


05-10-2022
തിരുവനന്തപുരം: എന്നും സ്കൂൾ ബസ്സിൽ പോകുമ്പോൾ ടാറ്റാ കാണിക്കുന്ന പോലീസ് അങ്കിൾമാരോട് പിറന്നാൾ ആഘോഷിക്കാൻ അഞ്ചുവയസ്സുകാരൻ ‘അനികേത്തിന്’ ഒരാഗ്രഹം. വലതു കൈ അച്ഛൻറെ കൈയും പിടിച്ചു ഇടത് കൈ നിറയെ മധുരവുമായി ചെറുപുഞ്ചിരിയോടെ അനികേത്ത് സ്റ്റേഷനിലേക്ക്.എല്ലാ പോലീസുകാർക്കും മധുരത്തോടൊപ്പം കുഞ്ഞു വർത്തമാനവും സമ്മാനിച്ച് പിറന്നാൾ ആഘോഷിച്ചു ഒടുവിൽ പോലീസ് അങ്കിൾമാരുടെ കുഞ്ഞ് സമ്മാനവുമായി മടങ്ങി
“പോലീസിനെ വിളിക്കും”എന്നുപറഞ്ഞ് പേടിപ്പിച്ച് ആഹാരം കഴിപ്പിച്ചിരുന്ന ഒരു കാലത്ത് നിന്നും ജനങ്ങളും പോലീസും മാറി.
തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിലാണ് ഈ സന്തോഷനിമിഷങ്ങൾ അരങ്ങേറിയത്.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment