Mindblown: a blog about philosophy.
-
ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് അനുശോചന സമ്മേളനം സംഘടിപ്പിച്ചു
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് അനുശോചന സമ്മേളനം നടന്നു.ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന സമ്മേളനത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ ദേശീയ കമ്മിറ്റി സെക്രട്ടറി വക്കം ജവാദ് ,തുടങ്ങിയ നാൽപതോളം വരുന്ന വിവിധ സംഘട പ്രതിനിധികൾ സംസാരിച്ചു.
-
മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ല; സഹായധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മയ്ക്ക് ദാരുണമരണം
ചെന്നൈ: കോള്ജിൽ പഠിക്കുന്ന മക്കളുടെ ഫീസടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് അപകടത്തിൽപെട്ട് മരിച്ചാലുള്ള സഹായധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മക്ക് ദാരുണ മരണം. സർക്കാറിൽ നിന്ന് ആശ്വാസധനം പ്രതീക്ഷിച്ചാണ് തമിഴ്‌നാട് സേലത്തെ പാപ്പാത്തി (45)യെന്ന സ്ത്രീ ബസിന് മുന്നിലേക്ക് എടുത്തുചാടിയത്. പാപ്പാത്തി കലക്ടർ ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. വാഹനാപകടത്തിൽ മരിക്കുന്നവർക്ക് സർക്കാർ ആശ്വാസധനം നൽകുമെന്നാണ് ഇവർ ധരിച്ചിരുന്നത്. തുടർന്ന് മക്കൾക്ക് വേണ്ടി പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്…
-
മണിപ്പൂർ കലാപംകയർ തൊഴിലാളികളുടെ പ്രതിഷേധം….
-
പത്ത് വയസു മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടുജോലിക്ക് വെക്കുകയും ആ കുഞ്ഞിനെ അതിക്രൂരമായി മർദിച്ച് ഇരുമ്പു കമ്പി പഴുപ്പിച്ച് പൊള്ളിക്കുകയും ചെയ്ത വനിതാ പൈലറ്റിനും , എയർലൈൻ ഉദ്യോഗസ്ഥനായ ഭർത്താവിനും നാട്ടുകാരുടെ മർദനം
പത്ത് വയസു മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടുജോലിക്ക് വെക്കുകയും ആ കുഞ്ഞിനെ അതിക്രൂരമായി മർദിച്ച് ഇരുമ്പു കമ്പി പഴുപ്പിച്ച് പൊള്ളിക്കുകയും ചെയ്ത വനിതാ പൈലറ്റും, എയർലൈൻ ഉദ്യോഗസ്ഥനായ ഭർത്താവുമാണ് ആ പിഞ്ചുകുഞ്ഞിന്റെ കൺമുൻപിൽ വച്ച് തന്നെ നാട്ടുകാരുടെ കയ്യിൽ നിന്ന് അത്യുഗ്രൻ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നത് .
-
വേദനയില്ല, കുത്തിവെയ്പ്പില്ല, രക്തസ്രാവമോ മറ്റു പ്രയാസങ്ങളോ ഇല്ല, പരിശോധന വെറും 5 മിനിറ്റിനുള്ളിൽ…35 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകൾ മാത്രം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക..NB: ആർത്തവ സമയത്ത് ദയവായി ഈ പരിശോധന നടത്തരുത്…
-
ഉമ്മൻചാണ്ടി അന്തരിച്ചു , ഇന്ന് പൊതു അവധി
18-07-2023 തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. അതേ സമയം, ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്നു പൊതു അവധി, രണ്ടുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
-
ഞാൻ ഇറങ്ങുന്നു, വാതിൽ പൂട്ടിക്കോളൂ, ഭക്ഷണം വാങ്ങിവരാം
10-07-2023 വിഴിഞ്ഞം: വീടിന് വിളിപ്പാടകലെ 90 അടിയോളം താഴ്ചയിൽ അകപ്പെട്ടു കിടക്കുന്ന കിണർ നിർമ്മാണ തൊഴിലാളിയായ മഹാരാജന്റെ മടങ്ങി വരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവർത്തകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചെങ്കിലും വെങ്ങാനൂർ നെല്ലിയറത്തല വീട്ടിൽ ഭാര്യ സെൽവിയും മക്കളായ ബബിതയും സബിതയും പ്രതീക്ഷ മങ്ങാത്ത നിറകണ്ണുകളോടെ ഇരിക്കുന്ന കാഴ്ച ആരുടെയും മനസ് ഉലയ്ക്കും. ശനിയാഴ്ച പുലർച്ചെ സെൽവി ഉറക്കം ഉണരുമ്പോൾ കാണുന്നത് ജോലിക്ക് പോകാനായി അരയിൽ തോർത്ത് മുറുകെ കെട്ടുന്ന മഹാരാജനെയാണ്. അതിനിടെ മകൾ ബബിതയെ വിളിച്ചുണർത്തി…
-
എഡിഎംഎയുമായി വക്കം സ്വദേശി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ.
27-06-23 ചിറയിന്‍കീഴ്: എഡിഎംഎ കൈവശം വെച്ച യുവാവിനെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഒന്നാം ഗേറ്റിന് സമീപം തിരുവാതിരയില്‍ വിനേന്ദ്രപ്രസാദ് (36) ആണ് പിടിയിലായത്. ചെറുവളളി മുക്ക് ജംഗ്ഷന് സമീപം സംശയാസ്പദമായ രീതിയില്‍ രാത്രി ബൈക്കില്‍ കണ്ട യുവാവിനെ പൊലീസ് പരിശോദിക്കുകയായിരുന്നു. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളില്‍ നിന്ന് 200 മില്ലി മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ചിറയിന്‍കീഴ് എസ്എച്ചഒ കണ്ണന്‍, എസ്‌ഐ സുപമേഷ്‌ലാല്‍, അനൂപ്, വിഷ്ണു,ജുഗുണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍…
-
ടൈറ്റാനിക് ടൂറിസ്റ്റ് സബ് മറൈനിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം നേരിട്ടുകാണാൻ പോയ 5 പേരും കൊല്ലപ്പെട്ടതായി അമേരിക്കൻ കോസ്റ്റ് ഗാർഡ് ഔദ്യോഗികമായി അറിയിച്ചു.
23-06-2023 ടൈറ്റാനിക് ടൂറിസ്റ്റ് സബ് മറൈനിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം നേരിട്ടുകാണാൻ പോയ 5 പേരും കൊല്ലപ്പെട്ടതായി അമേരിക്കൻ കോസ്റ്റ് ഗാർഡ് ഔദ്യോഗികമായി അറിയിച്ചു. അന്തർവാഹിനി കഴിഞ്ഞ ഞായറാഴ്ച യാത്രയായി ഏകദേശം 2 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അതുമായുള്ള നിയന്ത്രണം കൺട്രോൾ റൂമിന് നഷ്ടപ്പെട്ടിരുന്നു.. പിന്നീട് കടലിനടിയിൽവച്ച് നടന്ന ഒരു പൊട്ടിത്തെ റിയിലൂടെയാണ് സബ് മറൈൻ തകർന്നതെന്നും അതിൻ്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ Remotely operated vehicle (ROV) ലെ റോബോട്ട് കണ്ടെത്തിയെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്ന കാര്യം ദുഷ്ക്കരമാണെന്നും…
-
ഡെങ്കിപ്പനി അസാധാരണമായി വ്യാപിച്ചേക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ഡോക്ടർമാർ
24-06-2023 തിരുവനന്തപുരം : ഡെങ്കിപ്പനി അസാധാരണമായി വ്യാപിച്ചേക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ഡോക്ടർമാർ. സംസ്ഥാനത്ത് 165 പേർ ഡെങ്കി ബാധിച്ച് മരണത്തിന് കീഴടങ്ങിയ 2017-ലെ സമാനമായ അവസ്ഥയുണ്ടായേക്കാമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. നൽകുന്ന മുന്നറിയിപ്പ്. ഇതിനിടെ ജില്ലയിൽ മൂന്നു സിക്ക വൈറസ് ബാധയും റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനിക്കു പുറമെ, ഇൻഫ്ളുവൻസ, എലിപ്പനി, ചിക്കുൻഗുനിയ എന്നിവയും ജില്ലയിൽ കൂടുതലായി കാണുന്നു. പനിബാധിതരുടെ എണ്ണം ഇനിയും കൂടാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പനി ബാധിച്ച് ചികിത്സയ്‌ക്കെത്തുന്നവരുടെ വൻകൂട്ടം എല്ലാ സർക്കാർ ആശുപത്രികളിലും ദൃശ്യമാണ്. …
-
ചെറുവിരൽ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ടൈപ്പ് ചെയ്തു കൊണ്ട് പ്ലസ് ടു വിദ്യാർത്ഥിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്.
21-06-2023 തിരുവനന്തപുരം :പ്ലസ് ടു വിദ്യാർത്ഥിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ ആദർശിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്. നിലവിൽ ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ പ്രായം കുറഞ്ഞയാളാണ് ആദർശ് ഇരുകൈകളുടെയും ചെറുവിരൽ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ടൈപ്പ് ചെയ്തു കൊണ്ട് Fastest time to type the alphabet with littile fingers എന്ന കാറ്റഗറിയിലാണ് ആദർശ് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്. ഓൾ…
-
മടവൂരിൽ കശുമാവ് ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി
20-06-2023 മടവൂർ ഗ്രാമപഞ്ചായത്തിലെ കശുമാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളി നിർവഹിച്ചു. സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സഹകരണത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കശുമാവ് ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. മടവൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 12000 കശുമാവിൻ തൈകൾ ആണ് ഈ വർഷം നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നത്. 20 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി വകയിരുത്തുന്നത്. കഴിഞ്ഞവർഷം മുതലാണ് പഞ്ചായത്ത്…
-
വർക്കല പോലീസ് സ്‌റ്റേഷനിൽ നാല് എസ്.ഐ.മാർ വേണ്ടിടത്ത് ഒരാൾ മാത്രം
20-06-23 വർക്കല : ടൂറിസം-തീർഥാടന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പരിധിയിൽപ്പെടുന്ന പ്രധാന പോലീസ് സ്റ്റേഷനായ വർക്കലയിൽ ഒരു മാസത്തിലേറെയായി സ്റ്റേഷൻ ഹൗസ് ഓഫീസറില്ല. പോലീസുകാരുടെ എണ്ണത്തിലും കുറവുണ്ട്. ഒരു വനിതാ എസ്.ഐ. ഉൾപ്പെടെ നാല് എസ്.ഐ.മാർ വേണ്ടിടത്ത് ഒരാൾമാത്രമാണുള്ളത്. വർക്കല പോലീസ് സബ് ഡിവിഷനിലെ ഏറ്റവും പ്രധാന സ്റ്റേഷനിലാണ് ഈ അവസ്ഥ. പ്രധാന ഉദ്യോഗസ്ഥരുടെ അഭാവവും അംഗബലമില്ലാത്തതും സ്‌റ്റേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ക്രമസമാധാന പാലനത്തിനും കേസന്വേഷണത്തിനും തടസ്സമാകുന്നു. വർക്കല സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന എസ്.സനോജ് മേയ് 12 മുതൽ…
-
സ്കൂളിലെ ചുവരുകളിൽ ചിത്രങ്ങൾ വരച്ച് വേനലവധിക്കാലം ആനന്ദകരമാക്കിയിരിക്കുകയാണ് വക്കം ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ
20-06-23 സ്കൂളിലെ ചുവരുകളിൽ ചിത്രങ്ങൾ വരച്ച് വേനലവധിക്കാലം ആനന്ദകരമാക്കിയിരിക്കുകയാണ് വക്കം ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ വിദ്യാർഥികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകരുടെ നിർദേശപ്രകാരമാണ് കുട്ടികൾ സ്കൂളിലെ ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ വരച്ചത്. ചിത്രങ്ങളുടെ മിഴിതുറക്കൽച്ചടങ്ങ് ജില്ലാപ്പഞ്ചായത്ത് അംഗം ആർ.സുഭാഷ് നിർവഹിച്ചു. പ്രഥമാധ്യാപിക ബിന്ദു സി.എസ്., പി.ടി.എ. പ്രസിഡൻറ് മഞ്ജുമോൻ, സി.പി.ഒ. സൗദിഷ് തമ്പി, എ.സി.പി.ഒ. പൂജ എന്നിവർ പങ്കെടുത്തു.
