Category: Uncategorized

  • ഒടുവിൽ , കാടു കയറിക്കിടക്കുന്ന എം.സി.എഫ് വൃത്തിയാക്കി

    21-10-2022 വക്കം:അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള എം.സി.എഫും പരിസരവും ഹരിതകർമ്മ സേന വൃത്തിയാക്കി. ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് റോഡരികിൽ നിക്ഷേപിക്കുന്നതിനാൽ എം.സി.എഫുകൾ നോക്കുകുത്തിയായി മാറിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ റോഡിന്റെ വശങ്ങളിൽ നിന്നും ചാക്കുകൾ നീക്കം ചെയ്യാനും എം.സി.എഫുകൾ വൃത്തിയാക്കാനും ബന്ധപ്പെട്ടവർ ഹരിത കർമ്മസേനയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …👇👇👇👇👇👇👇👇👇

  • ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്ര മേള; ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിന് ഓവറാൾ

    Friday 21 October, 2022 ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസ് ഓവറാൾ നേടി.സയൻസ് ഫെസ്റ്റ് എച്ച്.എസ്.എസ് വിഭാഗത്തിൽ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസും, എച്ച്.എസ് വിഭാഗത്തിൽ ആറ്റിങ്ങൽ ജി.എച്ച്.എസ്.എസും, എൽ.പി വിഭാഗത്തിൽ ആറ്റിങ്ങൽ ഡയറ്റ് ഓവറാൾ നേടി. എച്ച്.എസിൽ രണ്ടാം സ്ഥാനം ആറ്റിങ്ങൽ സി.എസ്.ഐയും എൽ.പിയിൽ രണ്ടാംസ്ഥാനം ചിറയിൻകീഴ് എസ്.സി.വി.എൽ.പി.എസും നേടി. എസ്.എസ് മേളയിൽ എച്ച്.എസ്.എസിൽ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തിൽ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ചിറയിൻകീഴ്…

  • കല്ലറ sപഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചു.

    21-10-2022 കല്ലറ : കല്ലറ sപഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചു. കായികപ്രേമികൾ ഏറെ പ്രതീക്ഷയിലാണ്. ഡി.കെ.മുരളി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപയും സർക്കാരിൽനിന്നുള്ള 50 ലക്ഷം രൂപയും ചേർത്താണ് സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള തുക കണ്ടെത്തുന്നത്. നവീകരണത്തിന്റെ പ്രാരംഭ നടപടികൾ ചൊവ്വാഴ്ച ആരംഭിച്ചു. കായികവകുപ്പിനാണ് പുനരുദ്ധാരണത്തിന്റെ ചുമതല. 1989-90 പദ്ധതിയിലുൾപ്പെടുത്തിയാണ് കല്ലറ പഞ്ചായത്തിലെ തണ്ണിയത്തിനു സമീപം ഒരേക്കർ ഭൂമി വാങ്ങിയതും സ്റ്റേഡിയം നിർമിച്ചതും. പക്ഷേ, യാതൊരുവിധ അടിസ്ഥാനസൗകര്യവും ഇവിെടയില്ല. മഴ പെയ്താൽ…

  • പ്രതികളെ പിടികൂടാത്തതിൽ ജീവനക്കാർ കടുത്ത അമർഷത്തിൽ

    21-10-2022 തിരുവനന്തപുരം : കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാൻപോയ ജീവനക്കാരനെ മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതിൽ ജല അതോറിറ്റി ജീവനക്കാർ കടുത്ത അമർഷത്തിൽ. കാഞ്ഞിരംപാറ കരിത്തോട് റിവർവാലി ഗാർഡനിൽ സുശീലയുടെ വീട്ടിൽ വെച്ചാണ്, തിരുമല സെക്ഷനിലെ ഫിറ്ററായി ജോലിചെയ്യുന്ന പേയാട് സ്വദേശി വിവേക്ചന്ദ്രന് രണ്ട് യുവാക്കളുടെ മർദനമേറ്റത്. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. കുടിവെള്ളത്തുക കുടിശ്ശിക വരുത്തിയതിനെത്തുടർന്നാണ് കണക്ഷൻ വിച്ഛേദിക്കുന്നതിനായി വിവേക്ചന്ദ്രനും സഹപ്രവർത്തകരും ഈ വീട്ടിലെത്തിയത്. എന്നാൽ, വീട്ടിലുണ്ടായിരുന്ന യുവാവ് തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ചു.  ഈ സമയം കൂടെയുണ്ടായിരുന്ന…

