Category: Uncategorized
-
നാവായിക്കുളത്തുകാരുടെ ചിരകാലാവശ്യമായ ഇ.എസ്.ഐ. ആശുപത്രിക്ക് കെട്ടിടം എന്നത് യാഥാർഥ്യമാവുന്നു
26-10-2022 നാവായിക്കുളം: നാവായിക്കുളത്തുകാരുടെ ചിരകാലാവശ്യമായ ഇ.എസ്.ഐ. ആശുപത്രിക്ക് കെട്ടിടം എന്നത് യാഥാർഥ്യമാവുന്നു. 5.2 കോടി രൂപ ചെലവിട്ടാണ് ആധുനികസൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുന്നത്. അടൂർ പ്രകാശ് എം.പി. നടത്തിയ ഇടപെടലുകളെത്തുടർന്നാണ് കെട്ടിടം നിർമിക്കാൻ കേന്ദ്ര സർക്കാർ തുക അനുവദിച്ചിട്ടുള്ളത്. അഞ്ച് പഞ്ചായത്തിലെ പതിനായിരത്തോളം വരുന്ന കശുവണ്ടി, കയർ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് 1970-ൽ നാവായിക്കുളത്ത് ഇ.എസ്.ഐ. ഡിസ്പെൻസറി തുടങ്ങിയത്. അന്നുമുതൽ വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിക്ക് സ്വന്തമായി കെട്ടിടം വേണമെന്നും കിടത്തിച്ചികിത്സയുൾപ്പെടെയുള്ള സൗകര്യങ്ങൾ വേണമെന്നുമുള്ള…
-
കടവന്ത്രയിലെ ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
OCTOBER 25, 2022 കൊച്ചി:കടവന്ത്രയിലെ ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.കൊലപാതകം നടത്തി ഭര്‍ത്താവ് രാം ബഹദൂര്‍ മുങ്ങിയെന്നാണ് പൊലീസ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇയാളെ സംബന്ധിച്ച് നിലവില്‍ പൊലീസിന് യാതൊരു വിവരവുമില്ല. അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ആര്‍ക്കു കൈമാറണമെന്ന കാര്യത്തിലും…
-
സംസ്ഥാനഇന്ന് മുതല്‍ വ്യാപക പ്രതിഷേധം
OCTOBER 25, 2022 തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി.ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവില്‍ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധം…
-
കൃഷിയധിഷ്ഠിത ആസൂത്രണ പദ്ധതി നടപ്പാക്കും Monday 24 October, 2022 | 1:33 AM വക്കം: കേരള കൃഷിവകുപ്പ് കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ കൃഷിയധിഷ്ഠിത ആസൂത്രണ പദ്ധതി നടപ്പാക്കുന്നു.വക്കം ഗ്രാമ പഞ്ചായത്തിൽ 10 സെന്റ് മുതൽ 2 ഏക്കർ വരെയുള്ള കൃഷിയിടങ്ങൾ അഞ്ച് വർഷത്തേക്കുള്ള ഫാം പ്ലാൻ തയ്യാറാക്കി കൃഷി ഫാമുകളായി വികസിപ്പിക്കും.ആദ്യ ഘട്ടത്തിൽ പത്ത് കൃഷി ഫാമുകളാണ് ഒരുക്കുന്നത്. കർഷകർക്ക് സേവനങ്ങളായും ഉല്പാദനോപാധികളായും സഹായം നൽകി,കൃഷി ഭൂമി കൃഷി ഫാമുകളായാണ് വികസിപ്പിക്കുന്നത്.താല്പര്യമുള്ളവർ 31ന്…
-
ആറ്റിങ്ങൽ ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം നഗരസഭാധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്തു
24-10-2022 ആറ്റിങ്ങൽ : ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം നഗരസഭാധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ ജി.തുളസീധരൻപിള്ള അധ്യക്ഷനായി. എസ്.ഷീജ, പ്രഥമാധ്യാപിക കവിതാജോൺ, ബി.പി.സി. പി.സജി, പ്രിൻസിപ്പൽ ഡോ.ഉദയകുമാരി, എം.ബാബു എന്നിവർ പങ്കെടുത്തു. എൽ.പി.വിഭാഗം സയൻസ് ഓവറോൾ ചാമ്പ്യൻഷിപ്പ്: ഡയറ്റ് ആറ്റിങ്ങൽ, ജി.യു.പി.എസ്. മാതശ്ശേരിക്കോണം, രണ്ടാംസ്ഥാനം എസ്.സി.വി.എൽ.പി.എസ്. ചിറയിൻകീഴ്. ഹൈസ്‌കൂൾ വിഭാഗം സയൻസ് ഓവറോൾ ഗവ.ജി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ, രണ്ടാംസ്ഥാനം സി.എസ്.ഐ. ആറ്റിങ്ങൽ. ഹയർസെക്കൻഡറി വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ ജി.വി.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്, രണ്ടാംസ്ഥാനം എസ്.എസ്.വി.ജി.എച്ച്.എസ്.എസ്. ചിറയിൻകീഴ്. …
-
അന്ധവിശ്വാസങ്ങൾ ഇല്ലാതാകാൻ ഗുരുദർശനം പ്രചരിപ്പിക്കണം- സ്വാമി സച്ചിദാനന്ദ
24-10-2022 ശിവഗിരി : അന്ധവിശ്വാസങ്ങൾ നാട്ടിൽ ഇല്ലാതാകണമെങ്കിൽ ശ്രീനാരായണ ഗുരുദേവ ദർശനം വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുധർമപ്രചാരണസഭ സംഘടിപ്പിച്ച കേന്ദ്രതല നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. നരബലിയും മനുഷ്യമാംസം ഭക്ഷിക്കലുമൊക്കെ നമ്മുടെ നാട്ടിലെന്നല്ല ഒരിടത്തും സംഭവിക്കാൻ പാടില്ലാത്തതാണ്. ദുരാചാരങ്ങൾക്കെതിരേയുള്ള പ്രവർത്തനങ്ങളിൽ ഗുരുദേവ പ്രസ്ഥാനങ്ങൾ സജീവമാകണമെന്നും സ്വാമി പറഞ്ഞു. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷനായി. ഗുരുധർമപ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ഉപദേശക സമിതി കൺവീനർ കുറിച്ചി…
-
പൊന്മുട്ടയിടുന്ന നഴ്സ്നഴ്സ് എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ്റെ മനസ്സിൽ വരുന്ന ആദ്യത്തെ ചിന്ത എന്താണ്? ലണ്ടൻ,നൂസീലണ്ട്, ഓസ്ട്രേലിയ, കാനഡ അങ്ങനെ നീളും രാജ്യങ്ങളുടെ നിര….എന്നാല് അവരുടെ ജീവിതത്തെപ്പറ്റി…കടന്നുവന്ന വഴികളെപറ്റിയും,അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി ആരും മനസ്സിലാക്കാറില്ല ..എല്ലാ ജോലികൾക്കും അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്…ഇല്ലെന്നല്ല പക്ഷേ എനിക്ക് തോന്നുന്നു ഇന്ത്യയിൽ ഒരു നഴ്സ് അനുഭവിക്കുന്ന യാതനയുടെ അത്രയ്ക്കൊന്നും വരില്ല മറ്റൊരു പ്രൊഫഷനും..• പ്ലസ് ടൂ സയൻസ് കഴിഞ്ഞു പുറത്തിറങ്ങുന്നത് ചിലപ്പോ ഒരുപാട് ആഗ്രഹത്തോടെ ആവും… ഡോക്ടർ ആവണം, വക്കീൽ…
-
തൃശ്ശൂരിലെ ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽ 150 കുട്ടികൾ
Oct 23, 2022 തൃശ്ശൂർ: തൃശ്ശൂരിലെ ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽ കുടുങ്ങിയവരിൽ കൂടുതലും യുവതികളെന്ന് കണ്ടെത്തൽ. ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽ 150 കുട്ടികളാണുള്ളത്. ഇതിൽ അഞ്ച് പേർ യുവതികളാണ്. ലഹരി സംഘത്തിന്റെ ഇരകളായവരുടെ പ്രായം 18നും 25നും ഇടയിലുളളവരാണെന്നും കണ്ടെത്തിയിട്ടുണ്ട് എംഡിഎംഎ ലഹരി സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയ പട്ടികയിൽ നിന്നാണ് ഈ വിവരങ്ങൾ എക്സൈസിന് ലഭിച്ചത്. ഇടപാടുകാരെ കണ്ടെത്താൻ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചു തുടങ്ങി. പലരും ഗൂഗിൾ പേ വഴിയാണ് ഇടപാടിന് പണം നൽകിയിരുന്നത്.…
-
ദിനംപ്രതി തെരുവ് നായ്ക്കളുടെ കടിയേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വൻവർദ്ധന
23-10-2022 ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്കിൽ തെരുവ് നായ്ക്കളുടെ ശല്യം വൻ രൂക്ഷം. ദിനംപ്രതിu തെരുവ് നായ്ക്കളുടെ കടിയേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വൻവർദ്ധനയാണ്. സന്ധ്യ കഴിഞ്ഞാൽ താലൂക്കിലെ മിക്ക ഇടറോഡുകളുടെയും ഭരണം തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്. അബദ്ധത്തിൽ എങ്ങാനും ഏതെങ്കിലും വഴിയാത്രക്കാരൻ അതുവഴി എത്തിയാൽ പെട്ടതുതന്നെ. ഒന്നിന് പിറകെ ഒന്നായി എത്തുന്ന ഈ കൂട്ടം കാൽനടയാത്രക്കാർക്ക് പേടിസ്വപ്നമാണ്. പലരും ഇത്തരം റോഡുകളിലേക്ക് കടക്കുന്നതിന് മുമ്പ് ടോർച്ച്, കമ്പ് തുടങ്ങിയ സന്നഹങ്ങളുമായാണ് പോകുന്നത്. പല…
-
കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലായി, അറ്റകുറ്റപ്പണികളും നവീകരണവുമില്ല തകർന്നടിഞ്ഞ് വക്കത്തെ ഇടറോഡുകൾ
23-10-2022 കടയ്ക്കാവൂർ: വക്കം പഞ്ചായത്തിലെ ഇടറോഡുകൾ തകർന്നതോടെ ദുരിതത്തിലായി ജനം. യഥാസമയം അറ്റകുറ്റപ്പണികളും നവീകരണങ്ങളുമില്ലാത്തതാണ് റോഡുകൾ തകരാൻ കാരണം. മിക്കറോഡുകളിലും കുഴികളും വെള്ളക്കെട്ടുമാണ്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുപോലും ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലാണ് റോഡുകളുടെ സ്ഥിതി. ചെറിയ മഴപെയ്താൽപ്പോലും തീരദേശ പഞ്ചായത്തായ വക്കത്തെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടാണ്. ഇടറോഡുകൾ തകർന്നതോടെ പഞ്ചായത്തിലിപ്പോൾ യാത്രാക്ലേശം രൂക്ഷമാണ്. പത്താം വാർഡിലെയും പതിനൊന്നാംവാർഡിലെയും ജനങ്ങളുടെ ആശ്രയമാണ് ആങ്ങാവിള-വെളിവിളാകം റോഡ്. വക്കം-നിലയ്ക്കാമുക്ക് റോഡിനെയും ചാവടിമുക്ക്-വെളിവിളാകം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ഈ റോഡ്…
-
2020 സെപ്‌റ്റംബറിൽ തറക്കല്ലിട്ടു അടിസ്ഥാനംപോലും പൂർത്തിയാകാതെ മടവൂരിലെ പാർപ്പിടസമുച്ചയം
23-10-2022 മടവൂർ: കൊട്ടിഗ്‌ഘോഷിച്ച് ആരംഭിച്ച മടവൂരിലെ ലൈഫ് പദ്ധതി പ്രാരംഭനടപടികളിൽ ഒതുങ്ങി. പുതിയ കെട്ടിടസമുച്ചയത്തിൽ അന്തിയുറങ്ങാനിടം കിട്ടുമെന്ന് കരുതിയവർ കെട്ടിടത്തിന് അടിസ്ഥാനമൊരുക്കാനായി കെട്ടിയൊരുക്കിയ കമ്പികൾ തുരുമ്പെടുക്കുന്നതു നോക്കി നെടുവീർപ്പിടുകയാണ്. അനേകം പേർക്ക് ആശ്രയമാകുമായിരുന്ന വലിയൊരു പദ്ധതിയാണ് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് എങ്ങുമെത്താതെ പോകുന്നത്. അന്തിയുറങ്ങാൻ വീടില്ലാതെയും ഒരുതുണ്ട് ഭൂമിയില്ലാതെയും കഴിയുന്ന 186 കുടുംബങ്ങൾ പഞ്ചായത്തിലുണ്ടെന്നാണ് കണക്ക്. ഇതിൽ 82 അപേക്ഷകൾ ഗ്രാമസഭകളിൽ അംഗീകരിച്ചിട്ടുണ്ട്. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരായി 574 കുടുംബങ്ങളുണ്ട്. ഇവരിൽ 284 കുടുംബങ്ങളുടെ അപേക്ഷകൾക്ക് അംഗീകാരമായി. മണ്ണുംവീടുമില്ലാത്തവർക്ക് പാർപ്പിടമൊരുക്കാനാണ്…
-
പച്ചക്കറി വേസ്റ്റിൽ നിന്ന് ജൈവ വളത്തിനൊപ്പം കോഴിത്തീറ്റയും, ശാസ്ത്രമേളയിൽ ശ്രദ്ധേയരായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ
Saturday 22 October, 2022 കിളിമാനൂർ: തെർമൽ പ്ലാന്റും റോബോട്ടുമൊക്കെയായി കിളിമാനൂർ ഉപജില്ലാ ശാസ്ത്രമേളയിൽ എത്തിയ ചേട്ടൻമാർക്കിടയിൽ ചുരുങ്ങിയ ചെലവിൽ വ്യത്യസ്തമായൊരു വർക്കിംഗ് മോഡലുമായി ശ്രദ്ധേയരാവുകയാണ് അഞ്ചാം ക്ലാസുകാരായ ആദിഷും അനന്തുവും. പരിസരത്ത് കാണുന്ന പട്ടാള ഈച്ചയെന്ന സോൾജിയർ ഫ്ലൈയെ പച്ചക്കറി മാലിന്യത്തിലേക്ക് ആകർഷിച്ച് അവിടെ മുട്ടയിടാനുള്ള അവസരം ഒരുക്കിയാൽ കുറഞ്ഞ ചെലവിൽ പ്രോട്ടീൻ സമ്പുഷ്ടമായ കോഴിത്തീറ്റ ഉത്പാദിപ്പിക്കാമെന്ന് ഇവർ പ്രവർത്തന മാതൃക കാട്ടി വിശദീകരിക്കുന്നു. പട്ടാള ഈച്ചയിടുന്ന മുട്ടകൾ രണ്ടു ദിവസത്തിനകം വിരിയുകയും ഒരാഴ്ചകൊണ്ട് പുഴുക്കൾ…
-
അപടമോ,പക്ഷാഘാതത്തിലൂടെയോ ശരീരം തളർന്നവരെ പിടിച്ചു നടത്തുന്ന റോബോട്ട് തയ്യാറായി
Saturday 22 October, 2022 കഴക്കൂട്ടം: അപടമോr,പക്ഷാഘാതത്തിലൂടെയോ ശരീരം തളർന്നവരെ പിടിച്ചു നടത്തുന്ന റോബോട്ട് തയ്യാറായി കഴിഞ്ഞു.ഇന്നലെ ടെക്നോപാർക്കിലെ സിഡാക് ഹാളിൽ മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.ജെന്റോബോട്ടിക്സ് എന്ന സ്റ്റാർട്ട് അപ് കമ്പനിയാണ് ജി-ഗെയ്റ്റർ എന്ന് പേരിട്ട റോബോട്ട് വികസിപ്പിച്ചെടുത്തത്.ആരോഗ്യമേഖലയ്ക്ക് ഇത് വലിയ മുതൽ കൂട്ടാണെന്നും മന്ത്റി പറഞ്ഞു.ലോകത്ത് ആദ്യമായി അഴുക്കുചാലുകളുടെ മാൻ ഹോളിലിറങ്ങി വൃത്തിയാക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തതും ജെന്റോബോട്ടിക്സാണ്.മുഖ്യാതിഥിയായ സോഹോ കോർപ്പറേഷൻ സി.ഇ.ഒ. ശ്രീധർ വെമ്പു റോബോട്ടിനെ ഔപചാരികമായി പുറത്തിറക്കി.ഡിജിറ്റൽ സർവകലാശാല വൈസ്…
-
നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി
22-10-2022 വെഞ്ഞാറമൂട്: നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹോണ്ടസിറ്റി കാറിൽ സ്കൂൾ പരിസരങ്ങളിലെ കടകളിലും കുട്ടികൾക്കും വില്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. 160 കൂൾ പായ്ക്കറ്റുകളും 54 ശംഭു പായ്ക്കറ്റുകളും കടത്തിക്കൊണ്ടുവന്നതിന് വെഞ്ഞാറമൂട് പിച്ചിമംഗലം എസ്.എസ് മൻസിലിൽ ഷംനാദിനെ (34) അറസ്റ്റുചെയ്തു.വിവിധ സ്ഥലങ്ങളിൽ ഇത്തരം നിരോധിത പുകയില ഉല്പന്നങ്ങൾ വിറ്റ വകയിൽ ഇയാൾക്ക് ലഭിച്ച 13,440 രൂപയും പിടിച്ചെടുത്തു.…
-
പ്രവാസിയിൽ നിന്ന് 70 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ
Saturday 22 October, 2022 തിരുവനന്തപുരം: അഭിഭാഷകനെന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് നടത്താനെന്ന വ്യാജേന പ്രവാസിയുടെയും ഭാര്യയുടെയും കൈയിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കർദാസ്, കൂട്ടാളി കൈതമുക്ക് പാൽകുളങ്ങര സ്വദേശി അരുണ പാർവതിയെയുമാണ് തിരുവനന്തപുരം റൂറൽ സിറ്റി ബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസൺ കെ.ജെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.2020 ആഗസ്റ്റ് മുതൽ 2022സെപ്തംബർ വരെയുള്ള കാലയളവിൽ ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയായ യുവതിയെയും ഭർത്താവിനെയും അഭിഭാഷകരെന്ന്…
-
കഴക്കൂട്ടം മേൽപ്പാലം നവംബർ 15-ന് വാഹനഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
22-10-2022 കഴക്കൂട്ടം : കഴക്കൂട്ടം മേൽപ്പാലം നവംബർ 15-ന് വാഹനഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മേൽപ്പാലം നിർമാണത്തിന്റെ അവസാനഘട്ട പണികൾ കാണാനെത്തിയ മന്ത്രി, ദേശീയപാതാ അതോറിട്ടിയുടെയും കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തതിനു ശേഷമാണ് ഇതു പറഞ്ഞത്. ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ലേ എന്നു പത്രലേഖകർ ചോദിച്ചപ്പോൾ, അതു കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്നും 15-ന് പണി കഴിഞ്ഞാലുടൻ വാഹനഗതാഗതം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നവംബർ ഒന്നിന് മേൽപ്പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാമെന്നു നേരത്തേ കരുതിയെങ്കിലും മഴ കാരണം ചില…
-
വർക്കലയിലെ ഹോട്ടലുകളിൽനിന്നു പഴകിയ ആഹാരസാധനങ്ങൾ പിടികൂടി