-
വക്കം ഗ്രാമപഞ്ചായത്തും റൂറൽ ഹെൽത്ത്സെന്റരും സംയുക്തമായി നടത്തുന്ന മഴക്കാല രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായിപകർച്ചവ്യാധി പ്രതിരോധ സന്ദേശ യാത്രയുടെ ഉൽഘടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്‌ണു അവർകൾ നിർവ്വഹിച്ചു
19-06-2023 മഴക്കാല രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി വക്കം ഗ്രാമപഞ്ചായത്തും റൂറൽ ഹെൽത്ത്സെന്റരും സംയുക്തമായി നടത്തുന്ന . പകർച്ചവ്യാധി പ്രതിരോധ സന്ദേശ യാത്ര യുടെ ഉൽഘടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്‌ണു അവർകൾ ആർമിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ദേവരാജ് അവർകളുടെ അധ്യക്ഷതയിൽ നിർവഹിച്ചു.പ്രസ്തുത പരിപാടിയുടെ ഭാഗമായി എല്ലാവാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രതേക വാർഡുതല ആരോഗ്യ സഭ വിളിച്ചുചേർത്ത് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസും. ബോധവൽക്കരണ നോട്ടീസ് വിതരണവും നടത്തി
-
പുന്നമൂട് ചന്തയിൽനിന്നു അമോണിയയുടെ സാന്നിധ്യമുള്ള പഴകിയ 200 കിലോ മീൻ പിടികൂടി
19-06-23 വർക്കല : ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല പുന്നമൂട് മത്സ്യച്ചന്തയിൽ നടത്തിയ പരിശോധനയിൽ പഴകിയ മീൻ പിടികൂടി. വിൽപ്പനയ്ക്കെത്തിച്ച പഴകിയ 200 കിലോയോളം ചൂര മീനാണ് പിടിച്ചെടുത്തത്. സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തി. വർക്കല, ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. പ്രവീൺ, ഡോ. ധന്യ ശ്രീവത്സം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലംകോട്, കടമ്പാട്ടുകോണം എന്നിവിടങ്ങളിലെ മത്സ്യമൊത്തവ്യാപാര സ്ഥാപനങ്ങളിൽ ദിവസങ്ങൾക്കു മുമ്പ് പരിശോധന നടത്തിയിരുന്നു. അവിടെ പഴകിയ മത്സ്യങ്ങൾ കണ്ടെത്തിയിരുന്നില്ല.…
-
ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു.
17-06-2023 ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ പരേതരായ വർഗ്ഗീസ് പരേരയുടെയും, ഗട്രൂഡ് പരേരയുടെയും മകൾ സ്റ്റെഫിൻ. വി. പെരേര(49) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.…
-
ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിൽ പബ്ലിക്ക് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം
16-06-23 ആറ്റിങ്ങൽ: ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിൽ പബ്ലിക്ക് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം. കുടുംബ കോടതിയടക്കം പ്രധാനമായ പത്തിലധികം കോടതികളാണ് ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിൽ നിലവിൽ പ്രവർത്തിക്കുന്നത്. ഇനിയും പുതിയ കോടതികൾ ഇവിടേക്ക് വരാനുമുണ്ട്. നിലവിൽ ഓരോ കോടതിയിലും ദിനംപ്രതി സ്ത്രീകളും രോഗികളും അടക്കം നൂറു കണക്കിനാളുകളാണ് വന്നു പോകുന്നത്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറൻ പേരിനു പോലും ഒരു കംഫർട്ട് സ്റ്റേഷൻ ഇവിടെയില്ല. രാവിലെ കേസ് സംബന്ധമായി കോർട്ട് കോംപ്ലക്സിലെത്തുന്നവർ വൈകുന്നതു വരെ കാത്തിരിക്കണം. ഇവിടെ…
-
രാത്രി ബൈക്കിൽ പോകുന്ന സ്ത്രീകളുടെ ആഭരണവും ബാഗും മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ
16-06-23 തിരുവനന്തപുരം: രാത്രിയിൽ ഇരുചക്രവാഹനങ്ങൾ പിന്തുടർന്ന് സ്ത്രീകളുടെ ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന രണ്ടുപേർ പൊലീസ് പിടിയിലായി. ആലപ്പുഴ ചെന്നിത്തല തൃപ്പരംതുറ ചൂരവേലി ക്ഷേത്രത്തിന് സമീപം നന്ദുഭവനത്തിൽ പ്രവീൺ (40), മുട്ടത്തറ ശിവജി ലെയിനിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് ദിവസം മുൻപ് അർദ്ധരാത്രി ആയുർവേദ കോളേജ് ജംഗ്ഷനിൽ ദമ്പതിമാരെ പിന്തുടർന്ന് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങൾക്കു മുൻപ് പഴവങ്ങാടി, പരുത്തിക്കുഴി, വഞ്ചിയൂർ ഭാഗങ്ങളിലും…
-
എംഡിഎംഎയുമായി എട്ട് വിദ്യാർത്ഥികളെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി
15-06-23 കൊച്ചി: എംഡിഎംഎയുമായി എട്ട് വിദ്യാർത്ഥികളെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി. പന്തളം സ്വദേശി അജിത്ത്(23) പത്തനംതിട്ട, മമ്മൂട്, സ്വദേശി അശ്വിൻ(22) പത്തനംതിട്ട, മുടിയൂർകോണം സ്വദേശി വിഷ്ണു(23) കോന്നി അടുക്കാട് സ്വദേശി ബിച്ചു(26), കോന്നി സ്വദേശി മനു(21), അരുവപ്പുറം സ്വദേശി ബാലു(28) തണ്ണിത്തോട് സ്വദേശി അഖിൽകുമാർ(20), കൂടൽ സ്വദേശി ആരോമൽ(20) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ…
Got any book recommendations?