
SEPTEMBER 27, 2022


തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റായി തിരുമല തിരുപ്പതി ദേവസ്ഥാനമെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടാണ് ട്രസ്റ്റ് ഇക്കാര്യം പറയുന്നത്. 85,700 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്നു റിപ്പോർട്ടിൽ പറയുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ആകെ വിപണി മൂല്യം കണക്കാക്കിയാള്‍ മൂല്യം 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്.

14 ടണ്‍ സ്വര്‍ണ ശേഖരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പേരിലുണ്ട്. വിവിധയിടങ്ങളിലായി 960 കെട്ടിടങ്ങള്‍, തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍, തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമിയുമുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപവും ട്രസ്റ്റിന്റെ പേരിലുണ്ട്.
Leave a comment