Mindblown: a blog about philosophy.
-
നെഹ്‌റു സാംസ്കാരികവേദി ശിശുദിനാഘോഷവും പുരസ്കാര സമർപ്പണവും നടത്തി
16-11-2023 ആറ്റിങ്ങൽ : നെഹ്‌റു സാംസ്കാരികവേദി ശിശുദിനാഘോഷവും പുരസ്കാര സമർപ്പണവും നടത്തി. സമ്മേളനം കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. നാട്ടിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണം ലഹരിയാണെന്നും ഇതു തടയാ നുള്ള ആത്മാർഥമായ ഇടപെടൽ എല്ലായിടത്തുനിന്നുണ്ടാകണമെന്നും സുധീരൻ പറഞ്ഞു. നെഹ്‌റു സാംസ്കാരികവേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി ജി.ഭുവനേശ്വരന്റെ പേരിൽ സാംസ്കാരികവേദി ഏർപ്പെടുത്തിയ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ അധ്യാപകനായ എൻ.സാബുവിന് സുധീരൻ സമ്മാനിച്ചു. വി.എസ്.ഹരീന്ദ്രനാഥ്, പി.ഉണ്ണികൃഷ്ണൻ, ബിനു നാവായിക്കുളം എന്നിവർ…
-
ഇവിടെ കുട്ടികളുടെ റോഡ് മുറിച്ചുകടക്കൽ ജീവൻ പണയംവെച്ച്
16-11-2023 പാറശ്ശാല : ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനുമുന്നിലെ റോഡിൽ സീബ്രാവരകൾ ഇല്ല. കുട്ടികൾക്ക് അപകടഭീഷണിയാവുകയാണിത്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്നത് ജീവൻപണയംവെച്ച്. പ്രധാന റോഡായിട്ടും സ്കൂൾ മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല. ടിപ്പർ ലോറികളടക്കം ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കരമന കളിയിക്കാവിള പാതയ്ക്കുസമീപമാണ് സ്കൂൾ. പോസ്റ്റോഫീസ് ജങ്ഷനു സമീപത്തെ ഗാന്ധിപാർക്കിനു മുന്നിലാണ് വിദ്യാർഥികൾ റോഡ് മുറിച്ചുകടന്ന് സ്കൂളിലേക്ക് പോകുന്നത്. മുന്പ് ഇവിടെ സീബ്രാ വരകളുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ തവണ റോഡ്…
-
ഗവിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിൽ കയറിക്കൂടി രാജവെമ്പാല
15-11-2023 കൊല്ലം: ഗവിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിൽ കയറിക്കൂടി രാജവെമ്പാല. കൊല്ലം ആനയടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മനുരാജും കുടുംബവും സഞ്ചരിച്ച കാറിൻ്റെ ബോണറ്റിലാണ് ഉഗ്രവിഷമുള്ള രാജവെമ്പാല കയറിയത്. ഒന്നര ദിവസം കാറിൽ ഇരിപ്പുറപ്പിച്ച രാജവെമ്പാലയെ വാവ സുരേഷ് എത്തി പിടികൂടി. കാറിന്റെ മുൻഭാഗം തകർത്താണ് പാമ്പിനെ പിടികൂടിയത്. ഞായറാഴ്ചയാണ് കുടുംബം ഗവി സന്ദർശിക്കാനായി പോയത്. ഇവിടെനിന്ന് കയറിയ രാജവെമ്പാല തിങ്കളാഴ്ച മുഴുവനും കാറിൽ തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പാമ്പിനെ പിടികൂടിയത്. ആറടിയോളം നീളമുള്ള…
-
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ കേരളത്തിലെ എട്ട് ട്രെയിനുകൾ റദ്ദാക്കി.
15-11-2023 തിരുവനന്തപുരം: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ കേരളത്തിലെ എട്ട് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട – പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് എട്ട് ട്രെയിനുകളുടെ സർവീസുകൾ പൂർണമായി റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പതിനെട്ടാം തീയതി മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം – ഷൊർണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പത്തൊൻപതാം തീയതി തിരുവനന്തപുരം…
-
സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ മഴയ്ക്ക് സാധ്യത
15-11-2023 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ മഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ മഴ തുടരുമെങ്കിലും ഒരു ജില്ലകളിലും ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന്…
-
അസ്ഫാക് ആലം ഉൾപ്പെടെ തൂക്കുകയർ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ കാത്തുകഴിയുന്നത് തടവുകാർ 21
15-11-2023 തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസ്ഫാക് ആലത്തിന് തൂക്കുകയർ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ കാത്തുകഴിയുന്ന തടവുകാർ 21 ആയി. പട്ടികയിലെ 20 പേരും ശിക്ഷാവിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒമ്പത് പേരാണ് നിലവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. കണ്ണൂരിൽ നാല് പേരുണ്ട്. കേരള സംസ്ഥാനം രൂപീകൃതമായശേഷം കണ്ണൂർ ജയിലിൽ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ മാത്രമാണ് തൂക്കുമരമുള്ളത്. തൂക്കിലേറ്റുന്നതിന് ജയിൽ വകുപ്പിൽ നിലവിൽ ആരാച്ചർമാരില്ല. ജയിലുദ്യോഗസ്ഥർക്ക് പരിശീലനം…
-
രണ്ട് ഗർഭപാത്രവുമായി ജനിച്ച യുവതിക്ക് ഒരേസമയം രണ്ട് ഗർഭം
15-11-2023 വാഷിംഗ്ടൺ: രണ്ട് ഗർഭപാത്രവുമായി ജനിച്ച യുവതിക്ക് ഒരേസമയം രണ്ട് ഗർഭം. അമേരിക്കയിലെ അലബാമ സ്വദേശിനി കെൽസി ഹാച്ചറാണ് രണ്ട് ഗർഭപാത്രങ്ങളുമായി ജനിച്ചത്. രണ്ട് ഗർഭപാത്രങ്ങളുമായി ജനിച്ച 32കാരി വൈകാതെ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇരട്ട ഗർഭപാത്രമുള്ള അപൂർവ അവസ്ഥയാണ് കെൽസി ഹാച്ചറിനുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. ഏകദേശം 0.3 ശതമാനം സ്ത്രീകളിൽ മാത്രമാണ് ഈ അവസ്ഥ കാണപ്പെടുക. താൻ വീണ്ടും ഗർഭിണിയാണെന്നും ഉദരത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടെന്ന വിവരം ആദ്യം ഭർത്താവ് കാലബുമയുമായിട്ടാണ് പങ്കുവച്ചതെന്ന്…
-
ശബരിമല മകരവിളക്ക് തീർഥാടനത്തിന് നാളെ നട തുറക്കും
15-11-2023 പത്തനംതിട്ട: ശബരിമല മകരവിളക്ക് തീർഥാടനത്തിന് നാളെ നട തുറക്കും. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. പുതിയ മേൽശാന്തിമാരും ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തുമാണ് ചടങ്ങുകൾ നടക്കുന്നത്. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിങ് വഴി മാത്രമേ ദർശനം നടത്താൻ കഴിയൂ. തിരക്ക് നിയന്ത്രിക്കാൻ ആധുനിക സൗകര്യങ്ങൾ അടക്കം നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും.…
-
വക്കത്ത് സുഹൃത്തുക്കളോടൊപ്പം കായലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടു
15-11-2023 വക്കം:കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവം. കാർത്തിക്കും മറ്റ് നാല് സുഹൃത്തുക്കളുമായി മുള കൊണ്ട് നിർമ്മിച്ച ചങ്ങാടത്തിൽ ഗാന്ധി മുക്ക് എന്ന കായൽ ഭാഗത്ത് നിന്നും വെള്ളത്തിന് മധ്യത്തിൽ ആയുള്ള തുരുത്തിലേക്ക് പോയി. അവിടെനിന്ന് മടങ്ങി കരയിലേക്ക് എത്തുന്നതിനു മുൻപ് കാർത്തിക്കും മറ്റൊരു സുഹൃത്തും വെള്ളത്തിൽ ചാടി നീന്തി കരയിലേക്ക് വരാം എന്ന് പറഞ്ഞു. നീന്തുന്നതിനിടയിൽ കാർത്തിക് ചെളിയിലേക്ക് താഴ്ന്നു പോയി. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കാർത്തിക്കിനെ കണ്ടെത്താനായില്ല. രാവിലെ ആറ്റിങ്ങൽ വർക്കല…
-
കേരളം നടുങ്ങിയ ക്രൂരത; കൊലയ്ക്കും വിധിക്കുമിടയിലെ 110 ദിവസങ്ങള്‍
14-11-2023 കൊച്ചി: കേരളമനസാക്ഷിയെ പിടിച്ചുലച്ച ആലുവയിലെ കൊലപാതകത്തില്‍ അഞ്ച് വയസുകാരിക്ക് നീതി. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. ശിശുദിനത്തിലാണ് അതിക്രൂരമായ കേസില്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്. ഒരു കേസില്‍ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം പരിഗണിച്ച് ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. കുറ്റകൃത്യം നടന്ന് 100-ാം…
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുമായി രണ്ടാമത്തെ കപ്പലെത്തിച്ചേർന്നു
14-11-2023 വിഴിഞ്ഞം: കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുമായി രണ്ടാമത്തെ കപ്പലെത്തിച്ചേർന്നു. ഇന്നലെ വൈകിട്ട് 3.05ഒാടെയാണ് ഷെൻഹുവ 29 എന്ന ചൈനീസ് കപ്പൽ ബർത്തിലെത്തിയത്. മൂന്ന് ഷിപ്പ് ടു ഷോർ ക്രെയിനുകളും ആറ് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഇതിൽ ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ശേഷിക്കുന്നവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും. കാലാവസ്ഥ അനുകൂലമായാലാണ് ക്രെയിനിറക്കുക. വെള്ളിയാഴ്ച കപ്പൽ പുറംകടലിൽ എത്തിയെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എമിഗ്രേഷൻ അനുമതി വൈകിയതിനാൽ തുറമുഖത്തേക്ക്…
-
ഒഴിവുസമയങ്ങളിൽ പാചക പരീക്ഷണങ്ങൾ നടത്തുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി
14-11-2023 തിരുവനന്തപുരം: ഒഴിവുസമയങ്ങളിൽ പാചക പരീക്ഷണങ്ങൾ നടത്തുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൻവിയുടെ ഹോബിയാണ് ‘കല്യാണീസ് വീട്ടുരുചി’ എന്ന സംരംഭത്തിലെത്തിയത്. വിഭവങ്ങൾ തയ്യാറാക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് വിളമ്പുന്നതും വിതുര സ്വദേശിയായ ഈ മിടുക്കിക്ക് ഇഷ്ടമാണ്. അവിയലും തോരനും അച്ചാറും മോരും മീൻകറിയും പായസവുമടക്കം പത്ത് കൂട്ടം കറിയാണ് തൻവിയുടെ പൊതിച്ചോറിലുള്ളത്. അമ്മ അമൃതയും അമ്മൂമ്മ രാഗിണിയും സഹായത്തിനൊപ്പമുണ്ട്. പട്ടം ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം കാവല്ലൂർകോണം ലെയ്‌നിൽ വാടകയ്‌ക്ക് താമസിക്കുകയാണ് ഇവർ. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ തൻവി സ്‌കൂൾവിട്ട് വന്നാലുടൻ…
-
മുതലപ്പൊഴി അഴിമുഖത്തെ പാറ നീക്കംചെയ്യുന്ന പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്.
14-11-2023 ചിറയിൻകീഴ് : മുതലപ്പൊഴി അഴിമുഖത്തെ പാറ നീക്കംചെയ്യുന്ന പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. അഴിമുഖത്ത് പുലിമുട്ടുകളിൽനിന്ന് അടർന്നുവീണ ടെട്രാപോഡുകളും ചാനലിൽ ഇട്ട കൂറ്റൻ കരിങ്കല്ലുകളും ലോങ്ബൂം ക്രെയിൻ ഉപയോഗിച്ച് നീക്കംചെയ്യുന്ന പ്രവർത്തിയുടെ 95 ശതമാനവും പൂർത്തിയായതായി അദാനി തുറമുഖ കമ്പനി അധികൃതർ അറിയിച്ചു. തുടർന്ന് മുതലപ്പൊഴിയെ അപകടരഹിതമാക്കുന്ന നടപടിയുടെ രണ്ടാംഘട്ടമായ അഴിമുഖത്തെ മണൽ നീക്കംചെയ്യാനുള്ള പ്രവൃത്തി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനാകുമെന്നും അദാനി പ്രതിനിധികൾ അറിയിച്ചു. ഇതിനുവേണ്ടിയുള്ള മിഡ് സൈസ് ഡ്രഡ്ജർ മുംെബെയിൽനിന്ന് മുതലപ്പൊഴിയിലെത്തിച്ചു. അദാനി തുറമുഖ കമ്പനിയുടെ നേതൃത്വത്തിലാണ് ഡ്രഡ്ജറെത്തിച്ചത്.…
-
കൂട്ടുകാർ ഒത്തൊരുമിച്ച് സഹപാഠിക്കു സ്നേഹവീടൊരുക്കി
14-11-2023 വിതുര : വിതുര ഗവ. വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വൊളന്റിയർമാർ സഹപാഠിക്ക് നിർമിച്ചുനൽകുന്ന സ്നേഹവീട് ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ 10.30-ന് വിതുര ഗവ. വി.എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി താക്കോൽ കൈമാറും. ജി.സ്റ്റീഫൻ എം.എൽ.എ. അധ്യക്ഷനും. ഡി.കെ.മുരളി എം.എൽ.എ. മുഖ്യാതിഥിയുമാകും. നന്ദിയോട് പഞ്ചായത്തിലെ നെയ്യപ്പള്ളി സ്വദേശിയായ സഹപാഠിയുടെ അച്ഛന്റെ മരണവാർത്തയറിഞ്ഞ് ആശ്വസിപ്പിക്കാൻ എത്തിയപ്പോഴാണ് വീടിന്റെ ശോചനീയാവസ്ഥ കണ്ടത്. തുടർന്ന് വീട് വെച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. 100 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരണം എന്ന ലക്ഷ്യമിട്ട് ജൂലായ് 20-നാണ് വീടിനു…
-
കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്
14-11-2023 വെഞ്ഞാറമൂട് : കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കായംകുളം സ്വദേശികളായ മുഹമ്മദ് നാസിം (14), സീനത്ത് (50), നജീബ് (60), ബീന (44), ഷെരീഫ് (48) എന്നിവർക്കാണ് പരിക്കേറ്റത്. പിരപ്പൻകോടിനുസമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. വെമ്പായത്ത് നിന്നും കിളിമാനൂരിലേക്കു പോയ കെ.എസ്.ആർ.ടി.സി. വേണാട് ബസും, വെഞ്ഞാറമൂട് നിന്നും വെമ്പായത്തേക്കു പോയ കാർ മറ്റൊരു കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് ബസിനെ മറികടക്കുന്നതിനിടെ ഈ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ കാറിലുള്ളവരെ നാട്ടുകാർചേർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ…
-
മകനോടൊപ്പമുള്ള യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയ ഓർമ്മശക്തി നഷ്ടപ്പെട്ട പിതാവിനെ കണ്ടെത്തി
14-11-2023 ഷൊര്‍ണൂര്‍: മകനോടൊപ്പമുള്ള യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയ ഓർമ്മശക്തി നഷ്ടപ്പെട്ട പിതാവിനെ കണ്ടെത്തി. ഒരു മാസക്കാലത്തെ അന്വേഷണത്തിന് ഒടുവിലാണ് പിതാവിനെ കണ്ടെത്തിയത്. ഷൊർണൂർ റെയിൽവേ പോലീസ് ആണ് അന്വേഷണം നടത്തിയത്. പിതാവിനെ കണ്ടെത്തി നൽകിയ കേരള പോലീസിനോട് നന്ദി പറയുകയാണ് തമിഴ്നാട് സ്വദേശികളായ ഒരമ്മയും മകനും. കഴിഞ്ഞ ഒക്ടോബർ നാലിന് കാണാതായ വയോധികനെ കണ്ടെത്താനായി ഷൊർണൂർ റെയിൽവേ പോലീസ് ഊർജിതമായി അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് പട്ടാമ്പിയിൽ വെച്ച് ഇയാളെ പോലീസ് കണ്ടെത്തിയത്. കാണാതായ പിതാവിനെ തിരികെ…
-
വീട്ടുമുറ്റത്ത് പിതൃസഹോദരന്‍ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം
14-11-2023 ഉപ്പള: വീട്ടുമുറ്റത്ത് പിതൃസഹോദരന്‍ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. ബന്ധുക്കള്‍ നോക്കി നില്‍ക്കേയാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. സോങ്കാല്‍ കൊടങ്ക റോഡിന് സമീപത്തെ നിസാറിന്റെയും തസ്രീഫയുടേയും മകന്‍ അബ്ദുല്‍ ജാഷിറാണ് മരിച്ചത്. മുഖത്തും തലയ്ക്കും പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മഞ്ചേശ്വരം പോലിസ് കാറോടിച്ചയാള്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്.
-
കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ബസ് മുന്നോട്ട് എടുക്കവെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനി മരിച്ചു
14-11-2023 തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ബസ് മുന്നോട്ട് എടുക്കവെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാംവർഷ കോമേഴ്സ് വിദ്യാർത്ഥിനി പെരുമ്പഴുതൂർ ചെമ്പകപാറ കിഴക്കേ വട്ടവിള പുത്തൻ വീട്ടിൽ ബിജു സുജാത ദമ്പതികളുടെ മകൾ അബന്യയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. പതിനെട്ട് വയസായിരുന്നു. വൈകുന്നേരം 4.15 ഓടെയാണ് സംഭവം ഊരുട്ടമ്പലം വിഴിഞ്ഞം റൂട്ടിലോടുന്ന ടിവി 1359 നമ്പർ ബസ്സാണ് അപകട കാരണമായത്. കാട്ടാക്കട ബസ് സ്റ്റാൻഡിൽ വാണിജ്യ സമുച്ചയത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ…
-
ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് (28) ശിക്ഷ ഇന്ന് വിധിക്കും
14-11-2023 കൊച്ചി: ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് (28) ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് കേസില്‍ വിധി പ്രസ്താവിക്കുക. പ്രതിക്ക് വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ഗുരുതരസ്വഭാവമുള്ള മൂന്ന് പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ 13 കുറ്റങ്ങള്‍ കോടതിയും ശരിവെച്ചിരുന്നു. പ്രതിയുടെ പ്രായവും…
-
ദീപാവലിദിനത്തിലെ തിക്കും തിരക്കിനുമിടയിൽ യാത്രയ്ക്കിടെ വയോധികയുടെ നഷ്ടപ്പെട്ട പഴ്‌സ് കണ്ടെത്തി തിരികെ നൽകി പോലീസും കെ.എസ്.ആർ.ടി.സി. ജീവനക്കാരും
13-11-2023 തിരുവനന്തപുരം : ദീപാവലിദിനത്തിലെ തിക്കും തിരക്കിനുമിടയിൽ യാത്രയ്ക്കിടെ വയോധികയുടെ നഷ്ടപ്പെട്ട പഴ്‌സ് കണ്ടെത്തി തിരികെ നൽകി പോലീസും കെ.എസ്.ആർ.ടി.സി. ജീവനക്കാരും. വെണ്ണിയൂർ സ്വദേശിനി മഹേശ്വരിയുടെ പണവും രേഖകളും ഉൾപ്പെട്ട പഴ്‌സാണ് തിരികെ ലഭിച്ചത്. മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ ബസിലാണ് മഹേശ്വരിയുടെ പഴ്‌സ് നഷ്ടമായത്. സിറ്റി ഡിപ്പോയിലിറങ്ങിയ മഹേശ്വരി പഴ്‌സ് നഷ്ടമായതിനെത്തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. മഹേശ്വരിക്ക് പോലീസുകാർ ബസ് യാത്രക്കുള്ള പണം നൽകി. തുടർന്ന് ഫോർട്ട് എ.എസ്.ഐ. ജോസ്ബിൻരാജ് പഴ്‌സ് നഷ്ടപ്പെട്ട വിവരം സ്റ്റേഷൻ മാസ്റ്റർ…
Got any book recommendations?