22-10-2022 വർക്കല : നഗരസഭ ആരോഗ്യവിഭാഗം വർക്കല, പുത്തൻചന്ത ഭാഗങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ ആഹാരസാധനങ്ങൾ പിടികൂടി. 12 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ഹോട്ടലുകളായ ദോഹ, ഫാത്തിമ, പൊന്നൂസ്, കേക്ക് വേൾഡ് എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ആഹാരസാധനങ്ങൾ പിടിച്ചത്. പുത്തൻചന്തയിലെ ഹോട്ടൽ ദോഹയിൽനിന്ന് രണ്ടാംതവണയാണ് പഴകിയ ആഹാരസാധനങ്ങൾ പിടികൂടുന്നത്. ഹോട്ടലിനെതിരേ നോട്ടീസ് നൽകി പൂട്ടുന്നതിനു നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക…
-
തലമുടി വെട്ടിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പത്താം ക്ലാസ് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി
OCTOBER 21, 2022 ചിതറ :- ചിതറ ഗവൺമെന്റ് എച്ച്എസ്എസ് ലാണ് സംഭവം വിദ്യാർഥികൾ മുടി വെട്ടാത്തതിൽ പ്രഥമ അധ്യാപിക മുപ്പതോളം വിദ്യാർഥികളെ ക്ലാസുകളിൽ നിന്ന് പുറത്താക്കി എന്നാണ് ആരോപണം. സംഭവമറിഞ്ഞെത്തിയ കെ എസ് യു, എ ഐ എസ് എഫ് വിദ്യാർത്ഥി സംഘടനകൾ പ്രഥമ അധ്യാപികയോട് സംസാരിച്ചെങ്കിലും പ്രഥമാധ്യാപിക കുട്ടികളെ ക്ലാസിൽ കയറ്റാൻ തയ്യാറായില്ല എന്നാണ് ആരോപണം. വിദ്യാർത്ഥികളോടുള്ള ഈ നിലപാട് അംഗീകരിക്കാനാവില്ല എന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിനൊടുവിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റാം…
-
കല്ലുവാതുക്കൽ മദ്യദുരന്തം; 22 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മണിച്ചന്‍ മോചിതനായി
OCTOBER 21, 2022 തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായ മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് മോചനം വൈകാൻ കാരണം. സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്‍റെ ആദ്യ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയിൽ മോചിതനാകുന്നത്. 2000 ഒക്ടോബർ 21 നാണ് നാടിനെ…
-
വെട്ടൂർ പഞ്ചായത്തിലെr 10 മുതൽ 13വരെയുള്ള വാർഡുകളിൽ സുഗമമായി വെള്ളം ലഭ്യമാക്കുന്നതിന് ജലസംഭരണി നിർമ്മാണം തുടങ്ങി
Friday 21 October, 2022 വർക്കല :വെട്ടൂർ പഞ്ചായത്തിലെr 10 മുതൽ 13വരെയുള്ള വാർഡുകളിൽ സുഗമമായി വെള്ളം ലഭ്യമാക്കുന്നതിന് കാക്കക്കുഴി ജലവിതരണ പദ്ധതിയിലൂടെ പുതിയ ജലസംഭരണി നിർമാണത്തിന് നെടുങ്ങണ്ടയിൽ തുടക്കമിട്ടു.അഡ്വ.വി.ജോയി എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.പ്ലാവഴികം,നെടുങ്ങണ്ട,വിളഭാഗം തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് നെടുങ്ങണ്ടയിൽ അര ലക്ഷം ലിറ്ററിന്റെ സംഭരണി പണിയാൻ തീരുമാനിച്ചത്.92 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ നിർമ്മാണം 3 മാസത്തിനകം പൂർത്തീകരിക്കും.പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ,വൈസ് പ്രസിഡന്റ് എം.നാസിമുദീൻ,അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു,പഞ്ചായത്ത്…