Mindblown: a blog about philosophy.
-
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിനുള്ള സൂചന നൽകി കെഎസ്ഇബി.
06-10-2023 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിനുള്ള സൂചന നൽകി കെഎസ്ഇബി. ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവുണ്ടായതായി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം 6:30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാം. മാന്യ ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യർഥിക്കുന്നുവെന്ന്…
-
മാർക്കറ്റുകളെല്ലാം ഹൈടെക്കാകുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾ പൊലുമില്ലാതെ വക്കത്തെ പൊതു മാർക്കറ്റ്
06-10-2023 വക്കം: മാർക്കറ്റുകളെല്ലാം ഹൈടെക്കാകുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾ പൊലുമില്ലാതെ വക്കത്തെ പൊതു മാർക്കറ്റ്. സൗകര്യങ്ങൾ ഒന്നുമില്ലാത്ത മാർക്കറ്റിൽ വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. വ്യാപാരികൾക്ക് കച്ചവടത്തിനായി കെട്ടിയ ഷെഡുകളെല്ലാം നാശത്തിന്റെ വക്കിലാണ്. രാവിലെ പച്ചക്കറിവിൽക്കുന്ന രണ്ടോ മൂന്നോ പേരെ ഒഴിച്ചാൽ വേറാരും ഈ പരിസരത്തേക്ക് വരാറില്ല. നിലവിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യങ്ങളും സമീപത്തെ കടകളിലെ മാലിന്യങ്ങളും കൊണ്ടിടുന്ന സ്ഥലമായി മാർക്കറ്റ് മാറിക്കഴിഞ്ഞു. വക്കത്തെ കയർ വ്യവസായം സജീവമായിരുന്ന കാലത്ത് രാവിലെ മുതൽ രാത്രി വരെ…
-
മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
05-10-2023 മുതലപ്പൊഴിയിൽ വീണ്ടും അപകടം. ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറൈൻ എൻഫോഴ്‌സ്മെന്‍റ് ആണ് വിവരം നൽകിയത്. കടലിലെ തിരയടിയിൽ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പുതുക്കുറിച്ചി സ്വദേശി ഷാജഹാന്‍റെ ഉടമസ്ഥതയിലുള്ള വള്ളം ശക്തമായ തിരയടിയിൽപ്പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി നൗഫലിന്‍റെ തലയിലേക്ക്…
-
ആംബുലൻസിനായി ഇനി 108 ൽ വിളിക്കണ്ട ,പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
05-10-2023 108 സേവനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ഉപകാര പ്രദമായ രീതിയിൽ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാനാവുംസേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്‍റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്‍റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും. ഈ മാസം മൊബൈല്‍ ആപ്പ് ലഭ്യമാകുമെന്നും മന്ത്രി…
-
ഉദ്ഘാടനത്തിലൊതുങ്ങി ആറ്റിങ്ങലിലെ വനിതാ ഹോസ്റ്റൽ
05-10-2023 ആറ്റിങ്ങൽ: അന്യനാട്ടിൽ നിന്ന് ജോലിക്കും വിദ്യാഭ്യാസത്തിനുമായി ആറ്റിങ്ങലിലെത്തിയ സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ നിർമ്മിച്ച വനിതാ ഹോസ്റ്റലിന്റെ പ്രവർത്തനം ഉദ്ഘാടനത്തിലൊതുങ്ങി. ആറ്റിങ്ങൽ വലിയകുന്ന് പോളിടെക്നിക്കിന് സമീപം ജനകീയാസൂത്രണ പദ്ധതി പ്രകാരം 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വനിതാഹോസ്റ്റലിനാണ് ഈ ദുർഗതി. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഹോസ്റ്റൽ തുറന്നുകൊടുക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.ഹോസ്റ്റൽ നടത്തിപ്പിനു വേണ്ട ജീവനക്കാരെ ആര് കണ്ടെത്തണമെന്ന ആശയക്കുഴപ്പം നഗരസഭയിലുണ്ടായി. പിന്നീട് ആരും ഒന്നും മിണ്ടിയതുമില്ല. അടഞ്ഞുകിടക്കുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട്…
-
കഞ്ചാവുമായി നാവായിക്കുളത്ത് രണ്ട് പേർ അറസ്റ്റിൽ.
05-10-2023 കല്ലമ്പലം : നാവായിക്കുളത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. വെള്ളല്ലൂർ കാട്ടുചന്ത പേരൂർ പരുത്തിവിള പുത്തൻവീട്ടിൽ ഉണ്ണി (48), ഇടവ തോട്ടുമുഖം കാട്ടുമ്പുറം റീത്താമണി നിവാസിൽ മണികണ്ഠൻ എന്ന വിമൽ (23) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.2 കിലോ കഞ്ചാവ് ഇവരിൽനിന്നു പിടികൂടിയത്. വർക്കല എക്സൈസ് ഇൻസ്പെക്ടർ പി.എസ്.ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, രാഹുൽ, ദിനു പി.ദേവ്, ഷംനാദ്, സീന എന്നിവരടങ്ങുന്ന സംഘം നാവായിക്കുളം ഭാഗത്ത് നടത്തിയ…
-
വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ
05-10-2023 വക്കം : വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിങ്കര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന് വിളിക്കുന്ന ശ്രീനാഥ്(25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് വൈകുന്നേരം 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശത്താണ് സംഭവം. മുൻവിരോധം കാരണം കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ നിന്നും വക്കം പാട്ടു വിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയും നാടൻ ബോംബറിഞ്ഞ് കൊല്ലണമെന്ന ഉദ്ദേശത്തോടെ…
-
വീടിനു ചുറ്റും വെള്ളം കയറിയതോടെ സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച് വീൽചെയറിൽ കഴിയുന്ന പതിനൊന്നുകാരനെ ആശുപത്രിയിലോ സ്‌കൂളിലോ കൊണ്ടുപോകാനാകാതെ മാതാപിതാക്കൾ
04-10-2023 കഴക്കൂട്ടം: വീടിനു ചുറ്റും വെള്ളം കയറിയതോടെ സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച് വീൽചെയറിൽ കഴിയുന്ന പതിനൊന്നുകാരനെ ആശുപത്രിയിലോ സ്‌കൂളിലോ കൊണ്ടുപോകാനാകാതെ മാതാപിതാക്കൾ. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ആക്കുളം പെരിങ്കോട്ടുനടയിലാണ് അതിദയനീയമായ ഈ കാഴ്ച. കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന തോരാത്ത മഴയിൽ പ്രധാന റോഡിൽനിന്ന് ഈ വീട്ടിലേക്ക് പോകുന്ന ഇടറോഡിൽ മുട്ടിന് മുകളിൽ വെള്ളക്കെട്ടാണ്. റോഡിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ വെള്ളക്കെട്ടിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഈ വീട്ടിലെത്താനാകൂ. പനി ബാധിച്ച മകനെ…
-
തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാംപികൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
04-10-2023 തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാംപികൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എൽപിഎസ്, ഗവ. എംഎൻ എൽപിഎസ് വെള്ളായണി എന്നീ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ജില്ലയിൽ രണ്ടുദിവസം ശക്തമായ പെയ്ത മഴയ്ക്ക് ഇന്ന് ശമനം ഉണ്ടായി. എന്നാൽ, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ യെല്ലോ അലേർട്ട് തുടരുകയാണ്. മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടയിടങ്ങളിൽ…
-
കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി
04-10-2023 തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിന് സമീപം പ്രവർത്തിക്കുന്ന കോർപറേഷനിലെ ആറ്റിപ്ര സോണൽ ഓഫീസ് റവന്യൂ ഇൻസ്‌പെക്ടർ അരുൺ കുമാർ എസ് ആണ് പിടിയിലായത്. കെട്ടിടത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് വേണ്ടി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് ഇയാളെ വലയിലാക്കിയത്. കരിമണിൽ പുതുതായി വാങ്ങിയ ഫ്ലാറ്റിന്റെ ഓണർഷിപ്പ് മാറുന്നതിന് വേണ്ടി വട്ടിയൂർകാവ് സ്വദേശിയിൽനിന്ന് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അരുൺ കുമാർ പിടിയിലായത്. പല തവണ…
-
അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ കളക്ഷൻ കേന്ദ്രങ്ങളില്ല
04-10-2023 കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ കളക്ഷൻ കേന്ദ്രങ്ങളില്ലാത്തത് തിരിച്ചടിയാകുന്നു. ഓരോ വാർഡിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ സ്ഥിരം സംവിധാനം ഇല്ലാത്തതാണ് വെല്ലുവിളിയാകുന്നത്. നിലവിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്തെ പാതയോരങ്ങളിലും സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലും പൂട്ടിക്കിടക്കുന്ന സൊസൈറ്റികളിലും മറ്റുമായി സൂക്ഷിക്കേണ്ട അവസ്ഥയാണ്. സമീപ ഗ്രാമപഞ്ചായത്തുകളിൽ മാലിന്യം ശേഖരിക്കാൻ പ്രത്യേകം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് കമ്പികളാൽ തീർത്ത മിനി എം.സി.എഫ് സംവിധാനങ്ങൾ അടച്ച് സൂക്ഷിക്കാൻ കഴിയുന്നവയാണ്. അതുകൊണ്ടുതന്നെ…
-
കനത്തമഴ:ജില്ലയില്‍ 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം,43.57 ലക്ഷത്തിന്റെ കൃഷിനാശം
03-10-2023 തിരുവനന്തപുരം :കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഇന്നലെ(ഒക്ടോബര്‍ മൂന്ന്)വരെ പെയ്ത മഴയില്‍ നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.ചിറയിന്‍കീഴ്,വര്‍ക്കല,കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്.ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം…
-
ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു.
03-10-2023 തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു. അസി. പ്രിസണർ ഓഫീസർ കായികക്ഷമതാ പരീക്ഷയാണ് മാറ്റിവെച്ചത്. മറ്റു ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തോരാതെ പെയ്യുകയാണ്. നഗരപ്രദേശങ്ങളിൽ പലയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെടുകയും താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. തമ്പാനൂർ ബസ് സ്റ്റാൻഡിനു മുന്നിൽ വെള്ളക്കെട്ട്…
-
തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
03-10-2023 തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു (Thiruvananthapuram School Holiday). ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ നിർദേശമുണ്ട്. മഴയെ തുടർന്ന് ജില്ലയിൽ നാളെയും മറ്റന്നാളും…
-
ലോൺ ആപ്പ് തട്ടിപ്പ്; ഈ നമ്പർ ഓര്‍ത്ത് വയ്ക്കാം….,
തിരുവനന്തപുരം:അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന്…
-
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. കോവളം പൂങ്കുളത്ത് ആന്ധ്രയിൽ നിന്നെത്തിച്ച 50 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഘം പിടിയിലായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ ജസീം, സജീർ, റാഫി, മുജീബ് എന്നിവരെ എക്സെെസ് കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. എക്സെെസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ആന്ധ്രയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. ജില്ലയിൽ ചെറിയ പൊതികളിലാക്കി വിൽപന നടത്തുന്നതിനാണ്…
-
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ സ്ഥാപിച്ച എഐ ക്യാമറയിൽ കുടുങ്ങി പോലീസ് ജീപ്പുകളും
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ സ്ഥാപിച്ച എഐ ക്യാമറയിൽ കുടുങ്ങി പോലീസ് ജീപ്പുകളും. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്ങിയത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടിവീണത്. എന്നാൽ ഇതുവരെ ഇവർ പെറ്റി അടച്ചതായി വിവരമില്ല. ഹെൽമറ്റോ സീറ്റ്…
-
ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി അതിവേഗ പോക്‌സോ കോടതി
ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി അതിവേഗ പോക്‌സോ കോടതി. വെള്ളറട കരിക്കമാങ്കോട്‌കോണം മണ്ണാങ്കോണം തെക്കുംകര പുത്തന്‍വീട്ടില്‍ വെട്ടുകത്തി വിജയന്‍ എന്ന വിജയന്‍ (55) നെയണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ആറ് വര്‍ഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷവിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണം. ഇല്ലായെങ്കില്‍ അഞ്ചുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം എന്ന് വിധിന്യായത്തില്‍ പ്രസ്താവിക്കുന്നു. നെയ്യാര്‍ ഡാം പോലീസ് രജിസ്റ്റര്‍…
-
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഓഗസ്റ്റ് മാസം 3.73 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. മുൻവർഷം ഓഗസ്റ്റിൽ ഇത് 2.95 ലക്ഷമായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 1.97 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.75 ലക്ഷം പേരാണ് വിദേശരാജ്യങ്ങളിലേക്ക് പറന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
-
ഓടിക്കൊണ്ടിരിക്കെ വെള്ളയമ്പലം ജംഗ്ഷനിൽ പൊലീസ് വാഹനത്തിന് തീപിടിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ വെള്ളയമ്പലം ജംഗ്ഷനിൽ പൊലീസ് വാഹനത്തിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. സ്‌പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡറായ സുജിത്തിന്റെ ഔദ്യോഗിക വാഹനമായ കെ.എൽ 01ബി.ക്യൂ1767 നമ്പർ മഹീന്ദ്ര സൈലോയാണ് തീപിടിച്ചത്. രാജാജി നഗറിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റെത്തി തീഅണച്ചു. വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വണ്ടിയുടെ മുൻവശത്തു നിന്ന് പുക ഉയരുന്നതുകണ്ട് സംശയം തോന്നിയ ഡ്രൈവർ വണ്ടി നിറുത്തി ഇറങ്ങിയശേഷം വാഹനത്തിന്റെ മുൻഭാഗം ഉയർത്തി പരിശോധിക്കുന്നതിനിടെ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. എ.സിയിൽ നിന്നുള്ള വാതകച്ചോർച്ചയാകാം…
Got any book recommendations?