

മൃഗങ്ങളുടെ അതിമനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തിരക്കേറിയ വാഹനത്തിൽ നായ ഉറങ്ങുന്നതാണ് വീഡിയോ. സ്‌റ്റെഫാനോ എസ് മാഗിയാണ് വീഡിയോ പങ്കുവെച്ചത്.
യാത്രക്കാർ തിക്കി തിരക്കി നിൽക്കുന്ന ഒരു ബസിലെ വീഡിയോയാണ് വൈറലായിരിക്കുന്നത്. നിരവധി പേർ വാഹനത്തിൽ നിൽക്കുന്നതും ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഒഴിഞ്ഞ രണ്ട് സീറ്റുകളിൽ നായ കിടന്ന് ഉറങ്ങുന്നതാണ് വീഡിയോ.
യാത്രക്കാർ സീറ്റ് കിട്ടാൻ കാത്തു നിന്നെങ്കിലും ഉറങ്ങിക്കിടന്ന നായയെ ആരും അവിടെ നിന്ന് നീക്കിയില്ല. വീഡിയോ ഇതിനോടകം 27,000-ത്തിലധികം പേരാണ് കണ്ടത്. നായയെ ശല്യപ്പെടുത്താതെ നിൽക്കുന്ന ആളുകളെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment