Mindblown: a blog about philosophy.

  • പദ്മശ്രീ പുരസ്കാരം തിരിച്ചുനൽകാൻ തീരുമാനമെടുത്ത് ഗുസ്തി താരം ബജ്റംഗ് പൂനിയ

    22-12-2023 ഡൽഹി: പദ്മശ്രീ പുരസ്കാരം തിരിച്ചുനൽകാൻ തീരുമാനമെടുത്ത് ഗുസ്തി താരം ബജ്റംഗ് പൂനിയ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയാണ് താൻ ബഹുമതി ഉപേക്ഷിക്കുന്ന കാര്യം അറിയിച്ചത്. റെസ്‌ലിങ് ഫെഡറേഷന്റെ തലപ്പത്തേക്ക് ലൈംഗികാരോപണം നേരിട്ട് പുറത്തുപോയ ബിജെപി നേതാവ് ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. കഴിഞ്ഞദിവസം വിഖ്യാത ഗുസ്തിതാരം സാക്ഷി മാലിക് കായികരംഗം വിടുന്നതായി പ്രഖ്യാപിച്ച് വാർത്താ സമ്മേളനം വിളിച്ചിരുന്നു. സർക്കാർ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്തതിന്റെ…

  • ഗവർണർക്കെതിരേ വീണ്ടും എസ്.എഫ്.ഐ.യുടെ കരിങ്കൊടി പ്രതിഷേധം

    22-12-2023 തിരുവനന്തപുരം : ഗവർണർക്കെതിരേ വീണ്ടും എസ്.എഫ്.ഐ.യുടെ കരിങ്കൊടി പ്രതിഷേധം.  വ്യാഴാഴ്ച വൈകീട്ട് വിമാനത്താവളത്തിൽ നിന്നും രാജ്ഭവനിലേക്ക് വരുന്നതിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിന് നേരേ പ്രതിഷേധം ഉണ്ടായത്.  To advertise here, Contact Us വൈകീട്ട് ഏഴേ കാലോടെ ജനറൽ ആശുപത്രിക്ക് എതിർഭാഗത്ത് വച്ചാണ് എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധിച്ചത്.  നാല് എസ്.എഫ്.െഎ. പ്രവർത്തകരെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, ലിനു, അശ്വിൻ, സാബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  വ്യാഴാഴ്ച വൈകീട്ട് 7.15 ഓടെ ആയിരുന്നു സംഭവം.…

  • കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശക്തമായ പ്രതിഷേധത്തിനിടയിലും നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലിൽ നടന്ന പ്രഭാതയോഗത്തിൽ ബഹിഷ്കരണം മറികടന്ന് മൂന്ന് യു.ഡി.എഫ്. നേതാക്കൾ പങ്കെടുത്തു

    22-12-2023 തിരുവനന്തപുരം : കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശക്തമായ പ്രതിഷേധത്തിനിടയിലും നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലിൽ നടന്ന പ്രഭാതയോഗത്തിൽ ബഹിഷ്കരണം മറികടന്ന് മൂന്ന് യു.ഡി.എഫ്. നേതാക്കൾ പങ്കെടുത്തു. ഡി.സി.സി. അംഗവും നെടുമങ്ങാട് നഗരസഭ കൗൺസിലറുമായ എം.എസ്.ബിനു, കെ.പി.സി.സി. വിചാർ വിഭാഗ് മണ്ഡലം പ്രസിഡന്റും കെ.പി.സി.സി. ലീഗൽ സെൽ സംസ്ഥാന കമ്മിറ്റി അംഗവുമായ നിയാസ് എ.സലാം, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും പ്രവാസി സംഘടനാനേതാവുമായ ആർ.നൗഷാദ് എന്നിവരാണ് പങ്കെടുത്തത്. വൈകുന്നേരം നെടുമങ്ങാട് നിയോജകമണ്ഡലത്തിന്റെ നവകേരള സദസ്സിന്റെ യോഗത്തിലും ബിനു പങ്കെടുത്തു.…

  • ക്യാപ്‌സൂളുകളിൽ നിറച്ച കുഴമ്പുരൂപത്തിലുളള 48 ലക്ഷത്തിലധികം രൂപ വിലവരുന്ന വരുന്ന സ്വർണ്ണവുമായി എത്തിയ വിമാനയാത്രക്കാരനെ പിടികൂടി

    22-12-2023 തിരുവനന്തപുരം : ക്യാപ്‌സൂളുകളിൽ നിറച്ച കുഴമ്പുരൂപത്തിലുളള 48 ലക്ഷത്തിലധികം രൂപ വിലവരുന്ന വരുന്ന സ്വർണ്ണവുമായി എത്തിയ വിമാനയാത്രക്കാരനെ പിടികൂടി. തമിഴ്‌നാട് കടയനല്ലൂർ സ്വദേശി മുഹമ്മദ് ഇമ്രാനെ(24) ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണീറ്റ് പിടികൂടിയത്. To advertise here, Contact Us ഇയാളുടെ ശരീരത്തിനുളളിൽ ഒളിപ്പിച്ചിരുന്ന നാല് ക്യാപ്‌സൂളുകളിൽ നിന്നുമായി 48,14,600 രൂപ വിലയുളള 783 ഗ്രാം സ്വർണ്ണം കണ്ടെടുത്തു. വ്യാഴാഴ്ച പുലർച്ചെ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനാണ് മുഹമ്മദ് ഇമ്രാൻ.…

  • സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ഫെയറുകൾ

    21-12-2023 തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (21/12/2023) രാവിലെ 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിച്ചു. To advertise here, Contact Us 21-12-2023 മുതല്‍ 30-12-2023 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഉത്സവസീസണുകളിൽ പൊതുവിപണി വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ സപ്ലൈകോയി ലൂ ടെയുള്ള വിപണി ഇടപെടലിന്റെ ഭാഗമായാണ് ഇത്തരം മാർക്കറ്റുകൾ…

  • 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ആറു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും.

    21-12-2023 തിരുവനന്തപുരം: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ആറു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. വിളപ്പിൽശാല സ്വദേശിയായ 39കാരനാണ് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി അഞ്ച് മാസം അധിക തടവു കൂടി അനുഭവിക്കണം. To advertise here, Contact Us 2018 ഫെബ്രുവരി 20ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സമീപത്ത് ഉറങ്ങിയ പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട്ടി അമ്മയെ വിവരം…

  • ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു

    21-12-2023 ചിറയിൻകീഴ്: ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തി. പഞ്ചാരിമേളത്തിൻ്റെയും മുത്തുക്കുടയേന്തിയ 50 വനിതകളുടെയും സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയുംവേദിയിലേക്ക് സ്വീകരിച്ചത്. To advertise here, Contact Us മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ചിറയിൻകീഴ് അക്ഷരാഥത്തില്‍ ആവേശക്കടലായി മാറി. കുമാരനാശാൻ്റെ ജന്മസ്ഥലമായ തോന്നക്കലിൽ നടന്ന ചടങ്ങിൽ കുമാരനാശാൻ…

  • വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ചതായി പരാതി

    21-12-2023 വെഞ്ഞാറമൂട്: നവകേരള സദസിന് മുന്നോടിയായി കരുതൽ തടങ്കലിലാക്കിയ കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ചതായി പരാതി. To advertise here, Contact Us കോൺഗ്രസ് വെഞ്ഞാറംമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു അടക്കമുള്ളവരെ മർദ്ദിച്ചതായാണ് പരാതി. മൂന്നരയോടെയാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഇവരെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാഞ്ഞെത്തിയ സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചെന്നാണ് പരാതി

  • ഭിന്നശേഷിക്കാരിയായ മകളെ മാതാവ് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

    21-12-2023 തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ മാതാവ് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയെ (8) കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി (48) ചിറയിന്‍കീഴ് പോലീസില്‍ കീഴടങ്ങിയപ്പഴാണ് സംഭവം പുറംലോകം അറിയുന്നത്. To advertise here, Contact Us ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താന്‍ മകളെ കിണറ്റിലിട്ടെന്നാണ് മിനി പോലീസിനോട് പറഞ്ഞത്. ആദ്യം പോലീസ് ഇത് മുഖവിലക്കെടുത്തില്ലെങ്കിലും വിശദമായ അന്വേഷണത്തിലാണ് ഇവര്‍…

  • പമ്പയിൽനിന്ന് സന്നിധാനത്തെത്തി ദർശനം നടത്താൻ ഒന്നിലധികം ദിവസം വേണ്ടി വരുന്ന തരത്തിലേക്കാണ് ഭക്തജന തിരക്ക്

    21-12-2023 പത്തനംതിട്ട: പമ്പയിൽനിന്ന് സന്നിധാനത്തെത്തി ദർശനം നടത്താൻ ഒന്നിലധികം ദിവസം വേണ്ടി വരുന്ന തരത്തിലേക്കാണ് ഭക്തജന തിരക്ക് വർധിക്കുന്നത്. കനത്ത തണുപ്പിലും മല കയറാൻ മണിക്കൂറുകളോളമാണ് ഭക്തർ പമ്പ, നീലിമല, അപ്പാച്ചി മേട്, മരക്കൂട്ടം, ശരം കുത്തി എന്നിവിടങ്ങളിൽ കാത്തുനിൽക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ കാര്യങ്ങൾ ഇത്തരത്തിലെങ്കിൽ ക്രിസ്മമസ് അവധി ദിവസങ്ങളിൽ കാര്യങ്ങൾ എവിടേക്കെത്തുമെന്ന ആശങ്കയും പോലീസിനും ദേവസ്വം ബോർഡ് അധികൃതർക്കുമുണ്ട്. To advertise here, Contact Us ഭക്തരെ കൊണ്ട് ക്യൂ കോംപ്ലക്സുകൾ നിറയുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.…

  • ജന്മനായുള്ള രോഗാവസ്ഥയായ എപിഫൈസിയല്‍ ഡിസ്‌പ്ലേസിയ ബാധിച്ച ഫാത്തിമയ്ക്ക് ഇനി നിവര്‍ന്ന് നടക്കാം

    21-12-2023 തിരുവനന്തപുരം: ജന്മനായുള്ള രോഗാവസ്ഥയായ എപിഫൈസിയല്‍ ഡിസ്‌പ്ലേസിയ ബാധിച്ച ഫാത്തിമയ്ക്ക് ഇനി നിവര്‍ന്ന് നടക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നവകേരള സദസ്സില്‍ ഫാത്തിമയുടെ മാതാപിതാക്കള്‍ പങ്കെടുക്കുകയും ഈ പ്രശ്‌നം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു. To advertise here, Contact Us നവകേരള സദസ്സിൻ്റെ പ്രാധാന്യത്തെ കുറിച്ചോ, ഇതിനെ തടയാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചോ കുഞ്ഞു ഫാത്തിമക്ക് ഒന്നുമറിയില്ല. പക്ഷേ…

  • യുദ്ധത്തേക്കാൾ വിനാശകരമായ വിപത്താണ് മയക്കുമരുന്ന്- ഋഷിരാജ് സിങ്

    21-12-2023 തിരുവനന്തപുരം : അഭിജിത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീചിത്രാഹോമിൽ മയക്കുമരുന്നിനെതിരേയുള്ള ബോധവത്കരണവും കലാപരിപാടിയും നടത്തി. മുൻ ഡി.ജി.പി. ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. യുദ്ധത്തേക്കാൾ വിനാശകരമായ വിപത്താണ് മയക്കുമരുന്ന് വ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.  ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അധ്യക്ഷനായി. കെ.ആർ.രാജൻ മുഖ്യപ്രഭാഷണം നടത്തി. അഭിജിത് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ, മെട്രോ മീഡിയ മാനേജിങ് ഡയറക്ടർ സിജി നായർ, ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. ഗംഗാപ്രസാദ്, വർക്കിങ് ചെയർമാൻ എസ്.പ്രകാശ്, ജനറൽ സെക്രട്ടറി അജിത്…

  • പോലീസിന്റെ പ്രതിരോധവും മുൻകരുതലുകളും മറികടന്ന് സെക്രട്ടേറിയറ്റ്‌ നട മണിക്കൂറുകളോളം സംഘർഷഭൂമിയാക്കി യൂത്ത്‌ കോൺഗ്രസ്

    21-12-2023 തിരുവനന്തപുരം : പോലീസിന്റെ പ്രതിരോധവും മുൻകരുതലുകളും മറികടന്ന് സെക്രട്ടേറിയറ്റ്‌ നട മണിക്കൂറുകളോളം സംഘർഷഭൂമിയാക്കി യൂത്ത്‌ കോൺഗ്രസ്. കല്ലും വടിയുമായി പോലീസിനെ നേരിട്ട പ്രവർത്തകർ, പലതവണ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. നവകേരള സദസ്സ്‌ കടന്നുവരുന്ന വഴികളിൽ പ്രതിഷേധിക്കുന്ന യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്നതിനെതിരേയായിരുന്നു മാർച്ച്. നവകേരള സദസ്സ്‌ സമാപ്തിയിലേക്കെത്തുമ്പോൾ യൂത്ത്‌ കോൺഗ്രസിന്റെ പ്രതിഷേധവും കടുത്തു.  മാർച്ച് കടന്നുവന്ന വഴികളിലും സെക്രട്ടേറിയറ്റിനു മുന്നിലും സ്ഥാപിച്ചിരുന്ന നവകേരള സദസ്സ്‌ ബോർഡുകളെല്ലാം പ്രവർത്തകർ നശിപ്പിച്ചു. ബാരിക്കേ‍ഡ് മറികടക്കാനുള്ള ശ്രമവും ജലപീരങ്കിപ്രയോഗവും കഴിഞ്ഞ്…

