Mindblown: a blog about philosophy.
-
മത്സ്യബന്ധനത്തിന് തടസമായി മുതലപ്പൊഴി അഴിമുഖത്ത് കുന്നുകൂടിയ മണൽ നീക്കം ചെയ്തു തുടങ്ങി
22-05-2023 ചിറയിൻകീഴ്: മത്സ്യബന്ധനത്തിന് തടസമായി മുതലപ്പൊഴി അഴിമുഖത്ത് കുന്നുകൂടിയ മണൽ നീക്കം ചെയ്തു തുടങ്ങി. ഹാർബർ എൻജിനീയർ വകുപ്പിന്റെ മേൽനോട്ടത്തിൽ അദാനി ഗ്രൂപ്പിന്റെ 2 ജെ.സി.ബികൾ ഉപയോഗിച്ചാണ് മണൽ നീക്കം ചെയ്യുന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം ഇക്കഴിഞ്ഞ ദിവസം ഫിഷറീസ് ഡയറക്ടർ അദീന അബ്ദുള്ള മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് മണൽ നീക്കൽ ദ്രുതഗതിയിൽ ആരംഭിച്ചത്. മുതലപ്പൊഴിയിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മേയ് 16ന് അഴിമുഖത്തെ മണൽത്തിട്ട: ഭീതിയിൽ മത്സ്യത്തൊഴിലാളികൾ എന്ന…
-
ആറ്റിങ്ങലിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
21-05-2023 ആറ്റിങ്ങൽ: 14 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പോയി ലൈംഗിക അതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് കൂട്ടും വാതുക്കൽ അയന്തിയിൽ ശരത്ത് ലയസ്സ് (32) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ പ്രതി കഴിഞ്ഞ 12 ആം തീയതി പകൽ 12.30 മണിയോടുകൂടി സ്കൂളിൽ നിന്നും സ്കൂൾ യൂണിഫോം വാങ്ങി ഇറങ്ങയിയ കുട്ടിയെ മോട്ടോർ സൈക്കളിൽ നിർബന്ധിച്ച് കയറ്റി പൊയ്മുക്കിലുള്ള പാറക്കുളത്തിൽ എത്തിച്ചശേഷമാണ് ലൈംഗിക അതിക്രമം നടത്തിയത്.…
-
നിലയ്ക്കാമുക്ക് ഭജനമഠം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം:ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞവും, മഹാചണ്ഡികാഹോമവും
21-05-2023 നിലയ്ക്കാമുക്ക് ഭജനമഠം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞവും, മഹാ ചണ്ഡികാഹോമവും 2023 മേയ് 22 തിങ്കളാഴ്ച തുടക്കം കുറിച്ച് മേയ് 31 ബുധനാഴ്ച സമാപിക്കുന്നു..22 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് യജ്ഞമാഹാത്മ്യ സദസ് ശിവഗിരിമoത്തിലെ ശ്രീമദ് വിശാലാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിക്കും. അതുല്യ സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിൻ്റെ പത്നി ശ്രീമതി ശോഭന രവീന്ദ്രൻമാസ്റ്റർ അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അജി കുമാരര് ഭട്ടതിരി, ശ്രീ ദേശപാലൻ പ്രദീപ്…
-
വക്കം ഹൈസ്ക്കൂളിന് ഇത്തവണയും നൂറുമേനി വിജയം
21-05-2023 വക്കം :എസ്.എസ്.എൽ.സി പരീക്ഷയിൽ വക്കം വെക്കേക്ഷണൽ ഹയർ സെക്കന്റെറി ഹൈസ്ക്കൂളിന് നൂറുശതമാനം വിജയത്തിളക്കം. സ്കൂളിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചു .കുട്ടികളിൽ 11പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
-
വക്കം റൂറൽ ഹെൽത്ത് സെന്ററിൽ വൈകിട്ട് 6ന് ശേഷം ആതുരസേവനം ലഭ്യമല്ലെന്ന് രോഗികളുടെ പരാതി
Sunday 21 May, 2023 കടയ്ക്കാവൂർ: മെഡിക്കൽ കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന വക്കം റൂറൽ ഹെൽത്ത് സെന്ററിൽ വൈകിട്ട് 6ന് ശേഷം ആതുരസേവനം ലഭ്യമല്ലെന്ന് രോഗികളുടെ പരാതി. സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്രയമായിരുന്ന ആശുപത്രി അധികൃതർ ഈ നിലപാട് സ്വീകരിച്ചതോടെ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് ജനങ്ങൾ. വൈകിട്ട് ഹൗസ് സർജന്മാർ മാത്രമാണ് ഇവിടെ ചികിത്സയ്ക്കായി ഉണ്ടായിരുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനയുടെ കൊലപാതകത്തിന് ശേഷമാണ് ആശുപത്രി അധികൃതർ ഇവിടെ വൈകിട്ട് 6ന് ശേഷം ചികിത്സ നിറുത്തിയത്. ഇതറിയാതെ…
-
മുതലപ്പൊഴി ഫിഷിംഗ് ഹാർബർഅടിയന്തിരമായി അടിഞ്ഞുകൂടിയ മണ്ണു നീക്കണം – സിഐറ്റിയു .
