തെങ്ങ്കയറ്റക്കാർക്ക് 99 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി നാളികേര വികസന ബോര്‍ഡ്

October 5, 2022

തെങ്ങ്കയറ്റക്കാർക്ക് 99 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി നാളികേര വികസന ബോര്‍ഡ്.
നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് 99 രൂപ പ്രീമിയം നല്‍കി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകുന്നത്. അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബര്‍ 25ന് അവസാനിക്കും.

തെങ്ങു കയറ്റ തൊഴിലാളികള്‍, നാളികേര വികസന ബോര്‍ഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യന്‍ പരിശീലനമോ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍, നാളികേര വിളവെടുപ്പുകാര്‍ എന്നിവര്‍ക്കാണ് പരിരക്ഷ ലഭിക്കുക.

കൃഷി ഓഫീസര്‍/പഞ്ചായത്ത് പ്രസിഡന്റ്/ നാളികേര ഉത്പാദക കമ്ബനി ഡയറക്ടര്‍മാര്‍ എന്നിവര്‍ ആരെങ്കില്ലും ഒപ്പ് വെച്ച്‌ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും നാളികേര വികസന ബോര്‍ഡിന്റെ പേരില്‍ എറണാകുളത്ത് മാറ്റാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷകള്‍, (ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേരഭവന്‍, എസ്.ആര്‍.വി റോഡ്, കൊച്ചി – 682011) എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാഫോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബോര്‍ഡിന്റെ http://www.coconutboard.gov.in എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് 0484 – 2377266

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started