Mindblown: a blog about philosophy.

  • പരിശീലനവിമാനം റൺവേയിൽനിന്നു തെന്നിമാറി മറിഞ്ഞു

    09-02-2023 തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശീലനാർഥി പറത്തിയ വിമാനം പറന്നുയരാൻ ശ്രമിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽനിന്നു തെന്നിമാറി അപകടത്തിൽപ്പെട്ടു. തലകീഴായി മറിഞ്ഞ വിമാനം റൺവേയ്ക്കു സമീപം മണലിൽ പുതഞ്ഞുനിന്നു. വിമാനമോടിച്ചിരുന്ന പരിശീലനാർഥി തിരുവനന്തപുരം കരമന സ്വദേശി എം.വി.അനൂപ് നായർ(30) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ധനചോർച്ചയില്ലാത്തതിനാൽ വിമാനത്തിനു തീപിടിച്ചില്ല. എൻജിൻ വേർപെട്ട് വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചിറകുകളും വളഞ്ഞു.  തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്ന് ചാക്കയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ പരിശീലന…

  • അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് ഒൻപതുലക്ഷത്തോളം രൂപയും 32 പവനും കവർന്ന കേസിൽ ഒരു യുവതിയടക്കം ആറ് പ്രതികൾ പിടിയിലായി

    09-02-2023 അരുവിക്കര : അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് ഒൻപതുലക്ഷത്തോളം രൂപയും 32 പവനും കവർന്ന കേസിൽ ഒരു യുവതിയടക്കം ആറ് പ്രതികൾ പിടിയിലായി. നെടുമങ്ങാടിനുസമീപം അഴിക്കോട് മലയം ചെക്കക്കോണം പണയിൽ സുനീറ മൻസിലിൽ സുനീർ (38), വട്ടിയൂർക്കാവ് പഴവിളാകത്ത് വീട്ടിൽ രാജേഷ് (42), പേരൂർക്കട മൂന്നാമൂട് പുലരിനഗർ സൗമ്യഭവനിൽ സുരേഷ് (38), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മുള്ളംചാണി അനിൽ ഭവനിൽ അനിൽകുമാർ (46), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടിൽ അഖിൽ (23), ഇടുക്കി കരുണാപുരം കൂട്ടാ ചേലമൂട് രാജേഷ്…

  • മുട്ടയ്‌ക്ക് 4.60 രൂപ കേരളത്തിൽ ആറു രൂപ

    09-02-2023 കോയമ്പത്തൂർ: രാജ്യത്തെ പ്രധാന മുട്ടയുത്‌പാദന കേന്ദ്രമായ നാമക്കലിൽ ഓരോദിവസവും മുട്ടയ്‌ക്ക് വിലയിടിയുമ്പോൾ കേരളത്തിൽ ഉൾപ്പെടെ ചില്ലറവിൽപ്പനവിലയിൽ വൻ വർധന. അമിതലാഭംകൊയ്തുള്ള ഇടനിലക്കാരുടെ കളികൾമൂലം ഉപഭോക്താക്കൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. മുട്ടക്കോഴികളെ വളർത്തുന്ന കർഷകരും ദുരിതത്തിലാണ്. നാഷണൽ എഗ്ഗ്‌ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് ഓരോദിവസവും മുട്ടയുടെവില നിശ്ചയിക്കുന്നത്. നാമക്കലിൽ ജനുവരി ആദ്യം മുട്ടയുടെ വില 5.65 രൂപയായിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഖത്തർ ലോകകപ്പ് സമയം മുതലാണ് മുട്ടയ്‌ക്ക് വില കൂടാൻതുടങ്ങിയത്. ജനുവരിപാതിയോടെ വിൽപ്പനയും വിലയും കുറയാൻ…

  • ശാർക്കര പൊങ്കാല മഹോത്സവം : സംയുക്ത ആലോചനായോഗം ചേർന്നു

    04-02-2023 ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ 13ന് നടക്കുന്ന പൊങ്കാല മഹോത്സവം സുഗമമായി നടക്കുന്നതിനായി വി. ശശി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. ഗതാഗത സുരക്ഷയുടെ ഭാഗമായി പൊങ്കാല അടുപ്പുകൂട്ടുന്നത് ശാർക്കര പണ്ടകശാല റോഡ് ഒഴിവാക്കി പകരം ശാർക്കര യു.പി സ്‌കൂൾ, മലയാളം പള്ളിക്കൂടം എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കും. ഭക്ഷണം വിതരണം ചെയ്യുന്നവർ ദേവസ്വം ബോർഡിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഹെൽത്തിന്റെയും അനുമതി മുൻകൂട്ടി വാങ്ങണം. ഇതിനായി 8വരെ അപേക്ഷ സ്വീകരിക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനായി സർക്കാർ നിരോധിച്ചിട്ടുള്ള ഗ്ലാസുകൾ, പാത്രങ്ങൾ…

  • തിരുവനന്തപുരത്ത് എയർടെൽ 5 ജി സേവനം തുടങ്ങി

    Sunday 05 February, 2023 തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ എയർടെൽ 5ജി സേവനം തുടങ്ങി. നഗരത്തിലെ രണ്ടാമത്തെ 5ജി സേവനമാണിത്. രണ്ടുമാസം മുമ്പ് ജിയോ 5ജി തുടങ്ങിയിരുന്നു. കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങൾക്കൊപ്പമാണ് എയർടെൽ തിരുവനന്തപുരത്തും 5ജി തുടങ്ങിയത്. വഴുതക്കാട്, തമ്പാനൂർ, കിഴക്കേകോട്ട, പാളയം, പട്ടം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് എയർടെൽ 5ജി സേവനങ്ങൾ കിട്ടുക. സംവിധാനം മെച്ചപ്പെടുന്നതനുസരിച്ച് നഗരം മുഴുവൻ 5ജി സേവനം ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു

  • ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വക്കം ഗവ. ഹൈസ്കൂളിൽ നടന്നു

    04-02-2023 വക്കം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം വയോജന ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വക്കം ഗവ. ഹൈസ്കൂളിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അജിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നിസ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂലി സുനിൽ, മെമ്പർ മാരായ ഫൈസൽ താഹിർ, കെ. അശോകൻ,…

  • പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി

    28-01-2023 വർക്കല : പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. വിൽപ്പനയ്ക്ക് എത്തിച്ച മത്സ്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇവ മാർക്കറ്റിൽ വച്ചുതന്നെ നശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. മണൽവിതറി മത്സ്യവില്പന നടത്തുന്നതായും കണ്ടെത്തി.  മണൽവിതറി മത്സ്യം പ്രദർശിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. വർക്കല ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ജിഷ, ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി…

  • മകളുടെ മംഗല്യത്തിനു ഭവനരഹിതരായ മൂന്ന് നിർധനകുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാനുള്ള ഭൂമി നൽകി ഗ്രാമപ്പഞ്ചായത്തംഗം

    28-01-2023 വെള്ളറട : മകളുടെ മംഗല്യത്തിനു ഭവനരഹിതരായ മൂന്ന് നിർധനകുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാനുള്ള ഭൂമി നൽകി ഗ്രാമപ്പഞ്ചായത്തംഗം. മകളെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് നൽകുന്നതോടൊപ്പം മൂന്ന് കുടുംബങ്ങൾക്കു സ്വപ്നഭവനത്തിനുള്ള ഇടം ഒരുക്കാൻകൂടി തയ്യാറാവുകയാണ് ഈ ജനപ്രതിനിധി.  കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിലെ മഞ്ചാടിമൂട് വാർഡ് അംഗവും പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ മൈലക്കര ആർ.വിജയനും ഭാര്യ വെള്ളറട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായ ആർ.ഹേമലതയുമാണ് നിർധനകുടുംബങ്ങൾക്ക് തണലാവുന്നത്. റിപ്പബ്ളിക് ദിനത്തിൽ നെയ്യാർഡാം ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ഇവരുടെ രണ്ടാമത്തെ മകൾ അശ്വനിയുടെ വിവാഹച്ചടങ്ങിലാണ് ഭൂദാനവും നടന്നത്. തിരുവനന്തപുരം മുട്ടട…

  • എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം, ചരിത്രവും പ്രാധാന്യവും അറിയാം

    26-01-2023 രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം.  നാം എല്ലാ വര്‍ഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമസംഹിതയാണ് ഭരണഘടന.  395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്. റിപ്പബ്ളിക് ദിനം രാജ്യമൊട്ടാകെ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. സ്‌കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദമുള്ള ദിനമാണത്.…

  • യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ തുടഞ്ഞു വച്ചു

    24-01-2023 ചിറയിൻകീഴ്: താലൂക്ക് ആശുപത്രിയിൽ തൊണ്ടയിൽ മീൻ മുള്ള് കുരുങ്ങി ചികിത്സതേടിയെത്തിയ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ എക്സ്റേ മെഷീൻ വീണ് പരിക്കേറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ തുടഞ്ഞു വച്ചു.ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്‌ചയാണെന്നും ആദിത്യയുടെ തുടർചികിത്സ ആശുപത്രി അധികൃതർ ഏറ്റെടുത്ത് കുറ്റക്കാരെ പുറത്താക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിക്കുന്നതിനിടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ആശുപത്രി കവാടത്തിനു മുന്നിൽ ‌സംഘർഷത്തിൽ കലാശിച്ചു.…

  • പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ വീടിന് തീപിടിച്ച് ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണമാരംഭിച്ചു.

    24-01-2023 വർക്കല: പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ വീടിന് തീപിടിച്ച് ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണമാരംഭിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എസ്.പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം. എസ്.എച്ച്.ഒ സജുകുമാറുൾപ്പെടെയുളള പൊലീസ് സംഘം ദുരന്തം നടന്ന വീട്ടിലും പരിസരങ്ങളിലും പരിശോധനകൾ നടത്തി. നേരത്തെ കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് സംഘം നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിയും. അട്ടിമറി സാദ്ധ്യതകൾ തള്ളിയ ലോക്കൽ പൊലീസ് ഷോർട്ട് സർക്യൂട്ടാണ് അപകട…

  • വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സൗകര്യ വികസനത്തിന്റെ ഭാഗമായി പണിത 3 നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിച്ച ഭാഗം അനാഥാവസ്ഥയിൽ.

    24-01-2023 വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സൗകര്യ വികസനത്തിന്റെ ഭാഗമായി പണിത 3 നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിച്ച ഭാഗം അനാഥാവസ്ഥയിൽ. വെജിറ്റേറിയൻ ഭക്ഷണശാലയായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ റെയിൽവേ നിഷ്കർഷിച്ച രീതിയിലുള്ള മാനദണ്ഡം പാലിക്കാതെ വന്നതോടെ ഭക്ഷണ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ഉയർന്നു. പിന്നാലെ കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങി കരാർ നടത്തിപ്പുകാർ പിൻവാങ്ങി. റെയിൽവേക്ക് ലക്ഷങ്ങൾ വരുമാനമായി മാറേണ്ട ഈ കെട്ടിടഭാഗം ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. രാത്രി സമയത്ത് സാമൂഹവിരുദ്ധർ തമ്പടിക്കാൻ പാകത്തിൽ കെട്ടിടത്തിന്റെ കവാടം…

  • പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും ചത്ത സംഭവം പുറത്തുവന്നതിനെ തുടർന്ന് മന്ത്രി ചിഞ്ചുറാണി മൃഗശാല സന്ദർശിച്ചു

    24-01-2023 തിരുവനന്തപുരം : പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും ചത്ത സംഭവം പുറത്തുവന്നതിനെ തുടർന്ന് മന്ത്രി ചിഞ്ചുറാണി മൃഗശാല സന്ദർശിച്ചു. മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾ സന്ദർശിച്ചും വെറ്ററിനറി സർജനിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞും മന്ത്രി ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ചു. മൃഗശാലയിൽ പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും ക്ഷയരോഗം ബാധിച്ച് ചാകുന്നു എന്ന ‘മാതൃഭൂമി’ വാർത്തയെ തുടർന്നാണ് തിങ്കളാഴ്ച മൂന്നുമണിയോടെ മന്ത്രി സന്ദർശനത്തിനെത്തിയത്. പരിശോധനാസംഘത്തിൽ മൃഗശാല ഡയറക്ടർ അബു ശിവദാസ് ഉണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനാൽ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി ഡയറക്ടറുടെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടു. രോഗം…