മുതപ്പൊഴിഫിഷിംഗ് ഹാർബറിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സിഐറ്റിയു ആവശ്യപ്പെട്ടു. വള്ളങ്ങൾ കടന്നു പോകാൻ 10 മീറ്റർ അകലം പോലുമില്ലാത്ത തരത്തിൽ മുട്ടുകൾക്കിടയിൽ മണ്ണടിഞ്ഞു കൂടി കിടക്കുകയാണ് .വലതു ഭാഗത്തു കൂടി കഷ്ടിച്ചു വള്ളങ്ങൾ പോകുകയും വരികയും ചെയ്യാം.കല്ലടുക്കളും ഇളകി കിടപ്പുണ്ട് ഇതും ഉടൻ നീക്കം ചെയ്യണം. 60 ഓളം പേരുടെ ജീവൻ നഷ്ടപ്പെട്ട ഹാർബറാണ് .നൂറു കണക്കിന് വള്ളങ്ങൾ മത്സ്യബന്ധനത്തിനു പോകുകയും വരികയും ചെയ്യുന്നതാണ്. ഇനിയും ഒരു ജീവനും നഷ്ടപ്പെട്ടുകൂട. അടിയന്തിരമായി അടിഞ്ഞുകൂടിയമണ്ണും പൊളിഞ്ഞു…
-
നഗരൂർ നെടുമ്പറമ്പിൽ കിണറ്റിൽ അകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
17-05-2023 ശ്രീ.ബാബു [73 വയസ് ] കടയിൽവീട് നെടുമ്പറമ്പ് ,വാർഡ് നമ്പർ 10,നഗരൂർ പഞ്ചായത്ത് എന്നയാളുടെ കൈയിൽ നിന്നും പുല്ല് വെട്ടുന്നതിനു പയോഗിക്കുന്ന അരിവാൾ അദ്ദേഹത്തിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള വാർഡ് നമ്പർ 8, നെടുമ്പറമ്പ് ,കരവാരം പഞ്ചായത്തിലെ ഉദ്ദേശം 45 അടി താഴ്ചയും 5 അടി വ്യാസവും ഉദ്ദേശം 5 അടിയോളം വെള്ളവുമുള്ള ആൾമറയുള്ള കിണറിൽ വീണു. അതെടുക്കുന്നതിനായി അദ്ദേഹം ഒരു കയറിൻ്റെ സഹായത്താൽ കിണറിൽ ഇറങ്ങുകയും,എന്നാൽ ടിയാന് തിരികെ കയറാൻ സാധിക്കാതെ വരുകയും ചെയ്തു. അദ്ദേഹത്തിൻ്റെ…
-
ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് വീട്ടുടമയ്ക്ക് പൊള്ളലേറ്റു
16-05-2023 കടവിള പുല്ലു വിളാകത്തിൽ നാണി നിവാസിൽ ശ്രീ സത്യശീലൻ എന്നയാളിന്റെ വീട്ടിൽ ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് പിടിച്ച് സാധന സാമഗ്രികൾ ഭാഗികമായി കത്തി നശിക്കുകയും ശ്രീമതി ഗിരിജ എന്നയാൾക്ക് പൊള്ളലേൽക്കുകയുമുണ്ടായി. ആറ്റിങ്ങൽ നിന്നെത്തിയ ഫയർ ആന്റ് റസ്ക്യൂ സേനാംഗങ്ങൾ എത്തി തീ കെടുത്തുകയും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്തു. അടുക്കളക്കകത്ത് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഫയർഫോഴ്സ് സമയാേചിതമായി ഇടപെട്ടതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിലായിരുന്നു അഗ്നിശമന പ്രവർത്തനങ്ങൾ
-
നീരുറവകളുടെ നാടായ ഇലകമൺ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
17-05-2023 ഇടവ: നീരുറവകളുടെ നാടായ ഇലകമൺ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. ചാരുംകുഴികോളനി, തെറ്റിക്കുഴി, കുന്നുംപുറം കോളനി, കായൽപ്പുറം സ്‌കൂൾ പ്രദേശം, തേരിക്കൽകോളനി, ഇലകമൺ വാർഡ്, കളത്തറ വാർഡ് എന്നിവിടങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോഴും കായൽപ്പുറം വാട്ടർ സപ്ലൈ പദ്ധതിയിലൂടെ ജലം പാഴാവുകയാണ്. 10 വർഷം മുൻപ് കായൽപ്പുറം വാട്ടർ സ്കീമിന്റെ നവീകരണത്തിന്റെ ഭാഗമായി ജലസ്രോതസ് നവീകരിക്കുകയും പുതിയ മൂന്ന് മോട്ടോറുകൾ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും നിലവിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കായൽപ്പുറം ഉറവയിലെ…
-
136 വർഷത്തെ പാരമ്പര്യമുള്ള കാരിക്കര ആശാൻ മെമ്മോറിയൽ എൽ. പി സ്കൂൾ വികസനപടവുകളേറുന്നു
17-05-2023 കടയ്ക്കാവൂർ: 136 വർഷത്തെ പാരമ്പര്യമുള്ള കാരിക്കര ആശാൻ മെമ്മോറിയൽ എൽ. പി സ്കൂൾ വികസനപടവുകളേറുന്നു. ഗുരുദേവ പാദസ്പർശമേറ്റതും മഹാകവി കുമാരനാശാൻ പഠിച്ചതും പഠിപ്പിച്ചതുമാണ് കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂൾ. ഈ കാലയളവിൽ സമൂഹത്തിന്റെ നാനാ തുറകളിൽ പല പ്രമുഖ വ്യക്തിത്വങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് ഈ വിദ്യാലയം. 6 വർഷങ്ങൾക്ക് മുൻപ് കുട്ടികളുടെ കുറവ് മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്‌കൂളിനെ നിലനിറുത്താൻ പൂർവ വിദ്യാർത്ഥികളും നാട്ടുകാരും പി.ടി.എയും ചേർന്ന് ഒരു വികസന സമിതി രൂപീകരിച്ചു.…
-
വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു.
16-05-2023 കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പോയ വിദ്യാർത്ഥിനി വട്ടത്തിലാറിൽ മുങ്ങിമരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്.ഇന്ന് വൈകുന്നേരം പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയാറിലാണ് (വട്ടത്തിലാർ) അപകടം സംഭവിച്ചത്. തിരുവനന്തപുരം ഗവ.ലോ കോളേജിലെ വിദ്യാർത്ഥിനിയാണ്. കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഉല്ലാസത്തിന് പോയതാണ്.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .ചടയമംഗലം പോലീസ് കേസെടുത്തു. നാളെ പോസ്റ്റുമോർട്ടത്തിനു…
-
പാരലൽ കോളേജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു.
16-05-2023 പാരലൽ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. കല്ലമ്പലം : കുടവൂർ കരവായിക്കോണം ചിരട്ടക്കുന്ന് തയ്ക്കാവിന് സമീപം സെമീർ ‘ ആണ് (41)മരിച്ചത്. ഇന്നലെ പോങ്ങാനാട് വെച്ചായിരുന്നു അപകടം. നാവായികുളം പ്രിൻസ് അക്കാഡമി അടക്കം കല്ലമ്പലം ആറ്റിങ്ങൽ കിളിമാനൂർ മേഖലയിലെ നിരവധി പാരലൽ സ്ഥപനങ്ങളിൽ അദ്ധ്യാപകൻ ആയിരുന്നു.സിയാദ്, സെമിൻ, സിബിൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഖബറടക്കം ഉച്ചക്ക് ശേഷം കുടവൂർ ജമാഅത്ത് ഖബർസ്ഥാനിൽ. വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയുക
-
ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു
16-05-23 ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ആണ് ക്ഷേത്ര നടതുറന്നത്. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. 5.30 ന് മഹാഗണപതിഹോമവും. തുടര്‍ന്ന് നെയ്യഭിഷേകവും നടന്നു. 7.30 ന് ഉഷപൂജ.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട്…
-
വാക്കു തർക്കത്തെ തുടർന്ന് ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു
16-05-23 ഷൊർണൂർ: വാക്കു തർക്കത്തെ തുടർന്ന് ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവൻ്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. പ്രതിയായ ഗുരുവായൂർ സ്വദേശി അസീസ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർപിഎഫ് പിടികൂടി. പരുക്കേറ്റ ദേവനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
-
കൊല്ലമ്പുഴ റോഡിലെ വളവിലൂടെയുള്ള യാത്ര അപകടകരം
കടയ്ക്കാവൂർ: ആറ്റിങ്ങൽ മണനാക്ക് റോഡിൽ കൊല്ലമ്പുഴ പാലം മുതൽ തീപ്പെട്ടി ഓഫീസ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ റോഡിലെ വളവിലൂടെയുള്ള യാത്ര അപകടകരം. ദിനംപ്രതി നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് രാത്രി നിയന്ത്രണം തെറ്റിയ കാർ ഓട്ടോയും സ്കൂട്ടറും ഇടിച്ച് തെറിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ആറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിരവധി പ്രതിക്ഷേധങ്ങൾക്കൊടുവിലാണ് പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡ് അടുത്തിടെ കുഴികൾ അടച്ച് നവീകരണം നടത്തിയത്. പ്രധാന പ്രശ്നം ഭാരമുള്ള വാഹനങ്ങൾ ഇതിന്…
-
തലസ്ഥാന നഗരത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ
14-05-2023 തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ. കാരിയർമാരും വിൽപ്പനക്കാരുമാക്കാൻ എളുപ്പമുള്ളതിനാൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികളെയാണ് ലഹരിമാഫിയ കെണിയിലാക്കുന്നത്. ഒരുമാസത്തിനിടെ മാതാപിതാക്കളുടെ മൂന്ന് പരാതികളാണ് എക്സൈസിന് ലഭിച്ചത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനികളെക്കുറിച്ചുള്ളതാണ് ഇവ. എക്സൈസും പൊലീസും നടത്തിയ പരിശോധനിയിൽ പല സ്കൂളുകളിലും ലഹരി ഉപയോഗം വൻതോതിലാണെന്ന് കണ്ടെത്തി. വിദ്യാർത്ഥിനികളെ പ്രലോഭിച്ച് ലഹരി നൽകി അവരെ ചൂഷണം ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. ലഹരിമാഫിയ 10 വയസ് മുതലുള്ള വിദ്യാർത്ഥിനികളെയാണ് ലക്ഷ്യമിടുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ വലയിലാക്കുന്നതായ പരാതികളാണ് എക്സൈസിന്…
-
കുട്ടികള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കഴിക്കാനോ കുടിക്കാനോ പോലും വിസമ്മതിക്കാറുണ്ട്.
