കളമശ്ശേരി യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്ത് സ്ഫോടനം

29-10-2023

കൊച്ചി: കേരളക്കരയെ ഞെട്ടിക്കുന്ന വാർത്തകളാണ് കളമശേരിയിൽനിന്നും പുറത്തുവരുന്നത്. കളമശ്ശേരി യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. നാലിലധികം തുടർച്ചയായ പൊട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കളമശ്ശേരി നെസ്റ്റിനു സമീപത്തുള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. രാവിലെ 9.30 ഓടെയാണ് സ്ഫോടനം നടന്നത്. പ്രാർത്ഥന തുടങ്ങിയതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്.

സംഭവത്തിൽ ഒരാൾ മരിച്ചു. മരിച്ചത് സ്ത്രീയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇരുപത്തി മൂന്നുപേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started