മാലിന്യമുക്ത നവകേരളം കാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി

shylajabeegam

28-05-2023

വർക്കല : മാലിന്യമുക്ത നവകേരളം കാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി വർക്കല ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടന്നു.വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തിൽ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി വർക്കല ബ്ലോക്ക് പഞ്ചായത്തായി ഷൈലജ ബീഗം പ്രഖ്യാപിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലും കാര്യക്ഷമായ രീതിയിൽ മാലിന്യമുക്ത പ്രവർത്തന കാമ്പെയിൻ നടന്നിരുന്നു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,സെക്രട്ടറി നരേന്ദ്രനാഥ്‌ പി.എം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,ആശ വർക്കേഴ്സ്,ഹരിത കർമ്മസേന അംഗങ്ങൾ,എം.ബി.കെ.ബി.വൈ ഏജന്റുമാർ,കുടുബശ്രീ പ്രവർത്തകർ,വിവിധ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started