  • കുറ്റിക്കെറിയാൻ ചാൻസ് കുറവാ, ടി20 ലോകകപ്പിലെ കളിക്കിടെ മലയാളത്തിൽ സംസാരിച്ച് റിസ്വാനും ഹമീദും

    വീഡിയോ 👇👇 Oct 20, 2022 മലയാളി ചിറകിലേറി ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചിരിക്കുകയാണ് യു എ ഇ. നമീബിയക്കെതിരായ മത്സരത്തിൽ 7 റൺസിൻ്റെ വിജയമാണ് റിസ്വാനും കൂട്ടരും നേടിയത്. മത്സരത്തിനിടെ ടീമിൻ്റെ ക്യാപ്റ്റനും ഓൾ റൗണ്ടർ ബേസിൽ ഹമീദും മലയാളത്തിൽ സന്ദേശം കൈമാറുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മത്സരത്തിൽ മികച്ച പ്രകടനമാണ് ഇരുവരും കൂട്ടിച്ചേർത്തത്. നാലാം വിക്കറ്റിൽ ഇരുവരും മൂന്നോവറിൽ 35 റൺസ് അടിച്ചുകൂട്ടിയിരുന്നു. ക്യാപ്റ്റൻ റിസ്വാൻ 29…

  • വക്കം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാ കായികമേള ഒക്ടോബർ 22 ന്

    20ഒക്ടോബർ 2022 വനിത – ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ വക്കം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാ കായികമേള ഒക്ടോബർ 22 ന്. 2022 ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ വക്കം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന കലാ കായികമേളയുടെ ഉൽഘാടനകർമ്മം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുനിസ നിർവ്വഹിയ്ക്കും. ചടങ്ങിൽ വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ബിഷ്‌ണു അധ്യക്ഷതവഹിക്കും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അരുൺ സ്വാഗതവും…

  • കേരളം കണ്ട ഏറ്റവും അക്രമാസക്ത സമരങ്ങളിൽ ഒന്ന്; തലസ്ഥാനത്തെ യുദ്ധഭൂമിയാക്കിയ ആ സമര പരമ്പര കൊണ്ട് എന്തുനേടി ? റെഞ്ചി കുര്യാക്കോസ് October 20, 2022 06:38 AM IST പ്രഫ. ജെ. വി വിളനിലത്തിന്റെ ഗവേഷണ ബിരുദം വ്യാജമാണെന്നാരോപിച്ച് എസ് എഫ് ഐ നടത്തിയ സമരപരമ്പരകളിൽ ഒരു ദിവസത്തെ ചിത്രം. ഈ ആരോപണം പിന്നീട് അന്വേഷണക്കമ്മിഷൻ തള്ളി  ഡോ. വിളനിലം വിട വാങ്ങുമ്പോൾ വീണ്ടും ചർച്ചയിൽ നിറയുന്നത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും തലസ്ഥാന നഗരത്തെ യുദ്ധഭൂമിയാക്കിയ സമരകാലം തിരുവനന്തപുരം∙…

  • എന്തിനോ..വേണ്ടിയെരു..വക്കത്തെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റ്

    Thursday 20 October, 2022 വക്കം: വക്കം മങ്കുഴി മാർക്കറ്റിൽ രണ്ട് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച എയ്റോബിക് കംപോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം പാതി വഴിയിൽ. മാലിന്യ സംസ്ക്കരണത്തിന് പേരുകേട്ട തൂമ്പൂർ മൂഴി പദ്ധതിയാണ് മൂന്നര ലക്ഷം രൂപ ചെലവഴിച്ച് വക്കത്ത് സ്ഥാപിച്ചത്. ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ജൈവവും അജൈവവുമായി തിരിച്ച് അജൈവ മാലിന്യങ്ങൾ വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന എം.സി.എഫുകളിലും ജൈവ മാലിന്യങ്ങൾ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലും എത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിന് പുറമേ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളും ശേഖരിച്ച്…

  • അജ്ഞാത രോഗം ബാധിച്ച് കരവാരം പഞ്ചായത്തിലെ പറക്കുളം ഏലായിലെ നെൽകൃഷി നശിച്ചതായി കർഷകർ

    20-10-2022 കല്ലമ്പലം: അജ്ഞാത രോഗം ബാധിച്ച് കരവാരം പഞ്ചായത്തിലെ പറക്കുളം ഏലായിലെ നെൽകൃഷി നശിച്ചതായി കർഷകർ. 22 ഹെക്ടറോളം കൃഷി നശിച്ചതായാണ് കണക്ക്. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കാലം തെറ്റിയുള്ള മഴയാണ് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തോട്ടയ്ക്കാടിനും ചാത്തൻപാറയ്ക്കും ഇടയിൽ വരുന്ന 25 ഹെക്ടർ വിസ്തൃതിയുള്ളതാണ് പാടശേഖരം. 3 ഹെക്ടറോളം സ്ഥലത്ത് വാഴ, പച്ചക്കറി, മരച്ചീനി തുടങ്ങിയ കൃഷികളുണ്ട്. ബാക്കിയുള്ളിടത്ത് പൂർണമായും നെൽകൃഷിയാണ്. പൂർണ്ണവളർച്ചയെത്തിയ നെൽ…

  • ആലംകോട് സ്ഥാപിച്ച ഡിവൈഡർ അപകടം കെണി

    Thursday 20 October, 2022 ആറ്റിങ്ങൽ: ദേശീയ പാതയിൽ ആലംകോട് ജംഗ്ഷന് സമീപം ട്രാഫിക് ഡിവൈഡറുകൾ സ്ഥാപിച്ചത് അശാസ്ത്രീയമായും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണെന്ന് കാട്ടി അഡ്വ.എസ്.കൃഷ്ണകുമാർ ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് പരാതി നൽകി.റോഡിന്റെ മദ്ധ്യഭാഗത്ത് മുന്നറിയിപ്പ് സൂചനകൾ ഒന്നുമില്ലാതെ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ രാത്രി കാലങ്ങളിൽ അപകടം ക്ഷണിച്ചു വരുത്തും. കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ പരാതി നൽകിയത്. 📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ…

  • വർക്കല : റെയിൽവേ സ്റ്റേഷനു മുന്നിലും സമീപ റോഡുകളുടെ വശങ്ങളിലും വാഹനങ്ങൾ തോന്നിയപടി പാർക്കു ചെയ്യുന്നതു യാത്രക്കാർക്ക് ബുദ്ധിമുട്ടും ഗതാഗത പ്രശ്നങ്ങളുമുണ്ടാക്കുന്നു.

    20-20-2022 വർക്കല : റെയിൽവേ സ്റ്റേഷനു മുന്നിലും സമീപ റോഡുകളുടെ വശങ്ങളിലും വാഹനങ്ങൾ തോന്നിയപടി പാർക്കു ചെയ്യുന്നതു യാത്രക്കാർക്ക് ബുദ്ധിമുട്ടും ഗതാഗത പ്രശ്നങ്ങളുമുണ്ടാക്കുന്നു. സ്റ്റേഷന്റെ പ്രധാനപ്പെട്ട കവാടത്തിനു മുന്നിൽവരെ മറ്റു വാഹനങ്ങൾ കടന്നുപോകുന്നതിനു തടസ്സമുണ്ടാക്കി ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നു. ടിക്കറ്റ്-റിസർവേഷൻ കൗണ്ടറിലേക്കുള്ള വഴിയടച്ചുവരെ ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ട് പോകുന്നു. സ്റ്റേഷനു മുന്നിലും പിന്നിലുമുള്ള റോഡുകളുടെ വശങ്ങളിൽ തീവണ്ടിയാത്രക്കാരുടെ നൂറുകണക്കിന് വാഹനങ്ങളാണ് കൂട്ടമായി പാർക്ക് ചെയ്തിരിക്കുന്നത്. പണം കൊടുത്തു പാർക്കിങ്ങിനു സൗകര്യമുണ്ടെങ്കിലും പല യാത്രക്കാരും നോ പാർക്കിങ് സ്ഥലങ്ങളിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.…

  • വെള്ളക്കെട്ടിനെതിരേ റോഡിൽ നീന്തി പ്രതിഷേധിച്ച് വ്യാപാരി ആസിഫ്.

