Mindblown: a blog about philosophy.
-
ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം
11-10-2023 തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഒന്നാമന്‍ ആരാണെന്നത് മാത്രമല്ല ഫോട്ടോ ഫിനിഷില്‍ മൂന്നാമതായി ആരാണെത്തുക എന്നതുപോലും തിരുവനന്തപുരത്ത് പ്രവചനം അസാദ്ധ്യം. അത്രയ്ക്ക് കടുത്ത പോരിനാണ് തലസ്ഥാനം മുന്‍ വര്‍ഷങ്ങളില്‍ സാക്ഷ്യംവഹിച്ചത്. നായര്‍സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ശശിതരൂര്‍ പരാജയപ്പെടുത്തിയത്. ശബരിമല പ്രശ്‌നം കത്തിനിന്നിട്ടും രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 31.3…
-
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ അൽപശി ഉത്സവം കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന്
11-10-2023 തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ അൽപശി ഉത്സവം കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ക്ഷേത്രം ഭാരവാഹികൾ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് അൽഷാനിൽനിന്ന് ക്ഷേത്രം മാനേജർ ബി ശ്രീകുമാർ ആണ് കൊടിക്കയർ ഏറ്റുവാങ്ങിയത്. വർഷങ്ങളായി പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരാണ് കൊടിക്കയർ തയ്യാറാക്കുന്നത്. ഒരുമാസത്തോളം വ്രതമെടുത്താണ് തടവുകാർ കൊടിക്കയർ നിർമിക്കുന്നത്. നൂലുകൊണ്ട് കയർ പിരിച്ചെടുത്താണ് കൊടിയേറ്റിന് ഉപയോഗിക്കുന്ന കയർ നിർമാണം. പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഏറ്റുവാങ്ങിയ കയർ ശുദ്ധിക്രിയകൾക്കുശേഷം…
-
നിയമലംഘനങ്ങൾക്കു തടയിടാൻ പ്രത്യേക സംഘവുമായി വർക്കല ആർടിഒ
11-10-2023 വർക്കല: മേഖലയിൽ വർധിച്ചു വരുന്ന ട്രാഫിക് നിയമലംഘനങ്ങൾ നേരിടാൻ കർശന നടപടി സ്വീകരിക്കാൻ വർക്കല സബ് ആർടിഒ തീരുമാനം. അമിതവേഗം, അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം, ഉച്ചത്തിലുള്ള സൈലൻസർ, ഉയർന്ന വെട്ടത്തിലുള്ള ഹെഡ് ലൈറ്റ് ഉൾപ്പെടെ നിയമ ലംഘനങ്ങൾ ഏറി എന്നാണ് കണ്ടെത്തൽ. നിരത്തുകൾ അപകടമുക്തമാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജോയിന്റ് ആർടിഒ ഷീബ രാജൻ അറിയിച്ചു.പ്രമുഖ സ്കൂളുകൾ കേന്ദ്രീകരിച്ചു രാവിലെയും വൈകിട്ടും ബൈക്ക് അഭ്യാസം പ്രകടനം നടത്തുന്ന സംഘങ്ങൾ സജീവമായി തുടരുന്ന സാഹചര്യത്തിൽ നിയമ നടപടി…
-
കേരളത്തിനായി സൗന്ദര്യകിരീടം ചൂടി അസാം സുന്ദരി
11-10-2023 തിരുവനന്തപുരം:പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് അസാമിൽ നിന്ന് കേരളത്തിലെത്തിയതാണ് ഫരിയ ഹുസൈനും മാതാപിതാക്കളും. വർഷങ്ങൾക്കിപ്പുറം കേരളത്തിനുവേണ്ടി സൗന്ദര്യകിരീടം ചൂടാൻ തനിക്കാകുമെന്ന് അന്നവൾ കരുതിയില്ല. ഇക്കഴിഞ്ഞ സെപ്തംബർ 23ന് ജയപൂരിൽ ഫോർ എവർ സ്റ്രാർ ഇന്ത്യ സംഘടിപ്പിച്ച മിസ് ടീൻ ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് ഫരിയ ‘മിസ് ടീൻ ഇന്ത്യ ‘പട്ടം സ്വന്തമാക്കിയത്.ഇന്ന് കേരളം ഫരിയയ്ക്ക് അവളുടെ ‘രണ്ടാം വീടാണ്’.തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ്. എൽ.കെ.ജി മുതൽ ഇവിടെയാണ് ഫരിയ പഠിക്കുന്നത്. ഏഴുവർഷമായി…
-
വക്കം ചന്തമുക്ക് ജംഗ്ഷനിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു
11-10-2023 വക്കം:വക്കം കായിക്കര കടവ് പണയിൽ കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം ചന്തമുക്ക് ജംഗ്ഷനിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. ഉപരോധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. ബിഷ്ണു ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഫൈസൽ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബി.ആർ.പ്രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് എം.ലാലിജ,ജനപ്രതിനിധികളായ ഫൈസൽ,ഗണേഷ്,അരുൺ,മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു
-
ആശുപത്രി കെട്ടിടത്തിൽനിന്നു ചാടിയയാൾ മരിച്ചു
11-10-2023 തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽനിന്നു ചാടിയ രോഗി മരിച്ചു. വൃക്കമാറ്റിവയ്ക്കലിനുള്ള പരിശോധനയ്ക്കെത്തിയ കരിക്കകം ടി.സി. 79/622 ഷീലാ നിവാസിൽ എസ്.ഗോപകുമാറാണ്(45) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം. രോഗത്തെത്തുടർന്ന് ഗോപകുമാർ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു വർഷം മുൻപാണ് വൃക്കരോഗം ബാധിച്ചത്. ഭാര്യ ഷീജ വൃക്ക നൽകാൻ തയ്യാറായതിനെത്തുടർന്നുള്ള പരിശോധനയ്ക്കാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിയത്. ഡയാലിസിസ് കഴിഞ്ഞ്…
-
മുതലപ്പൊഴിയിൽ വീണ്ടും കേന്ദ്രസംഘമെത്തി
11-10-2023 ചിറയിൻകീഴ് : ഹാർബർ വിപുലീകരണവും പുലിമുട്ടുകളുടെ പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള പ്രായോഗികതാ പഠനത്തിനായി കേന്ദ്രസംഘം വീണ്ടും മുതലപ്പൊഴിയിലെത്തി. ബെംഗളൂരു ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനിയറിങ് ഫോർ ഫിഷറീസിലെ (സിസെഫ്) മൂന്ന് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച രാവിലെ മുതലപ്പൊഴിയിലെത്തിയത്. മുതലപ്പൊഴി തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച അൻപതുകോടി രൂപയുടെ പദ്ധതി റിപ്പോർട്ട് പരിശോധിച്ച് തുക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞമാസം 22-ന് ദേശീയ മത്സ്യവികസന ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ പൊത്തൂരി നെഹ്‌റു…
-
വിഴിഞ്ഞം തുറമുഖം: ക്രെയിനുകളുമായുള്ള കപ്പൽ ഇന്ന് എത്തിയേക്കും
11-10-2023 തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള ക്രെയിനുകളുമായുള്ള കപ്പൽ ബുധനാഴ്ച വിഴിഞ്ഞത്ത് എത്തും. നിലവിൽ തിരുവനന്തപുരം തീരത്ത് നിന്ന് 60 നോട്ടിക്കൽ മൈൽ ഉൾക്കടലിലാണ് കപ്പലുള്ളത്. തിങ്കളാഴ്ചയാണ് തുറമുഖത്ത് കപ്പലിനെ സ്വീകരിക്കുന്നതിനുള്ള ഔദ്യോഗിക ചടങ്ങുകൾ. പുറംകടലിൽ ഏഴ് നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിടുന്നത്. ഇവിടെയാണ് തീരത്തേയ്ക്ക് വരുന്ന ബോർഡിങ് പോയിന്റ്. രണ്ട് ടഗ്ഗുകൾ അവിടെ ചെന്ന് കപ്പലിനെ ബർത്തിലേക്ക് വലിച്ച് അടുപ്പിക്കും. രണ്ട് നോട്ടിക്കൽ മൈൽ അകലെയെത്തുമ്പോൾ രണ്ടു ടഗ്ഗുകൾകൂടി കപ്പലിനെ അടുപ്പിക്കാനെത്തും. നാലു ടഗ്ഗുകൾ…
-
മയക്കുമരുന്നുമായി 4 യുവാക്കൾ അറസ്റ്റിൽ
11-10-2023 തിരുവനന്തപുരം: നഗരത്തില്‍ രാത്രിയില്‍ എക്സൈസ് എന്‍ഫോസ്മെന്‍റ് ആന്‍റ് ആന്‍റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്‍റെ വന്‍ ലഹരിവേട്ട. തിങ്കളാഴ്ച രാത്രി 7 മുതല്‍ പുലർച്ചെ 2 വരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ 250 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ അറസ്റ്റിലായി. സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാങ്ങോട് മകയിരം വീട്ടില്‍ ശ്രീജിത്ത് (31), വേറ്റിക്കോണം അമ്പാടിഹൗസില്‍ രാഹുല്‍ (29), പ്രാവച്ചമ്പലം ഔഷധി ഭവനില്‍ വിഷ്ണു (29), പെരിങ്ങമല…
-
കാപ്പിൽ സ്‌കൂളിന് സമീപം സാമൂഹിക വിരുദ്ധശല്യം
10-10-2023 ഇടവ : കാപ്പിൽ ഗവ. എച്ച്.എസ്.എസിന് സമീപം സാമൂഹികവിരുദ്ധശല്യമേറി. കഞ്ചാവ് വിൽപ്പനയും പരസ്യമദ്യപാനവുമാണിവിടെയെന്ന് വ്യാപക പരാതിയുണ്ട്. വിദ്യാർഥികളെയടക്കം ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് വിൽപ്പന സംഘങ്ങളും സ്‌കൂൾ പരിസരം താവളമാക്കുകയാണ്. സ്‌കൂളിന് സമീപം കായൽത്തീരവും റെയിൽവേ ലൈനുമായതിനാൽ എപ്പോഴും വിജനമായിരിക്കും. ഈ സാഹചര്യം മുതലെടുത്താണ് സാമൂഹികവിരുദ്ധ പ്രവൃത്തികൾ. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവരടക്കം മദ്യപിക്കാൻ കായൽത്തീരത്തെത്തുന്നു. കായലിനോട് ചേർന്ന് സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളുണ്ട്. കാടുപിടിച്ചു ഇരുൾ മൂടിക്കിടക്കുന്ന ഇത്തരം പുരയിടങ്ങളാണ് പരസ്യമദ്യപാനത്തിന് വേദിയാകുന്നത്. ആൾക്കാരുടെ ശ്രദ്ധയെത്താത്തതിനാൽ സ്ഥിരമായി ഇവിടെ മദ്യപിക്കാനെത്തുന്നവരുണ്ട്. കഴിഞ്ഞദിവസം നാവായിക്കുളത്ത്…
-
വരുന്നൂ തിരുവനന്തപുരത്ത് മീഡിയം മെട്രോ റെയില്‍; ജനുവരിയോടെ ഡിപിആര്‍
10-10-2023 തിരുവനന്തപുരം : തലസ്ഥാനത്തും കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിക്ക് സാധ്യത തെളിയുന്നു. ഇതിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ കെ.എം.ആർ.എൽ. ചുമതലപ്പെടുത്തി. കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷനാണ് (കെ.എം.ആർ.എൽ.) തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടത്തിപ്പ്. ഇതോടെ ഒരു പതിറ്റാണ്ടിലധികമായി ചർച്ചചെയ്യുന്ന തലസ്ഥാനത്തെ മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. ജനുവരിയിൽ ഡി.പി.ആർ. സർക്കാരിന് സമർപ്പിക്കുമെന്നാണ് കെ.എം.ആർ.എൽ. വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഡി.പി.ആർ. അംഗീകരിക്കുന്നമുറയ്ക്കായിരിക്കും നിർമാണം തുടങ്ങുക.…
-
യാത്രക്കാരുടെ കൂട്ടായ്മയിൽ കെ.എസ്.ആർ.ടി.സി. ബസുകൾ വൃത്തിയാക്കി
09-10-2023 നെയ്യാറ്റിൻകര : സ്ഥിരമായി യാത്രചെയ്യുന്ന ബസിലെ യാത്രക്കാർ. അവർ ഒത്തുകൂടി സേവന പ്രവർത്തനത്തിന് മാതൃകതീർത്തു. യാത്രക്കാരുടെ കൂട്ടായ്മയായ നെയ്യാർ റൈഡേഴ്‌സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി. നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നും സ്ഥിരമായി യാത്ര ചെയ്യുന്നവരും ബജറ്റ് ടൂറിസത്തിലെ യാത്രക്കാരുടെയും കൂട്ടായ്മയാണ് നെയ്യാർ റൈഡേഴ്‌സ്. നൂറ്റമ്പതോളം യാത്രക്കാരുടെ കൂട്ടായ്മയാണ് നെയ്യാർ റൈഡേഴ്‌സ്. ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായിട്ടാണ് അവർ ഒത്തുകൂടി ബസുകൾ ശുചീകരിക്കാൻ തീരുമാനിച്ചത്. ആദ്യദിനത്തിൽ 15 ബസുകൾ വൃത്തിയാക്കി. തുടർന്നുള്ള ദിവസങ്ങളിലും യാത്രക്കാരുടെ കൂട്ടായ്മയിൽ ബസുകൾ…
-
ലഹരി ഉപയോഗിച്ചോ..? ഉത്തരം ഉമിനീർ പറയും
09-10-2023 ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും കുറച്ച് അറിയിക്കാൻ ‘യോദ്ധാവ് എന്ന Pol App’ലൂടെയും 99959 66666 എന്ന മൊബൈൽ നമ്പരിലേക്കും സന്ദേശങ്ങൾ അയയ്ക്കാം. കൂടാതെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെൽ നമ്പർ: 9497927797. തിരുവനന്തപുരം : ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഉമിനീർ പരിശോധിച്ചുള്ള മൊബൈൽ ടെസ്റ്റ് സംവിധാനവുമായി പോലീസ്. അഞ്ച് മിനിറ്റിനുള്ളിൽ ഇതിന്റെ ഫലമറിയാം. നഗരത്തിലാണ് പരീക്ഷണാർഥത്തിൽ പരിശോധനാസംവിധാനം പ്രവർത്തിപ്പിക്കുന്നത്. ട്രാഫിക് ഡി.സി.പി.യുടെ മേൽനോട്ടത്തിൽ നർകോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. രണ്ടു…
-
പൊൻകതിരിന്റെ സുവർണ പ്രഭയിൽ പിരപ്പമൺകാട് ഏല
09-10-2023 ആറ്റിങ്ങൽ: പൊൻകതിരിന്റെ സുവർണ പ്രഭയിൽ പിരപ്പമൺകാട് ഏല. മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ഇടയ്ക്കോട് പിരപ്പമൺകാട് ഏലയാണ് 20 വർഷത്തിനു ശേഷം വീണ്ടും കതിരണിയുന്നത്. 50 ഏക്കറിലെ വിശാലമായ നെൽപ്പാടത്തിൽ പാടശേഖരസമിതിയടക്കം നിരവധി പേരുടെ കൂട്ടായ്മയാണി നൂറു മേനിയുടെ വിജയ രഹസ്യം. ഒരു കാലത്ത് മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നെല്ലറയായിരുന്ന പിരപ്പമൺകാട് ഏലയിൽ ബഹുഭൂരിപക്ഷവും കാർഷിക വൃത്തിയിൽ നിന്നും ഉപജീവനം നടത്തിവന്നിരുന്നവരാണ്. പിന്നീട് കാർഷിക മേഖലയിൽ പണിയെടുക്കാൻ ആളെ കിട്ടാതെ വന്നതോടെ കൃഷി മുടങ്ങുകയായിക്കുന്നു. യന്ത്രവത്കരണം നടപ്പിലാക്കാൻ…
-
തിരുവനന്തപുരം ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു
08-10-2023 തിരുവനന്തപുരം:സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവു വന്നതുമായ പതിമൂന്ന് ലൊക്കേഷനുകളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ, വഴക്കാട്, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ ആര്യന്‍കോട്, കുറ്റിയായണിക്കാട്, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാല്‍പ്പറക്കുഴി, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട് എന്നീ…
-
സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 81 കടകള്‍ അടപ്പിക്കാന്‍ നടപടി
06-10-2023 തിരുവനന്തപുരം: സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിവിധ കാരണങ്ങളാല്‍ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ്…
-
പോത്തൻകോട് കെഎസ്ആർടിസി ബസ്സിൽ നിന്ന് പെൺകുട്ടി തെറിച്ചു വീണു
06-10-2023 പോത്തൻകോട്: കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരുക്ക്. പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡോർ തുറന്ന് പെൺകുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ല.
-
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഓൺലൈനായി ചെയ്യാം.
06-10-2023 തിരുവനന്തപുരം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഓൺലൈനായി ചെയ്യാം. അപേക്ഷകൾ ഒക്ടോബർ പത്തുമുതൽ ഇരുപതുവരെ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. അപേക്ഷയ്ക്കൊപ്പം മുൻഗണനാ കാർഡിന് അർഹമായ രേഖകളും സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങൾ മുഖേനെയോ http://www.civilsupplieskerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാമെന്ന് പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ മന്ത്രി ജി ആർ അനിൽ പറഞ്ഞു. മുൻഗണനാ കാർഡിനായി നേരത്തെ അപേക്ഷ നൽകിയവരിൽ നിന്ന് അർഹരായവരെ കണ്ടെത്തി. ഇവരിൽ…
-
വന്ദേ ഭാരതിൽ ശുചിമുറിയിൽ കയറി പുകവലിച്ചാൽ പണികിട്ടും
06-10-2023 തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനും യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുതീരുന്നത്. ആഴ്ചയിൽ ആറുദിവസം ആലപ്പുഴവഴി കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ആലപ്പുഴ കടന്നുപോകുന്നതിനാലും കാസർകോടുവരെ സർവീസ് നടത്തുന്നതിനാലും നിറയെ യാത്രക്കാരുമായാണ് ട്രെയിൻ യാത്ര തുടരുന്നത്. നിറയെ യാത്രക്കാരുമായി യാത്ര തുടരുമ്പോഴും പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കിടെ നിന്നത് രണ്ടുതവണയാണ് ‘വഴിയിൽ നിന്നത്’. ശുചിമുറിയിൽ കയറി യാത്രക്കാരൻ പുകവലിച്ചതാണ് ഇതിനുകാരണം. സ്‌മോക് ഡിറ്റക്ഷൻ…
-
റേഷൻ കാർഡ്, റേഷൻ കടകൾ സംബന്ധിച്ച പരാതികളും അപേക്ഷകളും സമർപ്പിക്കാൻ അവസരം
06-10-2023 തിരുവനന്തപുരം: റേഷൻ കാർഡ്, റേഷൻ കടകൾ സംബന്ധിച്ച പരാതികളും അപേക്ഷകളും സമർപ്പിക്കാൻ അവസരം. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതി പ്രകാരമാണ് അവസരം. റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കാർഡ്, റേഷൻ കട, സംബന്ധമായ അപേക്ഷകളും പരാതികളും സമർപ്പിക്കാം. അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. റേഷൻ കടകളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്സിൻ പരാതികളും അപേക്ഷകളും നിക്ഷേപിക്കാം. നവംബർ പതിനഞ്ചുമുതൽ ഡിസംബർ പതിനഞ്ചുവരെയാണ് വിവരങ്ങൾ നിക്ഷേപിക്കാൻ കഴിയുക. റേഷൻ കാർഡിലെ അംഗങ്ങളുടെ പേരുവിവരങ്ങൾ, ഇനിഷ്യൽ, മേൽവിലാസം,…
Got any book recommendations?