കെഎസ്ആർടിസി ബസിനുള്ളിൽ മാല മോഷണം നടത്താൻ ശ്രമിച്ച ആന്ധ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

October 7, 2022

ആറ്റിങ്ങൽ: കെഎസ്ആർടിസി ബസിനുള്ളിൽ മാല മോഷണം നടത്താൻ ശ്രമിച്ച ആന്ധ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം നിന്നും കൊല്ലം ഭാഗത്തേക്കു പോയ സൂപ്പർ ഫാസ്റ്റിലാണ് സംഭവം നടന്നത്. വെമ്പായം സ്വദേശിയായ സ്ത്രീയുടെ ബാഗിൽ നിന്നും 4 പവന്റെ സ്വർണ മാല കോയമ്പത്തൂർ സ്വദേശിയായ സ്ത്രീ മോഷ്ടിക്കുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു. തുടർന്ന് സംശയം തോന്നി ബാഗിൽ നോക്കിയപ്പോൾ മാല മോഷണം പോയതായി മനസിലാക്കുകയും സംശയം തോന്നിയ യുവതിയെ ബസ്സിലെ മറ്റ് യാത്രക്കാർ പരിശോധിക്കുകയും ആ സമയം ഇവർ ബസ്സിനുള്ളിൽ മാല വലിച്ചെറിയുകയുമായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. ആറ്റിങ്ങൽ പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started