


07-10-2022
തിരുവനന്തപുരം : തമ്പാനൂരെത്തിയാൽ ബസിൽ കയറാൻ തലങ്ങും വിലങ്ങും പായണം. സ്റ്റാൻഡിൽനിന്ന് ബസ് കിട്ടുമെന്ന പൊതുധാരണ ഇവിടെ പടിക്കുപുറത്താണ്. നടപ്പാതയും റോഡും കൈയേറിയാണ് ബസുകളിൽ ആളെ കയറ്റുന്നത്.
ദീർഘദൂര ബസുകളും ജില്ലയുടെ ചില ഭാഗത്തേക്കുള്ള വളരെ കുറച്ചുമാത്രം സർവീസുകളുമാണ് ബസ് ടെർമിനൽ കോംപ്ലക്‌സിൽനിന്നുള്ളത്. നെയ്യാറ്റിൻകര, കളിയിക്കാവിള റൂട്ടിലേക്കുള്ള ബസുകൾ പുറപ്പെടുന്നത് ടെർമിനലിനു പുറത്തുനിന്നാണ്. രണ്ടു വരിയായി തയ്യാറാക്കിയ ബസ് ബേയിൽ നിന്നാണ് ആളെ കയറ്റി പുറത്തേക്കിറങ്ങുന്നത്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകൾ പ്രധാന റോഡരികിൽനിന്നും നടപ്പാത കൈയേറിയാണ് നിൽക്കുന്നത്.
മെഡിക്കൽ കോളേജ്, ആറ്റിങ്ങൽ റൂട്ടിലേക്കുള്ളവ നിർത്തുന്നത് ആർ.എം.എസിനു സമീപത്തും. തിരക്കേറിയ സമയം രണ്ട്, മൂന്ന് വരികളായി റോഡ് കൈയേറിയാണ് ബസ് നിർത്തുന്നത്. ഇതിനിടയിൽ അകപ്പെടുന്ന ഓട്ടോറിക്ഷകളും യാത്രക്കാരും അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത് കഷ്ടിച്ചാണ്. പ്രായമായവരും കുട്ടികളും രോഗികളും തിരക്കിൽപ്പെട്ട് കഷ്ടപ്പെടുന്നത് പതിവു കാഴ്ചയാണ്. കാറും ഇരുചക്രവാഹനങ്ങളും ഉൾപ്പെയുള്ളവ കൂടിയാകുമ്പോൾ ആകെ തിരക്കാകും. നടപ്പാതയിലാണ് കാത്തിരിപ്പുകേന്ദ്രവും ഓപ്പറേറ്റിങ് ഓഫീസും.
പോലീസുകാർക്ക് പലപ്പോഴും സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയാറില്ല. രാവിലെയും വൈകീട്ടും ട്രെയിനുകൾ വരുന്ന സമയം ഈ ഭാഗത്ത് അഭൂതപൂർവമായ തിരക്കാണ്. സ്റ്റേഷനിൽനിന്ന് പുറത്തേക്കിറങ്ങാൻ രണ്ട് ചെറിയ വഴികൾ ഇവിടെയുണ്ട്. ഈ യാത്രക്കാർ കൂടിയെത്തുന്നതോടെ രാവിലെയും വൈകീട്ടും ജനത്തിരക്ക് വളരെ കൂടുതലാണ്.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment