Mindblown: a blog about philosophy.
-
പുന്നമൂട് മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വില്പനയ്ക്ക് വച്ച മീനുകളിൽ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്തി
31-05-2023 വർക്കല: പുന്നമൂട് മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വില്പനയ്ക്ക് വച്ച മീനുകളിൽ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ നടന്ന പരിശോധനയിലാണ് അമോണിയയുടെ സാന്നിദ്ധ്യം മീനുകളിൽ കണ്ടെത്തിയത്. വർക്കല നഗരസഭാ ഹെൽത്ത് വിഭാഗവും ഫുഡ് ആൻഡ് സേഫ്ടി വർക്കല സർക്കിൾ ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്. അമോണിയ കലർന്ന 90 കിലോ ചൂര മീൻ പിടിച്ചെടുത്തു. ഐസിട്ട മീനുകൾ മാർക്കറ്റിൽ എത്തിച്ച് മണൽ വിതറി വില്പന നടത്തുന്നത് അനുവദനീയമല്ലെന്ന് വർക്കല…
-
വക്കം ഗ്രാമ പഞ്ചായത്തിലെ പുളിമൂട് ലക്ഷം വീട് അങ്കണവാടിയുടെ പ്രവേശനോത്സവം പ്രബോധിനി സ്ക്കൂൾ-Rtd അദ്ധ്യാപിക രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു
വക്കം :വക്കം ഗ്രാമ പഞ്ചായത്തിലെ പുളിമൂട് ലക്ഷം വീട് (പാട്ടത്തി മുക്ക് ) അങ്കണവാടിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ച പ്രവേശനോത്സവം പ്രബോധിനി സ്ക്കൂൾ-Rtd അദ്ധ്യാപിക രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ. ശാന്തമ്മ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ. സുനിത.ALMSC അംഗം ഉദയകുമാരി, അങ്കണവാടി ഹെൽപ്പർ സുമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു
-
നിലയ്ക്കാമുക്ക് ഗവ. യൂ. പി. എസിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു
30-05-2023 കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ഗവ.യൂ.പി.എസിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 47ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുനിസ്സ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ. വി, മുൻ എച്ച്. എം ജയറാം എസ്. വി, സ്കൂൾ വികസന സമിതി ചെയർമാൻ സുരേഷ് ചന്ദ്രബാബു എന്നിവർ സംസാരിച്ചു. എച്ച്.എം. പ്രീത…
-
തുടർച്ചയായ മൂന്നാം തവണയും അവരെത്തി …പഠിച്ചിറങ്ങിയ സ്ക്കൂളിന്റെ നന്മയ്ക്കായി
വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ LMS LP സ്ക്കൂൾ വക്കം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വർഷവും പുതിയ അദ്ധ്യായനവർഷം തുടങ്ങുന്നതിനു മുന്നോടിയായി സ്ക്കൂൾ പരിസരവും വൃത്തിയാക്കുകയും സ്ക്കൂൾ പെയിൻറടിച്ചു മോഡി പിടിപ്പിക്കുകയും ചെയ്തു DYFI വക്കം മേഖല സെക്രട്ടറി നിബിൻ(ബോബി), മേഖല വൈസ് പ്രസിഡന്റ് ശങ്കരനാരായണൻ, മേഖല കമ്മിറ്റി അംഗങ്ങളായ നിഷാൻ(LC മെമ്പർ),വിഷ്ണു കലതികാട്, യൂണിറ്റ് അംഗങ്ങളായ നിസൽഖാൻ, ബാസിം,മുൻ dyfi യൂണിറ്റ് അംഗം സജീവ് എന്നിവർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
-
വക്കത്ത് +1 , +2 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി സ്പെക്ഷ്യൽ ട്യൂഷൻ സെൻറർ ആരംഭിച്ചു.
വക്കം : വക്കം കണ്ണമംഗലം ക്ഷേത്രത്തിനുസമീപം +1 ,+2 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി കണക്ക് വിഷയങ്ങളിൽ Da.SK’s Special class tuition Centre പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്കായി 9496145502 -7034930502 എന്ന നമ്പരിൽ ബന്ധപ്പെടുക
-
വക്കം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും അവാർഡ് വിതരണവും നടന്നു
Sunday 30May, 2023തിരുവനന്തപുരം: വക്കം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഭവ്യ പ്രകാശിനേയും ശാസ്ത്ര സാങ്കേതിക മേഖലയിലെ മികച്ച സംഭാവനയ്ക്ക് സംസ്ഥാന സർക്കാരിന്റെ 2022ലെ യുവ ശാസ്ത്രഞ്ജയ്ക്കുള്ള അവാർഡ് നേടിയ ഡോ. ആർ. ധന്യയെയും അനുമോദിച്ചു അന്തരിച്ച പി. നരേന്ദ്രൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് വിതരണം 28 ന് രാവിലെ 9.30ന് പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ട്രിവാൻഡ്രം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ…
-
വക്കത്ത് ലഹരിക്കടിമപ്പെടുന്ന കുട്ടികളും.ശിഥിലമാകുന്ന കുടുംബങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
-
രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം സമര്‍പ്പിച്ച് മോദി; ചെങ്കോല്‍ സ്ഥാപിച്ചു
28-05-2023 പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ ചേംബറില്‍ ചെങ്കോല്‍ സ്ഥാപിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് അദ്ദേഹം ഉദ്ഘാടനത്തിന് എത്തിയത്. പാര്‍ലമെന്റ് വളപ്പിലെ ഗേറ്റ് നമ്പര്‍ 1 ല്‍ നിന്ന് മോദിയെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സ്വാഗതം ചെയ്തു. തുടര്‍ന്ന് നടന്ന പൂജയിലും ബഹുമത പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എഴുപതിലധികം പോലീസുകാരെ പ്രദേശത്തും പരിസരത്തും വിന്യസിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍…
-
മാലിന്യമുക്ത നവകേരളം കാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി
28-05-2023 വർക്കല : മാലിന്യമുക്ത നവകേരളം കാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി വർക്കല ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടന്നു.വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തിൽ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി വർക്കല ബ്ലോക്ക് പഞ്ചായത്തായി ഷൈലജ ബീഗം പ്രഖ്യാപിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലും കാര്യക്ഷമായ രീതിയിൽ മാലിന്യമുക്ത പ്രവർത്തന കാമ്പെയിൻ നടന്നിരുന്നു.വർക്കല ബ്ലോക്ക് പഞ്ചായത്ത്…
-
വക്കം കായിക്കര കടവിലെ ഖാദർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, വക്കം ഖാദറിന്റെ 106 മത് ജന്മ സ്മൃതി സദസും സംഘടിപ്പിച്ചു.
28-05-2023 കടയ്ക്കാവൂർ : വക്കം കായിക്കര കടവിലെ ഖാദർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, വക്കം ഖാദറിന്റെ 106 മത് ജന്മ സ്മൃതി സദസും സംഘടിപ്പിച്ചു. വക്കം ഖാദറിന്റെ ത്യാഗോജ്ജ്വലമായ ഓർമ്മകൾ പുതിയ തലമുറയ്ക്ക് കൈമാറുന്നതിന് തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ജന്മ സ്മൃതി സദസ്സുകൾ സംഘടിപ്പിക്കുവാൻ വക്കം ഖാദർ അനുസ്മരണ വേദി തീരുമാനിച്ചതായി ജന്മ സ്മൃതി ഉദ്ഘാടനം ചെയ്തുകൊണ്ട് എം. എ. ലത്തീഫ് പറഞ്ഞു. പഞ്ചായത്ത് മെമ്പർ അജയരാജ്, സഞ്ജു, സരിൻ, ജന്മിമുക്ക്…
-
സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ
കൊച്ചി: സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക്ക് വർഗീസ് നൽകിയ ഹർജിയിൽ ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി. 2015 ലാണ് ഹർജിക്കാരൻ ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ സർക്കാർ തുടരന്വേഷണത്തിന് നിയോഗിച്ചെങ്കിലും അന്വേഷണം നിലച്ചെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് 2015ൽ നൽകിയ റിപ്പോർട്ടാണ്…
-
ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു
26-05-2023 തിരുവനന്തപുരം : ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. മതസൗഹാര്‍ദ്ദത്തിനും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആഗോളതലത്തില്‍ നല്കിയ സംഭാവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം. വക്കം ഖാദറിന്റെ ഓര്‍മ്മയ്ക്കായി ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരുന്നത്. മെയ് 25നായിരുന്നു വക്കം ഖാദറിൻ്റെ 106 ആം ജന്മവാർഷികം. ചടങ്ങില്‍ ഫൗണ്ടേഷന് പ്രസിഡന്റ്…
-
മുദാക്കൽ കൈപ്പറ്റിമുക്ക് കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
-
മലയിൻകീഴ് സ്വദേശിയായ വില്ലേജ് അസിസ്റ്റന്റിൽ നിന്ന് പിടികൂടിയത് ഒന്നരക്കോടി രൂപ
-
ആർത്തലച്ച് പെയ്ത മഴയിൽ ദേശീയ പാത മുങ്ങി
24-05-2023 ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം ആർത്തലച്ച് പെയ്ത മഴയിൽ ദേശീയ പാത മുങ്ങി. ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിലെ ദേശീയ പാത റോഡിൽ മൂന്നടിയിലേറെ വെള്ളക്കെട്ടുണ്ടായത്. ഇരുചക്രവാഹനങ്ങളെല്ലാം റോഡിൽ കുടുങ്ങി, ചിലത് വെള്ളം കയറി തകരാറിലുമായി. വൈകിട്ട് ആരംഭിച്ച മഴ മണിക്കൂറുകൾ തുടർന്നതോടെ വെള്ളക്കെട്ടും രൂക്ഷമായി. ഇതോടെ ഗതാഗതം താറുമാറായി. രണ്ടുവർഷം മുൻമ്പ് നിമ്മാണം പൂർത്തിയാക്കിയതാണ് റോഡ് ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ടി.ബി ജംഗ്ഷൻ മുതൽ മൂന്ന് മുക്ക് വരെ 2.3 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡാണ്…
-
കിൻഫ്ര പാർക്കിൽ ഉണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട ചാക്ക ഫയർഫോഴ്സിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ ഭൗതികശരീരം വീട്ടിൽ എത്തിച്ചപ്പോൾ .
-
സല്യൂട്ട് ചെയ്യാം..നമ്മുക്ക് ഈ കുഞ്ഞുമോനെ..!
-
രാഖിശ്രീയുടെ ആത്മഹത്യ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ അച്ഛൻ രാജീവ്
-
ബിവറേജസ് മദ്യവിൽപ്പന കേന്ദ്രം : സമരവുമായി കോൺഗ്രസ്
-
കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് മരണപ്പെട്ടു
തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം. മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മരിച്ചു. ചാക്ക ഫയര്‍ ഫോഴ്സ് യൂണിറ്റിലെ ഫയര്മാന് ആറ്റിങ്ങല്‍ കരിച്ചിയിൽ ജെ എസ് നിവാസിൽ രഞ്ജിത്താണ്(32)മരിച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. രഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് രഞ്ജിത്ത്. പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തില്‍…
Got any book recommendations?