    20-10-2022 പാലോട് : വെള്ളക്കെട്ടിനെതിരേ റോഡിൽ നീന്തി പ്രതിഷേധിച്ച് വ്യാപാരി ആസിഫ്. പെരിങ്ങമ്മല ജങ്ഷനിൽ റോഡ് നിർമാണത്തിൽ വന്ന അശാസ്ത്രീയതമൂലം ചെറിയ ചാറ്റൽ മഴയത്തുപോലും വെള്ളക്കെട്ട് ഉണ്ടാകുക പതിവാണെന്നാണ് പരാതി. റോഡിൽ വെള്ളം കെട്ടിനിന്ന് സമീപത്തെ കടകളിൽ വെള്ളം കയറുക പതിവാണ്. പരാതികൾ നൽകിയിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു. തുടർന്നാണ് വേറിട്ട പ്രതിഷേധവുമായി ആസിഫ് എത്തിയത്. വെള്ളം പൊങ്ങിവന്ന് വാഹനങ്ങൾക്കുപോലും പോകാൻ കഴിയാതെ വന്നപ്പോൾ ആസിഫ് വെള്ളത്തിലേക്ക് ഇറങ്ങി നീന്തുകയായിരുന്നു. ഏറെനേരം വെള്ളത്തിൽക്കിടന്ന് മുദ്രാവാക്യം വിളിച്ചു. പെരിങ്ങമ്മലയിൽ ഹാർഡ്…

  • കുട്ടിയാനയ്ക്ക് അഭയമേകി ആനപരിപാലനകേന്ദ്രം

    20-10-2022 കാട്ടാക്കട : കോട്ടൂർ അഗസ്ത്യവനത്തിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ നിലയിൽ കണ്ടെത്തിയ തള്ളയാനയ്ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയാനയെ കാപ്പുകാട് ആനപരിപാലനകേന്ദ്രത്തിൽ എത്തിച്ചു.  പരുത്തിപ്പള്ളി വനം ആർ.ആർ.ടി. സംഘമാണ് നാലു വയസ്സോളം പ്രായമുള്ള പിടിയാനക്കുട്ടിയെ കേന്ദ്രത്തിൽ എത്തിച്ചത്. അവശതകളുള്ളതിനാൽ കുറച്ചുദിവസത്തെ നിരീക്ഷണത്തിനു ശേഷമേ മറ്റുള്ളവയ്ക്കൊപ്പം വിടുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  അഗസ്ത്യവനത്തിലെ പേപ്പാറ വേഞ്ചിൽ പോത്തോട് ഊരിനടുത്തെ മുക്കോത്തിവയൽ ചതുപ്പിൽ പട്ടാണിപ്പാറയ്ക്കു സമീപത്താണ് കഴിഞ്ഞ ദിവസം ചരിഞ്ഞ അമ്മ ആനയെയും അടുത്തായി കുട്ടിയെയും പ്രദേശവാസികൾ കണ്ടതും വിവരം വനപാലകരെ അറിയിച്ചതും.  ചരിഞ്ഞ…

  • ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിനു ഞായറാഴ്ച്ച കൊടിയേറും

    19-10-2022 ഉത്സവത്തിനു മുന്നോടിയായുള്ള മണ്ണുനീരു കോരൽ ചടങ്ങ് ഇന്നലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടത്തി. ആഴാതി ഗണേശനാണ് സ്വർണക്കലശത്തിൽ മണ്ണുനീരു കോരിയത്, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച മണ്ണുനീർ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിനു കൈമാറി. നവധാന്യങ്ങൾ മുളപ്പിക്കാനായി സൂക്ഷിച്ചു. കൊടിയേറ്റു ദിവസം രാവിലെ ഇവ പൂജയ്ക്കായി പുറത്തെടുക്കും. ചടങ്ങിൽ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ ബി. സുരേഷ്കുമാർ, മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉത്സവത്തിന് മുന്നോടിയായി ബ്രഹ്മകലശപൂജ വെള്ളിയാഴ്ച വൈകിട്ട് നടത്തും. 22 ന് ബ്രഹ്മ കലശാഭിഷേകം. 23…

  • കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന് മോചനം.

    October 19,2022 കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന് മോചനം. ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ നിലപാട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ ഉടനടി മോചിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. മണിച്ചനെ അടക്കം 33 പേരെ മോചിപ്പിക്കാനുള്ള നിർദ്ദേശം സുപ്രീം കോടതി നൽകിയിരുന്നു. 30.45 ലക്ഷം രൂപയാണ് മണിച്ചൻ പിഴയായി അടക്കേണ്ട തുക. ഈ പിഴ അടക്കാതെ മണിച്ചന്റെ മോചനം സാധ്യമാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെ…

  • ജോയിന്റ് കൗൺസിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായുള്ള വാഹന പ്രചരണ ജാഥയ്ക്ക് വർക്കലയിൽ സ്വീകരണം നൽകി

    Oct 18, 2022 വർക്കല: പങ്കാളിത്ത പെൻഷൻ പിൻവലിച്ച സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗൺസിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായുള്ള വാഹന പ്രചരണ ജാഥയ്ക്ക് വർക്കലയിൽ സ്വീകരണം നൽകി. വർക്കല സിവിൽ സ്റ്റേഷനിലാണ് സ്വീകരണം നടന്നത്. ഒക്ടോബർ 26 ലെ കാൽലക്ഷം ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചാണ് ജോയിന്റ് കൗൺസിൽ ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ് ജാഥാ ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം യു. സിന്ധു വൈസ് ക്യാപ്റ്റനുമാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ…

  • അട്ടപ്പപ്പടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധു കേസിൽകൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കും.

    Oct 19, 2022 കൊച്ചി: അട്ടപ്പപ്പടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധു കേസിൽകൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കും. കേസിൽ വിസ്താരം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായ നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. അതിൽ കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ, കോടതി ഇന്നലെ അംഗീകരിച്ചു. മധുവിന്‍റെത് കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാൻ നടത്തിയ മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നതാണ് ഒടുവിലത്തേത്. 2018 ൽ മധു കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തിയ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടിലെ ഉള്ളടക്കവും ഇപ്പോഴും അഞ്ജാതമായി…

  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള ദയാബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്

    Oct 19, 2022 തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള ദയാബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. മുഖ്യമന്ത്രിയുടെ ഉറപ്പ് ദയാബായി മുഖവിലയ്‌ക്കെടുക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു എന്നാൽ സര്‍ക്കാര്‍ ഉറപ്പ് രേഖാമൂലം ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു ദയാബായിയും സമരസമിതിയും. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് ദിവസമായെങ്കിലും ദയാബായി നിരാഹാര സമരം തുടരുകയാണ്. മന്ത്രി തല ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് ശ്രമം പാളിയ…

  • ചിറയിൻകീഴ് മുടപുരത്ത് വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

    October 18, 2022 ചിറയിൻകീഴ് : ചിറയിൻകീഴിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിറയിൻകീഴ് കുറക്കട സ്വദേശി അമരഭദ്രൻ(42)ന്റെതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ചിറയിൻകീഴ് മുടപുരം ആയുർവേദ ജംഗ്ഷനിൽ സേവിനി നിവാസിൽ വിജയകുമാറിന്റെ വീട്ടിലെ മതിൽ കെട്ടിനുള്ളിലാണ് ഇന്ന് രാവിലെയോടെ വീട്ടുകാർ മൃതദേഹം കാണുന്നത്. റോഡ് വശത്ത് ഉള്ള വീടിന്റെ മതിൽ കെട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു തന്നെ അമരഭദ്രന്റെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്.ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. 📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ…

  • കരമനയാറ്റിലെ മൂന്നാംമൂട് മേലേക്കടവിൽ ഒഴുക്കിൽപ്പെട്ട നിരഞ്ജന്റെ മൃതദേഹം കണ്ടെത്തി

    18-10-2022 വട്ടിയൂർക്കാവ് :കരമനയാറ്റിലെ മൂന്നാംമൂട് മേലേക്കടവിൽ ഒഴുക്കിൽപ്പെട്ട നിരഞ്ജന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്നും രണ്ടരക്കിലോമീറ്റർ മാറി വെെള്ളെക്കടവ് പാലത്തിനുസമീപം ആറ്റിലേക്കു ചരിഞ്ഞുകിടന്നിരുന്ന മുളക്കൂട്ടത്തിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മൃതദേഹം.  മുളക്കൂട്ടം വെട്ടിമാറ്റിയാണ് മൃതദേഹം പുറത്തെടുക്കാനായത്. തുടർന്ന് മേലെക്കടവിൽ എത്തിച്ചു.  പോലീസിന്റെ പ്രാഥമിക പരിശോധനകൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പട്ടം സെൻറ് മേരീസ് സ്കൂളിലെ വിദ്യാർഥികളായ നിരഞ്ജനും ജിബിത്തും ശനിയാഴ്ച വൈകീട്ടാണ് കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടത്. ജിബിത്തിന്റെ മൃതദേഹം…

Design a site like this with WordPress.com
Get started