Mindblown: a blog about philosophy.
-
തൊഴിൽ പരിശീലനം നേടിയ തൊഴിലാളികളെ ലഭ്യമാക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തൊഴിലും നൈപുണ്യവും വികസന വകുപ്പ് എന്ന് മന്ത്രി വി. ശിവൻകുട്ടി
15-06-23 തിരുവനന്തപുരം:തൊഴിൽ പരിശീലനം നേടിയ തൊഴിലാളികളെ ലഭ്യമാക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തൊഴിലും നൈപുണ്യവും വികസന വകുപ്പ് എന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതീക്ഷ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൈതൃകവുമായും സംസ്കാരവുമായും വളരെയധികം ബന്ധപ്പെട്ട കിടക്കുന്നതാണ് കൈത്തറി വസ്ത്രങ്ങൾ. എന്നാൽ ഇന്ന് ഈ മേഖല തൊഴിലാളികളുടെ ലഭ്യത കുറവുമൂലം പ്രതിസന്ധി നേരിടുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. മഞ്ചവിളാകം പൂവത്തൂർ എക്കോടെക്സ് കൺസോർഷത്തിൽ നടന്ന ചടങ്ങിൽ സി.…
-
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കമാൻഡോയ്ക്ക് എതിരെ വഞ്ചിയൂർ പൊലീസ് കേസ് എടുത്തു
25-06-23 തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കമാൻഡോയ്ക്ക് എതിരെ വഞ്ചിയൂർ പൊലീസ് കേസ് എടുത്തു. ഐആർബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷിന് (35) എതിരെയാണ് കേസ് എടുത്തത്.ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയിൽ ആണ് നടപടി. വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. വഞ്ചിയൂർ സ്റ്റേഷനിലാണ് പരാതി നൽകിയിട്ടും കേസെടുത്തില്ല. പിന്നീട് പൊലീസ് കമ്മിഷണർക്ക് പരാതി…
-
വീട്ടിൽ കൈലി മുണ്ടുടുത്ത് ഷർട്ട് ധരിക്കാതെ നിൽക്കുന്ന പൊങ്ങച്ചം ഇല്ലാത്ത സാധാരണക്കാരൻ
15-06-23 മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികൾ കൊയ്യുന്ന സ്വകാര്യആശുപത്രി ലോബികൾക്കെതിരെ നിയമപോരാട്ടങ്ങളുമായി സജീവമാണ് ഡോ. എസ് ഗണപതി.സ്വന്തം ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലെത്തിയാൽകൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ ഡോക്ടറുടെ പൊങ്ങച്ചമില്ലാത്ത ഒരുസാധാരണക്കാരനായി ടെറസിനു മുകളിലും പറമ്പിലുമായി കൃഷി ചെയ്യുന്നതിലാണ് ഡോഗണപതിയുടെ താത്പര്യം. പച്ചക്കറികളുടെയും മുന്തിരി, പാഷൻ ഫ്രൂട്ട് തുടങ്ങിവിവിധ ഇനം പഴവർഗ്ഗങ്ങളും ഇവിടെയുണ്ട്. വളർത്തുനായ്ക്കളെ പരിപാലിച്ചുംവിരുന്നുകാരായെത്തുന്ന മയിലുകൾക്കും മറ്റു പക്ഷികൾക്കും തീറ്റ നൽകിയും നന്മവറ്റാത്ത നല്ലൊരു പ്രകൃതി സ്നേഹിയായി ഡോ.എസ്. ഗണപതി കഴിയുന്നു. ഈഗണപതിയാണ് കേരളത്തിലെ അവയവ ദാനത്തിന്റെ…
-
കൊള്ളപ്പലിശയ്ക്ക് പണം നൽകി വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ ശ്രീകാര്യം പൊലീസിന്റെ പിടിയിലായി
25-06-23 ശ്രീകാര്യം: കൊള്ളപ്പലിശയ്ക്ക് പണം നൽകി വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ ശ്രീകാര്യം പൊലീസിന്റെ പിടിയിലായി. ചെറുവയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ശാസ്തമംഗലം മരുതംകുഴി ജി.കെ ടവർ സി 1 അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന അശ്വതി (36) സുഹൃത്ത് മരുതംകുഴി കൂട്ടാംവിള കടുകറത്തല വീട്ടിൽ കണ്ണൻ എന്ന ജയകുമാർ (40) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തത്. ചെറുവയ്ക്കൽ സ്വദേശിയായ യുവതിക്ക് 6 ലക്ഷം രൂപ നൽകി കൊള്ളപ്പലിശയാണ് പ്രതികൾ മടക്കിവാങ്ങിയത്. പലിശയിനത്തിൽ മാത്രം 31.50…
-
അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ പൊലീസിന്റെ റെസ്ക്യൂ ബോട്ട് വീണ്ടും കട്ടപ്പുറത്ത്
12-06-23 കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ പൊലീസിന്റെ റെസ്ക്യൂ ബോട്ട് വീണ്ടും കട്ടപ്പുറത്ത്. ഇതോടെ മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കോസ്റ്റൽ പൊലീസിന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുൾപ്പെടെയുള്ള സേവനം ആശ്രയിക്കേണ്ട അവസ്ഥയാണ്. നിലവിൽ എൻജിൻ സംബന്ധമായ തകരാറുകൾ വന്നതോടെയാണ് ബോട്ട് വീണ്ടും കട്ടപ്പുറത്ത് കയറാൻ കാരണം. കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ മാറ്റാത്തതിലും ട്രയൽറൺ പോലും നടത്താത്തതിലുമാണ് നിലവിലെ തകരാറിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ആറ് മാസമോ അല്ലെങ്കിൽ 250 മണിക്കൂറോ സർവീസ് നടത്തിയാൽ…
-
ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി..എസ് എ ടിക്ക് മുന്നിൽ ബന്ധുക്കൾ തമ്മിലടിച്ചു
12-06-2023 ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഡിസ്ചാർജ് ചെയ്‌ത യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിന്റെ കുടുംബവും യുവതിയുടെ ബന്ധുക്കളും തമ്മിലടിച്ചു. ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവിന്റെ വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കുറച്ചുനാളായി കോവളത്തുള്ള സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. ഇന്നലെ ഡെലിവറി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതോടെ കുണ്ടറ സ്വദേശിയായ ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാൽ യുവതിയെ ഭർത്താവിനൊപ്പം അയയ്ക്കുന്നതിൽ താത്പര്യമില്ലാതിരുന്ന ബന്ധുക്കൾ ഇത് ചോദ്യം ചെയ്‌തതോടെയാണ് കൈയാങ്കളിയായത്. യുവതിയുടെ…
-
പകർച്ചവ്യാധി ഭീഷണിയിൽ വർക്കല നഗരസഭ മാലിന്യസംസ്കരണ പ്ലാൻറ്
07-06-23 വർക്കല: പകർച്ചവ്യാധി ഭീഷണിയിൽ വർക്കല നഗരസഭ മാലിന്യസംസ്കരണ പ്ലാന്റ്. കഴിഞ്ഞദിവസം പെയ്ത മഴയിൽ പ്ലാന്റിൽ വെള്ളം കയറി സംഭരണ ജൈവമാലിന്യങ്ങളിൽ നിന്നുള്ള ജലവും പുഴുവരിച്ച മാലിന്യങ്ങളും ചേർന്ന് വെള്ളക്കെട്ടുണ്ടായി. മാലിന്യ പ്ലാന്റിൽ ജോലി ചെയ്യുന്ന നാല്പതോളം തൊഴിലാളികളുടെ അവസ്ഥ വളരെ ദയനീയമാണ്. മലിനമായ ചുറ്റുപാടിൽ ജോലി നോക്കുന്ന ഇവർക്ക് സാംക്രമിക രോഗങ്ങൾ പിടിപെടുന്നതിനുള്ള സാദ്ധ്യത ഏറെയാണ്. ഹെൽത്ത് വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നപ്പോൾ കൃത്യമായി 400 രൂപയോളം ദിവസ വേതനം ലഭിച്ചിരുന്ന ഇവർക്ക് കൊവിഡ് കാലത്ത് ജോലി…
-
പരശുറാം എക്‌സ്‌പ്രസിന് ചിറയിൻകീഴിൽ അധിക സ്റ്റോപ്പ് അനുവദിക്കുകവഴി ചിറയിൻകീഴുകാരുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ അഭിലാഷമാണ് സഫലമായതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
07-06-23 ചിറയിൻകീഴ് : പരശുറാം എക്‌സ്‌പ്രസിന് ചിറയിൻകീഴിൽ അധിക സ്റ്റോപ്പ് അനുവദിക്കുകവഴി ചിറയിൻകീഴുകാരുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ അഭിലാഷമാണ് സഫലമായതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചൊവ്വാഴ്ച വൈകീട്ട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി പരശുറാം എക്‌സ്‌പ്രസിന് പച്ചക്കൊടി കാട്ടി. കഴിഞ്ഞ വർഷങ്ങളിൽ 4600 കോടി രൂപയും ഈ വർഷം 2033 കോടി രൂപയുമാണ് നരേന്ദ്രമോദി സർക്കാർ കേരളത്തിലെ റെയിൽവേ വികസനത്തിന് അനുവദിച്ചത്. കൂടാതെ 375 കോടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ആധുനികീകരണത്തിനും 175 കോടി രൂപ വർക്കല സ്റ്റേഷന്റെ…
-
പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയായിട്ടും അധികൃതർ അനങ്ങുന്നില്ല
07-06-23 ആറ്റിങ്ങൽ : പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയായിട്ടും അധികൃതർ അനങ്ങുന്നില്ല. തിങ്കളാഴ്ച രാത്രിയിൽ വെള്ളക്കെട്ടിലിറങ്ങിയ കാർ നിയന്ത്രണംവിട്ട് വശത്തേക്കിടിച്ചുകയറി. രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മൂന്ന് അപകടങ്ങളിലും വാഹനങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായി. യാത്രക്കാർ ഭാഗ്യംകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൂവമ്പാറ മാടൻനട ദേവീക്ഷേത്രത്തിനു മുൻവശത്താണ് വൻ വെള്ളക്കെട്ടുണ്ടാകുന്നത്. വേനൽമഴയിലുണ്ടായ വെള്ളക്കെട്ടിലാണ് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.മേയ് 14-ന് പുലർച്ചെ ഇവിടെ വെള്ളക്കെട്ടിലിറങ്ങി നിയന്ത്രണംവിട്ട കാർ നടപ്പാതയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കമ്പിവേലിയിലിടിച്ച് അപകടത്തിൽപ്പെട്ടു. ഈ അതിനുശേഷവും അധികൃതർ…
-
നൂറ്റാണ്ടു പിന്നിട്ടിട്ടും ഗുരുദേവൻ നട്ട പ്ലാവിന് പൂർണാരോഗ്യം
06-06-23 ശിവഗിരി : ‘സൗകര്യം കിട്ടുമ്പോൾ മരങ്ങൾ െവച്ചുപിടിപ്പിക്കണം. തണലുമായി, പഴവുമായി’- ശ്രീനാരായണ ഗുരുദേവന്‍റെ ഉപദേശം ലോകമെമ്പാടും മുഴങ്ങുമ്പോൾ, ശിവഗിരിയിലെത്തുന്ന ഭക്തർക്ക് തണലേകി നിലകൊള്ളുന്ന മഹാസമാധിവളപ്പിലെ പ്ലാവ് ഏറെ ആശ്വാസം പകർന്നുനൽകുന്നു. ഗുരുദേവന്‍റെ തൃക്കരങ്ങൾക്കൊണ്ടു നട്ട ഈ പ്ലാവിന്‍റെ പ്രായം നൂറുകഴിഞ്ഞിട്ടും യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ഇന്നും തണലും ഫലവും നൽകി നിലകൊള്ളുന്നു. നിത്യേനയെന്നോണം വന്നുപോകുന്ന ഭക്തരിൽ പലരും ഈ പ്ലാവിന്‍റെ ചുറ്റും കൂടി പ്രാർത്ഥിച്ചും ഗുരുദേവകൃതികൾ പാരായണം ചെയ്തും മടങ്ങുന്ന കാഴ്ച പതിവാണ്. JUST IN ഈ പ്ലാവിൽ…
-
ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരെ നിയമിച്ചു
06-06-23 തിരുവനന്തപുരം : ജില്ലയിലെ 28 ബ്ലോക്കുകളിലെ കോൺഗ്രസ് പ്രസിഡന്റുമാരെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ നിയമിച്ചതായി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ പേര് ബ്രായ്ക്കറ്റിൽ ബ്ലോക്ക് എന്ന ക്രമത്തിൽ. എം.എൻ.റോയി (വർക്കല), അനീഷ്‌കുമാർ എസ്. (നാവായിക്കുളം), കെ.ആർ.അഭയൻ (ചിറയിൻകീഴ്), എം.എസ്.നൗഷാദ് (മംഗലപുരം), എൻ.ബിഷ്ണു (ആറ്റിങ്ങൽ), അഹമ്മദ് കബീർ (കിളിമാനൂർ), ബിനു ബി.നായർ (വാമനപുരം), നന്ദിയോട് സുശീലൻ (കല്ലറ), ടി.അർജുനൻ (നെടുമങ്ങാട്), ലത്തീഫ് (വെമ്പായം), സി.ജ്യോതിഷ്‌കുമാർ (അരുവിക്കര), യു.വത്സലൻ (ആര്യനാട്), സി.വേണു (കാട്ടാക്കട), മണവിള കെ.ബിജു…
-
തിരുവനന്തപുരം ചാലയ്ക്കു സമീപം ആര്യശാലയിൽ കടകൾക്ക് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം
06-06-23 തിരുവനന്തപുരം : ചാലയ്ക്കു സമീപം ആര്യശാലയിൽ കടകൾക്ക് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അഞ്ച് കടകൾ പൂർണമായി കത്തിനശിച്ചു. തീ കൂടുതൽ കടകളിലേക്കു പടരുന്നതു തടയാനായത് നാശനഷ്ടങ്ങൾ കുറച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ആര്യശാല ക്ഷേത്രത്തിനു സമീപത്താണ് തീപ്പിടിത്തമുണ്ടായത്. ശിവകുമാർ കെമിക്കൽസിലാണ് ആദ്യം തീ കണ്ടത്. തുടർന്ന് സമീപത്തെ ശ്രീകണ്ഠേശ്വര പവർടൂൾസ്, ശ്രീകൃഷ്ണ ഇലക്ട്രിക്കൽസ്, തായി ട്രേഡേഴ്‌സ്, പവർടൂൾസ് അറ്റകുറ്റപ്പണി നടത്തുന്ന കട എന്നിവിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഇടുങ്ങിയ വഴിക്കുള്ളിലെ സ്ഥാപനത്തിലേക്ക് തീപടർന്നു. കടയിലുണ്ടായിരുന്നവരും ജീവനക്കാരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.…
-
പരശുറാം ചൊവ്വാഴ്ച മുതൽ ചിറയിൻകീഴിൽ സ്റ്റോപ്പ് നാളെ കേന്ദ്രമന്ത്രി വി.മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്യും
05-06-23 ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്കിലെ തീവണ്ടി യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു പരശുറാം എക്‌സ്‌പ്രസ് ട്രെയിനിന് ചിറയിൻകീഴിൽ സ്‌റ്റോപ്പ് അനുവദിക്കുക എന്നത്. റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനും ജനപ്രതിനിധികളടക്കമുള്ളവരും നിരന്തരം റെയിൽവേയോട് അഭ്യർഥിച്ചിരുന്ന ആവശ്യത്തിന് ഒടുവിൽ റെയിൽവേയുടെ പച്ചക്കൊടി. ചൊവ്വാഴ്ച മുതൽ പരശുറാമിന് പരീക്ഷണാടിസ്ഥാനത്തിൽ ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയിൽവേയുടെ ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. മുപ്പതുവർഷത്തോളമായുള്ള ആവശ്യമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്. വൈകിയാണെങ്കിലും പരശുറാം എക്‌സ്‌പ്രസിന്റെ പുതിയ ദൗത്യത്തിൽ യാത്രക്കാരോടൊപ്പം നാടും നാട്ടുകാരും ആഹ്ളാദത്തിലാണ്. ‘പരശുറാം എക്‌സ്‌പ്രസ് ഇനി നമ്മുടേതും’…
-
വയോധിക ഓട്ടോറിക്ഷയിൽ മറന്നുവെച്ച ആഭരണം തിരികെയേൽപ്പിച്ചു
05-06-23 വിഴിഞ്ഞം : ഓട്ടോറിക്ഷയിൽ മറന്നുവെച്ച പണവും സ്വർണവും ഉടമയായ വയോധികയെ കണ്ടെത്തി നൽകി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയായ വനിതാ അസി. സബ് ഇൻസ്‌പെക്ടറും.ഓട്ടോ ഡ്രൈവർ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇൻസ്‌പെക്ടറുമായ നസീനാ ബീഗവുമാണ് പാപ്പനംകോട് സ്വദേശിയായ രാജമ്മ എന്ന വയോധികയെ കണ്ടെത്തി ആഭരണവും പണവും തിരികെ ഏൽപ്പിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. പാപ്പനംകോട്ടുനിന്ന് തമ്പാനൂരിലെത്താനാണ് രാജമ്മ ബഷീറിന്റെ ഓട്ടോറിക്ഷയിൽ കയറിയത്. ആലപ്പുഴയിലേക്കു പോകുന്നതിനാണ് തമ്പാനൂരിലെത്തിയത്. ഓട്ടോറിക്ഷയിറങ്ങിയശേഷം ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ്…
-
ബസിലെ പീഡനം, പ്രതിക്ക് മുല്ല പൂ മാലയിട്ട് സ്വീകരണം
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നത പ്രദർശനം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, എല്ലാ ശനിയാഴ്ചയും അേന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകൽ തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഉപാധിവെച്ചു. താൻ ഒമ്പത് മിനിറ്റ് മാത്രമാണ് ബസിൽ യാത്ര ചെയ്തതെന്നും പരാതിക്കാരിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. സോഷ്യൽ…
-
വക്കം ഗവൺമെൻറ് ഹൈസ്ക്കൂളുംഇതര പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിൽ നിന്നും വേറിട്ട് നിൽക്കുന്ന നന്മ 1988 SSLC കൂട്ടായ്മയും
വക്കം: 2023 ജൂൺ ഒന്നാംതീയതി വക്കം ഗവ: വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തോടൊപ്പം 1988 SSLC വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നന്മയുടെ വകയായി പഠനോപകരണ വിതരണവും .മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മെമൻറോ നൽകി ആദരിക്കൽ ചടങ്ങും നടന്നു ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് മഞ്ജുമോൻ അധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഷീലാകുമാരി സ്വാഗതം ആശംസിച്ചു.SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം ലഭിച്ചതിന് സ്കൂളിനുള്ള നന്മയുടെ…
-
മന്ത്രി R. അനിൽ അവാർഡുകൾ വിതരണം ചെയ്തു
വക്കം: വക്കം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽനടന്ന അനുമോദനസമ്മേളനത്തിൽ,2022ലെ യുവ ശാസ്ത്രഞ്ജ അവാർഡ് നേടിയ ഡോ. ആർ.ധന്യയും കേരളായൂണിവേഴ്സിറ്റി യിൽനിന്നും ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയഡോ.ഭവ്യ പ്രകാശും മിനിസ്റ്റർജി. ആർ. അനിലിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങുന്നു. സി. വി. സുരേന്ദ്രൻ, ഹരീന്ദ്രബാബു, എൻ. റാം. എന്നിവർ സമീപം
-
വക്കം സൗഹൃദവേദിയുടെ ചികിൽസാ സഹായം നൽകി
വക്കം :വക്കം സൗഹൃദവേദിയുടെ ചികിൽസാ സഹായം നൽകി.വക്കത്തുള്ള വീട്ടിൽ അസുഖ ബാധിതയായി കിടക്കുന്ന കുഞ്ഞു ലക്ഷ്മിഅമ്മക്ക് ചികിത്സാസഹായമായി വക്കം സൗഹൃദ വേദിയുടെ ചാരിറ്റി ഫണ്ടിൽ നിന്നും പതിനായിരം രൂപ വാർഡ് മെമ്പർ ലാലിയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് സി. വി. സുരേന്ദ്രൻ കുഞ്ഞുലക്ഷ്മിയുടെമകനെ ഏല്പിച്ചു. വക്കം സൗദവേദി സെക്രട്ടറി എസ്. ഷാജി, ട്രഷറർ ബി. ആർബാലചന്ദ്രദാസ്, മുൻട്രഷറർ കെ. ബി. മുകുന്ദൻ, കമ്മിറ്റി അംഗം ആർ സുമേധൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
-
അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനും പൊളിച്ചിട്ടിരിക്കുന്ന മാർക്കറ്റിന്റെ നവീകരണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു യുഡിഫ് ചെയർമാൻ ശ്രീ ധനപാലന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം ആറ്റിങ്ങൽ എംപി ശ്രീ അടൂർ പ്രകാശ് ഉത്ഘാടനം ചെയ്തു.
32-05-2023
-
മെഡലുകൾ ഗംഗയിലൊഴുക്കാതെ കായികതാരങ്ങൾ; അനുനയിപ്പിച്ചത് കർഷക നേതാക്കൾ
ഹരിദ്വാർ: ദേശീയ ഗുസ്തി ഫെഡറേഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിയ്ക്കുന്ന കായികതാരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് പിൻവാങ്ങി. ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് കായികതാരങ്ങളെ കടുത്ത തീരുമാനത്തിൽനിന്നും പിന്തിരിപ്പിച്ചത്. ഹരിദ്വാറിൽ ഗംഗയുടെ തീരത്തെ സ്നാനഘട്ടിൽ ഒന്നരമണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനും വൈകാരിക രംഗങ്ങൾക്കും ഒടുവിലാണ് താരങ്ങൾ തങ്ങളുടെ തീരുമാനത്തിൽനിന്നും പിന്തിരിഞ്ഞത്. നരേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കളാണ് ഹരിദ്വാറിലേക്ക് എത്തിയത്. ഇവര്‍ ഗുസ്തി താരങ്ങളുടെ കൈയില്‍നിന്ന്…
Got any book recommendations?