Mindblown: a blog about philosophy.
-
തലസ്ഥാനത്ത് വന്‍ ഹിറ്റായി സിറ്റി സര്‍ക്കുലര്‍ സര്‍വീസ്
10-12-2023 തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്ന് കെഎസ്ആര്‍ടിസി.കൂടുതല്‍ ബസുകള്‍ വരുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.കെഎസ്ആര്‍ടിസി കുറിപ്പ്: അനന്തപുരിയുടെ പുതിയ യാത്രാ ശീലം – സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70000 ത്തിലേക്ക് കടക്കുകയാണ്.തിരുവനന്തപുരം നഗരത്തിലെ മുന്‍പ് പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്രധാന ഓഫീസുകള്‍,…
-
കടയ്ക്കാവൂർ വിളയിൽമൂലയിൽ ഇരു സംഘങ്ങൾ ഏറ്റുമുട്ടി : അഞ്ചുപേർക്ക് കുത്തേറ്റു.
09-12-2023 കടയ്ക്കാവൂർ: കടയ്ക്കാവൂർ വിളയിൽമൂലയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് കുത്തേറ്റു. ഇന്ന് രാത്രിയോടെയിരുന്നു സംഭവം. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം.പരിക്കുപറ്റിയവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതികൾക്കായി കടയ്ക്കാവൂർ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
-
ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാർഥിനി മരിച്ചു
09-12-2023 തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാർഥിനി മരിച്ചു. എറണാകുളം ഇരവിമംഗലം ഉദയംപേരുർ മണിയറ ഗാർഡൻ കരുവേലി ഹൗസിൽ ബെന്നിയുടെ മകൾ അതിഥി ബെന്നി (22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എറണാകുളം സ്വദേശിനിയും മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയുമാണ് അതിഥി. കഴിഞ്ഞ ശനിയാഴ്ചയാണ് അതിഥി കെട്ടിടത്തിൽ നിന്ന് താഴെ വീണത്. മറ്റ് വിദ്യാർഥികളും അധികൃതരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ…
-
ശബരിമലയിൽ പത്തുവയസുകാരി കുഴഞ്ഞു വീണ് മരിച്ചു
09-12-2023 പമ്പ: ശബരിമല അപ്പാച്ചിമേട്ടിൽ പന്ത്രണ്ട് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം ജില്ല പാപ്പനായിക്കം പട്ടി ഏഴുകുഴി പോസ്റ്റ് കുമാറിന്റെ മകൾ പത്മശ്രീ ആണ് മരിച്ചത്. ശ്വാസതടസം നേരിട്ടപ്പോൾ സന്നദ്ധ പ്രവർത്തകർ സന്നിധാനം ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടിയടക്കമുള്ള സംഘം മല കയറിയെത്തിയത്. അപ്പാച്ചിമേട്ടിൽ വെച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ…
-
മുതലപ്പൊഴി ഹാർബറിന് കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച അഭ്യർഥന അപര്യാപ്തമെന്ന് കേന്ദ്രം
09-12-2023 ആറ്റിങ്ങൽ : മുതലപ്പൊഴി ഹാർബറിന് കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച അഭ്യർഥന അപര്യാപ്തമെന്ന് കേന്ദ്രം. അടൂർ പ്രകാശ് എം.പി.യുടെ ചോദ്യത്തിന് ഫിഷറീസ് മന്ത്രി പുരുഷോത്തം റുപാല ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹാർബർ നവീകരണത്തിനായി കേരളം 50 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചത്. ഹാർബറിലെ അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു. സുരക്ഷിതത്വ നടപടിയെക്കാളുപരി ഹാർബറിനോട് ബന്ധപ്പെട്ട റോഡ്, പാർക്കിങ് സ്ഥലം, കെട്ടിടങ്ങൾ, കോൾഡ് സ്‌റ്റോറേജ് എന്നിവയുടെ നിർമാണത്തിനും ഹാർബറിന്റെ സൗന്ദര്യവത്കരണത്തിനുമാണ് കേരളം ഊന്നൽ നൽകിയത്. …
-
ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർക്ക് ദാരുണാന്ത്യം
08-12-2023 കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർക്ക് ദാരുണാന്ത്യം. കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ സീനിയർ കൺസൾട്ടന്റ് കോവൂർ പാലാഴി എംഎൽഎ റോഡ് മാക്കണഞ്ചേരി താഴത്ത് സുകൃതത്തിൽ ഡോ. എം സുജാത (55) യാണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂരിലേക്കു പോകാനായി ഇവർ കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം. പ്ലാറ്റ്‍ഫോമിൽനിന്നു നീങ്ങിത്തുടങ്ങിയ എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ കയറാനായിരുന്നു ശ്രമം. ട്രെയിൻ മുന്നോട്ടെടുത്തതിനാൽ ആർപിഎഫ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു…
