Mindblown: a blog about philosophy.

  • ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ക‍ടൽപ്പാലം .ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽപ്പാലം

    14-01-2024 കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ക‍ടൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽപ്പാലമാണിത്. 21.8 കിലോമീറ്ററാണ് നീളം. മുംബൈ നഗരത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ പാലം നഗരത്തിന് അനുബന്ധമായി വളരാനിരിക്കുന്ന ‘മൂന്നാം മുംബൈ’ നഗരത്തിന്റെ മുന്നോടികൂടിയാണ്. ഈ പാലത്തിലൂടെ സഞ്ചരിക്കാൻ ഒരു വർഷം ചുരുങ്ങിയത് 1 ലക്ഷം രൂപയെങ്കിലും വേണമെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. വസ്തുത എന്തെന്ന് അന്വേഷിക്കാം. നാലുചക്ര വാഹനങ്ങൾ മുതൽക്ക്…

  • മകരജ്യോതി തൊഴാനായി കാത്തിരിക്കുന്ന ലക്ഷോപലക്ഷം അയ്യപ്പ ഭക്തർക്ക് ദർശനത്തിനായി സന്നിധാനം പൂർണ സജ്ജം

    14-01-2024 പത്തനംതിട്ട: മകരജ്യോതി തൊഴാനായി കാത്തിരിക്കുന്ന ലക്ഷോപലക്ഷം അയ്യപ്പ ഭക്തർക്ക് ദർശനത്തിനായി സന്നിധാനം പൂർണ സജ്ജം. എത്രത്തോളം ഭക്തർ സന്നിധാനത്തേക്കും ദർശന ഭാഗ്യം ലഭിക്കാവുന്ന സ്ഥലങ്ങളിലേക്കും എത്തുമെന്നതിൽ കൃത്യത ഇല്ലെങ്കിലും ആരും ദർശനം കിട്ടാതെ മടങ്ങില്ലെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്. മകരവിളക്ക് നാളിലും തലേ ദിവസവും ക്യൂവിലൂടെ എത്താവുന്ന തീർഥാടകരുടെ എണ്ണം കുറച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മലകയറിയവർ തിരിച്ചിറങ്ങിയിട്ടില്ല. ഇതിനു പുറമേ, കാനനപാത വഴി വരുന്നവരും തിരുവാഭരണത്തെ ദിവസങ്ങളായി അനുഗമിച്ച് എത്തുന്നവരും അനവധിയാണ്. ഇതെല്ലം കൂടി…

  • ആതിഥേയാവകാശം ഉറപ്പായിട്ടില്ലെങ്കിലും 2036-ലെ ഒളിംപിക്‌സിനായി ഒരുക്കം തുടങ്ങിയിരിക്കുകയാണ് ഗുജറാത്ത്

    14-01-2024 ആതിഥേയാവകാശം ഉറപ്പായിട്ടില്ലെങ്കിലും 2036-ലെ ഒളിംപിക്‌സിനായി ഒരുക്കം തുടങ്ങിയിരിക്കുകയാണ് ഗുജറാത്ത്. പോളണ്ട്, മെക്‌സിക്കോ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളോടാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യക്ക് നറുക്കു വീണാൽ ഗുജറാത്തിലായിരിക്കും കായിക മാമാങ്കം. 6,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കായിക മാമാങ്കത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ഗുജറാത്ത് പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചു. സമ്മർ ഒളിംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനായി ആറ് സ്‌പോർട്‌സ് കോംപ്ലക്‌സുകൾ നിർമ്മിക്കാൻ ആണ് പ്രത്യേക കമ്പനി രൂപീകരിച്ചിരിക്കുന്നത്. . ‘ഗുജറാത്ത് ഒളിമ്പിക് പ്ലാനിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ…

  • ഒ.എൽ.എക്സ് വഴി ഫോണിന് പണം വാങ്ങിയ ശേഷം തട്ടിപ്പു നടത്തിയതായി പരാതി

    13-01-2024 ആറ്റിങ്ങൽ: ഒ.എൽ.എക്സ് വഴി ഫോണിന് പണം വാങ്ങിയ ശേഷം തട്ടിപ്പു നടത്തിയതായി പരാതി. ഫോൺ വിൽക്കാനുണ്ടെന്നുകണ്ട് ആവശ്യമറിയിച്ച ആറ്റിങ്ങൽ സ്വദേശി സതീഷിനാണ് പണം നഷ്ടമായത്. കഴിഞ്ഞ 9ന് എറണാകുളം കാക്കനാട് ഇഫിനാണ് വൈകിട്ടോടെ ഫോൺ വിൽക്കുന്നതിനായി സതീഷിനെ വിളിച്ചത്. പൈസയ്ക്ക് അത്യാവശ്യമുള്ളതിനാൽ ഫോൺ കൊറിയർ ചെയ്യാമെന്നറിയിക്കുകയും തുടർന്ന് ഫോൺ പായ്ക്ക് ചെയ്യുന്ന വീഡിയോയും ഫോണിന്റെ വിവിധ ഫോട്ടോകളും അയച്ചു. പ്രൊഫഷണൽ കൊറിയറിന്റെ കാക്കനാട് ബ്രാഞ്ചിൽ ഫോൺ ബുക്ക് ചെയ്ത് അയച്ചു എന്നതിന് തെളിവായി എച്ച്.ഐ.എസ്. 5248…

  • ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സഹോദരിമാർക്ക് മെഡൽ

    12-01-2024 ആറ്റിങ്ങൽ: പഞ്ചാബിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സഹോദരിമാർക്ക് മെഡൽ. കേരളത്തിനുവേണ്ടി ഫിദയും ഫെമിദയുമാണ് മെഡലുകൾ നേടിയത്. പത്തൊമ്പത് വയസ് സീനിയർ പെൺകുട്ടികളുടെ 32 കിലോഗ്രാം കുമിത്തെയിൽ ഫെമിദ മെഡൽ നേടി ദേശീയ സ്കൂൾ കരാട്ടെയിൽ കേരളത്തിന്റെ ആദ്യ വെള്ളിമെഡൽ കരസ്ഥമാക്കി. അവനവൻചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് ഫെമിദ. പത്തൊമ്പത് വയസിന് താഴെയുളള സീനിയർ പെൺകുട്ടികളുടെ 44 കിലോഗ്രാം കുമിത്തെയിലാണ് ഫിദയുടെ വെങ്കല മെഡൽ നേട്ടം.…

  • വർക്കല പുന്നമൂട്ടിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.

  • സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയും പല ജില്ലകളിലും ചൂട് ഉയർന്ന തോതിൽ തുടരുകയുമാണ്

    12-01-2024 തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയും പല ജില്ലകളിലും ചൂട് ഉയർന്ന തോതിൽ തുടരുകയുമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്ക് (09-01-2024) ശേഷം ഒരു ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടില്ല. ചില ജില്ലകളിൽ ഒറ്റപ്പെട്ട തോതിൽ മിതമായ മഴ ലഭിക്കുന്നുണ്ടെങ്കിലും ശക്തമായ മഴ വിട്ടുനിൽക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പല ജില്ലകളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മഴ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു ജില്ലകളിലും അലേർട്ടുകൾ നൽകിയിരുന്നില്ല. ഇതിനിടെ…

  • ഫെബ്രുവരി 25-ന് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല

    11-01-2024 തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിനുള്ള തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്കു നിർദേശം നൽകി. ഉത്സവത്തിനു വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകനയോഗം ചേർന്നു. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല ഉത്സവം. ഫെബ്രുവരി 25-നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. തെരുവുനായശല്യം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും മൊബൈൽ ടോയ്‌ലെറ്റുകൾ, വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.…

  • അഞ്ചുതെങ്ങ് പഞ്ചായത്തിലെ എ.ടി.എം കൗണ്ടർ ബോർഡ് തകർന്നുവീണിട്ടും പുതിയവ സ്ഥാപിക്കാനോ കഴിയാത്ത ബാങ്ക് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

    11-01-2024 വക്കം: അഞ്ചുതെങ്ങ് പഞ്ചായത്തിലെ പ്രമുഖ ബാങ്കിന്റെ എ.ടി.എം കൗണ്ടർ ബോർഡ് തകർന്നുവീണ് വർഷങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാനോ, പുതിയവ സ്ഥാപിക്കാനോ കഴിയാത്ത ബാങ്ക് അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തം. ബോർഡ് ഇവിടെനിന്ന് നീക്കം ചെയ്യാത്ത പക്ഷം ആക്രി വിലയ്ക്ക് തൂക്കി വിൽക്കുമെന്നും നാട്ടുകാർ പറയുന്നു. പ്രമുഖ ദേശസാത്കൃത ബാങ്കായ കനറാ ബാങ്കിന്റെ എ.ടി.എം സെന്ററാണ് വർഷങ്ങളായി അധികൃതരുടെ അവഗണന നേരിടുന്നത്. മെഷീനുള്ളിൽ തുക നിറയ്ക്കാൻ എത്തുന്നതുപോലും വല്ലപ്പോഴുമാണ്. മാസത്തിൽ പകുതി ദിവസവും എ.ടി.എം സെന്റർ പ്രവർത്തനരഹിതമാണ്.…

  • കടയ്ക്കാവൂർ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു

    11-01-2024 കടയ്ക്കാവൂർ: പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു. ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പ്രകാശ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ യമുന,എം.ഷിജു,ബീന രാജീവ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീകല,രാധിക പ്രദീപ്,അജിത,പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ,പ്ലാൻ കോ-ഓർഡിനേറ്റർ അഫ്സൽ മുഹമ്മദ്,…

  • സംസ്ഥാന സർക്കാരിന് കീഴിൽ ആദ്യ സീ ഫുഡ് റെസ്റ്റോറന്‍റ് ഇന്ന് പ്രവർത്തനം ആരംഭിക്കും.

    10-01-2024 തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ ആദ്യ സീ ഫുഡ് റെസ്റ്റോറന്‍റ് ഇന്ന് പ്രവർത്തനം ആരംഭിക്കും. 1.5 കോടി രൂപ ചെലവിൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ആഴാകുളത്താണ് ‘കേരള സീ ഫുഡ് കഫേ’ നിർമിച്ചത്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടത്തിലാണ് റെസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുക. മത്സ്യപ്രിയരായ മലയാളികൾക്ക് ഗുണനിലവാരമുള്ള മീൻ വിഭവങ്ങൾ ലഭ്യമാക്കാനാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. മത്സ്യഫെഡിന്‍റെ വൈവിധ്യവല്‍ക്കരണത്തിന്‍റെ തുടര്‍ച്ചയായി ആദ്യഘട്ടത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സീ ഫുഡ് റെസ്റ്റോറന്‍റുകള്‍ ആരംഭിക്കാൻ…

  • ബിജെപി നേതാവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക്

    10-01-2024 കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് വരുന്നു. ജനുവരി 16, 17 തീയതികളിലാണ് മോദി കേരളത്തിൽ എത്തുക. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ജനുവരി 16 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോ നിശ്ചയിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് തൃശൂരിൽ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് മോദിയുടെ രണ്ടാം വരവ്. ബിജെപി നേതാവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും മോദി പങ്കെടുക്കും. ജനുവരി 17 ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ…

  • ഗാനഗന്ധർവൻ കെജെ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    10-01-2024 തിരുവനന്തപുരം: ഗാനഗന്ധർവൻ കെജെ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വരസാന്നിധ്യംകൊണ്ട് മലയാളിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ മഹാഗായകന് എല്ലാവിധ മംഗളങ്ങളും നേരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. യേശുദാസിന്‍റെ 84ാം ജന്മദിനമാണിന്ന് ആയിരം മാസം ജീവിച്ച്, ആയിരം പൂർണചന്ദ്രന്മാരെ കാണാനാവുകയെന്ന മുഹൂർത്തമാണ് ശതാഭിഷേകം. 1940 ജനുവരി പത്തിനായിരുന്നു യേശുദാസിന്‍റെ ജനനം. ഫോർട്ട് കൊച്ചിയിൽ സംഗീതജ്ഞനം നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്‍റെയും എലിസബത്ത് ജോസഫിന്‍റെയും മകനാണ് കെജെ യേശുദാസ്. മികച്ച ഗായകനുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ…

  • കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം

    10-01-2024 കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം. ഡിജിറ്റൽ ടിക്കറ്റിങും ഇ പേയ്മെൻ്റ്സും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാട്സാപ്പിലൂടെ ടിക്കറ്റെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. കെഎംആർഎല്ലിൻ്റെ 9188957488 എന്ന വാട്സാപ്പ് നമ്പ‍ർ വഴിയാണ് ഒരു മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കൊണ്ടുവന്നിരിക്കുന്നത്. പൊതുജനങ്ങൾക്ക് ജനുവരി 10 മുതൽ വാട്സാപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം? കെഎംആർഎല്ലിൻ്റെ 9188957488 എന്ന…

  • സ്വാതന്ത്ര്യത്തിന്റെ 100-വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വിഭാവനം ചെയ്യുന്ന വികസിത ഇന്ത്യക്കായി കേന്ദ്രസർക്കാരിനൊപ്പം ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ത്‌ലജെ

    10-01-2024 വക്കം : സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വിഭാവനം ചെയ്യുന്ന വികസിത ഇന്ത്യക്കായി കേന്ദ്രസർക്കാരിനൊപ്പം ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ത്‌ലജെ പറഞ്ഞു.  വക്കം വെട്ടൂർ പഞ്ചായത്തുകളിലെ വികസിത് ഭാരത് സങ്കല്പ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.  To advertise here, Contact Us ചടങ്ങിൽ ഉജ്ജ്വല യോജനയ്ക്കു കീഴിൽ അഞ്ച് ഗുണഭോക്താക്കൾക്കു പുതിയ പാചകവാതക കണക്ഷനുകൾ മന്ത്രി വിതരണം ചെയ്തു.  ഐ.സി.എ.ആർ.-എ.ടി.എ.ആർ.ഐ. ബെംഗളൂരു ഡയറക്ടർ ഡോ. വി.വെങ്കിട്ട സുബ്രഹ്മണ്യം, എസ്.ബി.ഐ. ഡെപ്യൂട്ടി…

  • രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതിനെത്തുടർന്ന് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

    10-01-2024 തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതിനെത്തുടർന്ന് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പലയിടത്തും പോലീസുമായി ഉന്തുംതള്ളുമുണ്ടായി. വൈദ്യപരിശോധനയ്ക്കായി ഫോർട്ട് താലൂക്കാശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചപ്പോഴും ജയിലിലേക്കു കൊണ്ടുപോകുമ്പോൾ വഞ്ചിയൂർ ജില്ലാ കോടതിക്കു പുറത്തും സംഘർഷമുണ്ടായി. To advertise here, Contact Us ചൊവ്വാഴ്ച രാവിലെ പത്തോടെ ഫോർട്ട് താലൂക്കാശുപത്രിയിൽ വൈദ്യപരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പ്രവർത്തകർ ജീപ്പ് തടഞ്ഞു. ജീപ്പിൽ ആഞ്ഞടിച്ച് പോലീസിനോട് കയർത്ത പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ നീക്കിയാണ് ജീപ്പ് മുന്നോട്ടെടുത്തത്. കോടതി നിർദേശിച്ചപ്രകാരം വൈദ്യപരിശോധന…

  • പ്രദേശത്തെ വികസന പ്രവ‌ർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കൂട്ടായ്മയുടെ കായലോര സംഗമം 2024 സംഘടിപ്പിച്ചു.

    10-01-2024 വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ കായൽവാരത്തും സമീപപ്രദേശത്തുള്ളവരുടെയും ഇവിടെ ജനിച്ചു വളർന്ന് വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെയും സംഗമമാണ് കായൽവാരം കൂട്ടായ്മ ട്രസ്റ്റ്. പ്രദേശത്തെ വികസന പ്രവ‌ർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കായലോര സംഗമം 2024 ‘ഒരുമിച്ച് കൂടാം ഒരിക്കൽ കൂടി’ അടൂർപ്രകാശ് എം.പി കായൽവാരം കടവിൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഒ.എസ്. അംബിക, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡന്റ് അഡ്വ. ഷെെലജാബീഗം, കേരള സ്പേസ് പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി.ലെവിൻ,…

  • ലഹരി വസ്തുക്കളുമായി യൂട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസ് പിടിയില്‍

    08-01-2024 കൊച്ചി: ലഹരി വസ്തുക്കളുമായി യൂട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തിയിരുന്നു. കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയില്‍നിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രിവന്റീവ്…

  • 62 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനക്കാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

    08-01-2024 കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനക്കാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അവസാന മണിക്കൂറുകളില്‍ പോയിന്റ് നില മാറിമറിയുകയാണ്. ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂരിനെ അവസാനദിനം രാവിലെയാണ് കോഴിക്കോട് പിന്നിലാക്കിയത്. നിലവില്‍ കോഴിക്കോട് ജില്ലയാണ് മുന്നിലുള്ളത്. 95 % മത്സരങ്ങളുടെ ഫലം പുറത്തുവിട്ടപ്പോള്‍ 901 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് ജില്ല കണ്ണൂരിനെ പിന്തള്ളി ഒന്നാംസ്ഥാനത്തേക്ക് കുതിച്ചത്. 897 പോയിന്റുകളുമായി കണ്ണൂര്‍ ജില്ല രണ്ടാമതുണ്ട്. പാലക്കാട് 893 (മൂന്നാം സ്ഥാനം), തൃശൂര്‍…

  • ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠ നിശ്ചയിച്ചതോടെ കണ്ണുകളെല്ലാം അയോധ്യയിലേക്ക് നീണ്ടിരിക്കുകയാണ്. തീർഥാടന കേന്ദ്രത്തിലേക്ക് എങ്ങനെ യാത്ര ചെയ്യാം?

    05-01-2024 അയോധ്യ: ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠ നിശ്ചയിച്ചതോടെ കണ്ണുകളെല്ലാം അയോധ്യയിലേക്ക് നീണ്ടിരിക്കുകയാണ്. തീർഥാടന കേന്ദ്രത്തിലേക്ക് എങ്ങനെ യാത്ര ചെയ്യാം? അയോധ്യയിലെത്താനുള്ള എളുപ്പ മാർഗം എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽനിന്ന് അയോധ്യയിലേക്ക് ട്രെയിൻ, വിമാന ഗതാഗതം ഇതിനോടകം സജീവമായിട്ടുണ്ട്. പല നഗരങ്ങളിൽ നിന്നും ബസ് സർവീസുകളും അയോധ്യയിലേക്കുണ്ട്. പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് റെയിൽ കണക്ടിവിറ്റി ലഭ്യമാണ്. അയോധ്യ ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് രാമക്ഷേത്ര ദർശനത്തിനെത്തുന്നവർ ഇറങ്ങേണ്ടത്.…

Got any book recommendations?


Design a site like this with WordPress.com
Get started