Category: Uncategorized
-
ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി
27-12-2022 തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ പുത്തൻതോപ്പിൽ നിന്നും കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ ഷൈൻ നിവാസ് ശ്രേയസ് (17), കണിയാപുരം മസ്താൻമുക്ക് വെട്ടാട്ടുവിള വീട്ടിൽ സാജിദ് (19)എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ പുലർച്ചയോടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസുകാർ സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി. ക്രിസ്മസ്സ് ദിനത്തിൽ വൈകിട്ട് 6 മണിയോടെ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് ഇരുവരെയും…
-
കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ എങ്ങനെ മാറ്റാം? ആര്‍ബിഐ പറയുന്നത് കേള്‍ക്കൂ
പേഴ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന നോട്ടുകളെ സംബന്ധിച്ച് പല തരത്തിലുള്ള ചോദ്യങ്ങളാണ് നമ്മുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ഒരാളില്‍ നിന്ന് സ്വീകരിക്കുന്ന നോട്ട് അത്, യഥാര്‍ത്ഥമാണോ അല്ലയോ എന്ന് തീര്‍ച്ചയായും നാം പരിശോധിക്കും. നോട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിറം വന്നാല്‍ അത് ഉപയോഗിക്കാനാവില്ലെന്ന് പലരും പലതവണ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിരിക്കും. കടയുടമകള്‍ പോലും അത്തരം നോട്ടുകള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടാറുണ്ട്. എന്നാല്‍, ആദ്യം തന്നെ പഴകിയതും കറപിടിച്ചതും നിറമുള്ളതുമായ നോട്ടുകളെക്കുറിച്ച് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പറയുന്നത് എന്താണെന്ന് നമുക്കൊന്ന് അറിയാം. രാജ്യത്ത്…
-
കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് മാര്‍ഗനിര്‍ദ്ദേശം
27-12-2022 കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് മാര്‍ഗനിര്‍ദ്ദേശം. നാട്ടിലെത്തുമ്പോള്‍ കൊവിഡ് ലക്ഷണമുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണമെന്നും എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു. 12 വയസിന് താഴെയുള്ളവരെ റാന്‍ഡ് പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും രണ്ടും നിര്‍ബന്ധമല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം.
-
ലോകമെമ്പാടുമുള്ള തീർഥാടകരെ വരവേൽക്കാൻ ശിവഗിരി ഒരുങ്ങി
27-12-2022 ശിവഗിരി : 90-ാമത് തീർഥാടനത്തിന് ശിവഗിരിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ലോകമെമ്പാടുമുള്ള തീർഥാടകരെ വരവേൽക്കാൻ വിപുലമായ തയ്യാറെടുപ്പാണ് നടക്കുന്നത്. ദിവസവും നിരവധി ടൂറിസ്റ്റ് ബസുകളാണ് തീർഥാടകരുമായി ശിവഗിരിയിൽ എത്തുന്നത്. മഹാസമാധിയിലും ശാരദാമഠത്തിലും എപ്പോഴും പ്രാർഥനയ്ക്ക് വലിയ തിരക്കാണ്. ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും നടത്താനും തിരക്കേറി. തീർഥാടനത്തിനു മുന്നോടിയായി പ്രഭാഷണപരമ്പരയും പ്രധാന സ്റ്റേജിൽ കലാപരിപാടികളും നടന്നുവരുന്നു. ടണൽവ്യൂവിന് സമീപം ദേശീയ കാർഷികമേളയും സസ്യപുഷ്പഫല പ്രദർശനവും വിപണനമേളയും തുടങ്ങി. തീർഥാടനത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കുതിനാൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ചുള്ള യോഗങ്ങളും…
-
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച സുനാമി ദുരന്തത്തിന് ഇന്ന് 18 വയസ്സ്
26-12-2022 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച സുനാമി ദുരന്തത്തിന് ഇന്ന് 18 വയസ്സ്. 2004 ഡിസംബർ 26-നായിരുന്നു കേരളത്തിലടക്കം സുനാമി വീശിയടിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി രണ്ടര ലക്ഷത്തോളം ആളുകളുടെ ജീവനാണ് കവർന്നെടുത്തത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിലായി രണ്ടരലക്ഷം പേരുടെ ജീവനും സ്വത്തുമാണ് സുനാമി തിരകൾ കവർന്നെടുത്തത്. ക്രിസ്തുമസ് ആഘോഷ രാവിലിരിക്കേയാണ് ഇന്തോനേഷ്യയിലെ സമുദ്രാന്തർഭാഗത്ത് പ്രാദേശിക സമയം 7.59ന് ഭൂചലനത്തെ തുടർന്നുള്ള പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിൽ 9.1…