-
വയോധികരെ കബളിപ്പിക്കുന്ന ‘ബാംബു ബോയ്‌സ്’ പിടിയിലായി
08-12-2023 പത്തനംതിട്ട: വയോധികരെ കബളിപ്പിക്കുന്ന ‘ബാംബു ബോയ്‌സ്’ പിടിയിലായി. കൊല്ലത്തുനിന്നു ആറന്മുളയിലെ വീട്ടിലെത്തി 10,000 രൂപയുടെ ബാംബു കർട്ടൻ ഇട്ടശേഷം ഭീഷണിപ്പെടുത്തി പണവും ചെക്കുമായി ഒരു ലക്ഷത്തോളം രൂപ വാങ്ങിയ യുവാക്കളാണ് ആണ് പോലീസിന്റെ പിടിയിൽ അകപ്പെട്ടത്. അടുത്തിടെ തിരുവല്ലയിലും സമാന സംഭവം നടന്നിരുന്നു. വയോധികർ തനിച്ച് താമസിക്കുന്ന വീട്ടിലെത്തി ബാംബു കർട്ടൻ ഇട്ടശേഷം അവരെ കബളിപ്പിച്ച് അമിതമായി പണം വാങ്ങിയ കേസിലാണ് അറസ്റ്റ് കൊല്ലം തഴവ വെട്ടുവിളശ്ശേരിയിൽ ഹാഷിം (46), ശൂരനാട് നോർത്ത് അൻസു മൻസിൽ…
-
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ (73) സംസ്കാരം ഞായറാഴ്ച രാവിലെ നടക്കും.
08-12-2023 കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ (73) സംസ്കാരം ഞായറാഴ്ച രാവിലെ നടക്കും. ശനിയാഴ്ച രാവിലെ ഭൗതികദേഹം കൊച്ചിയിൽനിന്ന് ഹെലികോപ്ടർ മാർഗം തിരുവനന്തപുരത്ത് എത്തിക്കുമെന്ന് സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പ്രകാശ് ബാബു അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതികദേഹം തിരുവനന്തപുരത്തെ കാനത്തിൻ്റെ വസതിയിലേക്കും തുടർന്ന് പാർട്ടി ഓഫീസിലേക്കും എത്തിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്ത് പൊതുദർശനം നടക്കും. തുടർന്ന്, ഭൗതികദേഹം റോഡ് മാർഗം ജന്മനാടായ കോട്ടയം…
-
ഷഹ്നയുടെ മരണം; ഡോ.റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു
07-12-2023 തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തും പിജി വിദ്യാർത്ഥിയുമായ ഡോ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ…
-
നാലുനാൾ നീളുന്ന ജില്ലാ സ്കൂൾ കലാമേളയ്ക്ക് ഇന്ന് ആറ്റിങ്ങലിൽ അരങ്ങുണരും
05-12-2023 ആറ്റിങ്ങൽ: നാലുനാൾ നീളുന്ന ജില്ലാ സ്കൂൾ കലാമേളയ്ക്ക് ഇന്ന് ആറ്റിങ്ങലിൽ അരങ്ങുണരും. 307 ഇനങ്ങളിൽ 12 ഉപജില്ലകളിൽ നിന്നായി 6471 പേരും അപ്പീൽവഴി 238 പേരും അടക്കം 6709 കുട്ടികൾ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ആറുവർഷത്തിന് ശേഷമാണ് ജില്ലാ കലോത്സവത്തിന് ആറ്റിങ്ങൽ വേദിയാകുന്നത്.ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഡയറ്റ്, ടൗൺ യു.പി.എസ്, ഡി.ഇ.ഒ ഓഫീസ്, ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി 14 വേദികളാണുള്ളത്. പ്രധാന…
-
കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
04-12-2023 തിരുവനന്തപുരം: കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ; വഴിയിൽ അപ്രത്യക്ഷമാവുന്ന കുഞ്ഞുങ്ങൾ ******************* ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും അത്യാവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന്…
-
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു
04-12-2023 തിരുവനന്തപുരം: സൗത്ത് തുമ്പയിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. ഉച്ചയോടെ വലയിൽ കുരുങ്ങിയാണ് ചത്ത് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ കമ്പി വലയിൽ കുരുങ്ങിയ തിമിംഗല സ്രാവിനെ കടലിലേക്ക് തള്ളിവിടാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വനം വകുപ്പിനെ തൊഴിലാളികൾ വിവരമറിയിച്ചിരുന്നു. പാലോട് നിന്നു വനപാലക സംഘവും വിഴിഞ്ഞം കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം കുഴിച്ചുമൂടുമെന്നു അധികൃതർ വ്യക്തമാക്കി.
-
കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.
04-12-2023 തിരുവനന്തപുരം: കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ; വഴിയിൽ അപ്രത്യക്ഷമാവുന്ന കുഞ്ഞുങ്ങൾ ******************* ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും അത്യാവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന്…
-
ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ അരങ്ങേറുന്ന അനന്തപുരി പുഷ്പോത്സവത്തിന് തിരക്കേറുന്നു
04-12-2023 തിരുവനന്തപുരം: ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ അരങ്ങേറുന്ന അനന്തപുരി പുഷ്പോത്സവത്തിന് തിരക്കേറുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തിയിട്ടുണ്ട്. മുപ്പതിനായിരം സ്ക്വയർ ഫീറ്റിലായി ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും ചെടികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും ആദ്യമായി നഗരത്തിനു കാണാൻ മേള അവസരം ഒരുക്കുന്നു. വൈവിധ്യമാർന്ന പുഷ്പ നിരക്ക്ക്ക് പുറമേ കട്ട് ഫ്ളവേഴ്സ് ഷോ, ലാൻഡ് സ്കേപ്പിംഗ് ഷോ, എന്നിവയുമുണ്ട്. അരുമപ്പക്ഷികളുടേയും വളർത്തുമൃഗങ്ങളുടെയും അമൂല്യ നിരയുമായി എക്സോട്ടിക് പെറ്റ് ഷോയും…
-
ഭീമാകാരമായ ചാന്ദ്രമാതൃക തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു
04-12-2023 തിരുവനന്തപുരം: ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം എന്ന ഇന്‍സ്റ്റലേഷന്‍ കലാകാരന്‍ സൃഷ്ടിച്ച ഭീമാകാരമായ ചാന്ദ്രമാതൃക തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്. ഡിസംബര്‍ 5-ന് രാത്രി കനകക്കുന്നിലാണ് സൗജന്യ പ്രദര്‍ശനം. രാത്രി ഏഴ് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 4-വരെ കനകക്കുന്നിലെത്തുന്നവര്‍ക്ക് ചന്ദ്രനെ തൊട്ടടുത്ത് കാണാം. തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിന്റെ ഭാഗമായ ‘മ്യൂസിയം ഒഫ് ദി മൂണ്‍’ എന്ന പരിപാടിയിലാണ് ചന്ദ്രന്റെ മാതൃക പ്രദര്‍ശിപ്പിക്കുക. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം എന്നതും പ്രത്യേകതയാണ്. നാസയുടെ ലൂണാര്‍ റെക്ക നൈസന്‍സ്…
-
ആട്ടവും പാട്ടുമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷമാക്കി
04-12-2023 തിരുവനന്തപുരം:ആട്ടവും പാട്ടുമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷമാക്കി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ഉണർവ്വ് 2023’. വഴുതയ്ക്കാട് സർക്കാർ വനിതാ കോളേജ് വേദിയായ ഉണവ് 2023 വി.ജോയി എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. ഭിന്നശേഷി വിദ്യാർഥികൾക്ക് ശോഭിക്കാനാകുന്ന മേഖല കണ്ടെത്തി അവർക്ക് കൃത്യമായ പരിശീലനവും പ്രോത്സാഹനവും നൽകുകയെന്നതാണ് നമ്മുടെ കടമയെന്ന് എം.എൽ.എ പറഞ്ഞു. സാമൂഹ്യപുരോഗതിയ്ക്കായി ഭിന്നശേഷിക്കാരുടെ പങ്കാളിത്തവും നേതൃത്വവും ഉയർത്തുകയെന്ന് ലക്ഷ്യത്തോടെയാണ് ഉണർവ്വ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ജെറോമിക് ജോർജ് പതാക…
-
ആട്ടവും പാട്ടുമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനം
04-12-2023 തിരുവനന്തപുരം:ആട്ടവും പാട്ടുമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷമാക്കി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ഉണർവ്വ് 2023’. വഴുതയ്ക്കാട് സർക്കാർ വനിതാ കോളേജ് വേദിയായ ഉണവ് 2023 വി.ജോയി എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. ഭിന്നശേഷി വിദ്യാർഥികൾക്ക് ശോഭിക്കാനാകുന്ന മേഖല കണ്ടെത്തി അവർക്ക് കൃത്യമായ പരിശീലനവും പ്രോത്സാഹനവും നൽകുകയെന്നതാണ് നമ്മുടെ കടമയെന്ന് എം.എൽ.എ പറഞ്ഞു. സാമൂഹ്യപുരോഗതിയ്ക്കായി ഭിന്നശേഷിക്കാരുടെ പങ്കാളിത്തവും നേതൃത്വവും ഉയർത്തുകയെന്ന് ലക്ഷ്യത്തോടെയാണ് ഉണർവ്വ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ജെറോമിക് ജോർജ് പതാക…
-
തിരുവനന്തപുരം നഗരപരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ഡിസംബർ പതിനഞ്ചിന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജ്
03-12-2023 തിരുവനന്തപുരം: പ്രശസ്ത ഇസ്ലാംമത ആരാധനാലയമായ തിരുവനന്തപുരം ബീമാപ്പള്ളിയിലെ ഉറൂസിനോടനുബന്ധിച്ച് പ്രദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ പതിനഞ്ചിനാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരപരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ഡിസംബർ പതിനഞ്ചിന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. പ്രാദേശിക അവധി പ്രഖ്യാപിച്ചെങ്കിലും അന്നേദിവസം നടത്താനിരുന്ന പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഡിസംബർ പതിനഞ്ച് മുതൽ 25വരെയാണ് ബീമാപ്പള്ളി ദർഗാ ഷെരീഫ് വാർഷിക ഉറൂസ് മഹോത്സവം നടക്കുക. ഉറൂസ് മഹോത്സവത്തിൻ്റെ…
-
മണ്ഡല മകരവിളക്ക് സീസൺ ആയതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് ശക്തമാകുന്നു
03-12-2023 പത്തനംതിട്ട: മണ്ഡല മകരവിളക്ക് സീസൺ ആയതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് ശക്തമാകുന്നു. ഇതോടെ നിയന്ത്രണങ്ങളും പാളുന്നതായി റിപ്പോർട്ട്. നിലവിൽ ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം ഒരുലക്ഷത്തോളം എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മല കയറുന്നവരും ഇറങ്ങുന്നവരും ഒരേ വഴിയിൽ എത്തിയതോടെ കഴിഞ്ഞ ദിവസം നിയന്ത്രണം പാളിയിരുന്നു. ഇതോടെ ഒമ്പത് മണിക്കൂറോളം സമയമാണ് ഭക്തർക്ക് ക്യൂവിൽ കാത്തു നിക്കേണ്ടതായി വന്നത്. എന്നിട്ടും ഉത്തരവാദപ്പെട്ടവരുടെ ഇടപെടിൽ ഉണ്ടായില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തീർഥാടകർക്ക് വിശ്രമിക്കാനും ക്യൂ നിൽക്കാനും…
-
സ്വന്തം കാലിൽ നിൽക്കണം, കുടുംബത്തിന് താങ്ങാകണം.
03-12-2023 ഇന്ന് ലോക ഭിന്നശേഷിദിനം തിരുവനന്തപുരം : സ്വന്തം കാലിൽ നിൽക്കണം, കുടുംബത്തിന് താങ്ങാകണം എന്നൊക്കെയുള്ള ആഗ്രഹത്തിലാണ് ചൂഴാറ്റുകോട്ട സ്വദേശിനി ബിന്ദു ജില്ലാ വികലാംഗക്ഷേമ പ്രിന്റിങ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെത്തിയത്. ഊന്നുവടിയുടെ സഹായത്തോടെ എത്തുന്ന വിമൽകുമാറും അമ്മയും കഴിയുന്നത് യൂണിറ്റിൽ നിന്നുള്ള വരുമാനത്തിലാണ്. നെടുമങ്ങാട്ടുനിന്ന് ലതികയെത്തുന്നത് മുച്ചക്രവാഹനത്തിലാണ്. ഇങ്ങനെയുള്ള ഭിന്നശേഷിക്കാരായ 11 പേരുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ പ്രവർത്തിക്കുന്ന ഈ പ്രിന്റിങ് യൂണിറ്റിന് പറയാനുള്ളത്. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്ക് താങ്ങായി മറ്റ് ഏഴുപേർകൂടിയുണ്ട് ജോലിക്ക്.…
Got any book recommendations?