
16-05-23
ഷൊർണൂർ: വാക്കു തർക്കത്തെ തുടർന്ന് ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവൻ്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. പ്രതിയായ ഗുരുവായൂർ സ്വദേശി അസീസ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർപിഎഫ് പിടികൂടി. പരുക്കേറ്റ ദേവനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.





Leave a comment