  • കായലിൽവീണ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

    24-01-2023 ശ്രീകാര്യം : കാർ കയറ്റിവന്ന കൂറ്റൻ കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട്‌ ആക്കുളം പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി. അപകടത്തെത്തുടർന്ന് ആക്കുളം കായലിൽവീണ ഡ്രൈവർ ബിഹാർ സ്വദേശി മുഹമ്മദ് നിസാർ ഖാനെ (36) നിസാര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം അഗ്നിരക്ഷാസേനയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം.  കർണാടകയിൽനിന്നു വെൺപാലവട്ടത്തെ കാർ ഷോറൂമിലേക്ക് കാറുകളുമായി എത്തിയ കണ്ടെയ്നർ ലോറിയാണ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് തുമ്പ പോലീസ് പറഞ്ഞു.…

  • മകൻ അമ്മയെ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ പൊലീസുകാരനെ മകൻ മർദ്ദിച്ചതായി പരാതി

    22-01-2023 വർക്കല: മകൻ അമ്മയെ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ പൊലീസുകാരനെ മകൻ മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇടവ പയറ്റുവിള സുജിത്ത് ഭവനിൽ ഷൈജുവിനെ (38) അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9ഓടെയായിരുന്നു സംഭവം. ഇടവ മാന്തറ പ്രദേശത്ത് അടിപിടി നടക്കുന്ന വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്ന് അന്വേഷിക്കാനായി പൊലീസ് പോകുന്ന വഴിയാണ് അമ്മയെ മകൻ ക്രൂരമായി മർദ്ദിക്കുന്ന വിവരവും ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം സുജിത്ത് ഭവനിൽ എത്തിയപ്പോഴാണ് കിടപ്പ്…

  • ലോക്ഡൗൺ കാലത്ത് അടച്ചിട്ടു; കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് കാട്മൂടിയനിലയിൽ.

    22-01-2023 ആറ്റിങ്ങൽ : ലോക്ഡൗൺ കാലത്ത് അടച്ചിട്ട കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് കോവിഡ് പ്രതിസന്ധി തീർന്നിട്ടും തുറക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കളിക്കോപ്പുകൾ ഉപയോഗിക്കാത്തതിനെത്തുടർന്ന് നാശത്തിന്റെ വക്കിലായി. പാർക്കിനുള്ളിലാകെ പുല്ലും പാഴ്‌ച്ചെടികളും വളർന്നുകയറിയനിലയിലാണ്. പാർക്കിന് സമീപത്തു കുടുംബശ്രീക്ക്‌ ഹോട്ടൽ തുടങ്ങാൻ നിശ്ചയിച്ച കെട്ടിടമാകെ പാഴ്‌വള്ളികൾ പടർന്നുകയറിയിട്ടുണ്ട്. ആറ്റിങ്ങൽ കൊട്ടാരത്തിനും വാമനപുരം ആറിനും ഇടയ്ക്കുള്ള ഭാഗത്താണ് കുട്ടികളുടെ പാർക്ക്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാനും മുതിർന്നവർക്ക് ആറ്റുതീരത്തിരുന്ന് വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയൊരുക്കിയിട്ടുണ്ട്. പാർക്കിനുള്ളിൽ ആറ്റിങ്ങലുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രശാലയുമുണ്ട്. തിരുവനന്തപുരം ജില്ലാ…

  • യാത്രക്കാരൻ അക്രമാസക്തനായി;KSRTC ബസ്സിന്റെ ചില്ല് എറിഞ്ഞുടച്ചു

    21-01-2023 ആറ്റിങ്ങൽ: കെ.എസ്.ആ‌ർ.ടി.സി ബസിൽ യാത്രക്കാരൻ മറ്റു യാത്രക്കാരെ ആക്രമിക്കുകയും ബസിന്റെ ചില്ല് എറിഞ്ഞുടയ്ക്കുകയും ചെയ്തു. കണിയാപുരത്ത് നിന്ന് കയറിയ യാത്രക്കാരനാണ് അക്രമാസക്തനായത്. ഇയാൾ ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ ശല്യം ചെയ്യുകയുമായിരുന്നു. ഇത് ചോദ്യംചെയ്ത രണ്ടുയാത്രക്കാരെ ഇയാൾ ബസിൽ വച്ച് മർദ്ദിച്ചു. തുടർന്ന് ആറ്റിങ്ങൽ സ്റ്റാൻഡിൽ എത്തിയപ്പോൾ ബസിൽ നിന്ന് ഇറങ്ങിയ ഇയാൾ ബസിന്റെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. ഉടൻതന്നെ യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ പിടികൂടി സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ എത്തിച്ചു. ഇവിടെ വച്ചും ഇയാൾ അക്രമാസക്തനായി. വിവരമറിയിച്ചതിനെ…

