Category: Uncategorized
-
കയർ പ്രതിസന്ധി പരിഹരിക്കുക: സി ഐ ടി യു സംസ്ഥാന കയർ യൂണിയൻ കമ്മിറ്റി.
12 May 2023 കയർ പ്രതിസന്ധി പരിഹരിക്കുക ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന കേരളത്തിലെ കയർ വ്യവസായം അതീവ പ്രതിസന്ധി നേരിടുകയാണ്. ഈ വ്യവസായത്തേയും ഇതിൽ പണിയെടുക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് സിഐറ്റിയു സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്ത കയർ യൂണിയൻ്റ പ്രധാന പ്രവർത്തകരുടെയും സംഘം ജീവനക്കാരുടെയും തെക്കൻ മേഖലായോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.അടിയന്തിരമായി തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, കെട്ടി കിടക്കുന്ന കയറും കയർ ഉൽപ്പന്നങ്ങളും ഏറ്റെടുക്കുക, ഇൻകം സപ്പോർട്ട് സ്കീം പ്രകാരമുള്ള തൊഴിലാളികളുടെ കൂലി അടിയന്തിരമായി വിതരണം ചെയ്യുക,…
-
കൂടി കിടക്കുന്ന മാലിന്യത്തിൽ സാമൂഹ്യ വിരുദ്ധർ ആരെങ്കിലും തീ കൊളുത്തുമോ..?
12-05-2023 കടയ്ക്കാവൂർ: വക്കം പഞ്ചായത്തിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം ദിവസങ്ങളോളം കൂട്ടിയിട്ടിരിക്കുന്നത്. നിലവിൽ പ്ലാസ്റ്റിക് തരം തിരിഞ്ഞ് എം.സി.എഫിൽ സൂക്ഷിക്കാൻ വരുന്ന കാലതാമസം മൂലമാണ് മാലിന്യം കൂടി വരുന്നത് എന്ന ആക്ഷേപവും ഉയരുന്നു. കൂടി കിടക്കുന്ന മാലിന്യത്തിൽ സാമൂഹ്യ വിരുദ്ധർ ആരെങ്കിലും തീ കൊളുത്തുമോ എന്ന ആശങ്കയും സമീപവാസികൾക്കുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാവിധി സംരക്ഷിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറാൻ വേണ്ട നടപടി അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നതാണ് ജനങളുടെ ആവശ്യം.
-
ശിവഗിരി ശ്രീനാരായണ കോളേജ് കാമ്പസിൽ ആർ.ശങ്കറുടെ പ്രതിമയും അനുബന്ധമായി ആംഫി തീയേറ്ററും
12-05-23 വർക്കല:ശിവഗിരി ശ്രീനാരായണ കോളേജ് കാമ്പസിൽ ആർ.ശങ്കറുടെ പ്രതിമയും അനുബന്ധമായി ആംഫി തീയേറ്ററും നിർമ്മിക്കും.നിർമ്മാണപ്രവർത്തനങ്ങൾക്ക് എസ്.എൻ.സി.എ ദുബായ് ചാപ്റ്റർ 55000രൂപ സംഭാവന നൽകി.എസ്.എൻ.സി.എയുടെ ഭാരവാഹികളായ സൂരജ്, വിമൽ എന്നിവർ കോളേജിലെത്തിയാണ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീതയ്ക്ക് ചെക്ക് കൈമാറിയത്.പൂർവവിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയും പി.ടി.എ വൈസ് പ്രസിഡന്റുമായ ജി.ശിവകുമാർ,ജോയിന്റ് സെക്രട്ടറി പി.കെ.സുമേഷ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കിഷോർ, ദിനേഷ്, മേഷ്മമനോഹർ തുടങ്ങിയവർ പങ്കെടുത്തു.
-
വെഞ്ഞാറമൂട്ടുകാർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി പുള്ളിമാനും മയിലും.
Friday 12 May, 2023
-
ഡോ.വന്ദനക്ക് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി, മൃതദേഹം സംസ്ക്കരിച്ചു
May 11, 2023 കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസ് ഇനി ദീപ്തമായ ഓർമ. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഡോ.വന്ദനയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഓമനിച്ചു വളർത്തിയ ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നൽകുന്നത് ഹൃദയഭേദകമായ കാഴ്ചയായി. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.എൻ.വാസവൻ, തോമസ് ചാഴിക്കാടൻ എംപി,…
-
മുറികളുടെ വാതിലിന് പകരം തുണികൊണ്ടുള്ള കർട്ടൻ, ചാരിവച്ച ബാത്ത്റൂമിന്റെ വാതിൽ: തൃശൂരിൽ വിവാഹം കഴിഞ്ഞയുടൻ ബന്ധം വേർപെടുത്തി യുവതി
09-05-2023 വധു വീട്ടിലേക്ക് കയറാൻ കൂട്ടാകാതെ തിരിഞ്ഞോടുകയായിരുന്നു. ഓടുന്നതിനിടയിൽ ബന്ധം വേർപ്പെടുത്തണമെന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു… തൃശൂരിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിവാഹം ബന്ധം വേർപെടുത്തി പെൺകുട്ടി. താലി കെട്ടു കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ ശേഷമാണ് യുവതി വിവാഹത്തിൽ നിന്നു പിൻമാറിയത്. വധു വീട്ടിൽ കയറുന്ന ചടങ്ങുകൾക്കിടയിലാണ് പിൻമാറ്റം. ഇതോടെ വരൻ്റെ വീട് സംഘർഷഭരിതമായി മാറുകയായിരുന്നു. വരൻ്റെ വീട് കണ്ടതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധം പിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് മുൻപ് വധു വരൻ്റെ വീട്…
-
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു
09-05-23 കോഴിക്കോട് : കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി 8 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസ് രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് അപകടം. ജീൻസ് പാന്റിന്റെ കീശയിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല. രണ്ടു…
-
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയിൽ ഇളവ് അനുവദിക്കും
09-05-23 തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാൽ മതിയെന്നാണ് ഭരണത്തിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കോൺഗ്രസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്
-
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു
09-05-23 കോഴിക്കോട് : കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി 8 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസ് രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് അപകടം. ജീൻസ് പാന്റിന്റെ കീശയിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല. രണ്ടു…
-
സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വക്കം കായലുകളിലെ ബോട്ട് സവാരി
വക്കം പണയിൽക്കടവിൽ മതിയായ സുരക്ഷയില്ലാതെയാണ് വക്കത്ത് ബോട്ട് സവാരി നടക്കുന്നതായി പരാതി ഉയരുന്നു.ചെറുവള്ളങ്ങളിലെ യാത്രകൾക്കും കയാക്കിങ് അടക്കമുള്ള യാത്രകൾക്കും സുരക്ഷാസംവിധാനങ്ങൾ ഇല്ല. ചെറുവള്ളങ്ങളിൽ ധാരാളം ആളുകളെ കയറ്റിയാണ് യാത്ര.ചെറുവള്ളത്തിൽ പ്രതിയെ തിരഞ്ഞുപോയ പോലീസ്‌കാരൻ വള്ളം മറിഞ്ഞ് ഇവിടെമരണപ്പെട്ടിരുന്നു. എന്നിട്ടും ഇത്തരം വള്ളങ്ങളിലെ യാത്രകൾപരിശോധിക്കുന്നില്ല.വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയിലേയ്ക്കായി വക്കം മീഡിയ
-
സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത. സംസ്ഥാനത്ത് ഈ വർഷം ഇതുവരെയുണ്ടായതിൽ റെക്കോർഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ ചിലയിടത്ത് 40° സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
-
വിഷു പ്രമാണിച്ച് കൊച്ചുവേളി-ബെംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്
തിരുവനന്തപുരം: വിഷു കഴിഞ്ഞു മടങ്ങാൻ ബെംഗളൂരുവിലേയ്ക്കു പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. കൊച്ചുവേളി–എസ്എംവിടി ബെംഗളൂരു സ്പെഷൽ (06083) കൊച്ചുവേളിയിൽ നിന്നു ഞായറാഴ്ച വൈകിട്ട് 5ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10ന് ബെംഗളൂരുവിൽ എത്തും. സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ധർമ്മപുരി, ഹൊസൂർ. മടക്ക ട്രെയിൻ (06084) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് ചൊവ്വ രാവിലെ 6.50ന് കൊച്ചുവേളിയിൽ…
-
ചടങ്ങുകള്‍ ഒഴിവാക്കി, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം
തിരുവനന്തപുരം: ലളിതമായ ചടങ്ങിൽ വാമനപുരം എംഎൽഎ ഡി കെ മുരളിയുടെ മകന്റെ വിവാഹം. ബാലമുരളിയാണ് വിവാഹിതനായത്. പ്രകാശിന്റെയും അനിതയുടെയും മകള്‍ അനുപമയാണ് വധു. ബുധനാഴ്ച സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചെറിയ സദസ്സിന്റെ സാന്നിധ്യത്തില്‍ സബ് രജിസ്ട്രാറുടെ മുമ്പാകെയായിരുന്നു വിവാഹം. വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകള്‍ നൽകിയിട്ടുണ്ട്. കൂടാതെ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനും സഹായധനം നൽകി.
-
പൂര്‍ണ ഗര്‍ഭിണിയായിട്ടും തീവ്രദു:ഖത്തിനിടയിലും ഭര്‍ത്താവിന്റെ അവയവയങ്ങള്‍ ദാനം ചെയ്ത് 4 പേരെ രക്ഷിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിയ്ക്കും (48), മയ്യനാട് സ്വദേശിയ്ക്കുമാണ് (54) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങളാണ് ദാനം നല്‍കിയത്. രാത്രിയില്‍ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി 2 ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പൂര്‍ണ ഗര്‍ഭിണിയായിട്ടും തീവ്രദു:ഖത്തിനിടയിലും അവയവദാനത്തിനായി…
-
അടിസ്ഥാന സൗകര്യ വികസനമില്ലാതെ കായിക്കര ആശാൻ മെമ്മോറിയൽ ഗവണ്മെന് എൽപി സ്കൂൾ
അടിസ്ഥാന സൗകര്യ വികസനമില്ലാതെ മഹാകവി കുമാരനാശാൻ പഠിച്ചതും പഠിപ്പിച്ചതുമായ കായിക്കര ആശാൻ മെമ്മോറിയൽ ഗവണ്മെന് എൽപി സ്കൂൾ വിസ്മ്രിതിയിലേക്ക്.മഹാകവിയുടെ ജന്മ ഗൃഹം സ്ഥിതിചെയ്തിരുന്ന അഞ്ചുതെങ്ങ് കായിക്കരയിലെ 139 വർഷം പഴക്കമുള്ള ആശാൻ മെമ്മറിയൽ ഗവണ്മെന്റ് എൽപി സ്‌കൂളാണ് വികസന മുരടിപ്പിനെ തുടർന്ന് വിസ്മ്രിതിയിലേക്ക് നീങ്ങുന്നത്.മഹാകവി കുമാരനാശാന്റെ പിതാവ് നാരായണ പേരുങ്ങാടിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിന് സമീപത്തായ് 1884 ൽ ആരംഭിച്ച ചക്കൻ വിളാകം (കോയിൽതോട്ടം സ്കൂൾ )സ്കൂളാണ് പിൽക്കാലത്ത് അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ ഗവണ്മെന്റ് എൽപി…
-
പൈങ്കുനി ഉത്സവത്തിന്റെ സമാപനംകുറിച്ച് ശ്രീപദ്മനാഭസ്വാമിക്കു ഭക്തിനിർഭരമായ ആറാട്ട്.
06-04-2023 തിരുവനന്തപുരം: പൈങ്കുനി ഉത്സവത്തിന്റെ സമാപനംകുറിച്ച് ശ്രീപദ്മനാഭസ്വാമിക്കു ഭക്തിനിർഭരമായ ആറാട്ട്. ശംഖുംമുഖം കടലിൽ ബുധനാഴ്ച വൈകീട്ട് നടന്ന ആറാട്ടോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയിറങ്ങി. വ്യാഴാഴ്ച രാവിലെ 9.30-ന് ആറാട്ടുകലശം നടക്കും. വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിന് അകത്തുകൂടിയാണ് ഘോഷയാത്ര ശംഖുംമുഖത്ത് എത്തിയത്. ശംഖുംമുഖത്തെ ആറാട്ട് മണ്ഡപത്തിൽ വിഗ്രഹങ്ങളെ ഇറക്കിവെച്ചു.തുടർന്ന് തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങൾ മാറ്റി. ക്ഷേത്രംതന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെയും പെരിയനമ്പി മാക്കരംകോട് വിഷ്ണു വിഷ്ണുപ്രകാശിന്റെയും നേതൃത്വത്തിൽ പൂജകൾക്കുശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തിൽ…
-
ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.03 കോടി രൂപയുടെ 1.763 കിലോഗ്രാം സ്വർണവുമായി രണ്ടു പേരെ പിടികൂടി.
06-04-2023 തിരുവനന്തപുരം : ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.03 കോടി രൂപയുടെ 1.763 കിലോഗ്രാം സ്വർണവുമായി രണ്ടു പേരെ പിടികൂടി.രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നിലമേൽ ഞാറയിൽകോണം കരിമ്പുവിളയിൽ മുകളിൽ കുന്നുംപുറം വീട്ടിൽ നാദിർഷാ (32), ആര്യനാട് ഇരിഞ്ചൽ അനീഷാ മൻസിലിൽ മുഹമ്മദ് ആഷിക് (25) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തു
-
ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു
06-04-2023 ബാലരാമപുരം: ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു. അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. സബിത, രാജേഷ് ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ചയാണ് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിൽ ബലൂൺ പുറത്തെടുത്തിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്നയുടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്
-
ട്രെയിൻ മാർഗം വിൽപ്പനയ്ക്കായി എത്തിച്ച എട്ട് കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ വർക്കലയിൽ പിടിയിൽ
06-04-2023 വർക്കല: ട്രെയിൻ മാർഗം വിൽപ്പനയ്ക്കായി എത്തിച്ച എട്ട് കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി വിഘ്‌നേഷ്, അണ്ടൂർക്കോണം സ്വദേശി നിഹാസ് എന്നിവരാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. ട്രെയിൻ മാർഗ്ഗം വർക്കലയിൽ എത്തിച്ച കഞ്ചാവ് ആണ് ഡാൻസഫ് ടീം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവർ ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവുമായി ട്രെയിൻ മാർഗം ചെന്നൈയിൽ എത്തുകയും അവിടെ നിന്നും ചെന്നൈ മെയിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഡാൻസഫ് എസ് ഐ മാരായ ഫിറോസ്…
-
റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന; ഗ്യാസ്‌കുറ്റിയുമായി യാത്രക്കാരൻ പിടിയിൽ