Mindblown: a blog about philosophy.
-
കളമശ്ശേരി യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്ത് സ്ഫോടനം
29-10-2023 കൊച്ചി: കേരളക്കരയെ ഞെട്ടിക്കുന്ന വാർത്തകളാണ് കളമശേരിയിൽനിന്നും പുറത്തുവരുന്നത്. കളമശ്ശേരി യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. നാലിലധികം തുടർച്ചയായ പൊട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കളമശ്ശേരി നെസ്റ്റിനു സമീപത്തുള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. രാവിലെ 9.30 ഓടെയാണ് സ്ഫോടനം നടന്നത്. പ്രാർത്ഥന തുടങ്ങിയതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾ മരിച്ചു. മരിച്ചത് സ്ത്രീയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇരുപത്തി മൂന്നുപേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 27…
-
വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക അനുസ്മരണ പ്രഭാഷണവുംവക്കം മൗലവി സ്മാരക പുരസ്‌കാര സമർപ്പണവും
28-10-2023 വക്കം : വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക അനുസ്മരണ പ്രഭാഷണവുംവക്കം മൗലവി സ്മാരക പുരസ്‌കാര സമർപ്പണവും വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ (ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ്), ശ്രീ. ആർ. രാജഗോപാലിന് സമർപ്പിക്കും. ഒക്ടോബർ 31-നു വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക സ്മാരക സമ്മേളന വേദിയിലാണ് പുരസ്‌കാരം സമർപ്പിക്കുന്നത്. സ്മാരക പ്രഭാഷണ…
-
വേൾഡ്റെക്കോർഡും ,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ച വക്കം ദേവേശ്വര ക്ഷേത്ര ( പുത്തൻനട) മേൽ ശാന്തി
28-10-2023 വക്കം : വക്കം ദേവശ്യരക്ഷേത്രത്തിലെ (പുത്തൻനs ) മേൽ ശാന്തി ശ്രീമാൻ അജിത്ത് കാർത്തികേയൻ തന്ത്രിയ്ക്ക് തൃശൂർ കൊടകരയിൽ വച്ച് നടന്ന അതിരുദ്ര മഹായാഗത്തിന്റെ ഭാഗമായതിനാൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡുംവേൾഡ് റെക്കോർഡും ലഭിച്ചു.ശ്രീമാൻ അജിത്ത് കാർത്തികേയൻ ശർമ്മയ്ക്ക് വക്കം മീഡിയയുടെ അഭിനന്ദനങ്ങൾ
-
മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു
28-10-2023 സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ്സ് അഞ്ചാമത് എഡിഷൻ മത്സര വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു.. തിരുവനന്തപുരം ,കൊല്ലം ജില്ലകളിലായി ചികിൽസാ പ്രവർത്തങ്ങൾ നടത്തുന്നു ജബ്ബാർ സഞ്ജീവി ആയുർവേധ വിഷ വൈദ്യചികിത്സശാലയുടെ കുടുംബത്തെ അസ്പഥമാക്കി ‘വിഷവൈദ്യ ചികിത്സയുടെ നാലു തലമുറകൾ ‘ എന്ന ഡോക്യുമെന്ററി യുടെ സംവിധാന മികവിനാണ് AK നൗഷദിനെ മികച്ച ഡോക്യുമെന്ററി സംവിധാനത്തിന് അർഹനാക്കിയത്.ഡോക്യുമെന്ററിനരേഷൻ. പ്രൊഫസർ അലിയാർ.ക്യാമറ. എഡിറ്റിംഗ്. ശ്രീഹരി ആറ്റിങ്ങൽ.സ്ക്രിപ്റ്റ് & ഡയറക്ഷൻ. എ. കെ.…
-
നിശാഗന്ധിയിൽ നാളെ ഫാഷൻ ഷോ
28-10-2023 തിരുവനന്തപുരം:റാമ്പിലെ ചുവടുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട രീതികളും ആശയങ്ങളുമായി കേരളീയത്തിന്റെ സ്വന്തം ഫാഷൻ ഷോ നാളെ(ഒക്‌ടോബർ 29). കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറുമുതൽ നടക്കുന്ന ‘കേരള എലഗൻസ് ഷോ’യിൽ കേരളത്തിന്റെ തനത് ആഭരണ-വസ്ത്ര രീതികളുൾപ്പെടുത്തിയും കേരളസമൂഹത്തിന്റെ വൈവിധ്യങ്ങളുടെ അഭിമാന നിറങ്ങളണിഞ്ഞും മോഡലുകൾ മുതൽ കുഞ്ഞുങ്ങൾ വരെ ചുവടു വയ്ക്കും. നിശാഗന്ധിയിലെ റാമ്പിൽ വീൽചെയറിൽ എത്തുന്ന ഭിന്നശേഷിക്കാരും ഹരിതകർമസേനാംഗങ്ങളും ആരോഗ്യപ്രവർത്തകരും കേരള എലഗെന്റ് ഷോയിലെ സവിശേഷകാഴ്ചയാകും. കൈത്തറി വസ്ത്രങ്ങളിൽ കേരളത്തിന്റെ സംസ്‌കാരം, ചരിത്രം എന്നിവ ഉൾപ്പെടുത്തിയാവും…
-
വര്‍ക്കലയില്‍ നാളെ തൊഴില്‍ മേള
28-10-2023 വര്‍ക്കല:വര്‍ക്കല നിയോജക മണ്ഡലത്തിൽ കേരള നോളെജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിലുള്ള തൊഴിൽമേള നാളെ(ഒക്ടോബർ 29). വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8.30 ന് തൊഴില്‍മേള വി.ജോയ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. തൊഴില്‍ മേളയില്‍ 160 ൽ അധികം തസ്തികകളിലേക്ക് അഭിമുഖങ്ങള്‍ നടക്കും. നിലവില്‍ 2500 ൽ അധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോർട്ട് ചെയ്തത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവർ നോളെജ് മിഷന്‍ വെബ് സൈറ്റായ ഡിഡബ്ല്യൂഎംഎസ്(DWMS) വഴി രജിസ്റ്റര്‍ ചെയ്യണം.…
-
ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കരിവണ്ട്
28-10-2023 കണ്ണൂർ: ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കരിവണ്ട്. തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുമായി രക്ഷിതാക്കൾ എത്തിയത്. എട്ട് മാസം പ്രായമായ കുട്ടിക്കാണ് ശ്വാസതടസം നേരിട്ടത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ച കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇഎൻടി വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ…
-
ദേശീയ ഗെയിംസിൽനിന്ന് വോളിബോൾ ഒഴിവാക്കിയതിൽ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
28-10-2023 കൊച്ചി: ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിൽനിന്ന് വോളിബോൾ ഒഴിവാക്കിയതിൽ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തർക്കം ഉണ്ടെന്ന് പറഞ്ഞ് വോളിബോൾ ഒഴിവാക്കിയത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. വോളിബോളിനെ നശിപ്പിക്കാനാണോ ശ്രമം?. നിങ്ങളുടെ തമ്മിൽ തല്ലാണ് ഏറ്റവും വലിയ ദുരന്തമെന്നും കോടതി തുറന്നടിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് വിമർശനം ദേശീയ ഗെയിംസിൽ വോളിബോളിന് പ്രാധാന്യമില്ലെന്നാണോ സംഘാടകർ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു. നാല് വോളിബോൾ താരങ്ങളും കോച്ചുമാരും നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…
-
സംസ്ഥാനത്തെ എട്ട് ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവേ.
28-10-2023 തിരുവനന്തപുരം: രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതോടെ കേരളത്തിൽ ട്രെയിനുകൾ വൈകിയോടുന്നതും പിടിച്ചിടുന്നതും പതിവായതോടെ സംസ്ഥാനത്തെ എട്ട് ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവേ. ഈ മാസം 31ഓടെ അധിക കോച്ചുകൾ ലഭ്യമാകും. കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം – കണ്ണൂർ ഇൻ്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ്, എറണാകുളം…
-
സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വ്യാപക വിമർശനം
28-10-2023 കോഴിക്കോട്: മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തുവെന്ന പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് ഐപിസി 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. വാർത്താ റിപ്പോർട്ടിങ്ങിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി. സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നത്. പരാതി തുടർനടപടികൾക്കായി നടക്കാവ്…
-
വഴിപാടായി പൊന്നിൻ കിരിടങ്ങൾ…
വഴിപാടായി പൊന്നിൻ കിരിടങ്ങൾ… പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ്രണ്ട് പൊന്നിൻ കിരീടങ്ങൾ സമർപ്പിച്ചത് പ്രഭാവലയം ഉള്ള ചുവന്നകല്ല് ചാരുതയേകിയ കിരീടം ശ്രീഗുരുവായൂരപ്പനും നീല കല്ല് ശോഭയേകിയ കിരീടം ശ്രീഅയ്യപ്പനും ചാർത്തി. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും.
-
പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ നവീകരണം കാത്ത് യാത്രക്കാരും ജീവനക്കാരും
28-10-2023 കിളിമാനൂർ : പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ നവീകരണം കാത്ത് യാത്രക്കാരും ജീവനക്കാരും. പൊട്ടിപ്പൊളിഞ്ഞ യാർഡും ശൗചാലയത്തിലെ സൗകര്യക്കുറവും, അശാസ്ത്രീയമായ ബസ് ബേ തുടങ്ങി നിരവധി സങ്കീർണതകളിലാണ് ഡിപ്പോയുടെ പ്രവർത്തനം. തിരുവനന്തപുരത്തിനും കൊട്ടാരക്കരയ്ക്കുമിടയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഡിപ്പോ പിന്നീട് അവഗണിക്കപ്പെടുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നവീകരണം നടത്തിയ യാർഡ് പൊട്ടിപ്പൊളിഞ്ഞ് വൻകുഴികളായി കഴിഞ്ഞു. യാർഡ് നവീകരണത്തിനായി മൂന്ന് തവണ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടും കരാറെടുക്കാനാളില്ലാത്തതിനാൽ നവീകരണം നീളുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബി.സത്യൻ എം.എൽ.എ.…
-
പനിബാധിച്ച് ചികിത്സതേടി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ്
28-10-2023 തിരുവനന്തപുരം : പനിബാധിച്ച് ചികിത്സതേടി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ്. ദിവസവും ശരാശരി ആയിരത്തോളം പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടുന്നത്. സർക്കാർ ആശുപത്രികളിൽ ഈ മാസം 27 വരെ 20176 പേരാണ് പനിക്ക് ചികിത്സതേടിയത്. കൊതുകുനിവാരണ പ്രവർത്തനങ്ങളിലെയും മഴക്കാലപൂർവ ശുചീകരണത്തിലെയും അപാകതയാണ് പനിബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയിരിക്കുന്നത്. ഡെങ്കിപ്പനിക്ക് എതിരേ ജാഗ്രത പാലിക്കണമെന്ന അറിയിപ്പ് മാത്രമാണ് ഇടയ്ക്കിടെ ജില്ലാ ആരോഗ്യവിഭാഗം പുറത്തിറക്കുന്നത്. വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും വ്യാപിക്കുകയാണ്. ഡെങ്കിപ്പനി ഏറെയും സ്ഥിരീകരിച്ചിരിക്കുന്നത് കോർപ്പറേഷൻ വാർഡുകളിലാണ്. ഈ…
-
തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ആറ് എണ്ണകള്‍…
എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പ്രശ്നമാണ് തലമുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ചിലപ്പോള്‍ താരനാകാം കാരണം. അത് എന്താണെന്ന് കണ്ടെത്തി പരിഹാരം തേടുന്നതാണ് ഉചിതം. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കുന്നതാണ് നല്ലത്. അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… വെളിച്ചെണ്ണയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.…
-
ആധാർ കാർഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവ ലോക്ക് ചെയ്യാം
24-10-2023 ഇന്ത്യയിലെ പൌരന്മാരെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു രേഖയാണ് ആധാർ കാർഡ് (Aadhaar Card). നമ്മുടെ എല്ലാതരം ആവശ്യങ്ങൾക്കും ഇന്ന് ആധാർ കാർഡ് ആവശ്യമാണ്. എന്നാൽ നിങ്ങളുടെ ആധാർ കാർഡ് മോഷ്ടിക്കപ്പെട്ടാൻ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് തന്നെ ആധാർ കാർഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവ ലോക്ക് ചെയ്യേണ്ടതുണ്ട്. ഇതിനുള്ള സംവിധാനം ആധാർ ഇഷ്യൂ ചെയ്യുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്നുണ്ട്. ആധാറിന്റെ ഗവേണിംഗ് ബോഡിയായ യുഐഡിഎഐ…
-
രാജ്യത്ത് വീണ്ടും സ്കൈ ബസ് സർവീസ് സാധ്യതകൾ ചർച്ചയാകുന്നു
24-10-2023 ന്യൂഡൽഹി: രാജ്യത്ത് വീണ്ടും സ്കൈ ബസ് സർവീസ് സാധ്യതകൾ ചർച്ചയാകുന്നു. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് സ്കൈ ബസ് എത്തിയേക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയിൽ പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടയിലും ഷാർജ സന്ദർശിച്ചശേഷവും മന്ത്രി നിതിൻ ഗഡ്കരിയും ഇക്കാര്യം പറഞ്ഞിരുന്നു. പൂനെ, വാരണാസി, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളിൽ സ്‌കൈ ബസ് ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഈ വർഷം തന്നെ ഗോവയിൽ ട്രയൽ…
-
നിരന്തരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്ന മകനെ ശല്യം സഹിക്കാനാകാതെ അമ്മ വെട്ടി കൊലപ്പെടുത്തി
24-10-2023 കോട്ടയം: മുണ്ടക്കയത്ത് അമ്മ മകനെ കൊലപ്പെടുത്തിയത് ശല്യം സഹിക്കവയ്യാതെ. നിരന്തരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്ന മകനെ ശല്യം സഹിക്കാനാകാതെയാണ് അമ്മ കൊലപ്പെടുത്തിയത്. ക്യാൻസർ രോഗി കൂടിയായ മാതാവ് മകൻ്റെ ശല്യം സഹിക്കാനാകാതെ ക്രൂരതയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ 20നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അനുദേവൻ (45) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മാതാവ് സാവിത്രി അമ്മയെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്തു മദ്യലഹരിയിൽ…
-
വക്കത്ത് വീട് കുത്തിത്തുറന്ന് മോഷണംനടത്തിയ പ്രതികൾ പിടിയിൽ
22-10-2023 വക്കം: വക്കത്ത് വീട് കുത്തിത്തുറന്ന് മോഷണംനടത്തിയ പ്രതികൾ പിടിയിൽ. വക്കം അടിവാരം തോപ്പിൽ വീട്ടിൽ ഷഫീഖ് (37) , വക്കം അടിവാരം തോപ്പിൽ വീട്ടിൽ ബേബി എന്ന് വിളിക്കുന്ന സുനിൽ രാജ്(57) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 16നു രാത്രിയിലാണ് സംഭവം. വക്കം അടിവാരം തൊടിയിൽ വീട്ടിൽ സാന്ദ്രയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിൻറെ അക വശം മേൽക്കൂര പൊളിച്ച് വീടിനുള്ളിൽ ഇറങ്ങി ബെഡ്റൂമിൽ പൂട്ടി സൂക്ഷിച്ചിരുന്ന അലമാരകുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം…
-
വിഴിഞ്ഞം തുറമുഖത്ത് ചൈനക്കാർ ‘ഇറങ്ങി’ : ക്രെയിനുകൾ ഇറക്കിത്തുടങ്ങി
21-10-2023 വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ കപ്പലിലെ ക്രെയിനുകളിൽ ഒരെണ്ണം ബർത്തിലിറക്കി. 30 മീറ്റർ ഉയരമുള്ള ഷോർ ക്രെയിനുകളിൽ ഒരെണ്ണമാണ് വെള്ളിയാഴ്ച ഇറക്കിയത്. ഇവയ്ക്കൊപ്പമുള്ള 100 മീറ്റർ ഉയരമുള്ള വലിയ ക്രെയിനും മറ്റൊരു ഷോർ ക്രെയിനും അടുത്ത ദിവസം ഇറക്കും. ക്രെയിനുകൾ ഇറക്കിയശേഷം കപ്പൽ 25-ഓടെ മടങ്ങും. ചൈനക്കാരായ കപ്പലിലെ ക്യാപ്റ്റനും സാങ്കേതികവിദഗ്‌ധനും കരയിലിറങ്ങാൻ അനുമതി ലഭിച്ചതോടെയാണ് ക്രെയിനുകൾ ഇറക്കാനായത്. എമിഗ്രേഷൻ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇവർ കരയിലിറങ്ങിയത്. 30-ഓളം ചൈനീസുകാരാണ് കപ്പലിലുള്ളത്. ക്രെയിനുകൾ നിർമിച്ച ഷാങ്ഹായ്…
-
യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി; നഗരത്തിൽ ഗതാഗത നിയന്ത്രണം
18-10-2023 തിരുവനന്തപുരം: ”സര്‍ക്കാരല്ലിത് കൊള്ളക്കാര്‍” എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ആറുമണിക്ക് തന്നെ പ്രവർത്തകർ ഇവിടെയെത്തി. നാല് ഗേറ്റുകളിൽ മൂന്ന് ഗേറ്റുകൾ പ്രവർത്തകർ ഉപരോധിച്ചു തുടങ്ങി. കന്‍റോണ്‍മെന്‍റ് ഗേറ്റ് പൊലീസ് തടയാൻ സമ്മതിച്ചില്ല. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്. ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കി. പതിനാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷക്കായി ക്രമീകരിക്കുന്നത്.
Got any book recommendations?