  • വക്കം പൗരാവലിയുടെ സ്വീകരണം

    Saturday 21 January, 2023 വക്കം: വക്കം സ്വദേശികളായ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ.എം.ആർ.ബൈജുവിനും വി.അജിത്ത് ഐ.പി.എസിനും സി.കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വക്കം പൗരാവലി സ്വീകരണം നൽകും. നാളെ വൈകിട്ട് 4ന് വക്കം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. താജുന്നിസയുടെ അദ്ധ്യക്ഷതയിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. അഡ്വ.അടൂർ പ്രകാശ്എം.പി, ഒ.എസ്. അംബിക എം.എൽ.എ എന്നിവർ അനുമോദന പ്രസംഗം നടത്തി ഉപഹാരങ്ങൾ നൽകും. ജില്ലാ…

  • സംസ്ഥാനത്ത് ഒരു കുടുംബത്തെപ്പോലും തലചായ്ക്കാൻ ഇടമില്ലാത്ത അനാഥാവസ്ഥയിലേക്കു തള്ളിവിടാൻ അനുവധിക്കില്ല

    21-01-2023 നെടുമങ്ങാട് : സംസ്ഥാനത്ത് ഒരു കുടുംബത്തെപ്പോലും തലചായ്ക്കാൻ ഇടമില്ലാത്ത അനാഥാവസ്ഥയിലേക്കു തള്ളിവിടാൻ ഇടതുസർക്കാർ അവസരമൊരുക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.  കഴിഞ്ഞവർഷം അമ്പലംമുക്കിൽ മോഷ്ടാവിന്റെ കത്തിക്കിരയായി കൊല്ലപ്പെട്ട വിനിതയുടെ മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടി സി.പി.എം. പഴകുറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ സെക്രട്ടറി വി.ജോയി അധ്യക്ഷനായി. വിനിതയുടെ മാതാപിതാക്കളായ വിജയൻ, രാഗിണി, മക്കൾ എന്നിവർ ചേർന്ന് താക്കോൽ സ്വീകരിച്ചു.  പേരൂർക്കട അമ്പലംമുക്കിലെ ചെടിത്തോട്ടത്തിൽ ജീവനക്കാരിയായിരിക്കുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വിനിത(37)…

  • സർക്കാർ ജീവനക്കാരും വിദ്യാർഥികളും തൊഴിലാളികളും ഏറെ ആശ്രയിക്കുന്ന മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനോട് അധികൃതർക്ക് ഇപ്പോഴും അവഗണന.

    21-01-2023 മംഗലപുരം : സർക്കാർ ജീവനക്കാരും വിദ്യാർഥികളും തൊഴിലാളികളും ഏറെ ആശ്രയിക്കുന്ന മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനോട് അധികൃതർക്ക് ഇപ്പോഴും അവഗണന. സ്റ്റേഷന് റെയിൽവേയുടെ യാതൊരു പരിപാലനവും ലഭിക്കുന്നില്ല. റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം കാടുപിടിച്ചിട്ട് വർഷങ്ങളായിട്ടും വൃത്തിയാക്കുന്നതിനായി നടപടികളൊന്നുമില്ല.  സ്‌റ്റേഷനിലേക്ക് വന്നു പോകുന്നതിനായി യാത്രക്കാർ ഉപയോഗിക്കുന്ന റോഡിന് ഇരുവശവും കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമാണ്. റെയിൽവേ ജീവനക്കാർ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിസരവും പഴയപാളങ്ങൾ കൊണ്ടിട്ടിരിക്കുന്നതും ഇവിടെയാണ്. ഈ പ്രധാന വഴിയിൽ മാലിന്യം തള്ളുന്നതും പതിവാണ്. മലബാർ എക്‌സ്‌പ്രസിനും മൂന്ന് ഷട്ടിൽ സർവീസുകൾക്കും…

Got any book recommendations?


Design a site like this with WordPress.com
Get started