  • വർക്കല വഴി തലസ്ഥാനജില്ലയിൽ പ്രവേശിച്ച നവകേരള സദസ്സിന് ആവേശോജ്ജ്വല വരവേൽപ്പ്

    21-12-2023 വർക്കല : വർക്കല വഴി തലസ്ഥാനജില്ലയിൽ പ്രവേശിച്ച നവകേരള സദസ്സിന് ആവേശോജ്ജ്വല വരവേൽപ്പ്. തലസ്ഥാന ജില്ലയിലെ ആദ്യപരിപാടി ശിവഗിരി തീർഥാടന ഓഡിറ്റോറിയത്തിൽ നടന്നു.  സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയിയുടെ മണ്ഡലത്തിലെത്തിയ നവകേരള സദസ്സിന് വേദിയിലും വഴിയോരങ്ങളിലും ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. ആയിരങ്ങൾ സദസ്സിലേക്ക് ഒഴുകിയെത്തി.  To advertise here, Contact Us പരിപാടിയുടെ ഭാഗമായി ഉച്ചമുതൽ നിവേദനങ്ങൾ സ്വീകരിച്ചു. ഇതിനായി ഓഡിറ്റോറിയത്തിനു സമീപം 23 കൗണ്ടറുകൾ സജ്ജീകരിച്ചു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകളുമുണ്ടായിരുന്നു. നിവേദനങ്ങൾ തയ്യാറാക്കാൻ…

  • വയോധികയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ മരുമകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

    15-12-2023 കൊല്ലം: വയോധികയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ മരുമകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തെക്കുംഭാഗം തേവലക്കര സ്വദേശിയായ ഏലിയാമ്മ വർഗീസിനെ (80) മർദിച്ച സംഭവത്തിൽ മകന്റെ ഭാര്യ മഞ്ജുമോൾ തോമസിൻ്റെ (42) ജാമ്യാപേക്ഷയാണ് ചവറ കോടതി തള്ളിയത്. രണ്ടു മക്കളുണ്ടെന്നും മക്കളെ പരിചരിക്കാൻ ജാമ്യം അനുവദിക്കണമെന്നുമായിരുന്ന മഞ്ജുവിൻ്റെ ആവശ്യം. ഇത് തള്ളിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. To advertise here, Contact Us ഭർതൃമാതാവായ ഏലിയാമ്മയെ…

  • മാവേലിക്കരയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി

    15-12-2023 കൊല്ലം: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി. മാവേലിക്കര പൊന്നുമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) ആണ് മരിച്ചത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുംവഴിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പോലീസുകാരെ തള്ളിമാറ്റി മെമു ട്രെയിനിൽനിന്ന് ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇയാൾക്ക് തൽക്ഷണം മരണം സംഭവിച്ചു. To advertise here, Contact Us ശാസ്താംകോട്ടയിൽ വെച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആറു വയസ്സുകാരിയായ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ…

  • വീണ്ടും നേട്ടത്തിന്റെ നെറുകയിൽ തുറമുഖ വകുപ്പ്

    15-12-2023 തിരുവനന്തപുരം: വീണ്ടും നേട്ടത്തിന്റെ നെറുകയിൽ തുറമുഖ വകുപ്പ്. സംസ്ഥാനത്തെ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ഐഎസ്പിഎസ് (ഇന്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) സ്ഥിരം അംഗീകാരം ലഭിച്ചതായി തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. To advertise here, Contact Us കേന്ദ്ര സർക്കാരിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഈ അംഗീകാരം നൽകുന്നത്. കേരള മാരിടൈം ബോർഡിൻ്റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ…

  • പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം കേരളത്തിലേക്ക്

    15-12-2023 തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം കേരളത്തിലേക്ക്. തൃശൂരിൽ ജനുവരി രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാസമ്മേളനത്തിലാണ് മോദി പങ്കെടുക്കുക. വനിതാസംവരണ ബിൽ യാഥാർഥ്യമാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ആദരമാണ് പരിപാടിയെന്നും രണ്ടുലക്ഷം മഹിളകൾ സമ്മേളനത്തിൽ അണിനിരക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു To advertise here, Contact Us അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന…

  • രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (15.12.23 വെള്ളിയാഴ്ച ) കൊടിയിറക്കം

    14-12-2023 തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (15.12.23 വെള്ളിയാഴ്ച ) കൊടിയിറക്കം. 172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒൻപത് ഓസ്കർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങൾ വ്യാഴാഴ്ച പ്രദർശിപ്പിക്കും. 11 മലയാള ചിത്രങ്ങളടക്കം 66 ചിത്രങ്ങളാണ് മേളയിൽ ഇന്ന് (14.12.23) അവസാന പ്രദർശനത്തിന് എത്തുന്നത്. മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ…

  • ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു

    14-12-2023 തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 25 വരെയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് പ്രഖ്യാപിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. To advertise here, Contact Us വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന്…

Got any book recommendations?


Design a site like this with WordPress.com
Get started