


October 7, 2022
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയ കേസില്‍ വിജയപുരം ചെമ്മരപ്പള്ളി സ്വദേശികളായ വിപിന്‍ ബൈജു(24) ബിനോയി മാത്യു (27), വരുണ്‍ പി.സണ്ണി (29)എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കൊല്ലപ്പെട്ട ബിന്ദുമോനും ഒന്നാം പ്രതി മുത്തുകുമാറിന്റെ ഭാര്യയും തമ്മില്‍ അതിരുവിട്ട സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. സംഭവദിവസം ബിന്ദുമോനെ വിളിച്ചുവരുത്തിയ പ്രതികള്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ബിന്ദുമോനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പോസ്‌റ്റുമോര്‍ട്ടം പരിശോധനയില്‍ ബിന്ദുമോന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുളളതായും കഴുത്ത് ഞെരിച്ച് പ്രതികള്‍ മരണം ഉറപ്പാക്കിയതായും തെളിഞ്ഞിട്ടുണ്ട്.
ചങ്ങനാശ്ശേരി എ.സി റോഡില്‍ പൂവം കടത്ത് ഭാഗത്ത് മുത്തുകുമാര്‍ എന്നയാള്‍ വാടകയ്‌ക്കെടുത്തു താമസിച്ചു വരുന്ന വീടിനുളളില്‍ വെച്ചാണ് ബിന്ദുമോന്‍ കൊലചെയ്യപ്പെട്ടത്. ബിന്ദുമോനെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയ ഭാഗം പൊളിച്ച് പോലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment