Mindblown: a blog about philosophy.
-
ലക്ഷങ്ങൾ ചെലവിട്ടിട്ടും ഉപയോഗ ശൂന്യമായ വെളിവിളാകം കുളം
29-12-2023 വക്കം : ലക്ഷങ്ങൾ ചെലവിട്ട് വെളിവിളാകം കുളം നവീകരിച്ചെങ്കിലും ഉപയോഗയോഗ്യമായില്ല. ചെളി നിറഞ്ഞ് കാടുപിടിച്ച അവസ്ഥയിലാണിപ്പോൾ കുളം. ഒരുകാലത്ത് ഈ പ്രദേശത്തിന്റെ മുഴുവനാളുകളും ആശ്രയിച്ചിരുന്ന കുളം നവീകരിച്ച് സംരക്ഷിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നാല് വർഷം മുമ്പ് കുളം നവീകരിക്കുന്നതിനായി ജലസേചന വകുപ്പ് 11,45,000 രൂപയും പായലും ചെളിയും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനായി ശുചിത്വമിഷൻ 62,000 രൂപയും അനുവദിച്ചിരുന്നു. കുളത്തിന്റെ വശങ്ങൾ പാറകെട്ടി, മലിനജലം ഒഴുകി പോകുന്നതിനായി ഓട നിർമിച്ച് കുളം നവീകരിച്ചു. എന്നാൽ ചെളി പൂർണമായും നീക്കിയില്ല.…
-
ശിവഗിരി തീർഥാടനത്തിന് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
29-12-2023 ശിവഗിരി : ശിവഗിരിയിലേക്കുള്ള 91-ാമത് തീർഥാടനം ശനിയാഴ്ച തുടങ്ങും. രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർഥാടനം ഉദ്ഘാടനം ചെയ്യും. മൂന്നുദിവസങ്ങളിലായി ഒൻപത് സമ്മേളനങ്ങൾ തീർഥാടനത്തിന്റെ ഭാഗമായി നടക്കും. തീർഥാടകരെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീർഥാടനത്തിന്റെ ഔദ്യോഗിക പദയാത്രകൾ വെള്ളിയാഴ്ച വൈകീട്ട് ശിവഗിരിയിൽ സംഗമിക്കും. വിവിധ പദയാത്രകളിലായി ആയിരങ്ങൾ രാത്രിയോടെ ശിവഗിരിയിലെത്തിച്ചേരും. To advertise here, Contact Us തീർഥാടനത്തിന് ഒരുദിവസം ശേഷിക്കേ ശിവഗിരി മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും പ്രാർഥനയ്ക്കു തിരക്കേറി. സ്ഥിരം തീർഥാടനപ്പന്തലിലാണ്…
-
കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ രാത്രി കാലങ്ങളിൽ കഴിയാന്‍ സുരക്ഷിതമായ ഒരിടം
28-12-2023 എറണാകുളം: കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ രാത്രി കാലങ്ങളിൽ കഴിയാന്‍ സുരക്ഷിതമായ ഒരിടം എന്ന ലക്ഷ്യത്തോടെ നഗരത്തിൽ കൊച്ചി കോർപ്പറേഷൻ ആരംഭിച്ച ഷീ ലോഡ്ജ് വൻ ഹിറ്റിലേക്ക്. ഉദ്ഘാടനം കഴിഞ്ഞ് ഒന്‍പത് മാസം പിന്നിടുമ്പേള്‍ 24 ലക്ഷം രൂപയാണ് സ്ഥാപനത്തിന്‍റെ ലാഭം. ഷീ ലോഡ്ജിന് സ്വീകാര്യത ഏറിയതോടെ സ്ഥാപത്തിനുണ്ടായ മുടക്ക് മുതല്‍ ഷീ ലോഡ്ജ് തിരിച്ചുപിടിക്കുകയായിരുന്നു. ഒരേസമയം 192 സ്ത്രീകൾക്ക് ഷീ ലോഡ്ജിൽ താമസിക്കാം. നൂറുരൂപ മാത്രമാണ് ഡോര്‍മെറ്ററിയില്‍ ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്.…
-
ശബരിമലയിലേക്ക് കാനനപാത വഴി കടത്തിവിടാത്തതില്‍ തീര്‍ഥാടകരുടെ പ്രതിഷേധം
28-12-2023 എരുമേലി: ശബരിമലയിലേക്ക് കാനനപാത വഴി കടത്തിവിടാത്തതില്‍ തീര്‍ഥാടകരുടെ പ്രതിഷേധം. എരുമേലി സംസ്ഥാനപാത ഉപരോധിച്ചാണ് തീര്‍ഥാടകര്‍ പ്രതിഷേധിച്ചത്. എരുമേലി കാളകെട്ടി അഴുതക്കടവിന് സമീപം മുണ്ടക്കയം പമ്പാവാലി സംസ്ഥാന പാത ഉപരോധിച്ചുകൊണ്ടാണ് തീര്‍ഥാകര്‍ പ്രതിഷേധിച്ചത്. മണ്ഡലകാല പൂജകള്‍ക്കുശേഷം ശബരിമല നട അടച്ചതോടെ പെരിയാര്‍ കടുവ സങ്കേതത്തിലൂടെ കാനന പാത വനംവകുപ്പ് അടച്ചിരുന്നു. ഇതാണ് തീര്‍ഥാടകര്‍ പ്രതിഷേധിക്കാന്‍ കാരണമായത്. ദിവസങ്ങള്‍ക്ക് മുന്‍പ് തീര്‍ഥാടകര്‍ എരുമേലി – റാന്നി പാത ഉപരോധിച്ചിരുന്നു. സന്നിധാനത്തെ തിരക്ക് കാരണം എരുമേലിയില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതിനെ…