13-05-2023 ഇന്നത്തെക്കാലത്ത് മൊബൈല്‍ ഫോണുകളുടെ ഉപയോഗം വളരെ സാധാരണമായിരിക്കുകയാണ്. അത് ഗ്രാമ പ്രദേശങ്ങളിലായാലും നഗരങ്ങളിലായാലും കുട്ടികളായാലും പ്രായമുളളവരായാലും എല്ലാവരുടെയും കയ്യില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ കാണും. ഒരു തരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ആളുകളുടെ ജീവിതം വളരെ എളുപ്പമാക്കി എന്നു പറയാം. ഫോണിലൂടെ നാം സാങ്കേതികവിദ്യയുടെ വലിയൊരു ലോകവുമായി ബന്ധപ്പെടുന്നു. അതേസമയം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നമ്മെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും ചെറിയ കുട്ടികളെ. സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ചില കുട്ടികള്‍ വിഷാദരോഗത്തിന് ഇരയാകുന്നു,…
-
വൃദ്ധയെ ആക്രമിച്ച് മാല കവർന്ന പ്രതികൾ പിടിയിൽ
13-05-2023 വർക്കല : പാങ്ങോട്ട് വൃദ്ധയെ ആക്രമിച്ച് മാല കവർന്ന കേസിൽ പാങ്ങോട് ചന്തക്കുന്ന് കോളനി സ്വദേശികളായ സുനിൽ (27) , അനിൽ (23) എന്നിവരെ വർക്കല പൊലീസ് പിടികൂടി. മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്ത് ഇവരെ സംശയാസ്പദമായ രീതിയിൽ കാണുകയും പിടികൂടി ചോദ്യംചെയ്തതോടെയുമാണ് കേസിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്. മേയ് പത്തിന് ന് വൈകിട്ട് 5.30 മണിയോടെയാണ് പാങ്ങോട് പുലിപ്പാറ ശാസ്താംകുന്ന് ഷമീർ മൻസിലിൽ 80 കാരി ആയിഷ ബീവിയെ ആക്രമിച്ചു മാല കവർന്നത്. പ്രതികൾ ഇവരുടെ…
-
“നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല.. വിദ്വേഷ രാഷ്ട്രീയത്തോട് വിട്ട് വീഴ്ച്ചയില്ല ”യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉജ്ജ്വല പ്രകടനത്തോടെ ആറ്റിങ്ങലിൽ ആരംഭിച്ചു.
23-05-2023 ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉജ്ജ്വല പ്രകടനത്തോടെ ആറ്റിങ്ങലിൽ ആരംഭിച്ചു. ” നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല.. വിദ്വേഷ രാഷ്ട്രീയത്തോട് വിട്ട് വീഴ്ച്ചയില്ല ” എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ, ഷുഹൈബ് തുടങ്ങിയവരുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും കൊല്ലപ്പെട്ട ഡോ.വന്ദനയെ അനുസ്മരിച്ചു പുഷ്പാർച്ചന നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ അധ്യക്ഷതയിൽ മാമം മൈതാനിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഒരു…
-
ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനം അവതാളത്തിൽ
12-05-2023 ആറ്റിങ്ങൽ: ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി വിഛേദിച്ചു, ഓഫീസ് പ്രവർത്തനം അവതാളത്തിൽ. ബിൽ കുടിശ്ശിക അടയ്ക്കാൻ ഉണ്ടെന്ന കാരണം പറഞ്ഞാണ് ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിഛേദിച്ചത്. വേനൽ ചൂടിൽ ഉദ്യോഗസ്ഥർക്ക് ഓഫീസിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പൂർണ്ണമായും ഇ – ഓഫീസാണ്. വൈദ്യുതി മുടങ്ങിയതോടെ ഓഫീസിലെ മുഴുവൻ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് എല്ലാ ഓഫീസ് പ്രവർത്തനവും ഓൺലൈൻ വഴി നടത്തിയിരുന്നത്. ഇതിനാൽ വൈദ്യുതി…
Got any book recommendations?