ആറ്റിങ്ങൽ ഡയറ്റിൽ ലഹരിവിമുക്ത കേരളം പദ്ധതിക്കു തുടക്കമായി

07-10-2022

ആറ്റിങ്ങൽ : ഡയറ്റ് സ്കൂളിൽ ലഹരിവിമുക്ത കേരളം പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 

വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി സന്ദേശം നൽകി. സ്കൂൾതല പ്രവർത്തനങ്ങൾ നഗരസഭാ ഉപാധ്യക്ഷൻ ജി.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ സുധീർ അധ്യക്ഷനായി. 

എസ്.എൽ.ഷൈജു പദ്ധതിവിശദീകരണം നടത്തി. പ്രിൻസിപ്പൽ ഡോ. ടി.ആർ.ഷീജാകുമാരി, ജാഗ്രതാസമിതിയംഗം അജിത്പ്രസാദ്, ബിനുവേലായുധൻ, പ്രഥമാധ്യാപികയുടെ ചുമതലയുള്ള എസ്.അമ്പിളി എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കളും ജാഗ്രതാസമിതി അംഗങ്ങളും പങ്കെടുത്തു.

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started