


07-10-2022
വട്ടിയൂർക്കാവ് : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് നിരോധിത ലഹരിവസ്തുക്കൾ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കുലശേഖരം കൊടുങ്ങാനൂർ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ജോൺ (42), സ്റ്റീഫൻ (40) എന്നിവരെ അറസ്റ്റു ചെയ്തു. ഇരുവരും ചേർന്ന് വൻതോതിൽ ശംഭു, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ വീട്ടിൽ ശേഖരിച്ച് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. വട്ടിയൂർക്കാവ് എസ്.ഐ. ജയപ്രകാശ്, എ.എസ്.ഐ.മാരായ വിജയൻ, ഷാജി, സിവിൽ പോലീസ് ഓഫീസർ സൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment