Category: Uncategorized

  • വിനോദസഞ്ചാര സീസണു തുടക്കമായിട്ടും പാപനാശം കുന്നുകളിൽ സുരക്ഷാവേലിയില്ല, ക്യാമറകൾ പ്രവർത്തിക്കുന്നില്ല, വഴിവിളക്കുകൾ കത്തുന്നില്ല

    26-11-2023 വർക്കല : വിനോദസഞ്ചാര സീസണു തുടക്കമായിട്ടും പാപനാശം കുന്നുകളിൽ സുരക്ഷയൊരുക്കുന്നില്ല. ആവശ്യമായ സുരക്ഷാവേലി ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കുന്നിന്റെ അഗ്രഭാഗത്ത് അപകടസാധ്യത സൃഷ്ടിക്കുകയാണ്. ഹെലിപ്പാഡ്‌ മുതൽ തിരുവമ്പാടിവരെ ടൂറിസം വകുപ്പ് സ്ഥാപിച്ച സുരക്ഷാ ക്യാമറകളെല്ലാം നശിച്ചതും സുരക്ഷാഭീഷണിയാണ്. സുരക്ഷാവേലി ഇല്ലാത്തത് ആയിരക്കണക്കിനു സഞ്ചാരികൾ എത്തുന്ന പാപനാശം കുന്നിനെ അപകടമുനമ്പാക്കുന്നു. കുന്നിനോടു തൊട്ടുചേർന്നാണ് നടപ്പാതയുള്ളത്. പലഭാഗത്തും നടപ്പാത കഴിഞ്ഞാൽ കുഴിയാണ്.  കുന്നിൻമുകളിലെ ഭൂമിയുടെ ഘടനയറിയാത്ത, രാത്രി ഇതുവഴിപ്പോകുന്ന വിനോദസഞ്ചാരികൾ അപകടങ്ങളിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്.  ഹെലിപ്പാഡ്‌ മുതൽ തിരുവമ്പാടിവരെയുള്ള ഭാഗത്ത്…

  • സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലൂടെ കടക്കെണിയിലായത് നിരവധിപേർ

    26-11-2023 പാറശ്ശാല : സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലൂടെ കടക്കെണിയിലായത് നിരവധിപേർ. ലക്ഷക്കണക്കിനു രൂപ വായ്പയെടുത്ത് കൃഷി തുടങ്ങിയവരാണ് നഷ്ടത്തിൽ കൃഷി അവസാനിപ്പിച്ചതോടെ കടക്കെണിയിലായത്. പദ്ധതി നടത്തിപ്പിൽ ഫിഷറീസ് വകുപ്പിനുണ്ടായ വീഴ്ചയും തിരിച്ചടിയായി. ചെറിയ സ്ഥലത്ത് കൂടുതൽ മത്സ്യം വളർത്തി വിളവെടുപ്പ് എന്ന ആശയത്തിലാണ് ഫിഷറീസ് വകുപ്പ് ബയോഫ്ളോക്ക് മത്സ്യക്കൃഷി പദ്ധതി പഞ്ചായത്തുകൾ വഴി നടപ്പാക്കിയത്.  ടാർപ്പോളിൻ ഉപയോഗിച്ചു നിർമിക്കുന്ന കൃത്രിമ കുളങ്ങളിൽ എയറേറ്റർ ഉപയോഗിച്ച് ഓക്‌സിജൻ നൽകി ബയോഫ്ളോക്ക് ഉപയോഗിച്ച് ജലം മലിനമാകാതെയാണ് നടപ്പാക്കിയത്.…

  • പത്താം ക്ലാസ് വിദ്യാഭ്യാസവും മേസ്തിരി പണിയും ,ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് യുവതിയിൽ 30 ലക്ഷം തട്ടാൻ ശ്രമിച്ച പ്രതിയുടെ സാങ്കേതിക വിദ്യ പരിജ്‌ഞാനത്തിൽ ഞെട്ടി ,പോലീസ്

    26-11-2023 ഇടുക്കി: ഡല്‍ഹി സ്വദേശിനിയായ യുവതിയെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം തട്ടാന്‍ ശ്രമിച്ചയാള്‍ നെടുങ്കണ്ടത്ത് പിടിയില്‍. പത്താം ക്ലാസ് വിദ്യാഭ്യാസവും മേസ്തിരി പണിയും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് യുവതിയിൽ 30 ലക്ഷം തട്ടാൻ ശ്രമിച്ച പ്രതിയുടെ സാങ്കേതിക വിദ്യ പരിജ്‌ഞാനത്തിൽ ഞെട്ടിയിരിക്കുകയാണ് പോലീസ്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള പോലീസ് സംഘം കേരളത്തിലെത്തിയാണ് പ്രതിയെ പിടികൂടിയത്. 10-ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതിക്ക് ആധുനിക സാങ്കേതിക വിദ്യയിലുള്ള അഗാധമായ അറിവ് പോലീസിനെതന്നെ ഞെട്ടിച്ചിരിക്കുകയാണ്.…

  • നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. 30 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം

    25-11-2023 നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. 30 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. കരമന കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിലിന് സമീപം വളവ് കഴിഞ്ഞെത്തുമ്പോഴാണ് അപകടം. അമിതവേഗത്തിൽ എത്തിയ ഇരു ബസുകളും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഴുവൻ പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചു. രണ്ട് ഡ്രൈവർമാരുടെയും പരിക്ക് ഗുരുതരമാണ്. ഇന്നലെ രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്തുനിന്ന് നെയ്യാറ്റിൻകരയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ബസിൽതന്നെ…

  • കുസാറ്റിൽ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാംപസിൽ പൊതുദർശനത്തിനു വെച്ചു

    26-11-2023 കൊച്ചി: കുസാറ്റിൽ അപകടത്തിൽ മരിച്ച വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി (21), നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത (21), കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ് (20) എന്നിവരുടെ പോസ്റ്റുമോർട്ടം അവസാനിച്ചു. മൂവരുടെയും മൃതദേഹം കുസാറ്റ് ക്യാംപസിൽ പൊതുദർശനത്തിനു വെച്ചു. മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി പാലക്കാട് മെഡിക്കൽ കോളജിലേക്ക് മാറ്റും. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, സ്ഥലം…

  • പിറന്നാൾ സമ്മാനമായി ദുബായിലെക്ക് കൊണ്ടുപോകാത്തതിൽ ഭർത്താവിനെ ഭാര്യ ഇടിച്ചുകൊന്നു

    25-11-2023 പൂനൈ: പിറന്നാൾ സമ്മാനമായി ദുബായിലെക്ക് കൊണ്ടുപോകാത്തതിൽ ഭർത്താവിനെ ഭാര്യ ഇടിച്ചുകൊന്നു. മഹാരാഷ്ട്രയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.പൂനൈ വാനവഡി പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായിരിക്കുന്നത്. പ്രദേശത്ത് സമ്പന്നർ തിങ്ങിപ്പാർക്കുന്ന ഒരു അപ്പാർട്ടുമെന്റിലാണ് സംഭവമുണ്ടായത്. വ്യവസായിയായ നിഖിൽ പുഷ്പരാജ് ഖന്നയാണ് കൊല്ലപ്പെട്ടത്. 38കാരിയായ രേണുകയെ ആറു വർഷം മുൻപാണ് ഇയാൾ വിവാഹം ചെയ്തത്. പിറന്നാൾ ആഘോഷത്തിന് വേണ്ടി ദുബായിലേക്ക് കൊണ്ടുപോകാത്തതിന് 36കാരനായ ഭർത്താവിന്റെ മൂക്കിന് ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവമുണ്ടായിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള സംഘർഷമാണ് കാരണമെന്ന്…

  • പതിനാറുകാരൻ ഹരി നാരായണനുവേണ്ടി തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ ഹൃദയം എത്തിച്ചു

    25-11-2023 കൊച്ചി: പതിനാറുകാരൻ ഹരി നാരായണനുവേണ്ടി തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ ഹൃദയം എത്തിച്ചു. കായംകുളം സ്വദേശിയായ ഹരിനാരായണന് ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമാണ് ഉണ്ടായരുന്നത്. ഹരി നാരയണന്‍റെ സഹോദരൻ സൂര്യനാരായണൻ 2021 ൽ സമാനമായ അസുഖം മൂലം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. സൂര്യനാരായണന് വേണ്ടിയും സംസ്ഥാന സർക്കാരിന്‍റെ ഹെലികോപ്റ്ററിലായിരുന്നു തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്. സൂര്യനാരായണൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലിലി ആശുപത്രിയിലാണ് ഹരിനാരായണന്‍റെ…

  • ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം ഞായറാഴ്ച രാത്രി 7-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

    24-11-2023 തിരുവനന്തപുരം : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം ഞായറാഴ്ച രാത്രി 7-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിനായി ടീമുകൾ വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തും. ശനിയാഴ്ച സ്റ്റേഡിയത്തിൽ ടീമുകൾ പരിശീലനത്തിനിറങ്ങും. സ്റ്റേഡിയം ലോകകപ്പ് സന്നാഹ മത്സരത്തിനായി പൂർണമായും സജ്ജമാക്കിയിരുന്നു. പരിശീലനത്തിന് സ്‌റ്റേഡിയത്തിനു പുറത്ത് രണ്ട് പുതിയ പിച്ചുകളും നിർമിച്ചിട്ടുണ്ട്.  ഗ്രീൻഫീൽഡിൽ പരിശീലനത്തിനുള്ള സ്ഥലത്തും ഫ്ളഡ്‌ലിറ്റ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ ലൈറ്റുകളും ഘടിപ്പിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഡ്രസിങ് റൂം പൂർണമായും പുതുക്കിപ്പണിതു. ഗാലറിയിൽ അറ്റകുറ്റപ്പണികൾ നടത്തി…

  • വിദ്യാർഥിനികളുടെ‘തല്ലുമാല

    24-11-2023 നെടുമങ്ങാട് : നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വിദ്യാർഥിനികളുടെ കൂട്ടത്തല്ല്. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ബസ് കാത്തുനിന്ന കുട്ടികളിൽ രണ്ടുപേർ വട്ടപ്പേരു വിളിച്ചു എന്ന കാരണത്തെച്ചൊല്ലിയാണ് പരസ്പരം വാക്കേറ്റമായത്. രണ്ട് സ്കൂളുകളിൽ നിന്നെത്തിയ കുട്ടികൾ ചേരിതിരിഞ്ഞു.  ഇതിനിടെ തർക്കത്തിലേർപ്പെട്ട പെൺകുട്ടികൾ അടി ആരംഭിച്ചു. പത്തുമിനിറ്റോളം തല്ല് നീണ്ടു. പെൺകുട്ടികൾ തമ്മിലുള്ള അടികാണാൻകിട്ടിയ അവസരം യാത്രക്കാരും പാഴാക്കിയില്ല. വൻ ജനക്കൂട്ടത്തിന്റെ നടുവിലായിരുന്നു പെൺകുട്ടികളുടെ കൈയാങ്കളി. കണ്ടുനിന്ന പെൺകുട്ടികളുടെ കൂട്ടുകാരികളും മറ്റ് വിദ്യാർഥികളും ചേർന്നാണ് വല്ലവിധേനെയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.…

  • ഓർമകളുടെ വോളിബോൾ കോർട്ടിൽ ഉയർന്നുപോകുന്ന പന്തുകൾക്കു പിന്നാലെയാണ് ഡോ. എൻ.പ്രശാന്ത്

    24-11-2023 തിരുവനന്തപുരം: ഓർമകളുടെ വോളിബോൾ കോർട്ടിൽ ഉയർന്നുപോകുന്ന പന്തുകൾക്കു പിന്നാലെയാണ് ഡോ. എൻ.പ്രശാന്തന്റെ മനസ്സ്. കേരള സർവകലാശാല ആദ്യമായി അഖിലേന്ത്യ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടി അറുപതുവർഷം പൂർത്തിയാകുമ്പോൾ ടീമിലെ ഓർമക്കണ്ണികളായി അവശേഷിക്കുന്ന അഞ്ചുപേരിൽ ഒരാൾ. 1963-ൽ വിശാഖപട്ടണത്ത് (വാൾട്ടയർ) എതിർടീമിനെ സ്മാഷുകൾ കൊണ്ട് അമ്പരപ്പിച്ച് കിരീടം നേടുമ്പോൾ മലയാളപ്പെരുമ ആകാശത്തോളമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.  ടീം ക്യാപ്ടൻ കെ.രാമചന്ദ്രൻ നായർ, ജോസ് പുഷ്പമംഗലം (മാർ ഇവാനിയോസ്), എം.എ. കുര്യാക്കോസ്, കെ.ജെ.ജോസഫ് (നിർമ്മലാ കോളേജ്, മൂവാറ്റുപുഴ), പി.ഭുവനദാസ്, കെ.ആർ. പ്രതാപൻ (ക്രൈസ്റ്റ്…

  • കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

    23-11-2023 തിരുവനന്തപുരം:കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പട്ടം വില്ലേജിലെ കുന്നുകുഴി യു.പി.എസിലും ആറ്റിപ്ര വില്ലേജിലെ കുഴിവിള ഗവണ്മെന്റ് യു.പി.എസിലുമാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കുന്നുകുഴിയിലെ ക്യാമ്പില്‍ 11 പുരുഷന്മാരും 15 സ്ത്രീകളും മൂന്നു കുട്ടികളുമുള്‍പ്പെടെ 11 കുടുംബങ്ങളിൽ നിന്നായി 29 പേരാണുള്ളത്. കുഴിവിളയിലെ ക്യാമ്പില്‍ പുരുഷന്മാരായ 200 അതിഥി തൊഴിലാളികളെയും പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയില്‍ നെടുമങ്ങാട് താലൂക്കില്‍ ആറും തിരുവനന്തപുരം താലൂക്കില്‍ രണ്ടും വീടുകള്‍…

  • കേരളോത്സവത്തിന് പ്രൗഢഗംഭീര തുടക്കം

    23-11-2023 തിരുവനന്തപുരം :കേരളോത്സവത്തിന് പ്രൗഢഗംഭീര തുടക്കം. കേരളോത്സവത്തിന്റെ ഭാഗമായ കായിക മത്സരങ്ങളുടെ ഉദ്ഘാടനം കാര്യവട്ടം എല്‍.എന്‍.സി.പി സ്റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മറ്റു മേഖലകളിലെപ്പോലെ കായിക രംഗത്തും മികവു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എം.എല്‍.എ പറഞ്ഞു. കേരളമില്ലാത്ത കായിക ഇന്ത്യയെപ്പറ്റി ചിന്തിക്കാനാകില്ല. വിദ്യാഭ്യാസ കാലം മുതല്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രദ്ധയും കായികതാരങ്ങളുടെ കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് കായിക പ്രതിഭകളെ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളിയായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം മിന്നുമണിയെ കാണാനിടയായി. കേരളത്തില്‍ നിന്നും…

  • ഭർത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

    23-11-2023 കൊല്ലം: ഭർത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് തൂങ്ങിമരിച്ച ദിവസം വൈകിട്ട് ഏഴുമണിയോടെ ഭാര്യ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് പരാതി. ഒളിച്ചോടിയ സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിന് മുമ്പാണ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത് ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരിന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞ ഭർത്താവ് ഭാര്യയുമായി ചില തർക്കങ്ങളും ബഹളവും കഴിഞ്ഞ…

  • 79 കാരന് ചായയിൽ മയക്കുമരുന്ന് കലക്കി നൽകി ബോധരഹിതയാക്കിയ ശേഷം പണം തട്ടിയ യുവതി പിടിയിൽ

    23-11-2023 കൊച്ചി: വൈറ്റില ജനത റോഡിൽ 79 കാരന് ചായയിൽ മയക്കുമരുന്ന് കലക്കി നൽകി ബോധരഹിതയാക്കിയ ശേഷം പണം തട്ടിയ യുവതി പിടിയിൽ. വൈറ്റില സ്വദേശി ശശിധരൻ എന്നയാൾക്ക് ചായയിൽ മയക്കു മരുന്ന് കലക്കി നൽകിയ ശേഷം ബോധരഹിതനാക്കി 16000 രൂപ മോഷ്ടിച്ചെടുത്ത തമിഴ്മനാട് സ്വദേശി ഭുവനേശ്വരിയാണ് പോലീസ് പിടിയിലായത്. ശശിധരന്റെ മകളുടെ പരാതിയിലാണ് മരട് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വീട്ടുജോലിക്കാരിയായ പ്രതിയെ പോലീസ് ഇവർ ജോലി ചെയ്യുന്ന വീട്ടിലെത്തി പിടികൂടുകയായിരുന്നു. അതേ സമയം പ്രതിയായ…

  • ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതില്‍ സംസ്ഥാനത്തിന് മാതൃകയായി കാസര്‍കോട്

    23-11-2023 കാസര്‍കോട്: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതില്‍ സംസ്ഥാനത്തിന് മാതൃകയായി കാസര്‍കോട്. ജില്ലയില്‍ 56 അതിഥി തൊഴിലാളികള്‍ക്കാണ് ഇതുവരെ റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡ് നല്‍കിയത് പെരുമ്പാവൂരിലാണെങ്കിലും കാസര്‍കോട് ജില്ലയുടെ പ്രവര്‍ത്തനവും അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് ഭക്ഷ്യകമ്മീഷന്‍ അംഗം എം വിജയലക്ഷ്മി അറിയിച്ചു. ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് റേഷന്‍ കാര്‍ഡിന് അവകാശമുള്ളത്. ഇതിനായി പ്രത്യേക പോര്‍ട്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതുപ്രകാരം സപ്ലൈ ഓഫിസില്‍നിന്ന് കാര്‍ഡ് നല്‍കും. അഞ്ച് കിലോ…

  • ‘എന്നെ അറിയിക്കുകയൊന്നും വേണ്ട സാറെ, സാറ് വേഗം അവരെ കണ്ടുപിടിച്ച് കൊടുക്കണം..

    23-11-2023 തലശേരി: ട്രെയിനില്‍ നിന്നും കളഞ്ഞുകിട്ടിയ മൂന്നര പവന്‍ സ്വര്‍ണമാല ആര്‍പിഎഫ് ഓഫിസറെ ഏല്‍പ്പിക്കുമ്പോഴും രമണി അമ്മ ഒന്നേ പറഞ്ഞുള്ളു..’എന്നെ അറിയിക്കുകയൊന്നും വേണ്ട സാറെ, സാറ് വേഗം അവരെ കണ്ടുപിടിച്ച് കൊടുക്കണം..അവര്‍ക്ക് വേവലാതിയുണ്ടാവും’…ഇതും പറഞ്ഞ് ഇറങ്ങാന്‍ പോകാനിരുന്ന രമണിയമ്മയുടെ വിവരങ്ങള്‍ എഴുതിവെക്കാന്‍ സ്റ്റേഷന്‍ എസ്ഐ മനോജ് കുമാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ശരിക്കും സത്യസന്ധതയുടെ ആഴം മനസിലായത്. തലശേരി സ്വദേശിയായ 67വയസുള്ള രമണിയമ്മ വര്‍ഷങ്ങളായി ചെറുവത്തൂര്‍ ടൗണില്‍ നടന്ന് ലോട്ടറി വില്‍ക്കുകയാണ്. തലശേരിയിലെ കാവുംഭാഗത്ത് പണി തീരാത്ത ഒറ്റ മുറി…

  • സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുത്ത ജസ്റ്റിസ് എം ഫാത്തിമാ ബീവി അന്തരിച്ചു

    23-11-2023 പത്തനംതിട്ട: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുത്ത ജസ്റ്റിസ് എം ഫാത്തിമാ ബീവി അന്തരിച്ചു. സുപ്രിം കോടതിയിൽ നിന്ന് വിരമിച്ച ശേഷം തമിഴ്നാട് ഗവർണ്ണറായും , ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിരുന്നു. ഏറെ നാളായി പത്തനംതിട്ടയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു. 1989 ലാണ് ഫാത്തിമ ബീവി അധികാരമേറ്റത്. ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഇവർ നേടിയിരുന്നു. 1927 ഏപ്രിൽ 30-ന്‌ പത്തനംതിട്ട മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി…

  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

    23-11-2023 തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിന് സമീപമായി തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീനത്തിൽ വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചക്രവാതച്ചുഴിയ്ക്ക് പുറമെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുമുണ്ട്. നവംബർ 25 ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ…

  • കടയ്ക്കാവൂർ മാർക്കറ്റ് നവീകരണത്തിന് ഫണ്ട് കിട്ടിയിട്ടും പണിയൊന്നും നടക്കുന്നില്ലെന്ന് പരാതി

    23-11-2023 കടയ്ക്കാവൂർ: കടയ്ക്കാവൂർ മാർക്കറ്റ് നവീകരണത്തിന് ഫണ്ട് കിട്ടിയിട്ടും പണിയൊന്നും നടക്കുന്നില്ലെന്ന് പരാതി. മാർക്കറ്റ് നവീകരണത്തിനായി കിഫ്‌ബി ഫണ്ടിൽനിന്ന് രണ്ടേമുക്കാൽ കോടി രൂപ അനുവദിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു. ഗവ.ഹോമിയോ ആശുപത്രി ഉൾപ്പെടെയുള്ള കടകൾ ഒഴിപ്പിച്ചു. സ്റ്റാളുകളുടെ നവീകരണം പ്രതീക്ഷിച്ചാണ് ഇവിടുത്തെ കച്ചവടക്കാർ മറ്റ് സൗകര്യപ്രദമായ സ്ഥലം കിട്ടാതെ സാധനങ്ങൾ വാരിയൊതുക്കി കടകൾ ഒഴിഞ്ഞുകൊടുത്തത്. മാർക്കറ്റിന്റെ നവീകരണം നീളുന്നതോടെ കച്ചവടക്കാരുടെ ജീവിതവും പ്രതിസന്ധിയിലായി.  കടയ്ക്കാവൂർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റായിരുന്ന വർഷങ്ങൾ പഴക്കമുള്ള ചെക്കാലവിളാകം മാർക്കറ്റ് മാറ്റിയതോടെ…

  • തിരുവനന്തപുരം ഉൾപ്പെടെ 9 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

    22-11-2023 തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളിലും അവധിയായിരിക്കും. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നിവിടങ്ങളില്‍ കലോത്സവം നടക്കുന്നതിനാല്‍ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. കൊല്ലം, എറണാകുളം…

Design a site like this with WordPress.com
Get started