-
ലോകമെമ്പാടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം നാളെ നടക്കുന്ന മോക്ക് ഡ്രില്ലിന് ഒരുക്കങ്ങൾ പൂർത്തിയായി
26-12-2022 ദില്ലി : ലോകമെമ്പാടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം നാളെ നടക്കുന്ന മോക്ക് ഡ്രില്ലിന് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. കോവിഡ് കേസുകൾ വർധിച്ചാൽ ഈ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രിൽ നടത്തുന്നത്. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് വിശദമായ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്.…
-
ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
26-12-2022 തൃശൂർ: ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനായ പേനകം സ്വദേശി ശ്രീരാഗിന്‍റെ കൈവശം എംഡിഎംഎ വന്‍തോതില്‍ ഉണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച രഹസ്യവിവരം. തുടർന്ന് സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്ക്വാഡും ചാവക്കാട് റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് വീട് വളയുകയായിരുന്നു. ഈ സമയം, എംഡിഎംഎ വാങ്ങാന്‍ എത്തിയ ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരും വീട്ടിലുണ്ടായിരുന്നു. തുടർന്ന് മൂവരേയും എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗ്ലുരുവില്‍ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന്…
-
വടക്കൻ പറവൂർ നന്ത്യാട്ടുകുന്നത്ത് മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു
26-12-2022 കൊച്ചി: വടക്കൻ പറവൂർ നന്ത്യാട്ടുകുന്നത്ത് മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രൻ ആണ് മരിച്ചത്. 37 വയസായിരുന്നു. പ്രതി നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പൊലീസ് പിടികൂടി. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ മുരളീധരന്‍ ബാലചന്ദ്രനെ കുത്തുകയായിരുന്നു. ബാലചന്ദ്രന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-
മൗനം കൊണ്ട് ആരവങ്ങളുടെ അലകള്‍ ഉയര്‍ത്തിയ പ്രതിഭ: ചാര്‍ളി ചാപ്ലിന്‍ ഓര്‍മ്മദിനം
25-12-2022 ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാര്‍ളി ചാപ്ലിന്‍. ഇതിഹാസ ഹാസ്യതാരം ചാപ്ലിനെ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ലോകം ഇന്നും സ്മരിക്കുന്നു. മൗനം കൊണ്ട് ആരവങ്ങളുടെ അലകള്‍ ഉയര്‍ത്തിയ അസാമന്യ പ്രതിഭ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം തികയുകയാണ്. 1889 ഏപ്രില്‍ 16ന് ബ്രിട്ടനിലെ ഒരു ദരിദ്ര കുടുംബത്തില്‍ പിറന്ന ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്റെ ചെറുപ്പകാലം പട്ടിണിയുടെയും ഇല്ലായ്മയുടെയും നടുവിലായിരുന്നു. അഞ്ചാം വയസ് മുതല്‍ അഭിനയിച്ചു തുടങ്ങിയ ചാര്‍ളി ചാപ്ലിന്‍ 80-ാം വയസ് വരെ…
-
ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
25-12-2022 ദില്ലി : ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ലോകമെമ്പാടുമുള്ളവർക്ക് ആശംസകൾ നേർന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകർ അറിയിച്ചത്. ”ക്രിസ്തുമസ് ആശംസകൾ.. ഈ സുവർണ ദിനത്തിൽ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം നമ്മുടെ സമൂഹത്തിലുണ്ടാകട്ടെ.. ക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകളും, സമൂഹത്തെ സേവിക്കുന്നതിനുള്ള മനോഭാവവും ഈ ദിനത്തിൽ ഓർക്കുന്നു.. ”-പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 96-ാം പതിപ്പ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നതാണ്. 2022-ലെ അവസാന മൻ…
-
കടയ്ക്കാവൂരിൽ പ്രൈവറ്റ് ബസ് സർവീസുകൾ തോന്നിയ രീതിയിൽ.
25-12-2022 കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ പ്രൈവറ്റ് ബസ് സർവീസുകൾ തോന്നിയ രീതിയിൽ. ഇതോടെ ജനങ്ങൾ നേരിടുന്ന യാത്രക്ലേശം ചില്ലറയല്ല. വർക്കലയിൽ നിന്ന് കടയ്ക്കാവൂർ വഴി ചിറയിൻകീഴിലേയ്ക്കുള്ള പ്രൈവറ്റ് ബസുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ വന്ന് തിരിഞ്ഞ് ചിറയിൻകീഴിലേക്ക് പോകാനാണ് പെർമിറ്റിൽ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയാണ് ഓടികൊണ്ടിരുന്നതെങ്കിലും കൊവിഡ് ആരംഭിച്ചതോടെ ഈ സർവീസുകൾ വർക്കലയിൽ നിന്ന് കടയ്ക്കാവൂർ ഓവർബ്രിഡ്ജിൽ വന്ന് റെയിൽവേ സ്റ്റേഷനിൽ പോകാതെ തിരിഞ്ഞ് ചിറയിൻകീഴിലേക്കോ ആറ്റിങ്ങലിലോ പോവുകയാണ് പതിവ്. എന്നാൽ നാലഞ്ച് മാസമായി വർക്കലയിൽ നിന്നും ചിറയിൻകീഴിലേക്കുള്ള ബസ്സുകൾ…
-
വക്കം കുടുംബശ്രീ ഓഫീസ് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു
25-12-2022 വക്കം: വക്കം കുടുംബശ്രീ ഓഫീസ് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ മുട്ടക്കോഴി വിതരണത്തിലെ ക്രമക്കേട്, സി.ഡി.എസ്, എ. ഡി.എസിലെ മുടങ്ങിയ ഓഡിറ്റ് നടപടികൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ കുടുംബശ്രീ ഓഫീസ് ഉപരോധിച്ചത്. അടുത്തിടെ കുടുംബശ്രീ യോഗം ക്വാറം ഇല്ലാതെ ചേർന്നത് മെമ്പർ സെക്രട്ടറി തടഞ്ഞതും വിവാദമായിരുന്നു. ഉപരോധ സമരം മഹിളാ കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ: ദീപ സെർജി ഉദ്ഘാടനം ചെയ്തു. വക്കം മണ്ഡലം…
-
ശബരിമല തീർത്ഥാടകരുടെ വാഹനം താഴ്ച്ചയിലേക്ക് മറഞ്ഞു: എട്ട് മരണം
24-12-2022 ഇടുക്കിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്‌നാട് അതിർത്തിയിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ഒരു കുട്ടിയടക്കം പത്ത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പരിക്കേറ്റ രണ്ട് പേരെ കുമളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ്(46), ദേവദാസ്(55), ശിവകുമാർ(45), ചക്കംപട്ടി സ്വദേശി മുനിയാണ്ടി(55) കന്നിസ്വാമി (60), ശൺമുഖ സുന്ദരപുരം…
-
പാവപ്പെട്ടവർക്ക് പുതുവത്സര സമ്മാനം: സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
24-12-2022 സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2022 ഡിസംബർ മാസത്തോടു കൂടി അഴസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബർ വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി നീട്ടാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഒരു വർഷത്തേയ്ക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിയ്ക്കായി ചെലവ് വരും. 81.35 കോടിയിൽ അധികം പേർക്ക് പദ്ധതി ഗുണം ചെയ്യും. പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യമാണ്…
-
107 ദിവസം, 3000 കിലോമീറ്റർ: ജോഡോ യാത്ര ഡൽഹിയിൽ, തലസ്ഥാനത്ത് ശക്തി തെളിയിക്കാൻ രാഹുൽ
24-12-2022 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ശനിയാഴ്ച രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രവേശിച്ചു. 107 ദിവസം കൊണ്ട് ഏകദേശം 3000 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയാണ് ഡൽഹിയിലെത്തിയിരിക്കുന്നത്. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ 6 മണിക്കാണ് ഡൽഹിയിലെ യാത്രക്ക് തുടക്കമായത്. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ പാർട്ടികൾക്ക് ക്ഷണം അയച്ചിരുന്നു. കമൽ ഹാസൻ അടക്കമുള്ളവർ…
-
സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ഏറ്റുവാങ്ങി ബന്ധുക്കൾ
24-12-2022 നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റു ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീർക്കുന്നം ഗവ സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും.…
-
ആറ്റിൽ നിന്നു മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റുചെയ്തു
24-12-2022 തിരുവനന്തപുരം: ആറ്റിൽ നിന്നു മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റുചെയ്തു. ആറ്റുകാൽ പാടശേരി സ്വദേശി സുരേഷ് (52), ചിനുവെന്ന കിരൺ (26), മക്കുവെന്ന ശ്രീജിത്ത് (28), മധുസൂദനൻ (48), ഉണ്ണിയെന്ന അഖിൽ ജയൻ (28)എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലായ് 28ന് വൈകിട്ട് 5 മണിയോടെ ആറ്റുകാൽ കീഴമ്പിൽ പാലത്തിന് സമീപം, ആറ്റിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് ആറ്റുകാൽ, പാടശ്ശേരി സ്വദേശി കണ്ണന് വൈദ്യുത…
-
ഈ വർഷത്തെ ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ,സജീവ് നിസരിക വക്കം,പാടിയ ഗാനം ശ്രദ്ധേയമാകുന്നു.
പൊൻതാരകം എന്ന് നാമകരണം ചെയ്തിട്ടുള്ള ക്രിസ്ത്രിയ ഭക്തി ഗാനആൽബത്തിൽ സജീവ് നിസരിഗ വക്കം പാടിയ ” ഉണ്ണി യേശു പിറന്നെരുരാവിൽ ” എന്ന ഗാനം ഈ വർഷത്തെ ക്രിസ്ത്രീയ ഭക്തി ഗാനങ്ങളിൽ മികവ് പുലർത്തുന്നു.YessaR VIBES എന്ന യൂടൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുള്ള ഈ ഗാനം ജോസ് ചവറയുടെ രചനയിൽ കൊട്ടാരക്കര ഷാജിരാജ് Ks സംഗീതം നിർവ്വഹിച്ചിരിക്കുന്നു.
-
സാന്താക്ലോസ് വേഷധാരികളായ 160 പേർ തിരുവനന്തപുരം ലുലുമാളിലെ ഗ്രേറ്റർ ആർട്ടിയത്തിൽ നൃത്തം ചെയ്ത് ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ് നേടി
23-12-2022 സാന്താക്ലോസ് വേഷധാരികളായ 160 പേർ തിരുവനന്തപുരം ലുലുമാളിലെ ഗ്രേറ്റർ ആർട്ടിയത്തിൽ നൃത്തം ചെയ്ത് ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ് നേടി നിലവിലുള്ള റിക്കോർഡായ 110 പേരുടെ മാസ് സാന്റാ ഡാൻസിന്റെ റിക്കോർഡാണ് ഇന്നലെ വൈകുന്നേരം ലുലുമാളിൽ പഴങ്കഥയായത്. തിരുവനന്തപുരത്തെ വിദ്യാർഥികൾ ഉൾപ്പടെയുള്ള യുവജനങ്ങളുടെ പ്രകടനം വീക്ഷിക്കാൻ ബഹു. ക്ലീമിസ് ബാവ ലുലുവിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ലാലു മാൾ അധികാരികൾ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം സ്വീകരിച്ചു. ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്സിനെ പ്രതിനിധീകരിച്ച്…
-
ജനപ്രീതി നേടി “നഗരവസന്തം” കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള പുഷ്‌പോത്സവം
23-12-2022 മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍…