Mindblown: a blog about philosophy.

  • തലസ്ഥാനത്ത് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊല്ലാന്‍ ശ്രമം

    18-10-2023 തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊല്ലാന്‍ ശ്രമം. നേമം കാരയ്ക്കാമണ്ഡപത്ത് ഇന്നു രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കാരയ്ക്കാമണ്ഡപം പത്തുമുറി ലൈനില്‍ രമ്യ രാജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച അക്രമിയായ വള്ളക്കടവ് സ്വദേശി ദീപക്കിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ദീപക്കിനോടൊപ്പം രമ്യ ഇറങ്ങിപ്പോകാത്തതിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് വിവരം. രമ്യയും പ്രതി ദീപക്കും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബെംഗളൂരുവില്‍…

  • സ്വന്തം മകള്‍ക്കെന്ന പോലെ ഒരുനാട് മുഴുവന്‍ കരുതലും സ്‌നേഹവുമായി ഒന്നിച്ചുനിന്നപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ തന്നെ രാമല വിവാഹിതയായി

    18-10-2023 തിരുവനന്തപുരം: സ്വന്തം മകള്‍ക്കെന്ന പോലെ ഒരുനാട് മുഴുവന്‍ കരുതലും സ്‌നേഹവുമായി ഒന്നിച്ചുനിന്നപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ തന്നെ രാമല വിവാഹിതയായി. രാമലയെ ചെറുവക്കല്‍ സ്വദേശി സുമേഷിനെ കൈപിടിച്ചേല്‍പ്പിച്ചപ്പോള്‍ അച്ഛന്‍ സനല്‍കുമാറിന് പറഞ്ഞറയിക്കാന്‍ പറ്റാത്ത സന്തോഷം. ഒറ്റ രാത്രിയില്‍ തലസ്ഥാനത്തെ പ്രളയത്തില്‍ മുക്കിയ മഴപെയ്തപ്പോള്‍ രാമലയുടെ കല്യാണപ്പുടവ ഉള്‍പ്പെടെ സകലതും നശിച്ചുപോയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ഇതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണമായും വസ്ത്രമായും നിരവധിപേര്‍ സഹായമെത്തിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്നലെ ഉച്ചയോടെ…

  • ശബരിമലയിലേക്ക് അലങ്കരിച്ച് എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി ഹൈക്കോടതി

    18-10-2023 കൊച്ചി: ശബരിമലയിലേക്ക് അലങ്കരിച്ച് എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി ഹൈക്കോടതി. പൂക്കളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്നും ഇത്തരത്തിലെത്തുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താനും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദേശം. സർക്കാർ ബോർഡ് വെച്ച് വരുന്ന തീർഥാടക വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന് ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ അടക്കം അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്.…

  • തലസ്ഥാനത്ത് വീണ്ടും മഴ; ജാഗ്രത

    17-10-2023 തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗര – ഗ്രാമീണ മലയോര മേഖലകളിൽ രാത്രി കനത്ത മഴ. നഗരത്തിൽ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി മഴ പെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ഭേദപ്പെട്ട മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • നടന്‍ കുണ്ടറ ജോണി അന്തരിച്ചു

    17-10-2023 നടന്‍ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. ജോണി പ്രധാനമായി വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. 1979-ല്‍ അഗ്നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

  • ജില്ലാ കേരളോത്സവം നവംബർ 11മുതല്‍ അഴൂരിൽ: സംഘാടക സമിതി രൂപീകരിച്ചു

    17-10-2023 തിരുവനന്തപുരം: ജില്ലാതല കേരളോത്സവം നവംബർ 11 മുതൽ 15 വരെ അഴൂർ ഗ്രാമപഞ്ചായത്തിൽ നടക്കും . ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം അഴൂർ കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളോത്സവം പോലുള നൂതനമായ പരിപാടികൾ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണെന്നത് ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈലജ ബീഗം യോഗത്തിൽ…

  • ഒറ്റ രാത്രിയില്‍ തലസ്ഥാനത്തെ വെള്ളകെട്ടില്‍ മുക്കിയ മഴപെയ്തപ്പോള്‍ തകര്‍ന്നത് കടകംപള്ളി സ്വദേശി രാമലയുടെ വിവാഹ സ്വപ്‌നങ്ങള്‍ കൂടിയാണ്

    17-10-2023 തിരുവനന്തപുരം: ഒറ്റ രാത്രിയില്‍ തലസ്ഥാനത്തെ വെള്ളകെട്ടില്‍ മുക്കിയ മഴപെയ്തപ്പോള്‍ തകര്‍ന്നത് കടകംപള്ളി സ്വദേശി രാമലയുടെ വിവാഹ സ്വപ്‌നങ്ങള്‍ കൂടിയാണ്. നാളെയാണ് രാമലയുടെ വിവാഹം. കതിര്‍മണ്ഡപത്തിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോള്‍ ഉടുക്കേണ്ട രാമലയുടെ കല്യാണപ്പുടവപോലും വീടിനകത്ത് വെള്ളം കയറി നശിച്ചുപോയി. കല്യാണപ്പുടവ മാത്രമല്ല, വിവാഹത്തിനായി ബന്ധുക്കള്‍ക്ക് കൊടുക്കാനായി വാങ്ങി അലമാരയില്‍ സൂക്ഷിച്ച എല്ലാ വസ്ത്രങ്ങളും കുതിച്ചെത്തിയ വെള്ളത്തില്‍ നശിച്ചു. കടകംപള്ള കാക്കോട് പാലത്തിനു സമീപം ഓട്ടോ ഡ്രൈവര്‍ ജി സനല്‍കുമാറിന്റെ ഇളയമകളാണ് രാമല. ചെറുവക്കല്‍ സ്വദേശി സുമേഷുമായി…

  • സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ട്രാൻസ്മാൻ, ട്രാൻസ്‌വുമൺ എന്നിവർക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ നിലവിൽ പ്രശ്നമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ വിധിപ്രസ്താവം

    17-10-2023 വിവാഹം എല്ലാക്കാലത്തും മാറ്റമില്ലാതെ തുടരുന്ന ഒരു സ്ഥാപനമാണെന്ന് പറയുന്നത് അബദ്ധമായിരിക്കുമെന്ന് സ്വവർഗ്ഗ വിവാഹം അനുവദിക്കുന്നത് സംബന്ധിച്ച കേസിൽ തന്റെ വിധി വായിക്കവെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. വിവാഹമെന്ന സ്ഥാപനത്തിൽ നിരവധി മാറ്റങ്ങൾ നിയമംമൂലം വരുത്തിയിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് നിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അക്കാര്യം നിശ്ചയിക്കേണ്ടത് പാർലമെന്റാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്പെഷ്യൽ മാര്യേജ് നിയമങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റ് തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ട്രാൻസ്മാൻ,…

  • എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിയ്ക്കണം

    16-10-2023 തിരുവനന്തപുരം: ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യാൻ പാടില്ല.എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകും. വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവർ – രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ തൊഴിലുറപ്പ്…

  • എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിയ്ക്കണം

    16-10-2023 തിരുവനന്തപുരം: ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യാൻ പാടില്ല.എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകും. വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവർ – രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ തൊഴിലുറപ്പ്…

  • തിരുവനന്തപുരത്ത് വീട്ടിനുള്ളിലെ വെള്ളക്കെട്ടിൽ മൃതദേഹം

    16-10-2023 തിരുവനന്തപുരം: വെട്ടുകാട് വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. കനത്ത മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ (67) ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം.ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല.

  • നാളെ തിരുവനന്തപുരം ജില്ലയിൽ അവധി

    15-10-2023 തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

  • വിഴിഞ്ഞത്ത് ചരിത്രനിമിഷം; ആദ്യ കപ്പലിന് വൻ വരവേൽപ്പ്; ഷെൻഹുവ 15 നെ പതാക വീശി സ്വീകരിച്ച് മുഖ്യമന്ത്രി

    15-10-2023 വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പലിന് അതി ഗംഭീര സ്വീകരണം. ചൈനയിൽ നിന്നുള്ള ഷാൻഹായ് പിഎംസിയുടെ ഷെൻഹുവ 15 എന്ന കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേറ്റു. വാട്ടർ സല്യൂട്ട് ഏറ്റുവാങ്ങിയ കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷതയിൽ പ്രൗഢ ഗംഭീരമായ സമ്മേളനം തുടങ്ങി. കേന്ദ്ര ഷിപ്പിങ്, വാട്ടർവേയ്സ് – ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് മുഖ്യാതിഥി. കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ്…

  • തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 875 പേരെ നിലവിൽ വിവിധ ക്യാമ്പുകളിൽ മാറ്റിപാർപ്പിച്ചു.

    15-10-2023 തിരുവനന്തപുരം: ജില്ലയിൽ മഴക്കെടുതിയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 875 പേരെ നിലവിൽ വിവിധ ക്യാമ്പുകളിൽ മാറ്റിപാർപ്പിച്ചു. ജില്ലയിൽ 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത്. 16 ക്യാമ്പുകളിലായി 580 പേരാണുള്ളത്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരും വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാർപ്പിച്ചു. കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ്…

  • നിലയ്കാമുക്ക് പളളിക്കാട് ഭദ്രൻ കൊലക്കേസിൽ വക്കം സ്വദേശിയേയും കുട്ടാളികളേയും വെറുതെ വിട്ടു

    15-10-2023 തിരുഃ നിലയ്ക്കാമുക്ക് പളളിക്കാട് ഭദ്രനെ കൊലപ്പെടുത്തിയ വക്കം സ്വദേശിയായ അഭിലാഷ്,നവാസ്,വിനീത് എന്നിവരേ തിരുവന്തപുരം അതിവേഗ കോടതി 3 വെറുതെ വിട്ടു 2014 ആഗസ്റ്റ് മാസം 3ാം തിയതി നിലയ്കാമുക്ക് പളളിക്കാട് പളളിവിള വീട്ടിൽ അതിക്രമിച്ച് കയറിയ മുന്നാം പ്രതി അഭിലാഷ് 2ാം സാക്ഷിയായ പെൺകുട്ടിയെ ആക്രമിയ്കുകയും തടയാൻ വന്ന ഒന്നാം സാക്ഷിയായ അമ്മയേയും മൂന്നാം സാക്ഷിയായ അനിയനേയും പരിക്കേൽപ്പിയ്കുകയും തുടർന്ന് ഭദ്രനെ കമ്പി പാരകൊണ്ടും വടികൊണ്ടും അടിച്ചു കൊലപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളെ കടയ്കാവൂർ പോലിസ് കൊലകുറ്റം…

  • മൂന്ന് യുവതികൾക്കു വിവാഹം ഒരുക്കി പ്രവാസിദമ്പതിമാർ

    13-10-2023 നെടുമങ്ങാട് : രണ്ട് പതിറ്റാണ്ട് മണലാരണ്യത്തിൽ പണിയെടുത്ത് സമ്പാദിച്ച ധനംകൊണ്ട് വീടെന്ന സ്വപ്നം പൂവണിഞ്ഞപ്പോൾ ജലീലും നിസയും മൂന്ന് യുവതികളുടെ വിവാഹസ്വപ്നംകൂടി യാഥാർഥ്യമാക്കി. ഇരിഞ്ചയം പള്ളിവിള സ്വദേശി എ.എ.ജലീലും ഭാര്യ നിസയുമാണ് വീടിന്റെ പാലുകാച്ചൽ ദിവസം മൂന്ന് നിർധനയുവതികളുടെ വിവാഹംകൂടി നടത്തി നാടിനു മാതൃകയായത്. പ്രകാശം ചൊരിയുന്ന വീട് എന്നർഥമുള്ള ‘ബൈത്ത് അൽ നൂർ’ എന്നുപേരിട്ട ഈ വീട് മൂന്ന് കുടുംബങ്ങൾക്കു മാത്രമല്ല, ഒരു നാടിനും പ്രകാശം പരത്തും. ദുബായിയിൽ വ്യവസായിയായ ജലീലിനും നിസയ്ക്കും കുടുംബവീടിനോടു ചേർന്ന്…

  • സ്വപ്നത്തിരമാലകൾ നീന്തി ഏഴ് നോട്ടിക്കൽ മൈൽ അകലെ നിന്നും ക്രെയിനുമായി കപ്പലണഞ്ഞു

    13-10-2023 തിരുവനന്തപുരം : ഏഴ് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ക്രെയിനുമായെത്തിയ കപ്പലിനെ തീരത്തെത്തിച്ചത്. രാവിലെ 9.40-ന് തീരത്തുനിന്നുള്ള ടഗ്ഗിൽ അദാനി ഗ്രൂപ്പിന്റെ പൈലറ്റുമാരായ ക്യാപ്റ്റൻ തുഷാർ, ക്യാപ്റ്റൻ സച്ചിൻ എന്നിവർ ഷെൻഹുവാ 15 കപ്പലിലെത്തി. ഇവിടെ മുതൽ ചൈനീസ് കപ്പലിന്റെ നിയന്ത്രണം ഇവർ ഏറ്റെടുത്തു. ഓഷൻ സ്പിരിറ്റ്, ഡോൾഫിൻ 35, ഡോൾഫിൻ 27 എന്നീ മൂന്ന് ടഗ്ഗുകളാണ് കപ്പലിനെ ബർത്തിലേക്ക് അടുപ്പിക്കാൻ സഹായിച്ചത്. ഇതിൽ ഒരു ടഗ്ഗ് പിറകിലും മറ്റ് രണ്ടെണ്ണം വശങ്ങളിലുമായാണ് കപ്പലിന് വഴികാട്ടിയായത്. ബെർത്തിൽ…

  • ആശുപത്രികളിലെ നിർമാണങ്ങൾ പൂർത്തിയാക്കണം -വീണാ ജോർജ്

    12-20-2023 ആറ്റിങ്ങൽ : ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി വർക്കല, ചിറയിൻകീഴ്, വലിയകുന്ന് താലൂക്കാശുപത്രികൾ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ആശുപത്രികളിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.  വർക്കല താലൂക്കാശുപത്രിയിൽ 45 കോടിയുടെ കെട്ടിടം നിർമിക്കുന്നതിനു കരാർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ നിർമാണം ഉടൻ ആരംഭിക്കും. ആശുപത്രിയുടെ വികസനത്തിന്റെ പ്രധാന ഘട്ടമാണിത്. നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ വാർഡുകൾ ഉൾപ്പെടെ പുതിയ കെട്ടിടത്തിലേക്കു മാറ്റാൻ കഴിയും.  ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് സുപ്രധാന തീരുമാനം കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ…

  • നഗരത്തിലെ ബാലഭിക്ഷാടനത്തിനും ബാലവേലയ്ക്കും തടയിടാൻ പരിശോധന കടുപ്പിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്

    12-10-2023 തിരുവനന്തപുരം : നഗരത്തിലെ ബാലഭിക്ഷാടനത്തിനും ബാലവേലയ്ക്കും തടയിടാൻ പരിശോധന കടുപ്പിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്. തുടർച്ചയായ ദിവസങ്ങളിൽ നടന്ന പരിശോധനയിലൂടെ പത്ത് കുട്ടികളെയും നാല് സ്ത്രീകളെയും രണ്ടു കൈക്കുഞ്ഞുങ്ങളെയുമാണ് പുനരധിവസിപ്പിച്ചത്. പൂജപ്പുര മഹിളാമന്ദിരത്തിലും തൈക്കാട് ശിശുക്ഷേമ സമിതിയിലുമാണ് നഗരവീഥികളിൽ കണ്ടെത്തുന്നവരെ നിലവിൽ താമസിപ്പിച്ചിരിക്കുന്നത്.  യാചകസംഘത്തിലെ പുരുഷന്മാർ പുനരധിവാസ കേന്ദ്രങ്ങളിലും ജില്ലാ ബാലക്ഷേമ സമിതിയിലുമെത്തി പിടികൂടിയവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുന്നതായി അധികൃതർ പറയുന്നു. ജനന സർട്ടിഫിക്കറ്റ്, ആധാർ തുടങ്ങി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് കുട്ടികളെയും സ്ത്രീകളെയും വിട്ടുനൽകുമെന്ന് ജില്ലാ…

  • ലോകത്തെ വലിയ കപ്പലുകൾക്കും വിഴിഞ്ഞത്ത് വന്നുപോകാനാകും- മന്ത്രി

    12-10-2023 തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണത്തിനുള്ള ക്രെയിനുകളുമായെത്തുന്ന കപ്പൽ വ്യാഴാഴ്ച ബർത്തിലെത്തും. വിഴിഞ്ഞത്ത് പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിനെ ടഗ്ഗുകളുടെ സഹായത്തോടെയാണ് 30-ഓളം സാങ്കേതികവിദഗ്‌ധരുടെ നേതൃത്വത്തിൽ ബർത്തിലേക്ക്‌ അടുപ്പിക്കുന്നത്. 240 മീറ്റർ നീളമുള്ള കപ്പൽ അടുപ്പിക്കുന്നതിനായി 300 മീറ്റർ ദൂരത്തിൽ ബർത്തിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്.  ക്രെയിനുമായെത്തുന്ന ഹെൻഹുവാ 15 എന്ന കപ്പലിനടുക്കാൻ ബർത്തിൽ 12 മീറ്റർ ആഴമാണ് വേണ്ടത്. നിലവിൽ ബർത്തിനോടു ചേർന്നുള്ള ഭാഗത്തിന് 18 മീറ്റർ ആഴമുണ്ട്. ആഴിമല ഭാഗത്തുള്ള കടൽവഴി എത്തുന്ന കപ്പലിനെ തുറമുഖമേഖലയിലേക്ക്‌ എത്തുന്നതിന് ബോയകൾ ഇട്ട്…

Got any book recommendations?


Design a site like this with WordPress.com
Get started