
12-05-2023
കടയ്ക്കാവൂർ: വക്കം പഞ്ചായത്തിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം ദിവസങ്ങളോളം കൂട്ടിയിട്ടിരിക്കുന്നത്. നിലവിൽ പ്ലാസ്റ്റിക് തരം തിരിഞ്ഞ് എം.സി.എഫിൽ സൂക്ഷിക്കാൻ വരുന്ന കാലതാമസം മൂലമാണ് മാലിന്യം കൂടി വരുന്നത് എന്ന ആക്ഷേപവും ഉയരുന്നു. കൂടി കിടക്കുന്ന മാലിന്യത്തിൽ സാമൂഹ്യ വിരുദ്ധർ ആരെങ്കിലും തീ കൊളുത്തുമോ എന്ന ആശങ്കയും സമീപവാസികൾക്കുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാവിധി സംരക്ഷിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറാൻ വേണ്ട നടപടി അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നതാണ് ജനങളുടെ ആവശ്യം.





Leave a comment