Mindblown: a blog about philosophy.

  • തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ അമ്മയുടെ ഇളയസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു

    05-01-2024 വിളപ്പിൽശാല : തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ അമ്മയുടെ ഇളയസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. വിളപ്പിൽശാല ഉറിയാക്കോട് സൈമൺറോഡിൽ അറുതലാംപാട് അങ്കണവാടിക്കു സമീപം തത്ത്വമസിയിൽ വാടകയ്ക്കു താമസിക്കുന്ന സിന്ധു(39)വിന്റെ ഒന്നര വയസ്സുള്ള മകൻ അനന്തനെയാണ് സിന്ധുവിന്റെ ഇളയസഹോദരി മഞ്ജു(36) എന്നുവിളിക്കുന്ന ബിന്ദു കിണറ്റിലെറിഞ്ഞു കൊന്നത്.  ഈ സമയം വീട്ടിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മ സിന്ധു മുൻവശത്തു നിൽക്കുകയായിരുന്നു. To advertise here, Contact Us മഞ്ജു വീടിന്റെ പിന്നിലൂടെ കുഞ്ഞിനെയെടുത്ത് സമീപത്തെ അങ്കണവാടിയുടെ കിണറിനു മുകളിലെ ഇരുമ്പിലുള്ള സുരക്ഷാഗ്രില്ലിന്റെ മൂടി ഇളക്കി…

  • ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണപ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങളായി

    05-01-2024 ആറ്റിങ്ങൽ : മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണപ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങളായി. കെട്ടിടത്തിന്റെ മുൻവശവും പരിസരവും പുല്ലും പാഴ്‌ച്ചെടികളും വളർന്ന് മൂടിയിട്ടുണ്ട്. കെട്ടിടത്തിന്റെ ചുമരുകളിലും പാഴ്‌വള്ളികൾ പടർന്നുകയറിയ നിലയിലാണ്. നഗരസഭയുടെ പ്രധാന വരുമാനസ്രോതസ്സും നഗരത്തിന്റെ അഭിമാനവുമായിരുന്ന ഇടമാണ് ഈ തരത്തിൽ കാടുകയറിക്കിടക്കുന്നത്.  ദേശീയപാതയോരത്ത് കച്ചേരി ജങ്ഷനും സി.എസ്.ഐ. ജങ്ഷനും ഇടയ്ക്കുള്ള മുനിസിപ്പൽ ടൗൺഹാൾ ആറ്റിങ്ങലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. കുറഞ്ഞനിരക്കിൽ വാടകയ്ക്ക് ലഭിക്കുമായിരുന്ന ഹാളാണിത്. നഗരപ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാർ വിവാഹം, വിവാഹസത്കാരം എന്നിവയെല്ലാം നടത്താൻ ടൗൺഹാളിനെയാണ് ആശ്രയിച്ചിരുന്നത്.  To advertise…

  • രോഗിയുടെ മൂത്രാശയത്തിൽനിന്ന് അരക്കിലോയോളം ഭാരമുള്ള കല്ല് നീക്കംചെയ്തത് നിംസ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടർമാർ

    05-01-2024 നെയ്യാറ്റിൻകര : രോഗിയുടെ മൂത്രാശയത്തിൽനിന്ന് അരക്കിലോയോളം ഭാരമുള്ള കല്ല് നീക്കംചെയ്തത് നിംസ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടർമാർ. കൊല്ലങ്കോട് സ്വദേശിയായ യുവാവിന്റെ മൂത്രാശയത്തിൽനിന്നാണ് കല്ലു നീക്കംചെയ്തത്. 27 വയസ്സുള്ള കൊല്ലങ്കോട് സ്വദേശിയ യുവാവ് കഴിഞ്ഞ കുറേ മാസങ്ങളായി മൂത്രതടസ്സവും, തുടർന്നുള്ള അണുബാധയും കാരണം നിംസ് മെഡിസിറ്റിയിലെ യൂറോളജി വിഭാഗത്തിൽ ചികിത്സതേടിയത്.  To advertise here, Contact Us നിംസ് മെഡിസിറ്റിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. കെ.നവീന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധിക്കുകയും മൂത്രസഞ്ചിയിൽ കല്ലുള്ളതായി കണ്ടെത്തുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ കല്ലു…

  • 62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

    04-01-2024 കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തൃശൂരും കോഴിക്കോടുമാണ് ഇഞ്ചോടിഞ്ച് മത്സരം കാഴ്ച വയ്ക്കുന്നത്. രണ്ട് ജില്ലകളും 124 പോയിന്റാണ് നേടിയിട്ടുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ തൃശൂർ 76 പോയിന്റും ഹയർ സെക്കന്ററി വിഭാഗത്തിൽ 48 പോയന്റുമാണ് നേടിയിട്ടുള്ളത്. 78ഉം 46ുമാണ് കോഴിക്കോടിന്റെ പോയിന്റ് നിലയുള്ളത്. 11 ജില്ലകളും നൂറിന് മുകളിൽ പോയന്റ് നില നേടിയിട്ടുണ്ട്. ആതിഥേയരായ കൊല്ലം ജില്ലയ്ക്ക് 116 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂർ, കൊല്ലം, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിങ്ങനെയാണ്…

  • വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന ക്യാമ്പ് സമാപിച്ചു

    04-01-2024 വക്കം: നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി.എസിൽ നടന്ന വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ ഐ.എമുമായി ചേർന്ന് രക്ഷിതം എന്ന പേരിൽ അടിയന്തര ചിക്തസാ സഹായ പരിശീലനവും ശുചിത്വ മിഷനുമായി സഹകരിച്ച് മാലിന്യയിടങ്ങൾ വൃത്തിയുള്ള പൂന്തോട്ടമാക്കുന്ന ‘സ്നേഹ രാമം’ പദ്ധതി നിലയ്ക്കാമുക്ക് മാർക്കറ്റിന് സമീപം ചെയ്തു. എക്സൈസ് വകുപ്പുമായി സഹകരിച്ച് ‘ രഹിത ലഹരി’ എന്ന പ്രോജക്ടും വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് ‘സമം ശ്രേഷ്ഠം’ എന്ന പ്രോജക്ടും പാലിയം ഇന്ത്യയുമായി…

  • പരിസരവാസികളെ ആശങ്കയിലാക്കി പൊന്മുടിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം

    04-01-2024 തിരുവനന്തപുരം: പരിസരവാസികളെ ആശങ്കയിലാക്കി പൊന്മുടിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് പൊന്മുടി എസ്റ്റേറ്റിനകത്തെ പൊന്മുടി ഗവ. യു.പി. സ്കൂളിനു സമീപം പുലിയെ കണ്ടത്.കഴിഞ്ഞ 26-ന് പൊന്മുടി പോലീസ് സ്റ്റേഷനു സമീപം പോലീസുകാർ പുലിയെ കണ്ടത് പ്രദേശത്ത് ആശങ്ക പടർത്തിയിരുന്നു. ജോലിക്കായി പോകവേ സ്കൂളിലെ പാചകത്തൊഴിലാളിയായ ജെ.വിജയമ്മയാണ് ബുധനാഴ്ച പുലിയെ കണ്ടത്. സ്കൂൾ പരിസരത്തുനിന്ന് 50 മീറ്റർ മാറി തെക്കുഭാഗത്ത് പുലി കാപ്പിത്തോട്ടത്തിലൂടെ ചാടിപ്പോകുന്നതാണ് കണ്ടത്. ഉടനെ അടുത്ത വീട്ടുകാരെയും സ്കൂൾ അധികൃതരെയും വിവരമറിയിച്ചു.തുടർന്ന് പാലോട്…

  • തൃശൂര് കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍

    03-01-2024 തൃശൂര്‍: തൃശൂര് കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍. മിഠായിത്തെരുവില്‍ ഹൽവ കൊടുത്തത് പോലെയാകുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മന്ത്രി കെ രാജന്റെ പ്രസ്താവന. ‘തൃശൂര്‍ പൂരത്തിന് രാഷ്ട്രീയം കലര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെയാകുമെന്നും പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും’, പ്രധാനമന്ത്രി മോദി ഇന്ന് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി രാജന്‍. ‘ഞങ്ങളാരും തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയം…

  • നാല്‍പത് മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ എവിടെ പോലും തൃശൂരില്‍നിന്ന് ലോക്‌സഭാ സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന സുരേഷ്‌ഗോപിയുടെ പേര് എടുത്തുപറഞ്ഞില്ല

    03-01-2024 തൃശൂര്‍: ‘കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തില്‍ പ്രസംഗത്തിന് തുടക്കം കുറിച്ചത്. മൊഴി മാറ്റിയുള്ള പ്രസംഗത്തിനുശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി ‘കേരളത്തിലെ അമ്മമാരെ, സഹോദരിമാരെ’യെന്ന് മലയാളത്തില്‍ പറയുകയും ചെയ്തു. മോദിയുടെ ഗ്യാരണ്ടികളെന്ന് പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടിയെന്ന് 18 തവണ മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെകുറിച്ച് പരാമര്‍ശിച്ചത്. ’10 വര്‍ഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാന്‍…

  • വർക്കല ക്ലിഫിൽ നിന്ന് യുവതി താഴേക്ക് ചാടി

    03-01-2024 വർക്കല : ടൂറിസം മേഖലയിൽ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി അമൃത 28 വയസ്സ് ആണ് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടിയത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വർക്കലയിൽ എത്തിയതായിരുന്നു യുവതി. സംഭവം നടന്ന ഉടൻ നാട്ടുകാരും ലൈഫ് ഗാർഡുകളും ടൂറിസം പോലീസും ചേർന്ന് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. അബോധവസ്ഥയിലാണ്. ഇരു കൈകൾക്കും ഓടിവ് സംഭവിച്ചിട്ടുണ്ട്. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്…

  • സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

    03-01-2024 കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. ജനുവരി നാലിന് രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം ഇത്തവണ നടക്കുന്നത് കൊല്ലം നഗരത്തിലാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ വേദികളിലെത്തും. 24 വേദികളാണ് കൊല്ലം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് ഇന്നുച്ചയ്ക്ക് ഒന്നരമണിക്ക് ജില്ലാ അതിർത്തിയിലെ കുളക്കടയിൽ വെച്ച് ഏറ്റുവാങ്ങി നഗരത്തിലെത്തിക്കും.…

  • ഇന്ത്യയിലെ പുതുവർഷത്തെ ആദ്യവിമാനം പറന്നത് തിരുവനന്തപുരത്ത് നിന്ന്

    02-01-2024 തിരുവനന്തപുരം :പുതുവർഷത്തിൽ രാജ്യത്തെ ആദ്യ വിമാനം പറന്നത് തിരുവനന്തപുരത്തു നിന്ന്. ഇന്നലെ അർധരാത്രി 12ന് ആയിരുന്നു മലേഷ്യൻ എയർലൈൻസിന്റെ വിമാനം പുറപ്പെട്ടത്. പുതുവർഷത്തിൽ തിരുവനന്തപുരത്തു നിന്ന് 3 രാജ്യാന്തര സർവീസുകളും പ്രഖ്യാപിച്ചു. അബുദാബിയിലേക്ക് ഇത്തിഹാദ് എയർലൈൻസും മസ്കത്തിലേക്ക് സലാം എയറും ക്വാലലംപുരിലേക്ക് എയർ ഏഷ്യയുമാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. അബുദാബിയിലേക്കുള്ള ഇത്തിഹാദിന്റെ പ്രതിദിന സർവീസിന് ഇന്നു രാവിലെ തുടക്കമാകും. സലാം എയറിന്റെ സർവീസ് 3നു തുടങ്ങും

  • ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭം 9 മുതൽ 15 വരെ നടക്കും

    02-01-2024 തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭം 9 മുതൽ 15 വരെ നടക്കും. ഈ ദിവസങ്ങളിൽ ദർശനക്രമത്തിൽ മാറ്റമുണ്ടാകും. തന്ത്രി തരണനല്ലൂർ ഗോവിന്ദൻനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കളഭം നടക്കുന്നത്. 15-ന് രാത്രി മകരശീവേലിയും വലിയകാണിക്കയും ഉണ്ടായിരിക്കും. ശീവേലി വഴിപാടിന് ശീട്ടാക്കുന്നതിന് ക്ഷേത്രത്തിലെ കൗണ്ടറുകളിൽ സൗകര്യമുണ്ടാകും. കളഭാഭിഷേകം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 3.30-ന് നിർമാല്യദർശനം. തുടർന്ന് 6.30 മുതൽ 7 വരെയും 8 മുതൽ 9.15 വരെ കളഭാഭിഷേക ദർശനവും ഉച്ചപൂജയ്ക്കുശേഷം 10 മുതൽ 12 വരെയും…

  • തൃശൂരിൽ 525.79 കോടിയുടെ പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് ടി എൻ പ്രതാപൻ എം പി.

    02-01-2024 തിരുവനന്തപുരം: തൃശൂരിൽ 525.79 കോടിയുടെ പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് ടി എൻ പ്രതാപൻ എം പി. ഈ മാസം അഞ്ചിന് കാസർകോട് നടക്കുന്ന വിവിധ ദേശീയപാത പദ്ധതികളുടെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തുന്നതിനൊപ്പമാകും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വിവിധ പദ്ധതികൾ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന് എം പി പറഞ്ഞു. തൃശൂർ, പാലക്കാട് ജില്ലകളിലെ പദ്ധതി പ്രവർത്തനങ്ങളാണ് ഗഡ്കരി ഉദ്ഘാടനം ചെയ്യുക. തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയബാറ, ആമ്പല്ലൂർ…

  • ഏക പ്രതീക്ഷയായിരുന്ന പശുക്കൾ കൂട്ടത്തോടെ ചത്ത് പുതുവർഷം ദുഃഖദിനമായെങ്കിൽ, മാത്യുവിനെയും കുടുംബത്തെയും പിറ്റേന്ന് കാത്തിരുന്നത് സുമനസ്സുകളുടെ ചേർത്തു പിടിക്കലുകളായിരുന്നു

    02-01-2024 ഇടുക്കി: ഏക പ്രതീക്ഷയായിരുന്ന പശുക്കൾ കൂട്ടത്തോടെ ചത്ത് പുതുവർഷം ദുഃഖദിനമായെങ്കിൽ, മാത്യുവിനെയും കുടുംബത്തെയും പിറ്റേന്ന് കാത്തിരുന്നത് സുമനസ്സുകളുടെ ചേർത്തു പിടിക്കലുകളായിരുന്നു. ഏകസമ്പാദ്യമായിരുന്ന ഫാമിലെ പശുക്കൾ ഒറ്റ ദിവസം കൊണ്ട് കൂട്ടത്തോടെ ചത്ത് പ്രതിസന്ധിയിലായ കുട്ടികർഷക കുടുംബത്തിന് നിരവധി മേഖലകളിൽ നിന്നാണ് സഹായ ഹസ്തമെത്തിയത്. സർക്കാരും സിനിമ മേഖലയും സിപിഎമ്മും ലുലു ഗ്രൂപ്പും ഈ കുട്ടിക്കർഷകരെ നെഞ്ചോട് ചേർത്തു. മാത്യുവും അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്‍റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികൾ.…

  • ഡിസംബർ 22 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ കേരളത്തില്‍ ബെവ്കോ വിറ്റഴിച്ചത് 543.13 കോടി രൂപയുടെ മദ്യം

    01-01-2023 തിരുവനന്തപുരം: ഡിസംബർ 22 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ കേരളത്തില്‍ ബെവ്കോ വിറ്റഴിച്ചത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേതിനെക്കാൾ 27 കോടിയോളം അധികം മദ്യം ഇത്തവണ ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്കിടെ വിറ്റഴിച്ചു. 2022ൽ ഇതേ കാലയളവിൽ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു. 22 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ കച്ചവടത്തെയാണ് ബെവ്കോ ക്രിസ്മസ്-പുതുവൽസര കച്ചവടമായി കാണുന്നത്. ഡിസംബർ 31ന് മാത്രം 94.54 കോടി രൂപയുടെ മദ്യം മലയാളികൾ ബെവ്കോയിൽ നിന്ന് വാങ്ങിക്കുടിച്ചു.…

  • കേരളത്തിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍

    01-01-2024 തിരുവനന്തപുരം: കേരളത്തിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കണം. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. നേമം റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നുമാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു. പേര് മാറ്റുന്നതിന്…

  • പുതുവർഷദിനത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

    01-01-2024 തിരുവനന്തപുരം: പുതുവർഷദിനത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിരുവല്ലത്ത് വച്ചുണ്ടായ അപകടത്തിൽ സെയ്ദ് അലി (22), ഷിബിൻ (26) എന്നിവരാണ് മരണപ്പെട്ടത്. സെയ്ദ് അലി പാച്ചല്ലൂർ സ്വദേശിയും ഷിബിൻ ജഗതി സ്വദേശിയുമായിരുന്നു. തിരുവല്ലം ബൈപ്പാസിന് സമീപത്തുവച്ച് രാത്രി 12.30യോടെയായിരുന്നു അപകടമുണ്ടായത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

