Mindblown: a blog about philosophy.
-
പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
Oct 29, 2022 തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഷാരോണിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമാകും മറ്റ് നടപടികൾ. ഇക്കഴിഞ്ഞ 25-നാണ് 23-കാരനായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ് സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14-നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ…
-
കരിങ്കൽക്കെട്ട് ഇടിഞ്ഞു വീണ്, റോഡ് തകർന്നു
29-10-2022 നെടുമങ്ങാട്: കനത്തമഴയ്ക്ക് പിന്നാലെയുണ്ടാകുന്ന മണ്ണിടിച്ചിലിൽ റോഡ് തകർന്നു. കരകുളം പഞ്ചായത്തിലെ വട്ടപ്പാറ കമുകറക്കോണത്താണ് മണ്ണിടിച്ചിലുണ്ടായത്. കരിങ്കൽ ഭിത്തികൾ ഇടിഞ്ഞുവീഴുകയായിരുന്നു. കമുകറക്കോണം പച്ചക്കാട് കരയാളത്തുകോണം റോഡിലെ കരിങ്കൽക്കെട്ടാണ് ഇടിഞ്ഞുവീണ് അപകടമുണ്ടായത്.വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണതോടെ കാൽനട യാത്രപോലും ഇതുവഴി അസാദ്ധ്യമായി. 200 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡിന് 70 വർഷത്തോളം പഴക്കമുണ്ട്.കമുകറക്കോണത്ത് നിന്ന് വട്ടപ്പാറ പോകാനുള്ള എളുപ്പമാർഗം കൂടിയാണ് ഇത്.ഏകദേശം 30 മീറ്ററോളം കരിങ്കൽക്കെട്ടാണ് 20 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞു വീണത്.പഞ്ചായത്ത്…
-
രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഷോർട്ട് സർക്യൂട്ട് മൂലം മെയിൻ സ്വിച്ചിന് തീ പിടിച്ചു
29-10-2022 കല്ലമ്പലം: രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഷോർട്ട് സർക്യൂട്ട് മൂലം മെയിൻ സ്വിച്ചിന് തീ പിടിച്ചു. ഇന്നലെ രാവിലെ പത്തര മണിയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയോടെ സ്വിച്ച് ബോർഡിൽ തീ ആളിപടർന്നതോടെ അദ്ധ്യാപകരും വിദ്യാർഥികളും പരിഫ്രാന്തരായി. അദ്ധ്യാപകർ കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും മാറ്റുകയും സ്കൂളിനു സമീപത്തുള്ള നാവായിക്കുളം അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് എ.എസ്.ടി.ഒ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ മാരായ ഷജീം, അനീഷ്, മിഥേഷ്, അജ്മൽ, അനീഷ് എൻ.എൽ ഹോം…
-
വർക്കല ക്ഷേത്രം ദേവസ്വം ഓഫീസ് കെട്ടിടത്തിന്റെ ചോർച്ചമാറ്റി
29-10-2022 വർക്കല : ജനാർദനസ്വാമി ക്ഷേത്രത്തിലെ ജീർണാവസ്ഥയിലായിരുന്ന ദേവസ്വം ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര നവീകരിച്ചു. എട്ടരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. പുതിയ ഉത്തരവും കഴുക്കോലുകളും ഓടുകളും പാകിയാണ്, നൂറുവർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര നന്നാക്കിയത്. നവീകരണമില്ലാത്തതിനാൽ വർഷങ്ങളോളം കെട്ടിടം ചോർന്നൊലിച്ച് നശിക്കുകയായിരുന്നു. ചോർന്നൊലിക്കുന്ന ദേവസ്വം ഓഫീസിനെക്കുറിച്ച് കഴിഞ്ഞ ജൂലായ് 23-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഓഫീസ് പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. ഓഫീസിലെ ഫയലുകളും രേഖകളുമെല്ലാം സൂക്ഷിക്കുന്നതും ഇവിടെയാണ്.…
-
ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
29-10-2022 തിരുവനന്തപുരം : ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാരനായ ഓൾ സെയ്ന്റ്സ് സ്വദേശി എസ്.സൽമാനാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ സൽമാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. കോർപ്പറേഷൻ ഓഫീസിന് സമീപം വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം. വെള്ളയമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന സൽമാൻ സഞ്ചരിച്ച ബൈക്ക് കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ സമീപത്തെ വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഇയാളെ മ്യൂസിയം…
-
പന്ത്രണ്ടു ദിവസം മാത്രമുള്ള കുഞ്ഞിന്റെ ഷുഗർ ലെവൽ താണു; വാവിട്ടുകരഞ്ഞ കുഞ്ഞിനു മൂലയൂട്ടി ജീവൻ രക്ഷിച്ച് പൊലീസ് ഓഫിസർ
OCTOBER 28, 2022 പന്ത്രണ്ടു ദിവസം മാത്രമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ പൊലീസ് ഓഫിസർ രമ്യ ഇപ്പോൾ നാട്ടിലെ താരം. കഴിഞ്ഞ 23ന് 12 ദിവസം പ്രായമുളള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും കടത്തിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭർത്താവ് കുഞ്ഞുമായി മുങ്ങിയതായി പരാതി ലഭിച്ചപ്പോൾ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണം ബത്തേരിയിലാണ് അവസാനിച്ചത്. ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇവരെ ബത്തേരിയിൽ നിന്നാണു പിടികൂടിയത്. കുഞ്ഞിനെ പരിശോധനയ്ക്കായി ആശുപത്രിയിൽ പൊലീസ്…
-
പന്ത്രണ്ടു ദിവസം മാത്രമുള്ള കുഞ്ഞിന്റെ ഷുഗർ ലെവൽ താണു; വാവിട്ടുകരഞ്ഞ കുഞ്ഞിനു മൂലയൂട്ടി ജീവൻ രക്ഷിച്ച് പൊലീസ് ഓഫിസർ
OCTOBER 28, 2022 പന്ത്രണ്ടു ദിവസം മാത്രമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ പൊലീസ് ഓഫിസർ രമ്യ ഇപ്പോൾ നാട്ടിലെ താരം. കഴിഞ്ഞ 23ന് 12 ദിവസം പ്രായമുളള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും കടത്തിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭർത്താവ് കുഞ്ഞുമായി മുങ്ങിയതായി പരാതി ലഭിച്ചപ്പോൾ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണം ബത്തേരിയിലാണ് അവസാനിച്ചത്. ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇവരെ ബത്തേരിയിൽ നിന്നാണു പിടികൂടിയത്. കുഞ്ഞിനെ പരിശോധനയ്ക്കായി ആശുപത്രിയിൽ പൊലീസ്…
-
ക്ഷേത്രത്തില്‍ തൊട്ടു വണങ്ങി കള്ളന്‍ പ്രാര്‍ത്ഥന നടത്തിയശേഷം മോഷണം
OCTOBER 28, 2022 ക്ഷേത്രത്തില്‍ തൊട്ടു വണങ്ങി കള്ളന്‍ പ്രാര്‍ത്ഥന നടത്തിയശേഷം മോഷണം. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയി. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്തു കയറിയത്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുഖം മൂടി ധരിച്ച നിലയിലായിരുന്നു കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍. ഭക്തനായ കള്ളനെത്തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 📢📢📢📢📢📢📢📢നിങ്ങളുടെ…
-
കൊല്ലമ്പുഴ പാലത്തിന് പുതുജീവൻ
28-10-2022 വക്കം: വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായിരുന്ന കൊല്ലമ്പുഴ പാലവും അനുബന്ധ മേഖലയും മോടിപിടിപ്പിച്ചു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും അതിർത്തി പങ്കിടുന്ന ഇവിടെ പാലത്തിന്റെയും പരിസര പ്രദേശത്തിന്റെയും ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തയെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കാട് മൂടിയ അപ്രോച്ച് റോഡും കൈവരികക്കൊപ്പം വളർന്ന പുല്ലും പാഴ്ച്ചെടികളും വാഹനയാത്രയും കാൽനട യാത്രയും ഈ മേഖലയെ ദുഃസഹമാക്കി. പാലത്തിനിരുവശങ്ങളിലും ഇരുളിന്റെ മറവിൽ മാലിന്യനിക്ഷേപ കേന്ദ്രവുമായി മാറി. പാലത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം…
-
എൽ.ഡി.എഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു Friday 28 October, 2022 | 1:39 AM വക്കം : കേരള ജനതയെ അവഹേളിക്കുന്ന ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. കെ.ആർ.അനിൽദത്ത് അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു,ജെ.സലിം ,എസ്.അനിൽകുമാർ,എം.ഷാജഹാൻ,എ.ആർ.റസൽ,ബി.നിഷാൻ, എസ്.സതീശൻ,ന്യൂട്ടൺ അക്ബർ,ബി.പ്രശോഭന,എസ്.ജ്യോതി,നിബിൻ,അൻവർ,മീനു താഹീർ,എം.സുശീല,ജെ.ജയ തുടങ്ങിയവർ സംസാരിച്ചു.
-
പോലീസിനെയും മാധ്യമപ്രവർത്തകരെയും വളഞ്ഞിട്ട് ആക്രമിച്ച് വിഴിഞ്ഞം തുറമുഖവിരുദ്ധ സമരക്കാർ.
28-10-2022 തിരുവനന്തപുരം : പോലീസിനെയും മാധ്യമപ്രവർത്തകരെയും വളഞ്ഞിട്ട് ആക്രമിച്ച് വിഴിഞ്ഞം തുറമുഖവിരുദ്ധ സമരക്കാർ. സമരത്തിന്റെ നൂറാംദിനത്തിൽ കരയിലും കടലിലും നടത്തിയ സമരം റിപ്പോർട്ടുചെയ്ത് മടങ്ങുമ്പോഴാണ് തുറമുഖ കവാടത്തിൽവെച്ച് മാധ്യമസംഘത്തെ ആക്രമിച്ചത്. പോലീസിനുനേരേ അസഭ്യവർഷവും കൈയേറ്റ ശ്രമവും ഉണ്ടായി. ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം. മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകളുടെ ക്യാമറകൾ തകർത്തു. മീഡിയാവൺ ക്യാമറാമാൻ സരോഷിനെ സമരക്കാർ വളഞ്ഞിട്ട് മർദിച്ചു. മാതൃഭൂമി റിപ്പോർട്ടറുടെ ഫോൺ പിടിച്ചുപറിക്കാനും ശ്രമമുണ്ടായി. കൈരളി, ഏഷ്യാനെറ്റ്, ജനം, റിപ്പബ്ലിക് ടി.വി. ചാനലുകളുടെ…
-
കടയ്ക്കാവൂരിൽ ഫയർസ്റ്റേഷൻ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
28-10-2022 കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ ഫയർസ്റ്റേഷൻ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യമുന്നയിച്ച് മാറി മാറി വരുന്ന സർക്കാരിനും പഞ്ചായത്ത് അധികൃതർക്കുമെല്ലാം നിവേദനം നൽകിയിട്ടും നാളിതുവരെ ഒന്നും നടന്നില്ല. ഫയർസ്റ്റേഷൻ ഉടൻ അനുവദിക്കാമെന്ന വാഗ്ദാനം മാത്രമാണ് നാട്ടുകാർക്ക് മിച്ചംകിട്ടുന്നത്. എന്നാൽ വർഷങ്ങൾ 15 കഴിഞ്ഞിട്ടും നടപ്പാക്കുന്ന കാര്യത്തിൽ അധികൃതർ മൗനത്തിലാണ്. കടയ്ക്കാവൂരിൽ ഒരു ഫയർസ്റ്റേഷൻ വേണമെന്നത് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ് പഞ്ചായത്ത് നിവാസികളുടെ ചിരകാലാഭിലാഷമാണ്. അടിക്കടി തീപിടിത്തമുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് അഞ്ചുതെങ്ങ്. ഇവിടെ അനിഷ്ട സംഭവങ്ങൾ…
-
വക്കത്ത് ഗോ ടെക് പദ്ധതി Thursday 27 October, 2022 വക്കം: കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദ്യാർത്ഥികളുടെ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡി.സി.ഇയും സംയുക്തമായി നടപ്പാക്കുന്ന ഗോ ടെക് പദ്ധതി വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് മഞ്ജുമോൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.ഇ ചീഫ് ട്യൂട്ടർ ഡോ.മനോജ് ചന്ദ്ര സേനൻ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽമാരായ ബിന്ദു,ഷീലാകുമാരി എന്നിവർ പങ്കെടുത്തു.
-
നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിലെ പുരാതനമായ മുല്ലനല്ലൂർ കുളത്തിന്റെ നവീകരണം വൈകുന്നു.