-
ട്രെയിനുകളിലേതിന് സമാനമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ എത്തിച്ചു നൽകാൻ ഇനി കെഎസ്ആർടിസിയും
28-12-2023 തിരുവനന്തപുരം: ട്രെയിനുകളിലേതിന് സമാനമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ എത്തിച്ചു നൽകാൻ ഇനി കെഎസ്ആർടിസിയും. ബൈക്കും സ്കൂട്ടറും പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്ന ‘ബൈക്ക് എക്സ്പ്രസ്’ പദ്ധതിക്കാണ് കെഎസ്ആർടിസി രൂപം നൽകുന്നത്. ബസ് മുഖേനെയുള്ള കൊറിയർ സർവീസ് വിജയമായതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി കെഎസ്ആർടിസി നീക്കം നടത്തുന്നത്. പഴയ ബസ് ഉൾപ്പെടെയുള്ള പ്രത്യേക വാനുകൾ ഉപയോഗിച്ചാകും ബൈക്കും സ്കൂട്ടറും എത്തിച്ചു നൽകുക. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അഭിപ്രായവും നിർദേശം ശേഖരിച്ചാകും പദ്ധതിക്ക് അന്തിമരൂപം നൽകുക. കെഎസ്ആർടിസിക്ക് മുൻപ് ലോജസ്റ്റിക്…
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് ജനുവരി ഒന്നു മുതൽ നിലവിൽ
28-12-2023 തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കെ സ്മാർട്ട് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കെ സ്മാർട്ട് മൊബൈൽ ആപ്പ് വ്യവസായ മന്ത്രി പി…
-
കാലത്തിനുമുമ്പേ നടന്ന മഹാമനുഷ്യൻ; വക്കം മൗലവി
28-12-2023 തിരുവനന്തപുരം ∙ വക്കം വെറുമൊരു നാട്ടുപേരായിരുന്നു, ഒന്നര നൂറ്റാണ്ടു മുൻപു വരെ. വക്കം അബ്ദുൽ ഖാദർ മൗലവി എന്ന നവോത്ഥാന നായകൻ ആ മണ്ണിൽ ജനിച്ചിട്ട് ഇന്ന് 150 വർഷം തികയുന്നു. അധികാരകേന്ദ്രങ്ങളെ ഭയക്കാതെ വിമർശിച്ചതിന്റെ പേരിൽ തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടിയ ‘സ്വദേശാഭിമാനി’ പത്രത്തിന്റെ ഉടമയുടെ നൂറ്റൻപതാം ജന്മവാർഷികത്തിലും മാറ്റമില്ലാത്തത് അദ്ദേഹത്തിന്റെ പിൻഗാമികളായ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നേരെയുള്ള അധികാര കേന്ദ്രങ്ങളുടെ നടപടികൾ മാത്രം. ചിറയിൻകീഴ് താലൂക്കിലെ വക്കത്ത് സമ്പന്നകുടുംബമായ പൂന്ത്രാംവിളാകം വീട്ടിലാണ് 1873 ഡിസംബർ…
-
വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണിൽ ഹെലികോപ്റ്റർ സവാരി ആരംഭിക്കുന്നു
28-12-2023 ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണിൽ ഹെലികോപ്റ്റർ സവാരി ആരംഭിക്കുന്നു. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. ഭൂമിസംബന്ധമായ നടപടികൾ നടന്നുവരികയാണെന്ന് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. ഇതോടെ കേരളത്തിലെ മലയിടുക്കുകളുടേയും തെയിലത്തോട്ടങ്ങളുടേയും ആകാശദൃശ്യങ്ങൾ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും. ലോക ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ചു നിൽക്കുന്ന വിനോദ സഞ്ചാരമേഖലയാണ് വാഗമൺ. ദിനം പ്രതി നിരവധി സഞ്ചരികൾ എത്തുന്ന വാഗമണ്ണിന് പുതിയൊരു കരുത്തു പകരുന്ന…
-
ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു
28-12-2023 ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വർഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു. അടുത്തിടെ കുറെ നാളുകൾ ആശുപത്രിയിൽ കഴിഞ്ഞശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച ആരോഗ്യനില വഷളാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കൊവിഡ് ബാധിച്ചതോടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് വിജയകാന്തിനെ അലട്ടിയിരുന്നത്.
-
36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി
27-12-2023 തിരുവനന്തപുരം: 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍. നവജാത ശിശുവിനെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി രണ്ടുമണിയോടെ ശ്രീദേവിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന്, മൂന്നരയോടെ സജി പോലീസിനെ വിവരം അറിയിച്ചു. പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റിന്‍കരയില്‍നിന്ന് കുഞ്ഞിന്റെ ടവല്‍ കിട്ടി. തുടര്‍ന്ന്, ഫയര്‍ഫോഴ്‌സെത്തി കിണറ്റിലിറങ്ങിയാണ് കുഞ്ഞിനെ…
-
പുതുവൽസരം പ്രമാണിച്ച് വീട്ടിൽ അല്‍പ്പം വൈൻ ഉണ്ടാക്കി വിറ്റ് കാശാക്കാം എന്ന് കരുതുന്നവരും, വാറ്റുന്നവരുമെല്ലാം സൂക്ഷിക്കുക
27-12-2023 പുതുവൽസരം പ്രമാണിച്ച് വീട്ടിൽ അല്‍പ്പം വൈൻ ഉണ്ടാക്കി വിറ്റ് കാശാക്കാം എന്ന് കരുതുന്നവരും, വാറ്റുന്നവരുമെല്ലാം സൂക്ഷിക്കുക. നിങ്ങൾ അതീവരഹസ്യമായി നടത്തുന്ന പ്രവർത്തനം രഹസ്യമായി ചോർത്തിക്കൊടുക്കപ്പെടാം. പിടിയിലാകാം. വൈൻ ഉണ്ടാക്കി വിൽപ്പന നടത്തുന്നത് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വ്യാജ മദ്യത്തിന്റെയും മറ്റ് ലഹരിപദാർത്ഥങ്ങളുടെയും വിപണനവും വിതരണവും പരമാവധി തടയുകയാണ് എക്സൈസിന്റെ ലക്ഷ്യം. ഇതിനായി വിവിധ ജില്ലകളിലെ കൺട്രോൾ റൂമുകളിൽ പൊതുജനങ്ങൾക്ക് വിവരമറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ…
-
വലിച്ചുകെട്ടിയ ടാർപ്പോളിനു കീഴിൽ വെയിലും മഴയുമേറ്റ് ദുരിതംപേറുകയാണ് നിലയ്ക്കാമുക്ക് ചന്തയിലെ കച്ചവടക്കാർ
26-12-2023 കടയ്ക്കാവൂർ : അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ലാതെ വലിച്ചുകെട്ടിയ ടാർപ്പോളിനു കീഴിൽ വെയിലും മഴയുമേറ്റ് ദുരിതംപേറുകയാണ് നിലയ്ക്കാമുക്ക് ചന്തയിലെ കച്ചവടക്കാർ. വക്കം പഞ്ചായത്തിനു കീഴിൽ നിലയ്ക്കാമുക്ക് ജങ്ഷനിൽ പ്രവർത്തിക്കുന്ന ചന്തയുടെ ഭൂരിഭാഗം സ്ഥലത്തും കാടുകയറി മാലിന്യക്കൂമ്പാരമാണ്. കച്ചവടം നടത്താനുള്ള സൗകര്യങ്ങൾ ചന്തയ്ക്കുള്ളിലില്ല. മഴ പെയ്താൽ ചന്തയ്ക്കുള്ളിൽ മലിനജലം നിറയും. മത്സ്യവിൽപ്പന സ്ഥലത്തു നിന്ന് ഒഴുകിയെത്തുന്ന മലിനജലം മാർക്കറ്റിലെ ശൗചാലയത്തിനു സമീപം കെട്ടിക്കിടന്ന് പുഴുവരിക്കുന്ന നിലയിലാണ്. മുൻകാലങ്ങളിൽ കടയ്ക്കാവൂർ, വക്കം, മണമ്പൂർ പഞ്ചായത്തുകളിൽ നിന്നായി നിരവധിപേർ നിലയ്ക്കാമുക്ക് ചന്തയിൽ സാധനം…
-
ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുവെ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും
24-12-2023 തിരുവനന്തപുരം: ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുവെ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. സ്‌നേഹത്തിന്‍റെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആശംസ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് ആശംസ പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്‍റെയും സൗഹാർദ്ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും…
-
സർക്കാരിൻറെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗതാഗതമന്ത്രി ആന്റണി രാജു,തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിക്കത്ത് കൈമാറി
24-12-2023 തിരുവനന്തപുരം: രണ്ടാം പിണറയി വിജയൻ സർക്കാരിൻ്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗതാഗതമന്ത്രി ആൻ്റണി രാജു രാജി സമർപ്പിച്ചു. മുഖ്യമന്ത്രിയെ നേരിൽകണ്ട് രാജി സമർപ്പിക്കുകയായിരുന്നുവെന്ന് ആൻ്റണി രാജു വ്യക്തമാക്കി. തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാജി സമർപ്പിച്ചേക്കും. മുഖ്യമന്ത്രിയെ കാണുമെന്നും എല്ലാം തീരുമാനിക്കുക സിപിഎം ആണെന്നുംഅഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഇരുവർക്കും പകരമായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. ആൻ്റണി രാജു…
-
ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ കണ്ണൂരിൽ പൊട്ടിത്തെറി24-12-2023
കണ്ണൂർ: കതിരൂർ പാട്യത്ത് ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ സ്ഫോടനം. മൂഴിവയലിൽ ഒരു വീട്ടിലാണ് സംഭവം. സ്ഫോടനത്തിൽ അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. അസം സ്വദേശി സയിദ് അലി (48) യുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. ഇതരസംസ്ഥാന തൊഴിലാളികളായ എട്ടുപേരാണ് വീട്ടിലുണ്ടായിരുന്നത്. വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വെള്ളക്കുപ്പി തുറക്കുന്നതിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കൈയ്ക്കും കണ്ണിനും പരിക്കേറ്റ സയിദ് അലിയെ…
-
തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ നിന്ന് ആരംഭിച്ച് കാസർകോട് ജില്ലയിലെ തലപ്പാടിക്ക് സമീപം കുഞ്ചത്തൂരിൽ അവസാനിക്കുന്ന തീരദേശപാത തീരദേശമേഖലയുടെ അടിസ്ഥാന സൗകര്യത്തിൽ വലിയ കുതിപ്പ്
23-12-2023 തിരുവനന്തപുരം: മലയോര മേഖലയിലെ പശ്ചാത്തല വികസനത്തിന പ്രവർത്തനങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ലാലവരെ 13 ജില്ലകളിലായി 1,251 കിലോമീറ്റർ നീളത്തിൽ 3,500 കോടി രൂപ ചെലവിലാണ് മലയോര ഹൈവേ നിർമിക്കുന്നത്. ഇതിൽ 133.66 കിലോമീറ്റർ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുത്തു. 735 കിലോമീറ്ററിന് സാമ്പത്തികാനുമതിയും 482 കിലോമീറ്ററിന് സാങ്കേതികാനുമതിയും നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ നിന്ന് ആരംഭിച്ച് കാസർകോട് ജില്ലയിലെ തലപ്പാടിക്ക് സമീപം കുഞ്ചത്തൂരിൽ അവസാനിക്കുന്ന…
-
ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം
23-12-2023 ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്നും 217 നോട്ടിക്കൽ മൈൽ അകലെയുള്ള എംവി ചെം പ്ലൂട്ടോ എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. കപ്പലിൽ 20 ഇന്ത്യാക്കാർ അടക്കമുണ്ടെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കപ്പലിന് അടുത്തേക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നീങ്ങുന്നതായാണ് റിപ്പോർട്ട്. ഇസ്രായേലുമായി ബന്ധമുള്ള കപ്പലിന് നേരെയാണ്…
-
റേഷൻകടകളിലൂടെ കുറഞ്ഞനിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് തുടക്കം
23-12-2023 തിരുവനന്തപുരം: റേഷൻകടകളിലൂടെ കുറഞ്ഞനിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് തുടക്കം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്ര സ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ഉത്പ്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് പദ്ധതിയിലൂടെ റേഷൻകടകൾ വഴി വിൽപന നടത്തുന്നത്. സംസ്ഥാനത്ത് എല്ലാവർക്കും ഗുണനിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് സുജലം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.…
-
വിഴിഞ്ഞത്തിന് പിന്നാലെ കേരളത്തിന്‍റെ മറ്റൊരു സ്വപ്നവും തീരമണിയാൻ പോകുന്നു
22-12-2023 തിരുവനന്തപുരം: വിഴിഞ്ഞത്തിന് പിന്നാലെ കേരളത്തിന്‍റെ മറ്റൊരു സ്വപ്നവും തീരമണിയാൻ പോകുന്നു. ഗൾഫ് നാടുകളിൽനിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെത്താനുള്ള സാധ്യതകളാണ് അണിയറയിൽ ഒരുങ്ങുന്നത്. യുഎഇ – കേരള സെക്ടറില്‍ കപ്പല്‍ സർവീസ് നടത്താന്‍ തയ്യാറായി പ്രമുഖ ഷിപ്പിങ് സർവീസ് കമ്പനിയായ സായി ഇന്‍റര്‍നാഷണല്‍ രംഗത്തെത്തിയതായി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. യുഎഇയില്‍ നിന്നും ബേപ്പൂരിലേക്ക് യാത്രാക്കപ്പലും വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെ ക്രൂയിസ് സര്‍വീസും നടത്താനുള്ള തല്‍പര്യമാണ് സായി ഇന്‍റര്‍നാഷണല്‍ കമ്പനി മുന്നോട്ട് വെച്ചത്. ജനുവരിയില്‍ കമ്പനികളില്‍…
-
തമിഴ്നാട്ടിലെ പ്രളയബാധിതരെ ചേർത്തുപിടിക്കാൻ സഹായ അഭ്യർഥനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
22-12-2023 തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയബാധിതരെ ചേർത്തുപിടിക്കാൻ സഹായ അഭ്യർഥനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകൾ സഹായം നൽകുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരി, ഉപ്പ്, തുവരപരിപ്പ്, പഞ്ചസാര, ഗോതമ്പു പൊടി തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റാണ് ദുരിതബാധിതർക്ക് വിതരണം ചെയ്യുക. തിരുവനന്തപുരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ ഇവ ശേഖരിക്കുന്നുണ്ടെന്നും ഇതിൽ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ നാല് ജില്ലകളിലായി 31 പേരാണ് മഴക്കെടുതിയെത്തുടർന്ന് മരിച്ചത്.…
Got any book recommendations?