  • പ്രതീക്ഷകളോടെ 2024നെ വരവേറ്റ് രാജ്യം

    01-01-2024 തിരുവനന്തപുരം: പ്രതീക്ഷകളോടെ 2024നെ വരവേറ്റ് രാജ്യം. ആഘോഷപൂർവമാണ് 2024നെ നാടെങ്ങും സ്വീകരിച്ചത്. 2023നെ യാത്രയാക്കി ക്ലോക്കിൽ സൂചികൾ 12 മണിയിലേക്ക് എത്തിയപ്പോൾ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് രാജ്യം പുതുവർഷത്തിലേക്ക് കടന്നത്. വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികൾ പലയിടത്തും രാവേറെ നീണ്ടു. കൊച്ചിയിൽ പതിവുപോലെ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് 2024ലേക്ക് കടന്നത്. പതിവുപോലെ കേരളത്തിലെ പ്രധാന പുതുവത്സരാഘോഷം ഫോർട്ട് കൊച്ചയിൽ തന്നെയാണ് നടന്നത്. പരേഡ് ഗ്രൗണ്ടില്‍ പുതുവർഷം ആഘോഷിക്കാൻ നിരവധി ആൾക്കാരാണ് തിങ്ങി നിറഞ്ഞത്. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം പുതുവർഷം…

  • ‘എന്നെ നോക്കുന്നവരുടെ കണ്ണുകളിൽ ആദ്യം സഹതാപമാണ് കണ്ടത് ‘കൈപ്പത്തികളും കാലുമില്ല: വരയിലൂടെ വള‌ർന്ന് സന്ധ്യ

    01-01-2024 തിരുവനന്തപുരം: ‘എന്നെ നോക്കുന്നവരുടെ കണ്ണുകളിൽ ആദ്യം സഹതാപമാണ് കണ്ടത്. ഇന്ന് അതിൽ മാറ്റം വന്നതിന് കാരണം ഈ ചിത്രങ്ങളാണ്’താൻ വരച്ച ചിത്രങ്ങളെ ചൂണ്ടികാട്ടി സന്ധ്യ പറഞ്ഞു. ഇരുകൈപ്പത്തികളും കാലുകളും ഇല്ലാതെയാണ് പനത്തുറ സ്വദേശി സന്ധ്യ ജനിച്ചത്. അഞ്ചുവയസുമുതൽ സന്ധ്യ വരയെ കൂടെക്കൂട്ടി. കൈമുട്ടുകൊണ്ട് മനസിൽ തെളിയുന്നത് കാൻവാസിലേക്ക് പകർത്തും. വരയ്ക്കാനുള്ള മകളുടെ കഴിവ് കണ്ട് അമ്മ രേഖയും അച്ഛൻ സന്തോഷ്കുമാറും പിന്തുണ നൽകി. കഴിഞ്ഞ അഞ്ചുവർഷമായി ചിത്രകാരൻ വിഴിഞ്ഞം സ്വദേശി എൻ.കെ. സുനുവിന് കീഴിലാണ് പഠനം.…

  • കടയ്ക്കാവൂരും പരിസര പ്രദേശങ്ങളിലും എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തി വന്ന 3 അംഗസംഘത്തെ കടയ്ക്കാവൂർ പോലീസും ഷാഡോ പൊലീസും ചേർന്ന് പിടികൂടി

    29-12-2023 കടയ്ക്കാവൂർ : എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തി വന്ന 3 അംഗസംഘത്തെ കടയ്ക്കാവൂർ പോലീസും ഷാഡോ പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ നിന്നും 10.10 ഗ്രാം എംഡിഎംഎയും 650 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 8 ഓളം വളർത്തു നായ്ക്കൾ വീട്ടിൽ ഉള്ളതിനാൽ ശ്രമപ്പെട്ടാണ് ഷാഡോ പൊലീസ് വീട്ടിനുളിൽ കയറി ഇവരെ പിടികൂടിയത്. മണമ്പൂർ സ്വദേശി ഷൈൻ , തോട്ടയ്ക്കാട് സ്വദേശി ബിജോയ്, അവനവൻ ചേരി സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കാവൂരും പരിസര പ്രദേശങ്ങളിലും സുലഭമായി…

Got any book recommendations?


Design a site like this with WordPress.com
Get started