28-10-2022 കല്ലമ്പലം : നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിലെ പുരാതനമായ മുല്ലനല്ലൂർ കുളത്തിന്റെ നവീകരണം വൈകുന്നു. മുൻപ് ഉപയോഗയോഗ്യമായിരുന്ന കുളം നശിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാർക്കും കൃഷിക്കും പ്രയോജനകരമല്ലാത്ത നിലയിലാണ് കുളമുള്ളത്. 1962-ൽ മുല്ലനല്ലൂർ നാഗർകാവിന്റെ ഭാഗമായിരുന്ന സ്ഥലം സമീപത്തെ നെൽകൃഷിക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന് നൽകുകയായിരുന്നു. കൃഷിക്കാരുടെ ആവശ്യപ്രകാരമാണ് അന്നത്തെ ക്ഷേത്ര ഭാരവാഹികൾ കുളത്തിന് സ്ഥലം കൈമാറിയത്. തുടർന്ന് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കുളം നിർമിച്ചു. നാവായിക്കുളം പഞ്ചായത്തിന്റെ നാലാം വാർഡിനും മടവൂർ പഞ്ചായത്തിന്റെ…
-
തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വിമാനയാത്ര , നടക്കില്ലെന്നു കരുതിയ സ്വപ്നം ഒടുവിലവർ സാധ്യമാക്കി….
26-10-2022 ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷമാണ് ഈ വനിതകളുടെ കണ്ണുകളിലും നിറയുന്നത്….എന്നെങ്കിലും വിമാനത്തിൽ കയറണമെന്നൊരു മോഹം ഉള്ളിലൊളിപ്പിച്ചിട്ട് വർഷങ്ങളായി. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന സ്വപ്നം ഒടുവിലവർ സാധ്യമാക്കി. അതും തൊഴിലുറപ്പ് പണിയിൽനിന്ന് മിച്ചം പിടിച്ച കൂലിയിലൂടെ… മുസ്ലിയാരങ്ങാടിയിലെ 13 വനിതകളാണ് തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വിമാനത്തിൽ കയറിയത്. വിമാനത്തിൽ മാത്രമല്ല തീവണ്ടിയിലും കടലിൽ ബോട്ടുയാത്രയും നടത്തിയ ശേഷമാണ് മൂന്ന് ദിവസത്തെ ഉല്ലാസയാത്ര അവർ പൂർത്തിയാക്കിയത്. കരിപ്പൂരിൽനിന്ന് കണ്ണൂരിലേക്കാണ് സംഘം വിമാനത്തിൽ പറന്നത്. പറശ്ശിനിക്കടവ് ക്ഷേത്രസന്ദർശനത്തിനുശേഷം…
-
ഇടവയിൽ ലഹരി വസ്‌തുക്കളുമായി നാല് യുവാക്കളെ അയിരൂർ പൊലീസ് പിടികൂടി
26-10-2022 വർക്കല: അയിരൂർ, കാപ്പിൽ മേഖലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകമായ റെയ്‌ഡിൽ കഞ്ചാവും മദ്യവും അടങ്ങിയ ലഹരിവസ്‌തുക്കളുമായി നാല് യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. തീരദേശമേഖലയിലെ റിസോർട്ടുകളിൽ നിശാപാർട്ടികളോടനുബന്ധിച്ച് ലഹരി വസ്‌തുക്കളുടെ ഉപയോഗവും വിപണനവും നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇടവ ട്രീ റിസോർട്ടിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട് കോയമ്പത്തൂർ സൗത്ത് ഉക്കടം II റോസ് ഗാർഡൻ അനക്‌സിൽ തൻസിൽ (26), തമിഴ്നാട് കോയമ്പത്തൂർ സിംഗനല്ലൂർ എസ്.ഐ.എച്ച് എസ് കോളനിയിൽ റാണി…
-
വർക്കലയിൽ ജില്ലാകളക്ടർ അദാലത്ത് സംഘടിപ്പിക്കുന്നു
Wednesday 26 October, 2022 വർക്കല: പൊതുജനങ്ങളുടെ പരാതികൾക്ക് സത്വര നടപടികൾ സ്വീകരിക്കുന്നതിനും, പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടർ സംഘടിപ്പിക്കുന്ന കളക്ടറോടൊപ്പം എന്ന പരിപാടി വർക്കല താലൂക്കിൽ സംഘടിപ്പിക്കുന്നു. നാളെ വർക്കല സിവിൽ സ്റ്റേഷനിലാണ് അദാലത്ത് നടക്കുന്നത്. അദാലത്തിന്റെ നേതൃത്വവും നിരീക്ഷണവും ജില്ലാകളക്ടർ നേരിട്ടായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പരാതികൾ റീസർവേയുമായി ബന്ധപ്പെട്ട പരാതികൾ, റേഷൻ കാർഡ് സംബന്ധമായ പരാതികൾ, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, കോടതിയുടെയും കമ്മീഷന്റെയും പരിഗണനയിലുള്ള പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കുന്നതല്ല. മേൽപറഞ്ഞ…
-
കിളിമാനൂർ ഉപജില്ല ശാസ്ത്രോത്സവം : മടവൂർ ഗവ. എൽ.പി.എസ്., പേരൂർ എം.എം.യു.പി.എസ്., കടുവയിൽ കെ.ടി.സി.ടി. ജേതാക്കൾ
26-10-2022 കിളിമാനൂർ: കിളിമാനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ മടവൂർ ഗവ. എൽ.പി.എസ്., യു.പി. വിഭാഗത്തിൽ പേരൂർ എം.എം.യു.പി.എസ്., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കടുവയിൽ കെ.ടി.സി.ടി. എന്നിവയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. വിവിധ മത്സരങ്ങളിലെ ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ: സയൻസ് – എൽ.പി.: മടവൂർ ഗവ. എൽ.പി.എസ്, കൈലാസംകുന്ന് പി.വി.എൽ.പി.എസ്., യു.പി: കിളിമാനൂർ ഗവ. ടൗൺ യു.പി.എസ്., പേരൂർ എം.എം.യു.പി.എസ്., എച്ച്.എസ്: മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്., കിളിമാനൂർ ആർ.ആർ.വി. ഗേൾസ് എച്ച്.എസ്.എസ്., എച്ച്.എസ്.എസ്.: കിളിമാനൂർ ആർ.ആർ.വി. ഗേൾസ് എച്ച്.എസ്.എസ്., കടുവയിൽ…
-
വീട്ടിൽ വളർത്തിയിരുന്ന 20 മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു
26-10-2022 പ്രദേശത്ത് തെരുവുനായശല്യം വർക്കല: വീട്ടിൽe വളർത്തിയിരുന്ന 20 മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു. വർക്കല പുന്നമൂട് എൻ.പി.വിള പൊട്ടക്കുളം വീട്ടിൽ രാമചന്ദ്രന്റെ വീട്ടിലെ കോഴികളെയാണ് കൂട്ടിൽക്കയറി കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാത്രി 3.30-ഓടെയായിരുന്നു സംഭവം. ഇരുമ്പ് നെറ്റുപയോഗിച്ചുള്ള കോഴിക്കൂട് രാത്രിയിൽ അടച്ചിരുന്നു. തെരുവുനായകൾ കൂട്ടമായെത്തി കൂടിന്റെ വാതിൽ തകർത്താണ് അകത്തു കയറിയത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നെത്തിയപ്പോഴേക്കും നായകൾ സ്ഥലംവിട്ടിരുന്നു. രണ്ട് കോഴികൾ മാത്രമാണ് രക്ഷപ്പെട്ടത്. ഒരാഴ്ച മുമ്പ് മുട്ടയിട്ടുതുടങ്ങിയ കോഴികളാണ് ചത്തത്. 8000 രൂപയുടെ നഷ്ടമുണ്ടായതായി…
-
ആറ്റിങ്ങൽ കലാപ വാർഷികാചരണ സമ്മേളനം
26-10-2022 ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപത്തിന്റെ 301-ാം വാർഷികവും ആറ്റിങ്ങൽ വെടിവയ്പിന്റെ 84-ാം വാർഷികവും എസ്.എസ്. ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് ആചരിക്കുന്നു. രാവിലെ 10-ന് ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ രക്തസാക്ഷിമണ്ഡപം സ്ഥാപിച്ച് പുഷ്പാർച്ചന. 11-ന് എസ്.എസ്.പ്ലാസയിൽ ചരിത്രസെമിനാർ. വൈകീട്ട് 5-ന് കച്ചേരി ജങ്ഷനിൽ പൊതുസമ്മേളനം. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി., അടൂർ പ്രകാശ് എം.പി., ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവർ പങ്കെടുക്കും. ഫൗണ്ടേഷന്റെ കർമശ്രേഷ്ഠ പുരസ്കാരം ഡോ. വി.സിന്ധ്യയ്ക്കും കർമസേവാ പുരസ്കാരം എസ്.നൗഷാദിനും സമ്മാനിക്കും. 📢📢📢📢📢📢📢📢നിങ്ങളുടെ…
Got any book recommendations?