ദാരിദ്ര്യ രേഖക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍

27-09-2022

വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍. ഇതുമായി ബന്ധപ്പെട്ട് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.കെ. മുരളി എംഎല്‍എ അധ്യക്ഷത വഹിച്ചു.മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ നിന്നായി 11 പേര്‍ക്ക് വീതമായിരിക്കും ആദ്യഘട്ട സൗജന്യ കണക്ഷന്‍ ലഭ്യമാകുക.

എസ്.സി വിഭാഗക്കാര്‍ക്ക് പത്തും എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനവും സംവരണം ചെയ്യും
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് എസ്.എം. റാസി, ബി.ഡി.ഒ നാസര്‍ എന്‍.എ, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started