ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലെ അതീവ ദാരിദ്ര്യം മൂലം ചികിത്സയ്ക്ക് നിവർത്തിയില്ലാത്ത കുടുബങ്ങൾക്ക് കൈത്താങ്ങ്

October 6, 2022

ചെറുന്നിയൂർ: ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലെ അതീവ ദാരിദ്ര്യം മൂലം ചികിത്സയ്ക്ക് നിവർത്തിയില്ലാത്ത കുടുബങ്ങൾക്ക് കൈത്താങ്ങ് ആവുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ചെറുന്നിയൂർ കെയർ ഫോർ ലൈഫിന്റെ പ്രവർത്തനോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തന ങ്ങളിൽ താല്പരരായ വ്യക്തികളുടെ ഒരു കൂട്ടായ്മ ആയ ചെറുന്നിയൂർ കെയർ ഫോർ ലൈഫ് സമൂഹത്തിന് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അടൂർ പ്രകാശ് എം പി പറഞ്ഞു.

2018 ൽ രൂപം കൊണ്ട ആശയം പഞ്ചായത്ത് പരിധിയിലെ ജനങ്ങളിലേക്ക് എത്തിക്കുവാനായി പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷ നുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ഡോക്ടർമാർ എന്നിവരെ കൂടി ഉൾക്കൊള്ളിച്ചാണ് സംഘടന രൂപവൽക്കരിച്ചിട്ടുള്ളത്.

വിവാഹം, ജന്മദിനം, സ്മൃതിദിനം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ എന്നീ അവസരങ്ങളിലെ ചെലവുകൾ ചുരുക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു പങ്ക് നൽകാൻ ജനങ്ങൾ മനസ്സ് കാട്ടിയാൽ അതിലൂടെ സ്വരൂപിക്കാൻ കഴിയുന്ന തുക അർഹരായ നിർദ്ധന രോഗികൾക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കാൻ കഴിയുമെന്നും അതിനായി സംഘടനയ്ക്ക് ഒപ്പം നിന്ന് പ്രവർത്തിക്കണമെന്നും
അഡ്വ വി ജോയ് എം എൽ എ പറഞ്ഞു. പഞ്ചായത്തിലെ നിർധനരായ മൂന്ന് രോഗികൾക്ക് ചികിത്സ ധനസഹായ തുക വിതരണം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സംരംഭത്തിന്റെ പ്രവർത്തന മൂലധനം സുമനസ്സുകളായ വ്യക്തികൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ, കുടുംബങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും സംഭാവനയായി ചടങ്ങിൽ സമാഹരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ , ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശശികല , അഡ്വ: എസ് സുരേഷ്ബാബു , എൻ നവപ്രകാശ് , ബ്ലോക്ക് പഞ്ചായത്ത് അംഗം രജനിഅനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started