേവന്ത്(23), ശംഭു(25), വിഷ്ണു(23), നന്ദു(24) , വിനയൻ(21), ആദിൽ(19), രമേഷ്(21), ആരോമൽ ആഷ്‌ലി(22), ആഷിക്(20), ശ്രീജിത്(22), യദു(23), ആഷിക് പ്രദീപ് (24), ആഷിഫ്(24), ദിലീപ്(25), റയാൻ(24), അമൻ ഗഫൂർ(22),…

  • യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച് നടത്തി

    12-12-2023 തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് പോലീസ് കൂട്ടുനിന്നെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച് നടത്തി.  പോലീസ് നോക്കുകുത്തിയായി നിൽക്കുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി വാഴയുമായാണ് മാർച്ച് നടത്തിയത്. പ്രകടനം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും പിന്നാലെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു.  ജില്ലാ പ്രസിഡന്റ് നേമം ഷജീർ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിക്ക് കുറ്റവാളികളുടെ മനോനിലയാണെന്നും അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിലപ്പുറം കേരളത്തിലെ ഇടത് യുവജനസംഘടനയ്ക്ക് ഒരു പണിയുമില്ലെന്നും ഷജീർ പറഞ്ഞു.…

  • ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന 16-ാമത് എം.എസ്.സുബ്ബലക്ഷ്മി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

    12-12-2023 വർക്കല : ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന 16-ാമത് എം.എസ്.സുബ്ബലക്ഷ്മി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ആറുദിവസം നീളുന്ന സംഗീതോത്സവം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കർണാടക സംഗീതജ്ഞ ഗായത്രി വെങ്കിട്ടരാഘവൻ ഭദ്രദീപം തെളിച്ചു. അക്കാദമി ഡയറക്ടർ ഡോ. എം.ജയപ്രകാശ് അധ്യക്ഷനായി.  മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. പി.ചന്ദ്രമോഹൻ എം.എസ്.സുബ്ബലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷൻ ചെയർമാൻ എസ്.കൃഷ്ണകുമാർ, മുൻ അനർട്ട്…

  • കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് പേരാണ് മരിച്ചത്

    12-12-2023 തിരുവനന്തപുരം : കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് പേരാണ് മരിച്ചത്. രണ്ടുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വളവുകളിലാണ് അപകടങ്ങളുണ്ടായത്. ഡ്രൈവർമാർ ഉറങ്ങിപ്പോയതാണ് കാരണം.  മണിക്കൂറുകളോളം നീണ്ടനിരയിൽനിന്നു മലകയറി തിരിച്ചിറങ്ങിയശേഷം വേണ്ടത്ര വിശ്രമമില്ലാതെ വീണ്ടും വണ്ടിയോടിച്ചതാണ് അപകടങ്ങൾക്കു കാരണമായത്.  മരണങ്ങൾക്കു കാരണമായ രണ്ട് അപകടങ്ങളും പുലർച്ചെയാണ് സംഭവിച്ചത്. ആന്ധ്രയിൽ നിന്നെത്തിയ രണ്ട് വാഹനങ്ങളിടിച്ചാണ് മൂന്നുപേർ മരിച്ചത്.  ഏതാനും ദിവസംമുമ്പ് പേരൂർക്കടയിൽ നടന്ന അപകടത്തിൽ പരിചയമില്ലാത്ത വഴിയിലൂടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്നത്. നെടുമങ്ങാട്ടേക്കുള്ള…

  • കേരള രാജ്ഭവനില്‍ ക്രിസ്മസ് ആഘോഷം നടന്നു

    10-12-2023 തിരുവനന്തപുരം:കേരള രാജ്ഭവനില്‍ ക്രിസ്മസ് ആഘോഷം നടന്നു. ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. വി. മുരളീധരന്‍, കേന്ദ്ര സഹമന്ത്രി, കെ.സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍, ബിഷപ്പുമാരായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, ജോസഫ് മാര്‍ ബാര്‍ണബസ്, മാര്‍ ജോസഫ് പെരുംതോട്ടം, കുര്യാക്കോസ് മോര്‍ സേവേറിയസ്, മാത്യൂസ് മോര്‍ സില്‍വാനിയോസ്, ഡോ.…

  • നവകേരള സദസ്സിനോടനുബന്ധിച്ച് കാട്ടാക്കട നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു

    10-12-2023 കാട്ടാക്കട:നവകേരള സദസ്സിനോടനുബന്ധിച്ച്  കാട്ടാക്കട നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച വനിതകളുടെ ഓലമെടയൽ മത്സരവും വടം വലി മത്സരവും ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം എന്നിവരും സന്നിഹിതരായിരുന്നു. നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം തയ്യാറാക്കിയ കാട്ടാൽ കേക്കിന്റെ ഉദ്ഘാടനവും ഐ ബി സതീഷ് എം.എൽ.എ നിർവഹിച്ചു. ഡിസംബർ 22ന് മൂന്ന് മണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് മുഖ്യമന്ത്രി പിണറായി…

Got any book recommendations?


Design a site like this with WordPress.com
Get started